Related Articles
-
-
Books
തിരുസമക്ഷത്തിങ്കലേക്ക്
-
books
സംഘടിത സകാത്
അന്ത്യനാളിനോടടുത്ത് മുഹമ്മദ് നബി(സ്വ)യുടെ സന്താന പരമ്പരയില് നിന്നും മഹ്ദി ഇമാം വന്ന് സുന്ദരമായി ദീനീ പ്രവര്ത്തനം നടത്തുമെന്ന് വിശ്വ മുസ്ലിംകള് വിശ്വസിക്കുന്നു. സൂറത്തുസ്സുഖ് റുഫ് അറുപത്തിരണ്ടാം ആയത്തു കൊണ്ട് (അദ്ദേഹം അന്ത്യദിനത്തിന്റെ അടയാളമാണ്) വിവ ക്ഷ മഹ്ദിയാണെന്ന പ്രസിദ്ധ പണ്ഢിതന്മാരായ മുഖാതിലുബ്നു സു ലൈമാന്(റ)വും മറ്റും രേഖപ്പെ ടുത്തിയിട്ടുണ്ട്
പ്രമുഖ സ്വഹാബിമാരായ അലി(റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമര്(റ), ത്വല്ഹത്ത്(റ), അബ്ദു ല്ലാഹിബ്നു മസ്ഊദ്(റ), അബൂ ഹുറൈറ(റ), അനസ്(റ), അബൂസഈദ്(റ), സൌബാന്(റ), അബ്ദു ല്ലാഹിബ്നു ഹാരിസ്(റ), ഉമ്മുസല്മ(റ), ഉമ്മു ഹബീബ(റ) തുടങ്ങിയവരില് നിന്ന് തുര്മുദി(റ), അ ബൂദാവൂദ്(റ), ഇബ്നുമാജ(റ), ഹാകിം(റ), ത്വബ്റാനി(റ), അബൂ യഅ്ല(റ) തുടങ്ങിയ മുഹദ്ദിസു കള് മഹ്ദീ ഇമാമിനെ കുറിച്ച് ധാരാളം ഹദീസുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
പ്രസിദ്ധ മുഹദ്ദിസ് ഇമാം സുയൂഥി(റ) തന്റെ ‘അല്ഹാവി’ എന്ന ഗ്രന്ഥത്തില് മഹ്ദി ഇമാമിന്റെ ബ ഹുവിധ വിശേഷണങ്ങളടങ്ങുന്ന ഇരുനൂറിലധികം ഹദീസുകള് ഉദ്ധരിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് ചില ഹദീസുകള് കാണുക.
ഉമ്മുസലമ നിവേദനം. നബി(സ്വ) പറഞ്ഞു: ഫാത്ത്വിമ വഴിക്കുള്ള എന്റെ പരമ്പരയിലാണ് മഹ്ദി ജനിക്കുക.
ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ്വ) പറഞ്ഞു: മഹ്ദിയുടെ നാമം മുഹമ്മദ് എന്നായിരിക്കും.
ഇബ്നു ഉമര്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: മഹ്ദി ഇമാം പുറപ്പെടുമ്പോള് തന്റെ തലഭാഗത്തി രുന്ന് ഒരു മലക് വിളിച്ചു പറയും ‘ഇത് മഹ്ദിയാണ്!! നിങ്ങള് പിന്പറ്റുവിന്’.
ഇബ്നു അബ്ബാസ്(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഞാന് ആദ്യനും ഈസാ അന്ത്യനും മഹ്ദി മധ്യനുമായ ഒരു സമൂഹം നശിപ്പിക്കപ്പെടുകയില്ല.
ഇങ്ങനെ മഹ്ദി ഇമാമിന്റെ കുടുംബം, ശരീര പ്രകൃതി, പ്രബോധനം, സ്വഭാവ സവിശേഷതകള്, ജീവിതം, മരണം തുടങ്ങി നിരവധി ഹദീസുകള് നിരത്താനുണ്ട്. മഹ്ദി മിഥ്യയും കല്പിത കഥയു മാണെന്നും വാദിക്കുന്ന ചെറിയ ന്യൂനപക്ഷം ഇന്നുമുണ്ട്. മഹ്ദി ഇമാമിനെ കുറിച്ചുള്ള ഹദീസു കള് മുതവാതിറിന്റെ സ്ഥാനമെത്തിയതിനാല് അവ നിഷേധിക്കാന് യാതൊരു ന്യായവുമില്ലെന്ന് ഇമാം ഇബ്നു ഹജര്(റ) പറഞ്ഞിട്ടുണ്ട്.
അബുല് ഹസനുസ്സുഹ്രി പറയുന്നത് കാണുക: മഹ്ദി(റ) അഹ്ലുബൈത്തില് ജനിക്കുക, ഏഴു വ ര്ഷം നീതിയുക്ത ഭരണം നടത്തുക, ഫലസ്ത്വീനിലെ ബാബുലുദ്ദില് വെച്ച് ദജ്ജാലിനെ കൊല്ലാന് ഈസാ നബി(അ)യെ സഹായിക്കുക. മഹ്ദി(റ)യുടെ പിന്നില് നിന്ന് ഈസാ നബി(അ) നിസ്കരി ക്കുക തുടങ്ങിയ ഹദീസുകള് നിരവധി നിവേദകന്മാര് വഴി റിപ്പോര്ട്ട് ചെയ്യപ്പെട്ടതിനാല് അവ മുതവാതിറാണ്.
