Related Articles
-
BOOKS
ആത്മീയ ചികിത്സ
-
Books
അബ്ദുറഹ്മാനുബ്നു ഔഫ് (റ)
-
Books
സ്വഹാബികളും ഹദീസും
ഇന്ത്യ വൈവിധ്യവും വൈരുദ്ധ്യവുമായ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ്. കാലാന്തരങ്ങളിലായി പലരും ഇന്ത്യ ഭരിച്ചു. ആയിരത്താണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം മുസ്ലിംകളുടേതായിരുന്നു. ഖാദിയാനി മതത്തിന്റെ അടിവേരന്വേഷിക്കു മ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട മുസ്ലിം ഇന്ത്യയുടെ ചരിത്ര താളുകള്‍ അല്പം പിറകോട്ടു മറിക്കേണ്ടതുണ്ട്. ആദം നബി(അ) നാല്പത് പ്രാ വശ്യം ഇന്ത്യയിലൂടെ നടന്ന് പോയി ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇത് തെളിയിക്കുന്നത് ആദം നബി (അ)യില്‍ നിന്നു തന്നെ തൌഹീദിന്റെ സന്ദേശം കേള്‍ക്കാന്‍ ഇന്ത്യക്ക് സൌഭാഗ്യമുണ്ടായെന്നാണ്. നബി (സ്വ)യുടെ കാലത്തു തന്നെ ഇസ്ലാമിന്റെ സന്ദേശം സ്വഹാബികള്‍ ഇന്ത്യയിലെത്തിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഇരുപത് ഹാഫിളുകളടങ്ങുന്ന നാല്പതംഗ മിഷനറിയായിരുന്നു മാലിക് ദീനാറിന്റെ നേതൃത്വത്തിലുള്ള സംഘം. തങ്ങളുടെ ഭക്തിയും പരസ്നേഹവും കൊണ്ടായിരുന്നു ഇസ്ലാമിനെ അവര്‍ പ്രചരിപ്പിച്ചത്. മു സ്ലിം ഭരണാധികാരികളും തഥൈവ. സാംസ്കാരികമായി അധഃപതനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യക്ക് ഇസ്ലാം പ്രാണവായുവായി. പക്ഷേ, 1498ല്‍ വാസ്കോഡി ഗാമയിലൂടെ ഇന്ത്യയിലെത്തിയ യൂ റോപ്യന്മാര്‍ ഇന്ത്യയെ കലാപ കലുഷിതമാക്കി. നൂറ്റാണ്ടുകളിലൂടെ നാം നേടിയെടുത്ത സമ്പന്നമായ സംസ്കാരം സംഹരിക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്ത യൂറോപ്യനെതിരെ മുസ്ലിംകള് ജിഹാദ് പ്രഖ്യാപിച്ചു. കച്ചവടത്തിന്റെ പേരില്‍ ഇന്ത്യന്‍ കടല്ക്കരകളിലടുക്കുന്ന യൂറോപ്യന്‍ കപ്പലുകളില്‍ പടക്കോപ്പുകളും വെടിമരുന്നുകളുമായിരുന്നു. ഗോഡൌണുകളേക്കാള് കോട്ടകള്‍ നിര്‍മിക്കുന്നതിലായിരുന്നു യൂറോപ്യന്റെ സജീവ ശ്രദ്ധ. അവരുടെ പ്രധാന പ്രതിയോഗികളോ മുസ്ലിംകളും.
മതത്തെയും മാതൃരാജ്യത്തെയും തകര്‍ക്കാനെത്തിയ യൂറോപ്യന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ജിഹാദിന്റെ പോരിശകളായിരുന്നു പണ്ഢിതന്മാരുടെ വഅളുകളില്‍ വരെ അക്കാലത്ത് നിറഞ്ഞു നിന്നത്. പറങ്കിപ്പടക്കെതിരെ പടവാളെടുക്കാന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതിയ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ മുസ്ലിംകള്ക്കെതിരെ പറങ്കികള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ അനാവരണം ചെയ്യുന്നുണ്ട്. മുസ്ലിം കളെ അകാരണമായി മര്‍ദ്ദിക്കുക, മുഖത്ത് തുപ്പുക, മതഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കുക, നബി(സ്വ)യെ പരസ്യമായി പരിഹസിക്കുക, ആരാധനാലയങ്ങള്‍ മലിനമാക്കുക, ഹാജിമാരെ വധിക്കുക തുടങ്ങിയ ക്രൂരതകള്‍ പറങ്കികളുടെ ഹോബിയായിരുന്നു. എ.ഡി. 1501 ഒക്ടോബര്‍ ഒന്നിന് മക്കയില്‍ നിന്നും യാത്ര തിരിച്ച 300 ഹാജിമാരും കുടുംബങ്ങളുമടങ്ങുന്ന വലിയൊരു കപ്പല്‍ കണ്ണൂരിനു സമീപം ഗാമ തടഞ്ഞു. തുര്‍ക്കിയി ലെ മുഴുവന്‍ ക്രിസ്ത്യന്‍ അടിമകളെയും മോചിപ്പിക്കാന്‍ മാത്രം വിലപിടിപ്പുള്ള സമ്പത്ത് ഹജ്ജാജികളുടെ കൈവശമുണ്ടായിരുന്നു. ജീവന് രക്ഷിക്കാന്‍ അതെല്ലാം അവര്‍ ഗാമക്ക് കാഴ്ചവെച്ചു. സ്ത്രീകള്‍ പിഞ്ചുകുഞ്ഞുങ്ങളെ ഉയര്‍ത്തിക്കാട്ടിയും അധരങ്ങള്‍ വെച്ച് നീട്ടിയും ജീവനു വേണ്ടി കെഞ്ചി നോക്കി. പക്ഷേ, കനിവിന്റെ കിനിവ് വറ്റിയ ഗാമ അവരെയെല്ലാം ചങ്ങലയില്‍ ബന്ധിച്ച് കപ്പലിന് തീ കൊടുത്തു.
