സൽമാനുൽ ഫാരിസി (റ)

“സൽമാൻ എന്റെ കുടുംബാംഗം പോലെയാണ്.' നബി (സ്വ).
സത്യം തേടി തീർഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊള്ള യാത്ര സൽമാൻ തന്നെ പറഞ്ഞു തുടങ്ങുന്നു.
"ഞാൻ ഇസ്ഫഹാൻകാരനായ ഒരു പേർഷ്യൻ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാൻ എന്നു പേർ. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നൻ, അത്യുന്നതൻ... ഞാൻ ജനിച്ചത് മുതൽ സർവ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാൽസല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി... യുവതികളെ കാത്തുസൂക്ഷിക്കും പോലെ എന്നെയും പുറത്തു വിടാതെ സംരക്ഷിക്കുകയാണ്.
ഞാൻ അഗ്നിയാരാധകരുടെ മതത്തിൽ പ്രാവീണ്യം നേടി. ഞങ്ങളുടെ ആരാധനാമൂർത്തിയായ അഗ്നിദേവന്റെ വിശ്വസ്ത പരിചാരകനായി നിയമിക്കപ്പെട്ടു. അവിടുത്തെ തീ നാളം രാപകൽ കെട്ടുപോകാതെ സംരക്ഷിക്കേ ചുമതല പൂർണ്ണമായും എനിക്കാണ്. എന്റെ പിതാവിന് കനത്ത വരുമാനം നേടിത്തരുന്ന ഒരു വലിയ ഭൂസ്വത്തായിരുന്നു. അതിന്റെ കാര്യങ്ങൾ ക്കെല്ലാം അദ്ദേഹം തന്നെയായിരുന്നു മേൽനോട്ടം വഹിച്ചിരുന്നത്.

ഒരു ദിവസം.. എന്റെ പിതാവിന് പോയിനോക്കാൻ സാധിക്കാത്തവിധം ജോലിത്തിരക്കി. എന്നെ വിളിച്ചിട്ട് പിതാവ് പറഞ്ഞു: “മകനേ, ഇന്ന് തോട്ടത്തിൽ പോകാൻ പറ്റാത്ത തിരക്കാണല്ലോ എനിക്ക്. അത്കൊ എനിക്ക് പകരമായി ആ കൃത്യം നീ നിർവ്വഹിക്കണം... ഞാൻ പുറപ്പെട്ടു... വഴിയിൽ ഒരു കൃസ്ത്യൻ ചർച്ച് എന്റെ കാഴ്ചയിൽ പെട്ടു. അതിൽ നിന്ന് പ്രാർഥനാസ്വരങ്ങൾ പുറത്തേക്കൊഴുകിക്കൊിരുന്നു. അത് എന്റെ ശ്രദ്ധയാകർഷിച്ചു. കൃസ്ത്യാനികളെ കുറിച്ചോ ഇതര മതവിശ്വാസികളെ കുറിച്ചോ എനിക്കറിവായിരുന്നില്ല. നീ കാലം ജനസമ്പർക്കമില്ലാതെ വീട്ടുതടങ്കലിലായിരുന്നല്ലോ ഞാൻ... ഞാൻ ചർച്ചിനുള്ളിൽ പ്രവേശിച്ചു. അവരുടെ കർമ്മങ്ങൾ നേരിൽ കാണുകയാണ് ലക്ഷ്യം.
ഞാൻ എല്ലാം സാകൂതം വീക്ഷിച്ചു. അവരുടെ പ്രാർഥന എന്നെ ഹഠാദാകർഷിച്ചു. എനിക്ക് കൃസ്തുമതത്തോട് കടുത്ത ആഭിമുഖ്യം തോന്നി. ഞാൻ ചിന്തിച്ചു. “ദൈവമാണ് സത്യം... ഞങ്ങളുടെ വിശ്വാസാചാരങ്ങളെക്കാൾ ഉത്തമമാണിത്.
പിതാവിന്റെ സ്വത്ത് നോക്കാൻ പോകാതെ സൂര്യാസ്തമയം വരെ ഞാനവിടെ തന്നെ ചെലവഴിച്ചു. ഞാനവരോട് ചോദിച്ചു: “നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം എന്താണ്...? നിങ്ങളിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കാനും പ്രാർഥനയിൽ പങ്ക് കൊള്ളാനും എനിക്ക് താൽപര്യമു
അദ്ദേഹം സമ്മതിച്ചു. ഞാനവിടെ സേവകനായി. എന്നാൽ അധികം കഴിയും മുമ്പ് എനിക്ക് പിടികിട്ടി. അയാൾ കള്ളസന്യാസിയാണെന്ന്. കാരണം ജനങ്ങളോട് ദാനധർമ്മങ്ങളുടെ ഗുണഗണങ്ങൾ പ്രസംഗിക്കുകയും അവരുടെ ദൈവമാർഗ്ഗത്തിൽ ചെലവഴിക്കുന്ന കാശ് സ്വന്തം കീശയിലാക്കുകയും ചെയ്യുന്നയാളായിരുന്നു അയാൾ. സാധുക്കൾക്ക് നൽകേ ഈ സ്വത്ത് കൊ അയാൾ സമ്പന്നനായി. ഏഴ് വലിയ പാത്രങ്ങൾ നിറയെ സ്വർണ്ണം അയാൾ സ്വരൂപിച്ചു. ഞാൻ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അധികം കഴിയും മുമ്പ് അയാൾ മരിച്ചു. കൃസ്തീയരെല്ലാം ശവസംസ്കാരത്തിനായി എത്തിച്ചേർന്നു. ആ സമയം ഞാനവരോട് പറഞ്ഞു: "ഈ മനുഷ്യൻ വാസ്തവത്തിൽ മഹാമോശക്കാരനായിരുന്നു. ജനങ്ങളോട് ദാന ധർമ്മങ്ങളെക്കുറിച്ച് അയാൾ വാതോരാതെ ഉപദേശിക്കും. അത് കേട്ട് നിങ്ങൾ നൽകുന്ന സം ഭാവനകൾ അയാൾ സ്വന്തം സ്വത്താക്കി വെക്കുകയും ചെയ്യും. സാധുക്കൾക്ക് ഒരു ചില്ലിക്കാശ് പോലും അയാൾ കൊടുത്തിട്ടില്ല.' ആളുകൾ ചോദിച്ചു: "അത് നീ എങ്ങനെയറിഞ്ഞു? "അയാളുടെ സമ്പത്ത് ഞാൻ കാണിച്ചു തരാം'
ഞാൻ സ്ഥലം കാണിച്ചു കൊടുത്തു. വെള്ളിയും സ്വർണ്ണവും നിറച്ച് ഏഴ് വൻപാത്രങ്ങൾ കിട്ടി. അവർ ആക്രോശിച്ചു.
"ഇയാളെ സംസ്കരിക്കുന്ന പ്രശ്നമേയില്ല...!'
അവർ ശവം കുരിശിൽ കെട്ടി കല്ലെറിഞ്ഞ് ചിന്നഭിന്നമാക്കി. അയാളുടെ സ്ഥാനത്ത് മറ്റൊരു പുരോഹിതൻ ഉടൻ തന്നെ അവരോധിതനായി. അദ്ദേഹം മഹാനായ ഒരു പ്രപഞ്ചത്യാഗിയും പാരത്രിക ചിന്തയിൽ മുഴുകിയ ആളുമായിരുന്നു. രാപകൽ ഭേദമന്യേ അദ്ദേ ഹം ആരാധനയിൽ തന്നെ.
ഞാൻ അയാളെ അത്യധികം സ്നേഹിച്ചു. നീകാലം അദ്ദേഹത്തിന്റെ കൂടെ ഞാൻ വസിച്ചു... അവസാനം, മരണവക്രത്തിലെത്തിയ സമയം ഞാനദ്ദേഹത്തോട് ചോദിച്ചു: “നിങ്ങളുടെ കാലശേഷം ഞാനാരെയാണ് അനുകരിക്കേത്.