വാഗ്ദത്ത മസീഹും മഹ്ദിയും ഒരു ആളാണെന്നും ആ മാന്യദേഹം മരിച്ചെന്നും മീര്സക്ക് ആവ്യ ക്തിത്വത്തിന്റെ ഇന്ചാര്ജാണെന്നുമാണ് ഖാദിയാനി വിശ്വാസം. ഈ സങ്കീര്ണ സമസ്യ പൂരിപ്പി ക്കാന് മീര്സക്ക് പ്രമാണങ്ങള് പൂര്ണമായും വികലമാക്കേണ്ടി വന്നു.
മീര്സ പറയുന്നു: ഞാന് മുസല്മാന്മാര്ക്ക് മഹ്ദി മസീഹും ക്രിസ്ത്യാനികള്ക്ക് മിശിഹായും ഹി ന്ദുക്കള്ക്ക് കൃഷ്ണനും മറ്റു ജനതകള്ക്ക് അവരുടെ വാഗ്ദത്തോദ്ധാരകനുമാണ്.
മുര്തളയുടെയും ചിറാഗ് ബീവിയുടെയും മകനായ മീര്സ എങ്ങനെയാണ് ഈസബ്നു മര്യമും മുഹമ്മദുബ്നു അബ്ദുല്ല(മഹ്ദി)യുമായി രൂപാന്തരപ്പെട്ടതെന്ന് വായനക്കാര്ക്ക് സംശയമുണ്ടാകും. അതിനു മീര്സ നിര്ദേശിക്കുന്ന നിവാരണമിതാണ്. അവിവേകികളെ അല്ലാഹു എന്റെ സത്യത്തിനു സാക്ഷ്യം വഹിക്കുകയും, ആകാശവും ഭൂമിയും എന്റെ സമയം ഇതാണെന്ന് വിളിച്ചോതുകയും, ഖുര്ആനില് പറഞ്ഞ മുഴുവന് അടയാളങ്ങളും ഹദീസില് വിവരിച്ച മിക്ക അടയാളങ്ങളും നിറവേ റ്റുകയും ചെയ്ത സ്ഥിതിക്ക് എന്നെ സ്വീകരിക്കുകയും ആ ഹദീസുകള് കൊണ്ട് എന്നെ അളക്കു ന്നതിനു പകരം എന്നെക്കൊണ്ട് ആ ഹദീസുകള് അളക്കുകയും ഹദീസുകള് എന്നോട് യോജി ക്കുന്ന വിധം വ്യാഖ്യാനിക്കുകയോ അല്ലെങ്കില് ദുര്ബലങ്ങളാണെന്നു കരുതി തള്ളിക്കളയുകയോ ചെയ്യേണ്ടതു നിങ്ങളുടെ കര്ത്തവ്യമാണ്.
ഇതനുസരിച്ച് നൂറ്റാണ്ടുകള് മുസ്ലിം മനസ്സുകളില് വേരിറങ്ങിയ മസീഹ്, മഹ്ദി വിശ്വാസങ്ങള് തന്ത്രപരമായി മീര്സ ബശീര് അഹ്മദ് തന്റെ തബ്ലീഗെ ഹിദായത്തിലൂടെ വേരറുക്കാന് ശ്രമിക്കു ന്നത് കാണുക. അന്ത്യനാളിനോടടുത്ത് മസീഹും മഹ്ദിയും വരുമെന്ന കാര്യത്തില് മുസ്ലിം ലോ കത്ത് ഭിന്നാഭിപ്രാ യമില്ലെന്നും അത് കൊച്ചു കുട്ടികള്ക്ക് പോലും അറിയാവുന്ന യാഥാര്ഥ്യമാ ണെന്നും എഴുതിയ ശേഷം ഈസാ നബി(അ)യെ കുറിച്ചും മഹ്ദി ഇമാമിനെ കുറിച്ചുമുള്ള പ്രമാ ണങ്ങള് പൂര്ണമായും വികലമാക്കി. മസീഹ് മരിച്ചെന്നും മഹ്ദി മിഥ്യ ആണെന്നും പകരം മഹ്ദി- മസീഹ് എന്നീ രണ്ട് വിശേഷണങ്ങളോട് കൂടി അവസാനം മീര്സ രംഗപ്രവേശനം ചെയ്യുമെന്നും ബശീര് അഹ്മദ് വ്യാഖ്യാനിച്ചു
മീര്സയുടെ വിഡ്ഢിവേഷങ്ങള്ക്കനുകൂലമായി പ്രമാണങ്ങള് വ്യാഖ്യാനിക്കണമെന്നും വ്യാഖ്യാന ങ്ങള് ക്ക് വഴങ്ങാത്തവ തള്ളിക്കളയണമെന്നുമുള്ള മീര്സയുടെ നിര്ദേശം അനുയായികള് പൂര്ണ മായും സ്വീകരിച്ചു. ചിലതു കാണുക. മുഹമ്മദ് നബി(സ്വ) അന്ത്യനാള് വരെ നിയോഗിക്കപ്പെട്ടവരാ ണെന്ന സൂറത്തു ജുമുഅഃയിലെ സൂക്തത്തിന്റെ (അവരോടൊപ്പം ഇതുവരെ ചേര്ന്നിട്ടില്ലാത്ത മ റ്റൊരു ജനതയിലും) വ്യാഖ്യാനത്തില് ഖാദിയാനികളുടെ ഇസ്ലാം ഇന്റര്നാഷണല് പബ്ളിക്കേഷന് ലിമിറ്റഡ് ഇംഗ്ളണ്ട് ഇറക്കിയ ഖുര്ആന് പരിഭാഷ പറയുന്നു. ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം വാഗ്ദത്ത മഹ്ദീ മസീഹായ ഹസ്രത്ത് അഹ്മദ് ആകുന്നു.