കച്ചവടാവശ്യാര്‍ഥം കടല്‍ കടന്നെത്തി രാജ്യത്തിന്റെ കരള്‍ കാര്ന്ന മറ്റൊരു കാന്‍സറായിരുന്നു ബ്രിട്ടീഷുകാര്‍. 1757ല്‍ സിറാജുദൌളയുടെ സേനാനായകന് മീര്‍ജാഫറിന്റെ വഞ്ചനയിലൂടെ ഇംഗ്ളീഷുകാര് ഇന്ത്യയില്‍ ആധിപത്യമുറപ്പിച്ചു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ദീര്‍ഘ ശതാബ്ദങ്ങള്‍ നീണ്ടു നിന്ന ഇന്ത്യയിലെ മുസ്ലിംഭരണ സാമ്രാജ്യം അതോടെ തകരുകയായിരുന്നു. തുല്യതയില്ലാത്ത അക്രമ മുറകളായിരുന്നു ബ്രിട്ടീഷുകാരും മുസ്ലിംകളോട് അനുവര്‍ത്തിച്ചത്. മുസ്ലിംകള്ക്കും അമുസ്ലിംകള്‍ക്കും സ്വാ തന്ത്യ്രം ലഭിക്കാത്ത ബ്രിട്ടീഷ് ഇന്ത്യ യുദ്ധഭൂമിയാണെന്ന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പണ്ഢിതര്‍ ഫത്വ ഇറക്കി.
1813ല്‍ ഇന്ത്യന്‍ ജനതയുടെ സാംസ്കാരിക പുരോഗതിക്കുള്ള ഒരു നിയമനത്തിലൂടെ ഇന്ത്യയെ ക്രിസ് ത്യന്‍ മിഷനറിക്ക് ബ്രിട്ടീഷുകാര്‍ കൈമാറി. അതോടെ സായിപ്പന് സംസ്കാരം സാര്‍വത്രികമാക്കാന്‍ അവര്‍ക്ക് സാധ്യമായി. ദൈവം ഇന്ത്യയെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത് ഈ രാഷ്ട്രം ക്രിസ്തീയവല്കരിക്കാനാണെന്നും ആ മഹത്തായ ദൌത്യം നിര്‍വഹിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും 1853ല്‍ ഗവര്‍ണര്‍ ജനറലുടെ പ്രത്യേക ദൂതന് ഹര്‍ബര്‍ട്ട് എഡ്വാര്‍ഡ് പ്രഖ്യാപിച്ചു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് മിലിട്ടറിയോടൊപ്പം മിഷനറിയേയും മുസ്ലിംകള്ക്ക് നേരിടേണ്ടി വന്നു. 1854 ഏപ്രില്‍ ഒമ്പതിന് ആഗ്രയില്‍ നടന്ന മുസ്ലിം ക്രിസ്തീയ സംവാദം സുവിദിതമാണ്. ഖുര്‍ആനും ബൈബിളും ഏറ്റുമുട്ടിയപ്പോള്‍ പാതിരിമാര്‍ പരാജയപ്പെട്ടു.
പണ്ഢിത നേതൃത്വത്തിലുള്ള മുസ്ലിം രണഭേരി ബ്രിട്ടീഷ് ഭരണത്തിന്റെ മരണമണി മുഴക്കി. ബ്രിട്ടീഷ് മേധാവി വില്യം ഹോവാര്‍ഡിന്റെ വാക്കുകള്‍ കാണുക. ‘മുഹമ്മദീയന്‍ വിഭാഗമാണ് നമ്മുടെ ഏറ്റവും വലിയ തലവേദന, നമ്മുടെ മുഖ്യ ശത്രുക്കളും ഏറ്റവും വലിയ ഭീഷണിയും മുസ്ലിംകള് മാത്രമാണ്.’ 1843ല്‍ ഗവര്‍ണര്‍ ജനറല്‍ എലന്‍ബറോ പ്രഭു വെല്ലിങ്ടണിലെ ഡ്യൂക്കിനെഴുതി. ‘മുഹമ്മദീയര്‍ മൌലികമായി നമ്മോട് കഠിന ശത്രുതയിലാണെന്ന വസ്തുതക്കു നേരെ കണ്ണടച്ചുകൂടാ. ഹിന്ദുക്കളുമായി സഹകരിക്കുകയാണ് യഥാര്‍ഥത്തില്‍ ഇപ്പോഴത്തെ നമ്മുടെ നയം. അതിനായി പള്ളിയില്‍ പന്നിയെയും അമ്പലത്തില്‍ പശുവിനെയും കൊന്നിട്ടു കൊണ്ട് മതമൈത്രി തകര്‍ക്കുക നമ്മുടെ ലക്ഷ്യമാണ്.’ സഫ്റിന്‍ പ്രഭുവിന് ക്രോസ് ഗവര്‍ണര്‍ ജനറല്‍ ഇപ്രകാരം എഴുതുകയുണ്ടായി. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നയം നമുക്ക് വളരെയേറെ പ്രയോജനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാഭ്യാസവും പഠനോപകരണങ്ങളും പൂര്‍വോപരി വര്‍ഗീയവല്‍ക്കരിക്കണം.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രങ്ങളിലൊന്നായിരുന്നു ചരിത്രരചന. ഖേദകരമെന്നു പറയട്ടെ. അരനൂറ്റാണ്ട് പിന്നിട്ടിട്ടും ബ്രിട്ടീഷുകാരാല്‍ വ്യഭിചരിക്കപ്പെട്ട ചരിത്രമാണ് ആധുനിക ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്യ്ര ലബ്ധിക്കു പിന്നില്‍ പിടഞ്ഞു മരിച്ച അഞ്ചു ലക്ഷത്തില്‍ പരം മുസ്ലിംകള് നമ്മുടെ വിദ്യാര്ഥികള്ക്കജ്ഞാതമാണ്. കൊലക്കയറും വെടിയുണ്ടയും പൂമാല പോലെ സ്വീകരിച്ച ആയിരക്കണക്കിന് പണ്ഢിതന്മാരും സ്വൂഫിവര്യന്മാരും വെളിച്ചം കാണാത്ത ചരിത്രത്താളുകളില്‍ ഇന്നും ജീവിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ സ്വൂഫിവര്യന്‍ അഹ്മദുല്ലാഷായുടെ തലക്ക് ബ്രിട്ടീഷുകാര്‍ അമ്പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. വെള്ളക്കാരന്റെ വെള്ളിക്കാശിനു വേണ്ടി ബുല്ദിയോ സിംഗ് വഞ്ചനാപരമായി ഷായെ കൊന്ന് ഇനാം കൈപ്പറ്റി.