അദ്ദേഹം പറഞ്ഞു: “കുഞ്ഞാ... എന്റെ ജീവിതരീതിയിൽ തന്നെ ജീവിക്കുന്ന ഒരാളെ മാ ത്രമേ ഞാൻ അിറയൂ. മൗസിൽ എന്ന സ്ഥലത്താണയാളുടെ വാസം. വേദഗ്രന്ഥമായ ബൈബിളിലെ സന്ദേശങ്ങളൊന്നും മാറ്റിത്തിരുത്താതെ ജീവിതത്തിൽ പകർത്തുന്നയാളാണവർ. അത്കൊ നീ അങ്ങോട്ട് പൊയ്ക്കൊള്ളുക...!
പിന്നീട് ഞാൻ മൗസിൽ നാട്ടിലേക്ക് യാത്രയായി. നിർദ്ദിഷ്ട വ്യക്തിയുമായി സന്ധിച്ചു. അവിടെ വരാനായ എല്ലാ കാരണങ്ങളും കേൾപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നീ ഇവിടെ താമസിക്കുക.' ഞാൻ അവിടുത്തെ അന്തേവാസിയായി... അവരുടെ ജീവിതരീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
അധികം കഴിയും മുമ്പ് തന്നെ അലംഘനീയമായ മരണം അയാളെ തേടിയെത്തി. തത്സമയം ഞാൻ പറഞ്ഞു.
"അല്ലാഹുവിന്റെ വിധിയിതാ എത്തിയിരിക്കുകയാണല്ലോ... എന്റെ അവസ്ഥകളെല്ലാം നിങ്ങൾക്കറിയുകയും ചെയ്യാം. ഇനി ഞാൻ ആരുമായാണ് ബന്ധപ്പെടേതെന്ന് പറഞ്ഞുതന്നാലും...
അദ്ദേഹം പറഞ്ഞു: "മകനേ...! നാം ജീവിച്ചപോലെ ജീവിതം നയിച്ച ഒരാൾ "നസ്സീബീൻ' എന്ന സ്ഥലത്തു്. നീയങ്ങോട്ട് പൊയ്ക്കൊള്ളുക...
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഞാൻ ആ സാത്വികനെ തേടി പുറപ്പെട്ടു. അവരുമായി സന്ധിച്ച ശേഷം ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുത്തു.
എന്നോട് എന്റെ ഗുരു കൽപിച്ചതും അവരെ ധരിപ്പിച്ചു. അദ്ദേഹം അവിടെ താമസിക്കാൻ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാനവിടെ താമസിച്ചു തുടങ്ങി. അദ്ദേഹവും സത്യസന്ധനായിരുന്നു. ഞാൻ ബന്ധപ്പെട്ട് അധികം കഴിയും മുമ്പ് അവർക്കും മരണമെത്തി. മരണാസന്നനായ അദ്ദേഹത്തോട് ഞാൻ ചോദിച്ചു:
"ഞാൻ എന്തുദ്ദേശിച്ചാണ് സഞ്ചരിച്ചുകൊിരിക്കുന്നതെന്ന് അങ്ങേക്കറിയാമല്ലോ.... ആ ലക്ഷ്യപ്രാപ്തിക്കായി ഇനി ഞാനാരെയാണ് സമീപിക്കേത്....?'
അവരുടെ പ്രതികരണം. "കുട്ടീ.. നമ്മെപ്പോലെ ജീവിക്കുന്ന ഒരേയൊരാളെ ഇനി ഭൂമുഖത്ത് ശേഷിക്കുന്നുള്ളൂ. അദ്ദേഹം തുർക്കിയിലെ അമ്മൂരിയ്യയിലാണ്. അവരുമായി ബന്ധപ്പെടുക...! ഞാൻ അമ്മൂരിയായിലേക്ക് യാത്രയായി... പുരോഹിതനെ കാണുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു.
അദ്ദേഹം പ്രതികരിച്ചു. “നീ ഇവിടെ താമസിച്ചുകൊള്ളുക.'
