Related Articles
-
QURAN
ഖുർആനിൽ പതിവാക്കേ
-
-
QURAN
ഖുർആനിനെ ആദരിക്കൽ
തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാൽക്കാലികൾ, ഇഴജന്തുക്കൾ, പറവകൾ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുർആൻ പരാമർശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവർ ത്തനങ്ങൾ, പാലുൽപാദനം തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുർആൻ മനുഷ്യന്റെ ശ്രദ്ധയാകർഷിക്കുന്നത്. മാതൃകയ്ക്കു ഏതാനും സൂക്തങ്ങൾ ഇവിടെ ഉദ്ധരിക്കുന്നു.
വിവിധ തരം ജീവി വർഗങ്ങളുടെ അസ്തിത്വം ഖുർആൻ ഇങ്ങനെ വെളിപ്പെടുത്തുന്നു : “ഭൂമിയിലെ ഏതു ജീവിയും ഇരു ചിറകുകളിൽ പറക്കുന്ന പക്ഷിയും നിങ്ങളെപ്പോലുള്ള സമൂഹങ്ങളാകുന്നു” (6: 38).
തേനീച്ചയുടെ ജീവിതരീതിയിലേക്ക് വെളിച്ചം വീശുന്ന വചനം: “നിന്റെ നാഥൻ തേനീച്ചകൾക്ക് ബോധനം നൽകി. മലകളിലും മരങ്ങളിലും മനുഷ്യൻ കെട്ടിയുയർത്തുന്നവയിലും കൂടുാക്കുക. എന്നിട്ട് എല്ലാതരം ഫലങ്ങളിൽ നിന്നും ആഹരിക്കുക. നിന്റെ നാഥൻ സൗകര്യപ്പെടുത്തിത്തന്ന സഞ്ചാര മാർഗങ്ങളിൽ പ്രവേശിക്കുക. അവയുടെ ഉദരങ്ങളിൽ നിന്നു വിവിധ വർണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതിൽ മനുഷ്യർക്ക് രോഗശമനമു്. ചിന്തിക്കുന്നവർക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമു ” (16:68, 69)
ചിലന്തികൾ നെയ്യുന്ന വലകളിലേക്ക് ഖുർആൻ ശ്രദ്ധയാകർഷിക്കുന്നു: “വീടുകളിൽ ഏറ്റവും ദുർബലം ചിലന്തികളുടേതു തന്നെ” (29:41). “വിഹായസ്സിൽ പറക്കുന്ന പറവകളിലേക്ക് അവർ നോക്കുന്നില്ലേ? അല്ലാഹുവല്ലാതെ അവയെ പിടിച്ചുനിർത്തുന്നില്ല” (16 : 79). ഇങ്ങനെയുള്ള പരശ്ശതം സൂക്തങ്ങൾ ജന്തുശാസ്ത്രപഠനത്തിലേക്കു വഴിതുറന്നു.
മുസ്ലിംകളുടെ ജന്തുശാസ്ത്രപഠനം അതിന്റെ വിശാലമായ അർഥത്തിൽ ഇസ്ലാമിക
നാഗരികതയുടെ മുഴുവൻ വശങ്ങളെയും ഉൾക്കൊള്ളുന്നു. നിയമമീമാംസ, സാഹിത്യം, കല, വൈദ്യവിജ്ഞാനം എന്നിവ അതിന്റെ പരിധിയിൽ വരുന്നു. കാലികളെ വളർത്തി ജീവിച്ചിരുന്ന അറബികൾക്ക് നേരത്തെതന്നെ മൃഗങ്ങളുടെ സ്വഭാവവും ജീവിതരീതികളും സുപരിചിതമായിരുന്നു. അറേബ്യയിലേയും പേർഷ്യയിലേയും ഉത്തരാഫ്രിക്കയിലേയും നാടോടികളായ മുസ്ലിംകൾക്ക് മൃഗങ്ങളെക്കുറിച്ച് കൂടുതൽ അറിവുനേടാൻ പ്രയാസമു ായിരുന്നില്ല. നിത്യജീവിതത്തിന്റെ ഭാഗമായി മൃഗങ്ങളെ അവർക്ക് ഇണക്കി എടുക്കേതായിരുന്നു. ഒട്ടകം, കുതിര എന്നീ മൃഗങ്ങളെക്കുറിച്ച് അറബികൾക്ക് നല്ല ജ്ഞാനമായിരുന്നു. ഈ പാരമ്പര്യവും ഗ്രീക്ക്, പേർഷ്യൻ നാഗരികതകളിൽനിന്നു സ്വാംശീകരിച്ച് അറിവും മുസ്ലിംകളുടെ ജന്തു വിജ്ഞാനീയത്തിന് മുതൽ കൂട്ടായിത്തീർന്നു. അരിസ്റ്റോട്ടിലിന്റെ "ഹിസ്റ്റോറിയ ആനി മാലിയം' എന്ന കൃതി യ ഇബ്നുൽ ഹക്ക് അറബിയിലേക്ക് തർജമ ചെയ്തു. തിയോനിസിറ്റോസിന്റെ ജന്തുശാസ്ത്ര കൃതിയും സിർറുൽ ഖാലിഖാത്ത് എന്നപേരിൽ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയായി. ഗ്രീക്ക് കൃതികളിൽ നിന്ന് വ്യത്യസ്തമായി ഇ ന്താ പേർഷ്യൻ നാഗരികതകളിൽ മൃഗങ്ങൾ കഥാപാത്രങ്ങളായി അവതരിക്കപ്പെട്ടിരുന്നു. സംസ്കൃതത്തിൽ നിന്ന് പഹ്ലവിയിലേക്കും പിന്നീട് അറബിയിലേക്കും മൊഴിമാറിവന്ന കലീലം വദിംന ഇതിനുദാഹരണമാണ്. ഇന്ത്യയിലോ പേർഷ്യയിലോ ജന്തുക്കളുടെ ശരീരഘടനയെക്കുറിച്ച് പഠനം നടന്നിരുന്നില്ല.
മുസ്ലിം ലോകത്ത് ആദ്യകാല ജന്തുശാസ്ത്രപഠനങ്ങൾ വിഷയമാക്കിയിരുന്നത് ഒട്ടകത്തെയും കുതിരയെയുമാണ്. അബൂള്ർ ഇബ്നുസുമൈൽ, അൽ അസ്മഈ, ഇബ്നു അറബി, അബൂ ഉബൈദ് ഇബ്നുസലാം, അബൂഹാതിം സിജിസ്താനി, ജാബിർ ഇബ്നു ഹനൂൽ എന്നിവർ ന്തുശാസ്ത്രവിഷയകമായി എഴുതിയിട്ടു്. മുഅ്തസിലി ദൈവശാസ്ത്രകാരന്മാരായ ബിശ് ഇബ്നുൽ മുഅ്മിർ, അബൂ ഇസ്ഹാഖ് നാം എന്നിവർ ജന്തുശാസ്ത്രത്തിൽ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. എന്നാൽ ജന്തുശാസ്ത്രം കൈകാര്യം ചെയ്തിരുന്ന ഏറ്റവും വലിയ മുഅ്തസിലി ഗ്രന്ഥകാരൻ പ്രശസ്ത സാഹിത്യകാരനായ ജാഹിള് ആണ്. അദ്ദേഹത്തിന്റെ 'കിതാബുൽ ഹയവാൻ' ആണ് മുസ്ലിം ലോകത്തെ ഏറ്റവും പ്രശസ്ത ജന്തുശാസ്ത്ര ഗ്രന്ഥം. അറബി-പേർഷ്യൻ ഗ്രീക്ക് സ്രോതസ്സുകളിൽ നിന്നുള്ള മുഴുവൻ വിവരങ്ങളും അതിൽ സമാഹരിച്ചിട്ടു്. അരിസ്റ്റോട്ടിലിന്റെ നിരീക്ഷണങ്ങൾ ജാഹിള് തന്റെ കൃതിയിൽ നിരൂപണ വിധേയമാക്കി. 350 മൃഗങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തുകയും അവയുടെ സ്വഭാവ ഗുണങ്ങൾ, ആകൃതി എന്നിവയെക്കുറിച്ച് നാല് ഇനങ്ങളിലായി വിശദീകരിക്കുകയും ചെയ്തിട്ടു്. മൃഗ മനഃശാസ്ത്രത്തിലും അദ്ദേഹം അതീവ തൽപരനായിരുന്നു. പാശ്ചാത്യ ന്തുശാസ്ത്രകാരന്മാർ ജാഹിളിന് ആചാര്യപദവി നൽകിയിട്ടു്.
