ഹദീസ് സമാഹരണവും സംരക്ഷണവും

ഇസ്ലാമിക മതനിയമങ്ങൾ നിർദ്ധാരണം ചെയ്യാൻ ആശ്രയിക്കപ്പെടുന്ന ആധികാരികവും ദ്വിതീയവുമായ അവലംബമാണ് ഹദീസുകൾ. ഒരർഥത്തിൽ ഖുർആൻ സൂക്തങ്ങൾ ഗ്രഹിക്കുന്നതിന് അൽ പബുദ്ധിയായ മനുഷ്യന് ലഭിച്ച അടിക്കുറിപ്പുകളാണ് ഇവ. സൂക്ഷ്മമായ പല മതനിയമങ്ങളും ഖുർആനിൽ നിന്നു സ്വയം ഗ്രഹിച്ചെടുക്കാൻ നാം അശക്തരാണ്. ഇസ്ലാമിന്റെ അടിസ്ഥാന സ്തൂപങ്ങളിൽപെട്ട നിസ്കാരം, സകാത് എന്നിവ തന്നെ ഉദാഹരണം. ഇവയിൽ ഓരോന്നിന്റെയും നിയമങ്ങൾ വിശദീകരിക്കാൻ പ്രത്യേക ഗ്രന്ഥങ്ങൾ തന്നെ ആവശ്യമാണെന്നിരിക്കെ, ഇവയെ സംബന്ധിച്ച് പ്രത്യക്ഷ പരാമർശങ്ങൾ ഖുർആനിൽ പരിമിതവുമാണ്. ഇത്തരം അവസരങ്ങളിൽ അവയുടെ വിശദാംശങ്ങൾ നൽകപ്പെട്ടത് ഹദീസുകളിൽ നിന്നായിരുന്നു. ഇസ്ലാം ഒരു ജീവിതവ്യവസ്ഥയാണെന്നതിനാൽ ഇതു പോലോത്ത അനേകായിരം മതനിയമങ്ങൾ ആവശ്യമായി വന്നു. ഇവക്കുള്ള മുസ്ലിം സമൂഹത്തിന്റെ എക്കാലത്തേയും അവലംബമായിരുന്നു ഹദീസുകൾ.

ഹദീസുകളുടെ പ്രചാരവും കൈമാറ്റവും പ്രവാചകരുടെ കാലത്തു തന്നെ അനിവാര്യമായിത്തീർന്നിരുന്നു. മുഹമ്മദ് നബി (സ്വ) തന്നെ ഹദീസുകൾ പ്രചരിപ്പിക്കാൻ നിർദേശം നൽകിയതായി കാണാം. മദീന യിലെ ആദ്യ നാളുകളിൽ റബീഅ് ഗോത്രത്തിൽ നിന്ന് ഒരു നിവേദക സംഘം പ്രവാചകരെ സന്ദർ ശിച്ചപ്പോൾ അവിടുന്ന് ഇങ്ങനെയാണ് പറഞ്ഞവസാനിപ്പിച്ചത്. “ഇതോർമിക്കുകയും നിങ്ങൾ ഉപേക്ഷിച്ചു പോന്നവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക” (മിശ്കാത്ത്, ഭാഗം 1 അധ്യായം 1). ഇതുപോലെ തന്നെയായിരുന്നു മറെറാരു സന്ദർഭത്തിലും പ്രവാചകരുടെ ഉപദേശം: “നിങ്ങളുടെ ജനതയിലേക്കു തിരിച്ചു പോവുകയും അവരെ ഇക്കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുക” (ബുഖാരി, ഭാഗം 3 അധ്യായം 25). ഹജ്ജത്തുൽ വിദാഇന്റെയവസരത്തിലുള്ള ഹദീസും പ്രസിദ്ധമാണല്ലോ? (ബുഖാരി, ഭാഗം 24 അധ്യായം 39). ഇവ കൂടാതെ പല സമൂഹങ്ങളിലേക്കും റസൂൽ തന്നെ പ്രതിനിധികളെ നിയോഗിക്കുകയും അവർ ഖുർആനും ഹദീസും പഠിപ്പിക്കുകയും ചെയ്തിരുന്നു. യമനിലെ ഗവർണറായി നിയമിതനായപ്പോൾ മുആദുബ്നു ജബലുമായി പ്രവാചകൻ നടത്തിയ സംഭാഷണവും ഇവിടെ പ്രസക്തമാണ് (അബൂദാവൂദ്, ഭാഗം 3 അധ്യായം 11).