അദ്ദേഹവും എന്റെ പൂർവ്വഗുരുക്കളെപ്പോലെ തന്നെ നിഷ്കാമ കർമ്മിയായിരുന്നു. അ വർ എന്നെ അദ്ധ്വാനിക്കാൻ പരിശീലിപ്പിച്ചു. ഞാൻ കുറെ പശുക്കളുടെയും ഒരാട്ടിൻപറ്റത്തിന്റെയും ഉടമയായിത്തീർന്നു. നീ കാലത്തിന് ശേഷം അദ്ദേഹവും അല്ലാഹുവിന്റെ വിളിക്കുത്തരം നൽകേ സമയം വന്നു. അപ്പോൾ ഞാൻ ചോദിച്ചു: “ഇനി ഞാനെന്തു ചെയ്യണം...?' അദ്ദേഹം പറഞ്ഞു: 'മകനേ... ഇനി സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളും ഭൂമിയിലുള്ളതായി എനിക്കറിയില്ല. പക്ഷേ... അറബികളുടെ നാട്ടിൽ ഒരു പ്രവാചകൻ വരാൻ സമയമടുത്തിരിക്കുന്നു. ഇബ്രാഹീം നബിയുടെ മതം തന്നെയാണ് അവരുടെ മതം... പിന്നീട് അദ്ദേഹം സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ഹിജ്റ പോവും. ഈന്തപ്പനകളുടെ നാടാണത്. പാറക്കൂട്ടങ്ങളുള്ള ഭൂപ്രദേശം... അവർക്കുള്ള ചില വ്യക്തമായ അടയാളങ്ങൾ ഞാൻ
പറഞ്ഞുതരാം.
ഒന്ന്: അഗതികൾക്ക് നൽകുന്ന ദാനധർമ്മങ്ങൾ, സ്വദഖഃ അദ്ദേഹം സ്വീകരിക്കുകയില്ല.
ര് ബഹുമാനാർഥം നൽകുന്ന വസ്തുക്കൾ(ഹദിയ്യഃ) സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
മൂന്ന്: അവരുടെ ര് ചുമലുകൾക്കിടയിൽ പ്രവാചകത്വ മുദ്രയായിരിക്കും. നിനക്ക് ആ നാട് ക പിടിക്കാൻ കഴിയുമെങ്കിൽ പൊയ്ക്കൊള്ളുക.' അദ്ദേഹം പറഞ്ഞു നി ർത്തി.
ആ നല്ല മനുഷ്യൻ മരണപ്പെട്ട ശേഷവും ഞാൻ അമ്മൂരിയ്യയിൽ തന്നെ താമസിച്ചു. ആ യിടക്ക് അതുവഴി ഒരു കച്ചവട സംഘം വന്നു. കൽബ് ഗോത്രക്കാരായ അറബികളായിരുന്നു അവർ. ഞാൻ പറഞ്ഞു: 'നിങ്ങളുടെ രാജ്യത്തേക്ക് എന്നെ കെട്ട് പോയാൽ എന്റെ പശുക്കളും ആട്ടിൻപറ്റവും നിങ്ങൾക്ക് നൽകാം...' അവർ സമ്മതിച്ചു. ഞാൻ വാക്ക് പാലിച്ചു. എന്റെ സ്വത്തുക്കൾ ഞാനവർക്ക് നൽകി. ഞങ്ങൾ യാത്രയായി...