ഈസാ നബി(അ)ക്ക് ഇമാമായി മഹ്ദി നിസ്കരിക്കുമെന്ന ഹദീസിന്റെ വിവക്ഷ മീര്സയുടെ മഹ്ദീ പദവി മുന്കടക്കുമെന്നത്രെ. മസീഹ് ഗുണം മഹ്ദീ ഗുണത്തെ അനുഗമിക്കുമെന്നുമാണത്രെ. മീര് സയുടെ ശവകുടീരം ഖാദിയാനിലാണ്. മഹ്ദിയെ റൌളക്കടുത്ത് മറവു ചെയ്യുമെന്നാണ് ഹദീസി ലുള്ളത്. ഇതിന്റെ വിവക്ഷ മീര്സ നബി(സ്വ)യുടെ പരിപൂര്ണ പ്രതിരൂപവും ആവിര്ഭാവവും നബി ക്ക് മീര്സയോടുള്ള അദ്ധ്യാത്മിക ഐക്യവുമാണുപോല്. മഹ്ദിയുടെ പേര് മുഹമ്മദ് ബ്നു അബ് ദുല്ല ആയിരിക്കുമെന്ന ഹദീസുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മഹ്ദിയുടെ മേല്വിലാസമൊന്നുമല്ല. പ്രത്യുത മുര്തളയുടെ പുത്രന് ശ്രീമാന് മീര്സാ ഗുലാം അഹ്മദ് ഖാദിയാനി മുഹമ്മദ് നബി(സ്വ)യുടെ പൂര്ണ പ്രതിരൂപമാണെന്നു മാത്രമാണ.്
മീര്സക്ക് മഹ്ദി പദവിയിലിരിക്കാന് പ്രമാണങ്ങള് വളച്ചൊടിച്ച മീര്സയും കൂട്ടരും ചെരിപ്പിനൊപ്പി ച്ച് കാലു മുറിക്കുന്ന തമാശയാണ് ലോകം കണ്ടത്. അന്ത്യദിനത്തിന്റെ അടയാളങ്ങളായി നബി(സ്വ) പഠിപ്പിച്ച ദജ്ജാല്, യഅ്ജൂജ് മഅ്ജൂജ്, ദാബ്ബത്തുല് അര്ള് എന്നിവക്ക് ജൂത-ക്രിസ്തീയര്, പ്ളേഗാ ണു, ഇംഗ്ളീഷുകാരും റഷ്യക്കാരും തുടങ്ങിയ വികല വ്യാഖ്യാനങ്ങളാണ് മീര്സ നല്കിയത്. ഖിയാ മത്തു നാളിലെ ഭീകര ദൃശ്യങ്ങള് വിശദീകരിക്കുന്ന ആയത്തുകള്ക്ക് ട്രാന്സ്പോര്ട്ട് വിപ്ളവം, കാ ഴ്ച ബംഗ്ളാവ്, ഐക്യരാഷ്ട്ര സഭ, വാര്ത്താ വിനിമയ വിപ്ളവം, പത്രമാസികകള്, ബഹിരാകാശ സ ഞ്ചാരം തുടങ്ങി മീര്സയുടെ കാലയളവിലുള്ള ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളാണ് വിവ ക്ഷിക്കപ്പെടുന്നതെന്ന വ്യാഖ്യാനം നല്കി.
ദാബ്ബതുല് അര്ള് ‘പ്ളേഗ് രോഗാണു’
നിരവധി ഹദീസുകളില് അന്ത്യദിനത്തോടനുബന്ധിച്ച് ദാബതുല് അര്ള് എന്ന ഭീകരമൃഗം പുറപ്പെ ടുമെന്ന് കാണാം (മുസ്ലിം: 2901, ഇബ്നു മാജ). പ്രസ്തുത മൃഗത്തിന്റെ രൂപവും ശരീരാകൃതിയും ഭാഷയും അടയാളങ്ങളും വരെ ഇസ്ലാമിക ഗ്രന്ഥങ്ങള് പരിചയപ്പെടുത്തിയിട്ടുണ്ട് (ഇബ്നു കസീ ര് 3:375, ഫുതൂഹാതുല് ഇലാഹിയ്യ: 328). പക്ഷേ, ഈ ദാബ്ബതുല് അര്ള്, മീര്സയുടെ ഭാഷയില് കേവലം മിഥ്യയാണ്. ഹദീസില് പരാമര്ശിക്കപ്പെട്ട മൃഗം പ്ളേഗ് രോഗാണുവാണെന്ന് തെളിവുക ളൊന്നും കൂടാതെ അയാള് ന്യായീകരിക്കുന്നു (ദാഫിഉല് ബലാ: 18). ഇത് ഇല്ഹാം മൂലം അറി ഞ്ഞതാണെന്ന് മനസ്സിലാക്കിയാലേ സംഗതിയുടെ നര്മം പൂര്ണമാവുകയുള്ളൂ.