കേരളത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്കു നേതൃത്വം നല്കിയ മമ്പുറം തങ്ങള്‍, മകന് ഫള്ല് തങ്ങ ള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര് തുടങ്ങിയവര്‍ സ്വൂഫിവര്യന്മാരും പണ്ഢിത പ്രതിഭകളുമായിരുന്നു. നീതി നിഷേധിച്ച ബ്രിട്ടീഷുകാര്‍ക്ക് നികുതി നിഷേധിച്ചതിന്റെ പേരില്‍ ഉമര്‍ ഖാസിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ജയിലറയില്‍ നിന്ന് തന്റെ ആത്മീയ ഗുരു മമ്പുറം തങ്ങള്‍ക്ക് ഉമര്‍ ഖാസി എഴുതിയ വരികള്‍ സ്വാതന്ത്യ്ര ചരിത്ര വിദ്യാര്‍ഥികളെ വിസ്മയിപ്പിക്കും. അല്ലാഹു ശരീരങ്ങളെ പടച്ചത് മരിക്കാന്‍ വേ ണ്ടിയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള മരണമാണ് ആദര്‍ശശാലികള്‍ക്ക് അഭികാമ്യം. മതത്തിനും മാതൃരാജ്യത്തിനും വേണ്ടിയുള്ള മരണം മധുരമാണെന്ന് പ്രഖ്യാപിച്ച ഇത്തരം രാജ്യ സ്നേഹികള്‍ക്കുള്ള പ്രചോദനം ‘അക്രമിയായ ഭരണാധികാരിയുടെ മുമ്പില്‍ സത്യസന്ദേശം തുറന്നു പ്രഖ്യാപിക്കലാണ് ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്’ എന്ന പ്രവാചക പൂംഗവരുടെ സന്ദേശമാണ്.
ബ്രിട്ടീഷ് വാഴ്ചക്കെതിരെ അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഖിലാഫത്ത് പ്രസ്ഥാന നേതൃത്വം 111 ഗ്രന്ഥങ്ങളുടെ കര്‍ത്താവും പ്രസിദ്ധ ഹനഫീ പണ്ഢിതനുമായ മൌലാനാ അബ്ദുല്‍ ബാരി (18781926) യെപ്പോലോത്ത ത്വരീഖത്തിന്റെ ശൈഖന്മാരിലായിരുന്നു. റഈസുല്‍ അഹ്റാര്‍ മൌലാനാ മുഹമ്മദലി, ശൌഖത്തലി, ഡോ. അന്‍സ്വാരി തുടങ്ങിയവര്‍ ചിശ്ത്തിയ്യ ഖാദിരിയ്യ ത്വരീഖത്തുകളുടെ ശൈഖായ അബ്ദുല്‍ ബാരിയുടെ മുരീദന്മാരായിരുന്നു. ദേശീയ കാര്യങ്ങളില്‍ പോലും മഹാത്മാഗാന്ധി മൌലാനയോട് ഉപദേശങ്ങള്‍ തേടിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്തവും അക്രമവും സഹിക്കവയ്യാതായപ്പോള്‍ 1857ല്‍ മുസ്ലിംകള് ബ്രിട്ടീഷുകാര്‍ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ചു. ഇതായിരുന്നു ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ്ര സമരം. രാജ്യ സ്നേഹികളായ മറ്റു ഭാരതീയരും അതില്‍ പങ്കെടുത്തു. പക്ഷേ, ഒരു വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ ആ വിപ്ളവം അടിച്ചമര്‍ത്തി. വിപ്ളവത്തിന് നായകത്വം വഹിച്ച ബഹദൂര്‍ ഷാ സഫറിനെ ജയിലിലടച്ചു. ഒരു ദിവസം പ്രഭാതത്തില്‍ ജയില്‍ വാര്ഡന് ബഹദൂര്‍ ഷായ്ക്ക് തന്റെ മൂന്നു മക്കളുടെ വെട്ടിയറുത്ത തലയോട്ടികളാണ് സമ്മാനിച്ചത്. വിപ്ളവാനന്തരം മുസ്ലിംകള് ഡല്‍ഹിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ജുമാ മസ്ജിദില്‍ അഞ്ചു വര്‍ഷം നിസ്കാരം മുടങ്ങി. ഫത്ഹ്പൂരി മസ്ജിദ് ഇരുപത് വര്‍ഷത്തോളം അടച്ചുപൂട്ടി. ദുര്യാഗഞ്ചിലെ മസ്ജിദ് അമ്പത് വര്‍ഷം ബ്രിട്ടീഷ് പട്ടാളം അടുക്കളയായിട്ടുപയോഗിച്ചു. പിന്നീട് കഴ്സണ് പ്രഭുവാണ് മുസ്ലിംകള്ക്ക് അത് വിട്ടുകൊടുത്തത്. 1857 ലെ ഒന്നാം സ്വാതന്ത്യ്ര സമരത്തിന്റെ പേരില്‍ 27,000 മുസ്ലിംകള് തൂക്കിലേറ്റപ്പെട്ടു. അന്നത്തെ ഇന്ത്യന്‍ ജനസംഖ്യ ആപേക്ഷികാനുപാതത്തില് ചിന്തിക്കുമ്പോള്‍ മറ്റൊരു സമുദായത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര രക്തസാക്ഷികള്‍ മുസ്ലിംകളായിരുന്നു.
അല്ലാഹുവിന്റെ അടിമത്തത്തിനപ്പുറം മറ്റൊരു ശക്തിക്കു മുമ്പിലും മുട്ടു മടക്കാത്ത മുസ്ലിംകളുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട വൈദേശിക വിദ്വേഷവും വിശുദ്ധ യുദ്ധാവേശവുമുണ്ടെന്ന് കരുതിയ ബ്രിട്ടീഷുകാര്‍ മുസ്ലിംകളുടെ ജിഹാദ് ചിന്തക്ക് ചങ്ങലയിടാന്‍ പല പദ്ധതികളും ആവിഷ്കരിച്ചു. അതിന്റെ ഭാഗമായി ഒന്നാം സ്വാതന്ത്യ്ര സമരാനന്തരം 1859ല്‍ വില്യം ഹണ്ടറിന്റെ നേതൃത്വത്തിലായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെയും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളുടെ പ്രതിനിധികളും ബുദ്ധിജീവികളുമടങ്ങുന്ന വലിയൊരു പഠന പര്യടന സംഘം ഇന്ത്യയിലെത്തി. ഒരു വര്‍ഷത്തോളം ഇന്ത്യന്‍ ഗ്രാമങ്ങളും നഗരങ്ങളും സ്വഭാവ സംസ്കാരങ്ങളും ജനവികാര വിചാരാദികളും അവര്‍ വിശദമായി പഠനം നടത്തി.