മദീനയുടെയും ശാമിന്റെയും ഇടയിലുള്ള ഒരു സ്ഥലം. വാദിൽഖുറാ, അവിടെ വെച്ച് അവർ എന്നെ വഞ്ചിച്ച് ഒരു ജൂതന് വിറ്റു. ഞാനയാളുടെ പരിചാരകനായി കഴിഞ്ഞുകൂ ടി വന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പിതൃവ്യപുത്രൻ സൗഹൃദ സന്ദർശനാർഥം അവിടെയെത്തി. ബനൂഖുറൈളക്കാരനായിരുന്നു അയാൾ. അദ്ദേഹം എന്നെ വില കൊടുത്തു വാങ്ങി. ഞാനയാളുടെ കൂടെ യിബിലെത്തി.(മദീനയുടെ പഴയ പേർ) എന്റെ ഗുരു പറഞ്ഞുതന്നിരുന്ന ഈത്തപ്പനകളും മറ്റു വിശേഷണങ്ങളുമെല്ലാം ഞാനവിടെ കു സത്യപ്രവാചകനെ കാത്ത് ഞാനവിടെ താമസിച്ചു.
അതേസമയം നബി(സ്വ) മക്കയിൽ ഇസ്ലാമിക പ്രബോധനം നടത്തുന്നുായിരുന്നു. പക്ഷേ.... അടിമച്ചങ്ങലയിൽ ബന്ധിതനായ ഞാനതൊന്നും അറിഞ്ഞതേയില്ല.
അധികം കഴിഞ്ഞില്ല. നബി(സ്വ) മദീനയിലേക്ക് വന്നു.
ഒരു ദിവസം.. യജമാനന്റെ ഈത്തപ്പനത്തോട്ടത്തിൽ ജോലി ചെയ്യുകയാണ് ഞാൻ. യജമാനൻ താഴെ ഇരിക്കുന്നു. തത്സമയം അയാളുടെ ഒരു പിതൃവ്യപുത്രൻ വന്ന് പറഞ്ഞു: "കേട്ടില്ലേ... ഔസും ഖസ്റജും എല്ലാം ഖുബാഇൽ തമ്പടിച്ചിരിക്കുകയാണ്. അവിടെ ഒരു മക്കാ നിവാസി എത്തിയിരിക്കുന്നു. നബിയാണെന്നാണയാളുടെ വാദം, വിഢികൾ...
ആ വാക്കുകൾ എന്റെ കർണ്ണപുടങ്ങളിൽ തട്ടി പ്രകമ്പനം കൊ. എന്റെ ശരീരത്തിനാകെ വിറയൽ ബാധിച്ച പോലെ....
ഈത്തപ്പനയുടെ ഉച്ചിയിൽ നിന്ന് യമിന്റെ തലയിലേക്ക് നിലം പതിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഞാൻ ഒരുവിദം ചാടിയിറങ്ങി. ഞാൻ ആഗതനോട് ചോദിച്ചു:
"എന്താണ് നിങ്ങൾ പറഞ്ഞത്...!
എന്റെ ബദ്ധപ്പാട് ക് ദേഷ്യപ്പെട്ട യജമാനൻ എന്നെ ശക്തിയായി പ്രഹരിച്ചു... അയാൾ പറഞ്ഞു: "നിനക്കെന്താടോ ഇതിൽ കാര്യം...? പോയി നിന്റെ ജോലി ചെയ്യ്...
അന്ന് വൈകുന്നേരം ശേഖരിച്ചു വെച്ചിരുന്ന കാരക്കയുമെടുത്ത് ഞാൻ ദൈവദൂതനെയും തേടി പുറപ്പെട്ടു. നബിയെ കു ഞാൻ പറഞ്ഞു:
“നിങ്ങൾ ഒരു നല്ല മനുഷ്യനാണെന്ന് ഞാൻ കേട്ടിട്ടു്. നിങ്ങളോട് ബന്ധപ്പെട്ട് ദരിദ്ര രായ കുറെ ആളുകളുമുല്ലോ.... ഇത് ഞാൻ അഗതികൾക്ക് ദാനം (സ്വദഖഃ) ചെയ്യാനായി നീക്കിവെച്ചിരുന്നതാണ്... അത് നൽകാൻ ഏറ്റവും അർഹതപ്പെട്ടവർ നിങ്ങളാണെന്ന് ഞാൻ മനസ്സലാക്കുന്നു.... ഞാൻ അത് അദ്ദേഹത്തിന്റെ അടുത്തേക്ക് നീക്കിവെച്ചു കൊടുത്തു. അദ്ദേഹം അടുത്തുള്ളവരോടായി പറഞ്ഞു: “കഴിച്ചോളൂ...