ദജ്ജാല്, തീവണ്ടി, ക്രൈസ്തവത
മുസ്ലിം, ബുഖാരി, അബൂദാവൂദ്, തുര്മുദി തുടങ്ങി ഇസ്ലാമിലെ ആധികാരിക ഗ്രന്ഥങ്ങളിലൊ ക്കെ ഖിയാമത്തിനോടനുബന്ധമായി പുറപ്പെടുന്ന ദജ്ജാലിനെ കുറിച്ച് പ്രതിപാദിച്ചത് കാണാം. എ ന്നാല് മീര്സയുടെ അഭിപ്രായത്തില് ദജ്ജാല് പാതിരിമാരാണത്രെ (ഹഖീഖതുല് വഹ്യ്. ഹാശി യ: 310). ഇതനുസരിച്ച് ദജ്ജാല് നബി(സ്വ)യുടെ മുമ്പു തന്നെ പുറപ്പെട്ടുവെന്ന് സമ്മതിക്കേണ്ടിവരി ല്ലേ? എന്നൊന്നും ഖാദിയാനികളോട് ചോദിക്കരുത്! ചോദ്യം ചെയ്യാന് മടിക്കുന്ന ഒരു ആള്ക്കൂട്ട മാണല്ലോ ഖാദിയാനിസത്തിന്റെ മൂലധനം. അനുബന്ധമായൊരു വിഡ്ഢിത്തമാണ് ദജ്ജാലിന്റെ വാഹനമായ കഴുത. മീര്സായികളുടെ അഭിപ്രായത്തില് അത് കേവലം തീവണ്ടിയാണ് (തബ്ലീഗെ ഹിദായത്ത്: 67). തീവണ്ടിയിലായിരുന്നു അന്ന് പാതിരിമാര് സഞ്ചരിച്ചിരുന്നത്.
ഗൂഢ ലക്ഷ്യം തിരിച്ചറിയുക!
യഅ്ജൂജ്, മഅ്ജൂജ് എന്നീ വിഭാഗം അന്ത്യനാളില് പുറപ്പെടുമെന്ന ഹദീസുകളും ഖുര്ആനിക സൂ ചനകളും (18: 93-97) ധിക്കരിച്ച മീര്സ ഇവിടെ വികല വ്യാഖ്യാനങ്ങള് അവതരിപ്പിച്ചു. ഇങ്ങനെ ഖി യാമത്തിന്റെ അടയാളങ്ങളെല്ലാം വിചിത്രമായ വിശദീകരണങ്ങളിലൂടെ ഇവിടെ സംഭവിച്ചുവെന്ന് തെളിയിക്കാന് മീര്സ കാണിക്കുന്ന വ്യഗ്രത ഒരു ഗൂഢ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനാണ്. അതായത്, അന്ത്യദിനത്തോടനുബന്ധിച്ച് ഈസാ(അ) രംഗത്തു വരണമെങ്കില് പ്രസ്തുത അടയാ ളങ്ങളൊക്കെയും വന്നു തീരേണ്ടതുണ്ട്. ഈസാ പ്രവാചകനായി പ്രത്യക്ഷപ്പെടുന്ന തനിക്ക്, ഉദ്ധൃ ത അടയാളങ്ങളില്ലാതെ വന്നാല് നിലനില്പ് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി അവയത്രയും പുലര് ന്നുവെന്ന് പൂര്ണ കളവുകളുടെ ഇരുണ്ട പുറത്ത് സ്ഥാപിക്കാന് ശ്രമിക്കുകയാണിതിനു പിന്നില്. ഉല്ബുദ്ധ സമൂഹം കള്ളവാദിയുടെ ഉള്ളിലിരുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അനുയായികളെങ്കിലും മനസ്സിലാക്കുക.
വഴി മാറി വന്ന മരണ വാറണ്ടുകള്
പ്രവാചകത്വ പ്രവചനങ്ങളുമായി മീര്സ സമകാലികരെ സദാ ശല്യപ്പെടുത്തി. പ്രതിയോഗികള്ക്കെ തിരെ മരണ പ്രവചനം നടത്തി ഗുണ്ടായിസവും ഗൂഢതന്ത്രവും പ്രയോഗിക്കുന്നതില് മീര്സ ആ സ്വാദനം കണ്ടെത്തിയിരുന്നു. വ്യാജ പ്രവാചകന്മാരുടെ പ്രവചനങ്ങള് എന്നും കേവലം പ്രഹേളി കകള് മാത്രമായിരുന്നല്ലോ. മീര്സാ കൃതികളില് പ്രവചനങ്ങള്ക്ക് യാതൊരു പഞ്ഞവുമില്ല. പക്ഷേ, അവിചാരിതമായി അബദ്ധത്തില് പോലും അവ പുലരാതിരുന്നത് രസാവഹമായി എന്നുമാത്രം. വെ ള്ളമില്ലാത്ത കിണറ്റില് നബി(സ്വ) തുപ്പിയപ്പോള് വെള്ളം നിറഞ്ഞൊഴുകിയതായും മീര്സയുടെ കാ രണവര് മുസൈലിമ തുപ്പിയപ്പോള് കിണര് വറ്റി വരണ്ടതായും ചരിത്രം രേഖപ്പെടുത്തുന്നു (അല് ബിദായത്തു വന്നിഹായ). മുസൈലിമയുടെ കരസ്പര്ശനമേറ്റ കണ്ണുകള്ക്ക് അന്ധത ബാധിച്ചെ ങ്കില് (അല് ബിദായത്തു വന്നിഹായ) നബി (സ്വ)യുടെ സ്പര്ശനമേറ്റ കണ്ണുകള് പൂര്വോപരി പ്രകാശപൂരിതമാവുകയായിരുന്നു (അല് ബിദായത്തു വന്നിഹായ ).