പണ്ഢിതോപദേശങ്ങള്ക്കായി നിശയുടെ നിശ്ശബ്ദതയില്‍ നിദ്രയെ നിഗ്രഹിക്കുന്നവര്‍, ആത്മീയാചാര്യന്മാരുടെ ആശീര്‍വാദങ്ങള്‍ക്കു വേണ്ടി വിനയാന്വിതരായി വിലപ്പെട്ടതെന്തും സമര്‍പ്പിക്കുന്നവര്‍. ഇതെല്ലാം നേരില്‍ കണ്ട സായിപ്പ് സംഘം ചിന്തിച്ചു ആലിമീങ്ങള്‍ക്കും ആരിഫീങ്ങള്‍ക്കും മുസ്ലിം മനസ്സുകള്‍ ഇത്രയധികം സ്വാധീനിക്കാനായെങ്കില്‍ ഒരു പ്രവാചകന് എത്രമാത്രം അവരെ സ്വാധീനിക്കാനാവും. തന്റെ കഴുത്തില്‍ കൊലക്കയര്‍ കുരുങ്ങുന്നതിനേക്കാള്‍ അസഹ്യത പ്രവാചകരുടെ കാല് പള്ളയില്‍ ചെറിയൊരു മുള്ള് തറക്കലാണെന്ന് കൊലക്കയര്‍ കഴുത്തിലണിഞ്ഞ് പ്രഖ്യാപിച്ച ഖുബൈബി(റ)ന്റെ പിന്മുറ സ്വാഭാവികമായും ഒരു പ്രവാചകനെ സ്വീകരിക്കാതിരിക്കില്ല.
1870ല്‍ പ്രസ്തുത പഠന സംഘം ബ്രിട്ടനില്‍ തിരിച്ചെത്തി ലണ്ടനില്‍ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ബ്രിട്ടീഷിന്ത്യയിലെ ഒട്ടേറെ ക്രിസ്ത്യന്‍ മിഷനറിമാരും അതില്‍ പങ്കെടുത്തു. അവിടെ അവതരിപ്പിക്കപ്പെട്ട രണ്ടു പ്രധാന റിപ്പോര്‍ട്ടുകള്‍ ഇപ്രകാരമായിരുന്നു.
ഒന്ന്: മുസ്ലിംകള് വ്യക്തമായ വ്യക്തിത്വവും അസ്തിത്വവുമുള്ളവരാണ്. ഒരു മുസ്ലിമേതര വിദേശ ഭര ണം അവര്‍ക്ക് അസഹ്യവും അചിന്തനീയവുമാണ്. സാംസ്കാരികമായി അവരെ തകര്‍ക്കാന്‍ ശ്രമിച്ച നമുക്കെതിരെയുള്ള ജിഹാദ് മതപരമായ ബാധ്യതയായിട്ടവര്‍ കാണുന്നു. ഏത് സമയത്തും അതിന്നവര്‍ സന്നദ്ധരുമാണ്.
രണ്ട്: മുസ്ലിംകളില് ബഹുഭൂരിഭാഗവും ആത്മീയ നേതാക്കളെ അന്ധമായി അനുകരിക്കുന്നവരാണ്. ആത്മീയതയില്‍ ഔന്നിത്യമുള്ളവരോ പ്രവാചകന്മാരും. അതിനാല്‍ ഒരു മുസ്ലിമിനെ പ്രവാചക വേഷത്തില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലായി മുസ്ലിംകളിലേക്ക് ഇറക്കുമതി ചെയ്യണം. ആ വ്യാജ പ്രവാചകന് വഴി ബ്രിട്ടീഷ് വിരോധവും ജിഹാദ് ചിന്തയും മുസ്ലിംകളില് നിന്ന് നിഷ്പ്രയാസം നിര്‍മാര്‍ജ്ജനം ചെയ്യാനുമാവും. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി ബ്രിട്ടീഷുകാര്‍ രംഗത്തിറക്കിയ വ്യാജ പ്രവാചകനാണ് പഞ്ചാബിലെ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി.
1860കളില്‍ സിയാല്‍കോട്ടിലെ ബ്രിട്ടീഷ് കോടതിയില്‍ ഗുമസ്തനായിരുന്ന മീര്‍സ ഉദ്യോഗത്തിനിടയില്‍ നിരവധി യൂറോപ്യന്‍ മിഷനറിമാരും ബ്രിട്ടീഷ് ചാരന്മാരുമായി നിരന്തരം ബന്ധപ്പെട്ടു. അവസാനം ഉന്നത ബ്രിട്ടീഷ് ചാരമേധാവികള്‍ മീര്‍സയെ കാണുകയും പ്രവാചക വേഷം കെട്ടാന്‍ മീര്‍സ സന്നദ്ധനാവുകയും ചെയ്തു. അതിനെ തുടര്‍ന്നു 1868ല്‍ ജോലി രാജിവെച്ച് ബ്രിട്ടീഷ് പാദസേവകനായി മീര്‍സ രംഗത്തിറങ്ങി. മീര്‍സ നടത്തിയ ബ്രിട്ടീഷ് അനുകൂല നിലപാടുകളും പ്രവര്‍ത്തനങ്ങളും നമുക്ക് പരിശോധിക്കാം.
മീര്‍സ പറയുന്നു: ബ്രിട്ടീഷ് സര്‍ക്കാറിന്റെ സംരക്ഷണത്തിനും മുസ്ലിം ജിഹാദ് ചിന്തയുടെ നിര്മാര്ജനത്തിനുമായിട്ടാണ് എന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഞാന്‍ ചിലവിട്ടത്. അതിനായി അമ്പത് അലമാരകള്‍ നിറക്കാന്‍ മാത്രം ഗ്രന്ഥ രചന ഞാന്‍ നടത്തിയിട്ടുണ്ട് (തിരിയാഖുല്‍ ഖുലൂബ്, പേജ്: 15).
ഗവ: അന്കിരീസി ഔര്‍ ജിഹാദ്, സിതാരെഖൈസരിയ്യ, തുഹ്ഫെ ഗോള്‍ഡവിയ്യ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ബ്രിട്ടീഷ് പ്രകീര്ത്തനത്തിന് വേണ്ടി മാത്രം മീര്‍സ എഴുതിയതാണ്. ബ്രിട്ടീഷുകാര്‍ കണ്‍കണ്ട ദൈവമാണെന്നു വിശ്വസിക്കുന്ന മീര്‍സ ഇസ്ലാമിനെ രണ്ട് അടിസ്ഥാന ഘടകങ്ങളില്‍ ഒതുക്കി.