അൽകിൻദി, ഫാറാബി എന്നിവരും ജന്തുശാസ്ത്രം കൈകാര്യം ചെയ്തവരാണ്. ഇബ്നു ഖുതൈബയുടെ ഹുനൽ അക്ബാറൈൻ എന്ന കൃതി ജന്തുശാസ്ത്രത്തിന് പ്രാധാന്യം നൽകിയിട്ടു്. ഇഖ് വാനുസ്സഫയുടെ ദീർഘമായ ഒരു രിസാല മൃഗങ്ങളെക്കുറിച്ചാണ്. ഉൺമയുടെ സമഗ്ര ചക്രത്തിന്റെ ഭാഗമായാണ് അവർ മൃഗങ്ങളെ കാണുന്നത്. ഇബ്നുസീനയുടെ കിതാബുശ്ശിഫായിൽ മൃഗങ്ങളുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവും സവിസ്തരം പ്രതിപാദിച്ചിട്ടു്. ഇബ്നുറും ഇബ്നുബാജയും ഇവ്വിഷയകമായി എഴുതിയവരാണ്. അരിസ്റ്റോട്ടിലിന്റെ ജന്തുശാസ്ത്രസിദ്ധാന്തങ്ങൾക്ക് ഇബ്നു റു് വ്യാഖ്യാനം രചിച്ചു. ഹിജ്റ ഏഴാം ശതകത്തിന്റെ ഒടുവിലും എട്ടാം ശതകത്തിന്റെ ആരംഭത്തിലുമായി ജ ന്തുശാസ്ത്രവിജ്ഞാനകോശങ്ങൾ രചിക്കപ്പെട്ടു.
കമാലുദ്ദീൻ ദമീരിയുടെ ഹയാത്തുൽ ഹയവാൻ അൽ കുബ്റ യാണ് എട്ടാം ശതകത്തിലുായ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം ജന്തുശാസ്ത്രഗ്രന്ഥം. ഇതിന് പേർഷ്യയിലും തുർക്കിയിലും പരിഭാഷകളായി. മുസ്ലിംകൾക്കിടയിൽ ഈ പുസ്തകം വളരെ വേഗം പ്രചാരം നേടി. ഖുർആനിൽ പരാമർശിച്ച മൃഗങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് മുസ്ലിം പണ്ഡിതന്മാർ ഈ ഗ്രന്ഥത്തെ അവലംബിച്ചിരുന്നു. ഈജിപ്ഷ്യൻ പണ്ഢിതനായ ജലാലുദ്ദീൻ സുയൂത്വി ഈ ഗ്രന്ഥത്തിന് പദ്യരൂപത്തിലുള്ള സംഗ്രഹം തയാറാക്കി. പിന്നീടിതിന് ലാറ്റിൻ പരിഭാഷയായി. ഇസ്ലാമികലോകത്തെ ഏറ്റവും സമഗ്രമായ ജന്തുശാസ്ത്രഗ്രന്ഥമായിരുന്നു ദമിതിയുടേത്. മുഗൾ ചക്രവർത്തി ജഹാംഗീർ തന്റെ തു ജഹാംഗീറി ജഹാംഗീർ നാമയിൽ മൃഗങ്ങളെക്കുറിച്ച് വളരെ ശ്രദ്ധയോടെ വിവരിക്കുന്നു്. മുസ്ലിം കഥാകാരന്മാർ മൃഗങ്ങളെയും പ ക്ഷികളെയും തങ്ങളുടെ ആശയാവിഷ്കാരത്തിന് വൻതോതിൽ മാധ്യമമാക്കിയിട്ടു്. ആത്മീയ അന്വേഷണത്തിന്റെ മാർഗത്തിലും ഇതേ മാധ്യമം തന്നെ അവരുപയോഗിക്കുകയുായി. ഫിർദൗസിയുടെ ഷാനാമ, ഔഫിയുടെ ജവാമിഉൽ ഹികായാത്ത് എന്നീ ഗ്രന്ഥങ്ങളിൽ പ ക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളാണ്. സൂഫി സാഹിത്യത്തിലും മൃഗങ്ങൾക്ക് പ്രത്യേകം സ്ഥാനമു്. സനാഇയുടെ ഹദീഖത്തുൽ ഹഖീഖ, അത്താറിന്റെ മൻതിഖുർ റൂമിയുടെ മസ്നവി, ജാമിയുടെ ബഹാരിസാൻ മുതലായവ ഉദാഹരണം.