ഖാദിയാനിസത്തിനെതിരെ സമരമുഖത്ത് നിലയുറപ്പിച്ച ചിലര്ക്കെതിരെ മീര്സ നടത്തിയ മരണ പ്രവചനങ്ങളാണിവിടെ വിലയിരുത്തപ്പെടുന്നത്. തെറിപ്പൂരം, ശാപ പ്രാര്ഥന, ഗുണ്ടായിസം, മാരണം, മരണവാറണ്ട് തുടങ്ങിയവ പ്രതിയോഗികള്ക്കെതിരെ നടത്തിയ മീര്സയുടെ വഞ്ചനയില് പൊതി ഞ്ഞ പുഞ്ചിരിയില് ആദ്യകാലത്ത് ചിലരൊക്കെ പെട്ടിരുന്നു. അവരില് പ്രമുഖനാണ് ഇശാഅത്തു സ്സുന്ന പത്രാധിപര് മൌലവി മുഹമ്മദ് ഹുസൈന് ബട്ടാലവി. എല്ലാ അര്ഥത്തിലും മീര്സയുടെ ഉറ്റ സുഹൃത്തായ മൌലവി കാലമേറെ കഴിയും മുമ്പ് തന്റെ ചങ്ങാതി ചെന്നായ ആണെന്ന് തിരിച്ചറി ഞ്ഞു. താമസിയാതെ കൂടെ കിടന്ന രാപ്പനിയുമായി മീര്സക്കെതിരെ മൌലവി രംഗത്തെത്തി.
ഖാദിയാനിസത്തിന്റെ കപടമുഖം തുറന്നു കാട്ടിയ മൌലവിയുടെ ജൈത്രയാത്ര മീര്സയുടെ ഉറക്കം കെടുത്തി. പക്ഷേ, പാവം മീര്സ അപ്പോഴും പഴയകാല സുഹൃത്തിന്റെ തിരിച്ചു വരവില് പ്രതീക്ഷ യര്പ്പിക്കുകയായിരുന്നു (ഇഅ്ജാസെ അഹ്മദി, പേജ്: 50). ബട്ടാലവിയുണ്ടോ മീര്സയെ വിടുന്നു. കൂട്ടുകാരായ ജഅ്ഫര് ബട്ലി, ഹസന് തിബത്തി തുടങ്ങിയവര് ബട്ടാലവിയെ സഹായിച്ചു. ഗതി കെട്ട മീര്സ മൂവരുടെയും പേരില് 21-11-1898 ല് മാരകമായൊരു മരണ വാറണ്ടയച്ചു. മീര്സ സത്യ സന്ധനാണെങ്കില് മൌലവിയും കൂട്ടുകാരും 15-12-1898 മുതല് 15-01-1900 വരെയുള്ള കാലയളവില് നിന്ദ്യമരണം വരിക്കും. അതിനാല് മേല് കാലയളവിനുള്ളില് സത്യത്തിലേക്ക് തിരിച്ചു വരിക (തബ് ലീഗെ രിസാല, വാ: 5, പേജ്: 10). മീര്സ വ്യാജ പ്രവാചകനാണെങ്കില് മൌലവിയുടെയും കൂട്ടുകാ രുടെയും ജീവിതകാലത്ത് തന്നെ നിന്ദ്യമരണം വരിക്കട്ടെയെന്നും പ്രാര്ഥിച്ചിരുന്നു (തബ്ലീഗെ രി സാല, വാ: 5, പേജ്: ). ക്രിസ്ത്യന് പാതിരി അബ്ദുല്ലാ ആഥമിനാണ് മീര്സായുടെ മറ്റൊരു മരണ വാറണ്ട്. മസീഹിയ്യത്ത് വാദത്തിന്റെ പേരില് മീര്സയും ആഥമും ദിവസങ്ങളോളം വാദപ്രതിവാദം നടത്തിയിരുന്നു. മീര്സയുടെ കൃതി ജങ്കെ മുഖദ്ദസ് (വിശുദ്ധ യുദ്ധം) ആ സംഭവം വിശദീകരിക്കു ന്നുണ്ട്. എന്റെ പ്രാര്ഥനാ ഫലമായി ഇന്നു മുതല് 15 മാസത്തിനകം ആഥം സത്യത്തിലേക്ക് തിരി ച്ചുവരാത്തപക്ഷം മരണശിക്ഷ വാങ്ങി ഹാവിയയില് പതിക്കുന്നതാണ്. ഈ പ്രവചനം ഏറ്റുവാ ങ്ങാന് ഞാന് തയ്യാറാണ് (ഇ. കെ. മുഖദ്ദസ് പി. 183).