അല്ലാഹുവിന് വഴിപ്പെടുക. ബ്രിട്ടീഷ് ഗവണ്മെന്റിനെ അനുസരിക്കുക. ബ്രിട്ടീഷ് ഭരണകൂടത്തെ അനുസരിക്കാത്തവന് അല്ലാഹുവിനോടും റസൂലിനോടും ശത്രുത കാണിക്കുന്നവനാണ് (ഹാദത്തുല് ഖുര്‍ആന്‍, പേജ്: 60). മീര്‍സാ മതത്തില്‍ മെമ്പര്‍ ആവാനുള്ള നാലാമത്തെ നിബന്ധന ബ്രിട്ടീഷ് ഭരണകൂടത്തെ അനുസരിക്കലാണ് (കിതാബുല്‍ ബരിയ്യഃ പേജ്: 60).
ഖാദിയാനി മതത്തിന്റെ രണ്ടാം പോപ്പ് ബഷീറുദ്ദീന് മഹ്മൂദ് അഹ്മദ് പറയുന്നത് കാണുക. ബ്രിട്ടീഷ് ഗവണ്മെന്റിന് എതിരെയുള്ള നിസ്സാര നീക്കങ്ങള്‍ വരെ ഖാദിയാനിസത്തില്‍ നിന്നും തെറിക്കാനുള്ള കാരണമാവും (തുഹ്ഫതുല്‍ മുലൂക്ക്, പേജ്: 124).
ബ്രിട്ടീഷ് പൂജയിലൂടെ കാടു കയറിയ മീര്‍സ മുഹമ്മദ് നബി(സ്വ)ക്ക് പോലും ഭരണ മാതൃക പഠിപ്പിക്കാ ന് ധൈര്യം കാണിച്ചു. അദ്ദേഹം പറയുന്നു: ബ്രിട്ടീഷ് സര്‍ക്കാറിനെ പോലെ സമ്പൂര്‍ണ സമാധാനം സ്ഥാ പിച്ച ഒരു ഭരണകൂടവും ഇന്നേ വരെ ഭൂമുഖത്തുണ്ടായിട്ടില്ല. ഇന്നത്തെ സ്വാതന്ത്യ്രവും സമാധാനവും മുഹമ്മദ് നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നെങ്കില്‍ അത്രയും രക്തം അന്ന് ചിന്തേണ്ടി വരുമായിരുന്നില്ല (ഇസാലേ ഔഹാം. ഹാശിയ, പേജ്: 54,55).
പിതാവിന്റെ ബ്രിട്ടീഷ് പൂജയില്‍ നിന്നും അടിമത്തവും ആവേശവും ആവാഹിച്ച മകന് ബഷീറുദ്ദീന് മഹ് മൂദ് അഹ്മദ് പറയുന്നത് നോക്കൂ: ‘ഖിലാഫത്തിന്റെ ഭാരം എന്നില്‍ ഇല്ലായിരുന്നെങ്കില്‍ ഞാനൊരു മുഅദ്ദിനാകുമെന്ന് ഇസ്ലാമിന്റെ രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞെങ്കില്‍ ഖാദിയാനീ ഖലീഫ രണ്ടാമനു പറയാനുള്ളത് ഇതാണ്: ഞാനൊരു ബ്രിട്ടീഷ് പട്ടാളക്കാരനാകുമായിരുന്നു’ (കിരന്‍ പ നൂര്‍ ഖിലാഫ - 96).
ഖാദിയാനിസത്തിന്റെ ഉള്ളറകളിലേക്കിറങ്ങുമ്പോള്‍ ഇതിലും മാരകമായ വാദങ്ങള്‍ എമ്പാടും കാണാം. അതുകൊണ്ടാണ് മീര്‍സാ പുരാണങ്ങള്‍ അഹ്മദികള് മറച്ചു പിടിക്കുന്നതും, ഗ്രാഹ്യ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാതിരിക്കുന്നതും. യഥാര്‍ഥത്തില്‍ ഏതാനും എച്ച്. എ. മാരുടെ ഇജ്തിഹാദുകളാണിന്ന് ഖാദിയാനിസത്തിന്റെ പ്രമാണങ്ങള്‍. ഖാദിയാനിസം ഒരു ബ്രിട്ടീഷ് ഉത്പന്നമാണെന്നതിന് ഇതില്‍ പരം തെളിവുകള്‍ ആവശ്യമുണ്ടോ?
മീര്‍സയുടെ കുടുംബം നേരത്തെ തന്നെ ബ്രിട്ടീഷ് പാദപൂജകരായിരുന്നു. മീര്‍സ പറയുന്നു. എന്റെ കുടുംബം എന്നും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഗുണകാംക്ഷികളായിരുന്നു. പിതാവ് ഗുലാം മുര്‍തസക്ക് ഗവണ്മെന്റിനോടുള്ള വിധേയത്വം കാരണം ഗവര്‍ണറുടെ ദര്‍ബാറില്‍ പ്രത്യേക കസേര തന്നെയുണ്ടായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്യ്ര സമരത്തില്‍ 50 കുതിരകളെയും അത്ര തന്നെ പടയാളികളെയും ബ്രി ട്ടീഷ് സൈന്യത്തിലേക്ക് പിതാവ് അയച്ചുകൊടുത്തു. പിതാവിന്റെ പിറകെ ജ്യേഷ്ഠന് മീര്‍സാ ഗുലാം അബ്ദുല്‍ ഖാദറും ബ്രിട്ടീഷുകാരെ സേവിച്ചു. അവര്‍ക്കു ശേഷം എന്റെ കഴിവിന്റെ പരമാവധി ഞാനും ബ്രിട്ടീഷുകാരെ സഹായിച്ചു. കഴിഞ്ഞ 17 വര്‍ഷം സര്‍ക്കാറിനെ സേവിക്കാനും ജിഹാദ് നിരോധിക്കാനുമായി നിരവധി ഗ്രന്ഥങ്ങള്‍ തന്നെ രചിച്ചിട്ടുണ്ട് (കിതാബുല്‍ ബരിയ്യഃ പേജ്: 24).