വേട്ടയാടൽ മുതൽ മരുന്നു നിർമാണം വരെയുള്ള കാര്യങ്ങളിൽ മൃഗങ്ങൾക്ക് പ്രായോഗിക പ്രാധാന്യം കൽപിക്കപ്പെട്ടിരുന്നുവെന്നു കാണാം. മൃഗങ്ങളെ ചികിത്സിക്കുന്നതിനും മുസ്ലിം വൈദ്യന്മാർ പ്രത്യേകം പഠനം നടത്തിയിരുന്നു.
പ്രകൃതി സന്തുലനത്തിൽ സസ്യങ്ങളെയും ധാതുക്കളെയും പോലെ ഒരനിവാര്യഘടകമാണ് ന്തുലോകവും എന്ന് മുസ്ലിംകൾ മനസ്സിലാക്കിയിരുന്നു. മൃഗങ്ങളെക്കുറിച്ച് പഠനത്തിന് അവയെ പ്രായോഗികാവശ്യത്തിന്ഉ പയോഗപെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നില്ല മുസ്ലിംകൾ കൽപ്പിച്ചിരുന്നത്. അല്ലാഹുവെ അറിയാനും തങ്ങളുടെയും മൃഗങ്ങളുടെയും നിലകൾ താരതമ്യപ്പെടുത്താനും ഇതിലൂടെ അവർ ശ്രമിച്ചു.
മനുഷ്യശരീരത്തെക്കുറിച്ച് പഠനവും ഇസ്ലാമിക നാഗരികതയിൽ ജീവശാസ്ത്രത്തിന്റെ ഭാഗമായി വളരുകയായി. “മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും സുന്ദരമായ രൂപത്തിലാണെന്ന് ഖുർആൻ പ്രസ്താവിക്കുന്നു. “മണ്ണിൽ നിന്നു സൃഷ്ടിക്കപ്പെട്ടവനും മണ്ണിലേക്ക് മടങ്ങുന്നവനുമാണ് മനുഷ്യൻ” എന്നാണ് ഖുർആന്റെ മറ്റൊരു പ്രസ്താവന. മനുഷ്യശരീരത്തിന്റെ അടിസ്ഥാന നിർമാണ വസ്തു കളിമണ്ണാണെന്നും ഖുർആൻ സൂചിപ്പിക്കുന്നു. മനുഷ്യ ഭ്രൂണ വളർച്ചയെ സംബന്ധിച്ചു വളരെ വ്യക്തവും കൃത്യവുമായ വിവരണമാണ് ഖുർആൻ നൽകുന്നത്.
മനുഷ്യ ശരീരഘടന പ്രത്യേകം പഠന വിധേയമാക്കിയവരാണ് റാസിയും ഇബ്നുസീനയും. മനുഷ്യാവയവങ്ങളെക്കുറിച്ചു ഖസ്വീനി പഠനം നടത്തി. മനുഷ്യശരീരത്തിലെ ചംക്രമണ വ്യവസ്ഥ, കണ്ണിന്റെ പ്രവർത്തന രീതി എന്നിവയും മുസ്ലിം ജീവശാസ്ത്രകാരന്മാർ പ്രത്യേകം പഠിക്കുകയുായി. ഇബ്നു ഫീസുദ്ദിമഖി (ക്രി.വ. 1208-1289), കമാലുദ്ദീൻ അൽഫാരിസി (മരണം ക്രി.വ. 1320), അലിയ്യുബ്നു ഈസാ അത്ത്വബീബ് അൽ ബഗ്ദാദി (മ. ക്രി. 1000) എന്നിവർ മനുഷ്യാവയവങ്ങളെ സംബന്ധിച്ചു ഗ്രന്ഥരചന നടത്തിയവരാണ്.
മനുഷ്യന്റെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ വിവരണം നൽകിയ പണ്ഢിതന്മാരാണ് ഇബ്നു ഫീസും സകരിയ്യാ ഖസ്വീനിയും. അരിസ്റ്റോട്ടിൽ മുന്നോട്ടുവെച്ച ആശയങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് ഇവർ നൽകുന്നത്. മനുഷ്യന്റെ മുഴുവൻ അവയവങ്ങളും തലച്ചോറും ഹൃദയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി അവർ മനസ്സിലാക്കി. ശ്വാസകോശം, ആമാശയം, കുടലുകൾ, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളും മുസ്ലിം ശാസ്ത്രജ്ഞർ വിശദീകരിച്ചു.
Created at 2024-10-19 10:45:43