പ്രവചനത്തെ തുടര്ന്ന് ആഥമിനെതിരെ മീര്സ ഗുണ്ടായിസവും വിഷപ്പാമ്പും ഇറക്കുമതി ചെയ്തു. ആഥമാകട്ടെ ഫിറോസുപൂരിലും ലുധിയാനയിലുമുള്ള തന്റെ മരുമക്കളുടെ വീടുകളില് അഭയം തേടി. മീര്സയുടെ ഭ്രാന്തന് ജല്പനങ്ങളില് ദിവ്യത്വം ദര്ശിച്ച പാവം ഖാദിയാനികള് തങ്ങളുടെ പ്രവാചകന്റെ പ്രവചനപൂര്ത്തിക്കായി മനം നൊന്തു പ്രാര്ഥിച്ചു. ക്രിസ്ത്യാനികള് മീര്സയുടെ പരാജയത്തില് ആഹ്ളാദിക്കാന് ആഘോഷ പരിപാടികള് ആസൂത്രണം ചെയ്തു. ആഥമിനെ വകവ രുത്താനുള്ള ഗൂഢ ശ്രമങ്ങള് പരാജയപ്പെട്ടപ്പോള് മീര്സ മാരണം ചെയ്യാനൊരുങ്ങി. പ്രവചനാവധിയില് ഒരു ദിനം ബാക്കി നില്ക്കെ മീര്സ, അബ്ദുല്ലാ സന്നൂരി, ഹാമിദലി തുടങ്ങിയവരെ കൂടി ഒരു കടലമണിയില് അര്ദ്ധരാത്രി വരെ കൂറ്റന് മന്ത്രങ്ങള് ജപിച്ച് ഖാദിയാനിന്റെ വടക്കന് വിജന തയിലുള്ള ഒരു പൊട്ടക്കിണറ്റില് കൊണ്ടുപോയി വലിച്ചെറിഞ്ഞു (സീറത്തു മഹ്ദി, വാ: 1, പേജ്: 5).
മീര്സയുടെ കണക്കുകൂട്ടലുകള് തെറ്റിച്ച ആഥം അവധിപ്പിറ്റേന്ന് ആരോഗ്യവാനായി കാണപ്പെട്ടു. നിര്ലജ്ജനായ മീര്സ പ്രവചനത്തിന് പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തി. ആഥം അസ്വസ്ഥ നാണിപ്പോഴും. ദുഃഖവും പരിഭ്രാന്തിയും അയാള്ക്ക് വിട്ടുമാറിയിട്ടില്ല. ആഥമിന്റെ മാനസികാവസ്ഥ ക്ക് ഹാവിയുടെ പ്രതീതിയാണിപ്പോള്. അതുതന്നെയാണ് എന്റെ പ്രവചന പൂര്ത്തീകരണവും (അ ന്വാറുല് ഇസ്ലാം, വാ: 1, പേജ്: 5). മരണം വരിച്ചു ഹാവിയയില് പതിക്കുമെന്ന് പ്രവചിച്ച ശേഷം വ്യാജ വ്യാഖ്യാനത്തിലൂടെ രക്ഷപ്പെടുക, മീര്സയുടെ പതിവു പല്ലവിയാണിത്. 1896 ജൂലൈ 27 ന് ആഥം സ്വാഭാവിക മരണം വരിച്ചു. മരണവാര്ത്തയറിഞ്ഞ ഉടനെ ഞഞ്ഞം പിഞ്ഞവുമായി മീര്സ വീണ്ടും രംഗത്തെത്തി. ആഥം അബദ്ധധാരണകള് തിരുത്തിയിരുന്നെങ്കില് കുറേ കാലം ജീവിക്കു മായിരുന്നു. തന്റെ വിശ്വാസത്തില് ഉറച്ചു നിന്നതുകൊണ്ട് ആഥമിന്റെ മരണം ഉടന് സംഭവിക്കു മെന്ന് വഹ്യുണ്ടായിരുന്നു (അന്വാറുല് ഇസ്ലാം, വാ: 1, പേജ്: 5).
ആര്യസമാജ നേതാവ് ലേഖ്റാം പെഷവാരിക്കും മീര്സ മരണവാറണ്ട് അയച്ചിരുന്നു. ലേഖ്റാം ലേ ഖനങ്ങളിലൂടെ മീര്സയെ വെള്ളം കുടിപ്പിച്ചു. ഇന്നു മുതല് വര്ഷത്തിനുള്ളില് ലേഖ്റാം കഠിന ശി ക്ഷക്ക് വിധേയനാകും. അതുണ്ടായില്ലെങ്കില് ഞാന് വ്യാജനാണ് (തബ്ലീഗെ രിസാല, വാ: 2, പേജ്: 5). മീര്സയുടെ നിര്ദ്ദേശ പ്രകാരം ഒരു മീര്സ ഭക്തന് ലേഖ്റാമിനെ മാരകമായി കുത്തി കൊല പ്പെടുത്തി. അത് തന്റെ പ്രവചന പുലര്ച്ചയായി മീര്സ പ്രഖ്യാപിക്കുകയും ചെയ്തു. ലേഖ്റാം വധം പോലീസ് മീര്സയെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയതായി മകന് ബഷീര് അഹ്മദ് രേഖപ്പെ ടുത്തിയിട്ടുണ്ട് (സീറത്തു മഹ്ദി, വാ: 2, പേജ്: 146).