മീര്‍സയുടെ പിതാവും ജ്യേഷ്ഠനും ബ്രിട്ടീഷുകാര്‍ക്ക് കാണിക്ക വെച്ചത് കുതിരപ്പടയും പട്ടാളപ്പണിയുമാണെങ്കില് ദരിദ്രനായ മീര്‍സാ ചെയ്ത സേവനങ്ങള്‍ അദ്ദേഹം തന്നെ പറയുന്നു. എന്റെയടുത്ത് സമ്പ ത്തോ കുതിരപ്പടയോ ഇല്ല. പക്ഷേ, അല്ലാഹു എനിക്ക് വാക്കുകളാകുന്ന രത്നങ്ങളും തൂലികയാകുന്ന കുതിരയും നല്കി. അവ ഉപയോഗിച്ച് മറ്റുള്ളവരേക്കാള്‍ ഞാന്‍ സര്‍ക്കാറിനെ സഹായിക്കുന്നുണ്ട് (നൂറുല്‍ ഹഖ്, വാ: 1, പേജ്: 24).
ബ്രിട്ടീഷ് രാജ്ഞിയുടെ മനസ്സില്‍ കൂടുകെട്ടാന്‍ ഒട്ടേറെ കീര്‍ത്തന ഉപഹാര ഗ്രന്ഥങ്ങള്‍ മീര്‍സാ രചിച്ചു. രാജ്ഞിയുടെ സ്ഥാനാരോഹണ ജൂബിലിയാഘോഷത്തില്‍ ‘തുഹ്ഫെ ഖൈസറിയ്യ്’ എന്ന പേരില്‍ രാ ജ്ഞിയെ വര്‍ണിച്ച പ്രസ്തുത കീര്ത്തനോപഹാരം സ്വര്ണക്കവറിലിട്ടാണ് രാജ്ഞിക്ക് നല്‍കിയത്. ആറു ഭാഷകളില്‍ രാജ്ഞിയുടെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് മരണം വരെ മറുപടിയും പ്രതീക്ഷിച്ചു മീര്‍സാ കാത്തിരുന്നു. മറുപടി ലഭിക്കാതെ നിരാശനായ മീര്‍സാ വീണ്ടും എഴുതി. പ്രാര്‍ഥനാ നിരതനായ ഒരു വിനീതന്റെ ഹൃദയരക്തം ചാലിച്ചെഴുതിയ കനകപ്പെട്ടൊരു കീര്ത്തനോപഹാരമാണിത്. എന്റെ ഹൃദയാന്തരാളത്തില്‍ രാജ്ഞിയോടുള്ള സ്നേഹാദരങ്ങള്‍ മനസ്സിലാക്കാനും ഇതിനൊരു മറുപടി നല്‍കാനും രാജ്ഞിക്ക് അല്ലാഹു ഇല്‍ഹാം നല്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു (സിതാരെ ഖൈസറിയ്യഃ പേജ്: 4).
രാജ്ഞിയുടെ ഒരു മറുപടി മീര്‍സയുടെ ജീവിതത്തിലെ വലിയൊരു അഭിലാഷമായിരുന്നു. പക്ഷേ, ഒരു വഞ്ചകന്റെ വാചകമടിക്ക് ബുദ്ധിയുള്ളവര്‍ മറുപടി നല്‍കുമോ? മീര്‍സ അടങ്ങിയില്ല. അയാള്‍ വീണ്ടും എഴുതി, നമ്മുടെ മഹാറാണിയുടെ ദീര്‍ഘായുസ്സിനും സര്‍വ വിധ ഐശ്വര്യങ്ങള്‍ക്കും വേണ്ടി ഞാന്‍ സദാ പ്രാര്ഥിക്കാറുണ്ട്. റാണിയെ പ്രകീര്‍ത്തിച്ചെഴുതിയ ‘തുഹ്ഫെ ഖൈസറിയ്യ’യിലും ‘സിതാരെ ഖൈ സറിയ്യ’യിലും രാജ്ഞിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥനകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പ്രത്യുത പ്രാര്ഥിക്കാറുണ്ട്. റാണിയെ പ്രകീര്‍ത്തിച്ചെഴുതിയ ‘തുഹ്ഫെ ഖൈസറിയ്യ’യിലെ ഈ സന്ദേശത്തിനെങ്കിലും രാജ്ഞി മറുപടി തന്ന് ഈ വിനീതനെ അനുഗ്രഹിക്കണമെന്നപേക്ഷിക്കുന്നു (തബ്ലീഗെ രിസാല, വാ: 8, പേജ്: 20).
പാവം മീര്‍സ തന്റെ വാറോലകളൊക്കെ അവജ്ഞയോടെ ചവറ്റുകൊട്ടയില്‍ തള്ളിയ ബ്രിട്ടീഷുകാരുടെ ഇലയും ചിറിയും നക്കിത്തുടച്ച് കാവല്‍ പട്ടിയെ പോലെ കാലങ്ങളോളം ബ്രിട്ടീഷ് ഭരണത്തിന് കാവലെന്നോണം കാത്ത് കിടന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ സംരക്ഷണമില്ലായിരുന്നെങ്കില്‍ മുസ്ലിം ലോകത്ത് വൈകല്യത്തിന്റെ വിഷവിത്ത് വിതറാന്‍ മീര്‍സക്ക് ഒരിക്കലും ധൈര്യം വരില്ല. അക്കാര്യം മീര്‍സ തന്നെ തുറന്ന് സമ്മതിക്കുന്നു. ബ്രി ട്ടീഷ് ഗവണ്മെന്റ് നമ്മുടെ അഭയകേന്ദ്രമാണ്. ഈ ഗവണ്മെന്റിനോട് നന്ദി കാണിക്കാത്തവന് അഹ്മ ദിയ്യാ ജമാഅത്തില്‍ മെമ്പര്‍ഷിപ്പില്ല. മുസ്ലിം ഭരണകൂടങ്ങള്‍ പല്ലണക്കുന്നത് അഹ്മദികളുടെ ചുടുരക്തത്തിന് വേണ്ടിയാണ്. അവരുടെ കണ്ണില്‍ പട്ടികള്‍ പോലും കരുണാര്ഹരാണ്. മുസ്ലിംകളെക്കാള് നമു ക്ക് ആയിരം മടങ്ങ് നല്ലവര്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് (തബ്ലീഗെ രിസാല, വാ: 10, പേജ്: 122,123).