അദ്ദേഹം അത് തൊട്ടതേയില്ല. അത് ശ്രദ്ധിച്ച് ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഗുരു പറഞ്ഞിരുന്ന മൂന്ന് അടയാളങ്ങളിൽ നിന്നൊന്ന് പുലർന്നിരിക്കുന്നു. പ്രവാചകൻ സ്വദഖം ഭക്ഷിക്കുകയില്ല.. ഞാൻ തിരിച്ചു നടന്നു. കുറച്ച് കൂടി ഈത്തപ്പഴം സംഘടിപ്പിക്കണം. ഇനിയും ചില കാര്യങ്ങൾ കൂടി തെളിയിക്കപ്പെടേതുല്ലോ. ഇതിനിടെ നബി(സ്വ) ഖുബാഇൽ നിന്ന് മദീനയിലേക്ക് മാറിത്താമസിച്ചു. തയ്യാറാക്കി വെച്ചിരുന്ന ഈത്തപ്പഴവുമായി ഞാൻ അവരുടെയടുത്തേക്ക് യാത്രയായി. അവിടെ ചെന്ന് ഞാൻ പറഞ്ഞു. "അവിടുന്ന് സ്വദഖഃ ഭക്ഷിക്കില്ലെന്നറിഞ്ഞു. ഇതങ്ങയുടെ ബഹുമാനാർഥം കൊുവന്നതാണ് സ്വീകരിച്ചാലും...!; നബിയത് സ്വീകരിക്കുകയും അനുചരരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. ഞാൻ ആത്മഗതം ചെയ്തു. ഇതാ രാമത്തേത്...!!
മറ്റൊരു ദിവസം ഞാൻ നബിയുടെ അടുത്തു ചെന്നു. ജന്നത്തുൽ ബഖീഇൽ ഒരു സ്വഹാബിയെ മറവ് ചെയ്യുന്ന ചടങ്ങിലായിരുന്നു അവർ. ര് ഷാളുകൾ കൊ് ശരീരം മറച്ചിട്ടു്. അഭിവാദ്യം ചെയ്തശേഷം ഞാൻ അവരെ ഒന്നു വലം വെച്ചു. പ്രവാചകത്വമുള്ള ചുമലിലുമോ എന്ന് നോക്കണം.
ഉദ്ദേശ്യം മനസ്സിലാക്കിയ അവർ ഷാൾ ചുമലിൽ നിന്ന് നീക്കം ചെയ്തു. ഞാൻ നല്ലവണ്ണം നോക്കി. അപ്പോഴതാ ആ ശ്രേഷ്ടമായ ചുമലിൽ ഖാത്തമുന്നുബുവ്വത്ത് പ്രവാചകത്വമുദ്ര) വ്യക്തമായി കിടക്കുന്നു. ഞാൻ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിയേങ്ങിക്കരഞ്ഞു കൊ് ആ മുദ്രയിൽ ഞാൻ തുരുതുരെ ചുംബിച്ചു.
അവിടുന്നു ചോദിച്ചു: എന്താ...! നിങ്ങൾക്കെന്തുപറ്റി?'
ഞാനെന്റെ മുഴുചരിത്രവും അവരെ കേൾപ്പിച്ചു. എല്ലാം കേട്ടപ്പോൾ അവർക്ക് വലിയ കൗതുകം തോന്നി. തന്റെ അനുചരർക്കെല്ലാം അതു കേൾപ്പിച്ചു കൊടുക്കാൻ അവിടുന്നു താൽപര്യപ്പെട്ടു. ഞാൻ എല്ലാം അവർക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം ഏറെ അൽഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
സൽമാനുൽ ഫാരിസി(റ)വിന്റെ മേൽ അല്ലാഹുവൽ നിന്നുള്ള ശാന്തിയാവട്ടെ. ആമീൻ.

Created at 2024-12-30 09:52:57

Add Comment *

Related Articles