ഖാദിയാനി ഖണ്ഢനത്തില് മുന്നിരയിലായിരുന്നു മൌലവി സനാഉള്ള അമൃതസറി. മീര്സയുടെ വെളിപാടുകള്ക്കും പ്രവചനങ്ങള്ക്കുമെതിരെയുള്ള മൌലവിയുടെ പടയോട്ടത്തില് മീര്സ നന്നെ വിഷമിച്ചു. അവസാനം സനാഉള്ളക്കും മീര്സ മരണവാറണ്ടയച്ചു. തന്റെ പ്രവചനങ്ങള് വ്യാജമാ ണെന്ന് തെളിയിക്കാന് മൌലവിയെ മീര്സ ഖാദിയാനിലേക്ക് വെല്ലുവിളിച്ചു. യാത്രാ ചിലവും ഓ രോ പ്രവചനത്തിനും നൂറു രൂപയും വാഗ്ദാനം ചെയ്തു. മീര്സയുടെ വാക്കുകള് കാണുക. നൂ സൂലുല് മസീഹില് ഞാന് രേഖപ്പെടുത്തിയ 150 പ്രവചനങ്ങള് കളവാണെന്ന് തെളിയിച്ചാല് ഞാന് 15000 രൂപയും ഒരു ലക്ഷത്തിലധികം വരുന്ന അനുയായികള് ഓരോ രൂപ വീതവും സനാഉള്ളക്ക് പാരിതോഷികം നല്കുന്നതാണ് (ഇഅ്ജാസെ അഹ്മദി, പേജ്: 11, 25). വെല്ലുവിളി സ്വീകരിച്ച മൌ ലവി അമൃതസറില് നിന്നും ഖാദിയാനിലെത്തി മീര്സക്ക് വിവരം കൊടുത്തു. വെല്ലുവിളി സ്വീകരി ച്ചുകൊണ്ട് സനാഉള്ള ഖാദിയാനിലെത്തിയിരിക്കുന്നു. വ്യക്തിപരമായി താങ്കളോടെനിക്ക് യാതൊരു വിദ്വേഷവുമില്ല. പൊതുജനമദ്ധ്യേ പ്രവചനങ്ങള് പരിശോധിക്കുവാനും അഭിപ്രായ പ്രകടനം നട ത്തുവാനും താങ്കള് അനുവദിക്കുമെന്ന പ്രതീക്ഷയോടെയാണ് വന്നത്. എന്റെ യാത്രാ ക്ളേശവും ആത്മാര്ഥതയും പരിഗണിച്ച് വാഗ്ദാനം പാലിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു (ഇല്ഹാമതെ മീര്സ, പേജ്: 116).
മൌലവിയുടെ കത്ത് കൈപ്പറ്റി. അന്നു രാത്രി തന്നെ മീര്സ മറുപടി എഴുതി. എന്റെ പ്രവചനങ്ങളെ പറ്റിയും മറ്റുമുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാമെന്ന സദുദ്ദേശ്യത്തോട് കൂടിയാണ് താങ്കള് വന്നതെങ്കില് നല്ലതു തന്നെ. പക്ഷേ, നിങ്ങളുടെ സത്യാന്വേഷണ തല്പരതയില് ഞാന് സംശയിക്കുന്നു. നിന്നെ പോലെയുള്ള ജൂത പ്രകൃതര് സദാ വഴക്കും വക്കാണവുമാണാഗ്രഹിക്കു ന്നത്. അത്തരക്കാരുമായി വാദപ്രതിവാദത്തിലേര്പ്പെടുകയില്ലെന്ന് ഞാന് അല്ലാഹുവിന് വാക്ക് കൊ ടുത്തിരിക്കുകയാണ്. ഏതായാലും ചില നിബന്ധനകളോടെ നമുക്ക് ചര്ച്ച തുടരാം. പ്രാഥമിക ചര് ച്ച പ്രവാചകത്വത്തിന്റെ മാനദണ്ഢങ്ങളെ കുറിച്ചായിരിക്കും. യാതൊരു കാരണവശാലും നിങ്ങള് ക്ക് സംസാരിക്കാന് അവസരമുണ്ടായിരിക്കില്ല. സംശയങ്ങള് ഒന്നോ രണ്ടോ വരിയില് മാത്രം എ ഴുതി ഏല്പിക്കുക. ശേഷം മിണ്ടാതെ കാര്യങ്ങള് കേട്ടിരുന്നുകൊള്ളണം. കള്ളനെ പോലെ കയറി വന്ന നിങ്ങള്ക്കു വേണ്ടി ചിലവഴിക്കാന് എനിക്കു സമയമില്ല. ഒരു ദിവസം മൂന്നു മണിക്കൂര് മാത്ര മേ അനുവദിക്കൂ. അതില് ഒരു പ്രവചനം മാത്രം ചര്ച്ച ചെയ്യും. ആക്ഷേപിക്കാന് വരുന്നവര് ശാപഗ്രസ്തരായി മാത്രമേ മടങ്ങുകയുള്ളൂ.