മീര്‍സ തന്നെ പറയട്ടെ, ബ്രിട്ടീഷുകാരുടെ സായുധ സംരക്ഷണമില്ലായിരുന്നെങ്കില്‍ ഈ മുസ്ലിംകള് നമ്മെ വെട്ടിനുറുക്കുമായിരുന്നു. ഈ ഭരണം അല്ലാഹു നമുക്ക് നല്കിയ മഹത്തായ അനുഗ്രഹമാണ്. ദുര്‍ബലര്‍ക്ക് സ്വന്തം ചിറകുകള്ക്കുള്ളില് അഭയം നല്കിയ ഈ സര്‍ക്കാറിന് അല്ലാഹു അര്‍ഹമായ പ്ര തിഫലം നല്കട്ടെ. പൂര്‍വ പ്രവാചകരില്‍ ചിലര്‍ ക്രൂര ഭരണാധികാരികളാല്‍ പരീക്ഷിക്കപ്പെട്ടെങ്കില്‍ കാരുണ്യവും ഉപകാരവും പേമാരി കണക്കെ ചൊരിഞ്ഞു തരുന്ന ഈ രാജ്ഞിയെ കനിഞ്ഞു നല്കിയ അല്ലാഹുവിനെ നമുക്ക് സ്തുതിക്കാം (നൂറുല്‍ ഹഖ്, വാ: 1, പേജ്: 32).
ബ്രിട്ടീഷ് സംരക്ഷണവും സംവിധാനവും ഉപയോഗിച്ച് പ്രവാചക വാദമുന്നയിച്ച മീര്‍സ കുറെ ബ്രിട്ടീഷ് പൂജകരെ സൃഷ്ടിച്ച് അഭിശപ്തനാവാന് വിധിക്കപ്പെടുകയാണുണ്ടായത്.
തന്റെ നിയോഗം നിറവേറ്റിയ മീര്‍സയുടെ വാക്കുകള്‍ കാണുക: ബ്രിട്ടീഷുകാര്‍ക്കു വേണ്ടി രക്തവും ജീവനും നല്കാന് എന്നും എന്റെ കുടുംബം സന്നദ്ധമാണ്. ഇപ്പോള്‍ എന്റെ ജമാഅത്തില്‍ പെട്ട ഓരോരുത്തരും (തബ്ലീഗെ രിസാല, വാ: 7, പേജ്: 18).
ബ്രിട്ടീഷ് ഗവണ്മെന്റിനോട് ഉണ്ട ചോറിന് നന്ദി കാണിക്കുന്നവരും അവരുടെ ഗുണകാംക്ഷികളും ഇംഗ്ളീഷ് അറിയുന്ന ഉദ്യോഗസ്ഥന്മാരും അവരുടെ ബന്ധുമിത്രാദികളുമാണ് എന്റെ അനുയായികള്‍ (തബ്ലീഗെ രിസാല, വാ: 7, പേജ്: 18).
മീര്‍സയിലൂടെ ബ്രിട്ടീഷുകാര്‍ പ്രധാനമായും ലക്ഷ്യമിട്ടത് മുസ്ലിം ജിഹാദ് ചിന്തയുടെ നിര്‍മാര്‍ജനമായിരുന്നു. അതിനാല്‍ ജിഹാദ് ഹറാമും ദുര്ബലപ്പെട്ടതുമാണെന്ന് മീര്‍സ നാഴികക്ക് നാനൂറ് വട്ടം നാക്കിട്ടടിക്കുകയും തന്റെ നിരവധി കൃതികളില്‍ രേഖപ്പെടുത്തുകയും ചെയ്തു. മീര്‍സ പറയുന്നു: ഇന്നത്തെ മുസ്ലിം ഭരണകൂടങ്ങളില്‍ നിന്നും ലഭ്യമല്ലാത്ത സംരക്ഷണമാണ് ബ്രിട്ടീഷുകാരില്‍ നിന്ന് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ആയതുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഏത് വിധേനയുള്ള ജിഹാദും മുസ്ലിം കള്‍ക്ക് ഹറാമാണ് (സമീമയെ ഹഖീഖത്തുല്‍ വഹ്യ്: 56).
പക്ഷേ, മുസ്ലിംകളുടെ ബ്രിട്ടീഷ് വിരോധം പൂര്‍വോപരി ശക്തമാവുകയാണുണ്ടായത്. അതില്‍ കുപിതനായ മീര്‍സ തന്റെ അണികള്‍ക്ക് ജിഹാദ് ചിന്ത പോലും ഹറാമാക്കി. മതത്തെക്കുറിച്ച് ബ്രിട്ടീഷ് ഗവര് ണര്‍ക്ക് മീര്‍സ എഴുതുകയുണ്ടായി. ഞാന്‍ വെല്ലുവിളിച്ച് പറയുന്നു. മുസ്ലിംകളില് ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനോട് കൂറുള്ളത് എന്റെ അനുയായികള്‍ക്കാണ്. സര്‍ക്കാറിനെതിരില്‍ ഒരു വിധത്തിലുള്ള കലാപവും, യുദ്ധവും ഞാന്‍ അനുവദിക്കില്ല. എന്റെ അനുയായികള്‍ കൂടുംതോറും ജിഹാദ് ഇല്ലാതാകും. കാരണം എന്നെ വിശ്വസിക്കലും ജിഹാദ് നിഷേധിക്കലും സമമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടുന്നതോടെ ഖാദിയാനിസം ഖബറിലെത്തുമെന്ന് ഓര്‍ത്ത് നോക്കൂ. വിഷം പുരട്ടിയ അസ്ത്രങ്ങള്‍ തീമഴ വര്‍ഷിക്കും. ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം അഹമ്മദീയ ജമാഅത്തിന്റേതു കൂടിയാണ്. അവരുടെ അഭിവൃദ്ധി നമ്മുടേതും (അല്‍ഫസല്‍ 19/10/1915).
രാജ്യ സ്നേഹത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോര്‍വിളി മുഴക്കിയ മുസ്ലിംകളെ അവിവേകികളെന്നും സ്വാതന്ത്യ്രം തീക്കനലെന്നും മീര്‍സ പരിഹസിച്ചു. സ്വയം ഭരണം തീക്കനലാണ്. അതിന് കൈ നീട്ടുന്നവര്‍ അവിവേകികളും. മിന്നാമിനുങ്ങാണെന്നു കരുതി തീക്കട്ടയിലേക്ക് കൈ നീട്ടുന്ന കുട്ടികളെ പിന്തിരിപ്പിക്കേണ്ടത് ബുദ്ധിയുള്ളവരുടെ ബാധ്യതയാണ് (അല്‍ഫസല്‍ 28/07/1914).