മീര്സയുടെ കത്ത് കണ്ട് മൌലവി വീണ്ടുമെഴുതി. എന്നെ ക്ഷണിച്ചു വരുത്തിയതില് താങ്കള് ഖേദി ക്കുകയാണെന്ന് എനിക്കറിയാം. എന്നെ കള്ളനാക്കിയത് നിങ്ങളുടെ ആതിഥ്യ മര്യാദയായിരിക്കാം. വെല്ലുവിളി സ്വീകരിച്ചുകൊണ്ടാണ് ഞാന് വന്നത്. എന്റെ വരവ് താങ്കള് വഹ്യ് വഴി മനസ്സിലാക്കി ക്കാണുമെന്ന് ഞാന് ധരിച്ചു. പ്രവചനങ്ങള് അസത്യമാണെന്ന് തെളിയിച്ചാല് ഒന്നിന് നൂറുരൂപ വീ തം വാഗ്ദാനം ചെയ്ത നിങ്ങള് എന്റെ സംശയം രണ്ടു വരിയിലൊതുക്കി നിങ്ങളുടെ മൂന്നു മണി ക്കൂര് പ്രസംഗം മൂകനായിരുന്ന് കേള്ക്കണമെന്ന് പറയുന്നത് എവിടുത്തെ നീതിയാണ്. അമൃത്സ റില് നിന്നും യാത്രാക്ളേശം സഹിച്ചു ഇവിടെ എത്തിയ സ്ഥിതിക്ക് വെറും കയ്യോടെ മടങ്ങുന്നില്ല. നിങ്ങളുടെ കാട്ടുനീതി ഞാന് സ്വീകരിക്കുന്നു. പക്ഷേ, എനിക്ക് വിനീതമായൊരു അപേക്ഷയുണ്ട്. എന്റെ ചോദ്യം സദസ്സില് വായിക്കാനും നിങ്ങളുടെ മൂന്നു മണിക്കൂര് മറുപടിക്കു ശേഷം അഞ്ചോ പത്തോ മിനിറ്റ് സംസാരിക്കാനും ദയവായി അനുമതി നല്കണം (ഇല്ഹാമതെ മീര്സ, 121). മൌലവി യുടെ കത്ത് വായിച്ചു കേട്ട മീര്സയുടെ കോപാഗ്നി ആളിക്കത്തി. മൌലവിയുമായി മീര്സ യാതൊ രുവിധ ചര്ച്ചക്കുമില്ലെന്ന് മുഹമ്മദ് അഹ്സന് എഴുതിയറിയിച്ചതനുസരിച്ച് മൌലവി നാട്ടിലേക്ക് വ ണ്ടി കയറി. അമൃതസറിലെത്തിയ മൌലവി മീര്സയുമായുള്ള കത്തിടപാടുകള് പത്രത്തില് പ്രസി ദ്ധപ്പെടുത്തി. തുടര്ന്നു മീര്സയെ അമൃതസറിലേക്ക് മുബാഹലക്ക് വെല്ലുവിളിച്ചു (അഹ്ലെ ഹദീസ് 29-03-1907). പക്ഷേ, ഒഴിവുകഴിവുകള് പറഞ്ഞ് മീര്സ ഒഴിഞ്ഞു മാറുകയാണുണ്ടായത് (ബദര് 04-04-1907).
സനാഉള്ള പൂര്വോപരി ഖാദിയാനിസത്തിനെതിരെ ആഞ്ഞടിച്ചു. പിടിച്ചുനില്ക്കാന് പ്രയാസപ്പെട്ട മീര്സ 15-04-1907 ന് മൌലവിക്കും മരണവാറണ്ട് അയച്ചു. കുറേ കാലമായി സനാഉള്ള എനിക്കെ തിരെ ആരോപണമുന്നയിക്കുന്നു. ഇതുമൂലം ജമാഅത്തില് അംഗസംഖ്യ കുറയുന്നു. അതിനാല് ഞാന് ജീവിച്ചിരിക്കെ നിങ്ങള് കോളറയോ പ്ളേഗോ പിടിച്ച് മരണപ്പെട്ടില്ലെങ്കില് എന്റെ പ്രവാചക ത്വം വ്യാജമാണ്. ഞാന് പ്രാര്ഥിക്കുന്നു. എന്റെ നാഥാ, ഞാന് സത്യസന്ധനാണെങ്കില് എന്റെ ജീ വിതകാലത്ത് സനാഉള്ളയെ നീ നിന്ദ്യമായി മരിപ്പിക്കണമേ, മറിച്ച് ഞാന് വ്യാജനാണെങ്കില് നിന്ദ്യ മരണം എനിക്കു നീ നല്കണമേ ((ബദര് 25041907). അല്ലാഹുവിന്റെ അലംഘനീയ വിധിയെന്ന് പറയട്ടെ, മീര്സയുടെ മരണവാറണ്ടുകള് കേവലം കടലാസു പുലികളായിരുന്നു. മരണം പ്രവചിക്ക പ്പെട്ട പ്രതിയോഗികള് ആരോഗ്യദൃഢഗാത്രരായിരിക്കെ കോളറ പിടിച്ച മീര്സ 1908 മെയ് 26 ന് അ തിദാരുണമായി മരണപ്പെട്ടു.
Created at 2024-03-18 04:35:29