എന്നാല്‍ എല്ലാ വിധ ജിഹാദും മീര്സയോടു കൂടി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്ന് നിര്‍ദേശിക്കപ്പെട്ട ഖാദിയാനികള്‍ തങ്ങളുടെ യജമാനന്മാരായ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പലപ്പോഴും പടക്കളത്തിലിറങ്ങിയിട്ടുണ്ട്. ഖാദിയാനി പത്രം പറയുകയാണ്: ബ്രിട്ടീഷുകാരുടെ സുഖ ദുഃഖങ്ങള്‍ നമ്മുടേതു കൂടിയാണെന്ന ഖലീഫയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് അഹ്മദി മിലിട്ടറി ബ്രിട്ടനു വേണ്ടി ഫ്രാന്‍സില്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. ജിഹാദിന് സ്വര്‍ഗമാണ് പ്രതിഫലമെന്ന പ്രവാചക സന്ദേശമാണ് അവരെ മുന്നോട്ടു നയിക്കുന്നത് (അല്‍ഫസല്‍ 17/10/1914).
1940 മെയ് 21 ബ്രിട്ടന്റെ വിജയത്തിനു വേണ്ടി ഖാദിയാനില്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേകം ദുആ സമ്മേളനം തന്നെ നടന്നു. തന്റെ ആമുഖ പ്രസംഗത്തില്‍ ഖലീഫ പറഞ്ഞു: ബ്രിട്ടീഷുകാരുടെ പ്രാര് ഥനാ ദിനം ഞായറാഴ്ച ആയതുകൊണ്ടാണ് ചക്രവര്‍ത്തിയുടെ ആഗ്രഹപ്രാകാരം ഇന്നു തന്നെ നമ്മളും ബ്രിട്ടന്റെ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നത്. ഇന്‍ശാ അല്ലാ അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ ദുആ സമ്മേളനം നടത്താന്‍ നാം ഉദ്ദേശിക്കുന്നുണ്ട്. ഈ യുദ്ധത്തിലെങ്ങാനും ബ്രിട്ടന് പരാജയപ്പെട്ടാല്‍ നമുക്കിവിടെ രക്ഷയില്ല. അഹ്മദീയ ജമാഅത്തിന്റെ താത്പര്യങ്ങളും നന്മകളും പരിഗണിക്കുമ്പോള്‍ ഇനിയും കുറേ കാലം ബ്രിട്ടീഷ് ഭരണകൂടത്തിന് ദീര്‍ഘായുസ്സ് ഉണ്ടാവേണ്ടതുണ്ട്. ഇപ്പോള്‍ മുബാഹലയില് ഉള്ള പോലെ അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയാണ്. സ്വന്തം മകനോ പിതാവോ സഹോദരനോ മരിക്കുന്ന സന്ദര്‍ഭത്തിലുള്ള മനോവികാരത്തോടെ (അല്‍ഫസല്‍ 31/05/1940). രാജാവിനേക്കാളും വലിയ രാജ ഭക്തി!
ബ്രിട്ടീഷുകാരുടെ സര്‍വ വിജയങ്ങളും തന്റെ പ്രാര്‍ഥനാ ഫലമാണെന്നാണ് മീര്‍സയുടെ അവകാശ വാദം. മീര്‍സയുടെ വാക്കുകള്‍ കാണുക: എനിക്ക് വഹ്യിലൂടെ അല്ലാഹു അറിയിച്ചു തന്നു. നിന്നെ സഹായിക്കുന്ന ബ്രിട്ടീഷ് ഗവണ്മെന്റിനെ ഒരു നിലക്കും അല്ലാഹു ബുദ്ധിമുട്ടിക്കില്ല. തന്റെ പ്രാര്‍ഥനയുടെ പ്രഭാവത്തിന്റെയും ഫലമാണ് അവരുടെ സര്‍വ വിജയവും (തബ്ലീഗെ രിസാല, വാ: 6, പേജ്: 769).
ബ്രിട്ടീഷുകാര്‍ക്കു വേണ്ടി അടിമവേല ചെയ്ത മീര്‍സയുടെ അവസരവാദങ്ങള്‍ തെരുവ് ഭ്രാന്തന്റെ വായാടിത്തം കണക്കെ അവഗണിച്ചപ്പോള്‍ മീര്‍സ മീര്‍ ജാഫറിന്റെ റോളില്‍ സ്വാതന്ത്യ്ര സമര സേനാനികളെ ഒറ്റുകൊടുത്തു. മീര്‍സയുടെ വാക്കുകള്‍ നോക്കൂ. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ അട്ടിമറി നടത്താന്‍ തയ്യാറായവരുടെയും അതിനായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സംഘടനകളുടെയും പൂര്‍ണ വിവരം ഞാന്‍ ശേ ഖരിച്ചിട്ടുണ്ട്. ആവശ്യാനുസരണം ബന്ധപ്പെട്ടവരെ അത് ഞാന്‍ ഏല്പിക്കും (തബ്ലീഗെ രിസാല, വാ: 5, പേജ്: 11).
ഒരിക്കല്‍ യൂറോപ്പ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞു: അഹ്മദീ ജമാഅത്തിന്റെ അടിവേരറുക്കുകയാണ് വേണ്ടത്. കാരണം നമ്മുടെ മുഴുവന്‍ രഹസ്യങ്ങളും ബ്രിട്ടീഷുകാര്‍ക്ക് ചോര്‍ത്തി കൊടുക്കുന്നത് അഹമദിയാക്കളാണ്.
ചുരുക്കത്തില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരിലുള്ള മുസ്ലിം ജിഹാദ് ഭീഷണിക്കെതിരെ ബ്രിട്ടീഷുകാരുണ്ടാക്കിയ കേവലം ഒരു കടലാസ് പുലിയാണ് മീര്‍സ. ബ്രിട്ടീഷുകാരുടെ വെള്ളിക്കാശിനു വേണ്ടി ഇസ്ലാമി നെ ഒറ്റുകൊടുത്തും ബഹിഷ്ത്തി മഖ്ബറ, വഹ്യ് തുടങ്ങി വില്ക്കാന് പറ്റുന്നതും പറ്റാത്തതുമൊക്കെ മീര്‍സ പണമാക്കി മാറ്റി. പക്ഷേ, തന്റെ കീശ വീര്‍പ്പിക്കാന്‍ മീര്‍സ സ്വീകരിച്ച കുതന്ത്രങ്ങളും കുബുദ്ധികളും ദൈവദത്തമാണെന്നു വിശ്വസിക്കുന്ന ഖാദിയാനികളെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു.
Created at 2024-03-18 04:34:42