ഖുർആനിൽ നിന്നു മതവിധി നിർദ്ധാരണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രവാചകരുടെ ഹദീസുകളിൽ നിന്നു വിധി പ്രഖ്യാപിക്കുമെന്ന മുആദ്ബ്നു ജബൽ (റ) വിന്റെ പ്രതികരണത്തിൽ നിന്നു വ്യക്തമാകുന്നത് പ്രവാചകരുടെ കാലത്തു തന്നെ മതവിധികളിൽ ഹദീസുകൾക്ക് അനിഷേധ്യമായ സ്വീകാര്യതയായിരുന്നെന്നാണ്.

മതവിധികൾക്ക് ഹദീസുകളെ ആശ്രയിക്കി വന്നതും ഹദീസ് ശേഖരണം ആരംഭിച്ചതും റസൂലിന്റെ വിയോഗ ശേഷമാണെന്ന പാശ്ചാത്യരുടെ വാദത്തിനുള്ള മറുപടികളാണ് പ്രസ്തുത വിവരങ്ങൾ. ചിലർ എഴുതിയ പോലെ ഹദീസ് സംരക്ഷിക്കേത് അനിവാര്യമാണെന്നത് മുസ്ലിംകളിൽ വൈകിയുദിച്ച ഒരു ചിന്തയായിരുന്നില്ല. കാരണം, സ്വഹാബാക്കൾ ആദ്യം മുതലേ ഹദീസുകൾ മനഃപാഠമായും ലിഖിത രൂപത്തിലും ശേഖരിക്കാനും സംരക്ഷിക്കാനും ശീലിച്ചിരുന്നു. (പ്രവാചക വിയോഗമാണ് ഇത്തരം പ്രവർത്തനങ്ങളുടെ കാരണമെന്ന ഗില്ലോമിന്റെയും വില്യം മൂറിന്റെയും ആരോപണങ്ങൾക്കുള്ള മറുപടി. (Life of mohamed by muir, Traditions of Islam by Guillaume). പ്രവാചകരുടെ വാക്കുകളും പ്രവർത്തനങ്ങളും ആധികാരികങ്ങളാണെന്നും പിൽക്കാലത്തേക്കു വേി സംരക്ഷിക്കപ്പെടേതാണെന്നും പ്രവാചകരുടെ കാലത്തു തന്നെ സ്വഹാബാക്കൾ മനസ്സിലാക്കിയിരുന്നു. അബൂ ഹുറൈറ (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം: “അൻസ്വാറുകളിൽപ്പെട്ട ഒരാൾ മറവി കാരണം ഹദീസുകൾ സൂക്ഷിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചു പ്രവാചകരോടു പരാതി പറഞ്ഞപ്പോൾ വലതു കൈ ഉപയോഗിക്കാനായിരുന്നു പ്രവാചകരുടെ നിർദ്ദേശം” (തിർമിദി ഭാഗം 39 അധ്യായം 12). (പേനയുടെ ഉപയോഗത്തിലേക്കു സൂചിപ്പിച്ചു കൊ). അബ്ദുല്ലാഹിബ്നു അറിൽ നിന്നു മറെറാരു സംഭവം കാണാം: ഹദീസുകൾ എഴുതിവച്ചിരുന്ന അബ്ദുല്ലാഹിബ്നു അംറ് ഇതേക്കുറിച്ചു റസൂലിനോടു പറഞ്ഞപ്പോൾ അവിടുത്തെ പ്രതികരണം ഇപ്രകാരമായിരുന്നു: “എഴുതുക, ഞാൻ സത്യം മാത്രമേ പറയുന്നുള്ളൂ” (അബൂദാവൂദ് ഭാഗം 24 അധ്യായം 3). ഈ ഹദീസ് പ്രശസ്തവും മുപ്പതോളം വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നും ലഭ്യവുമാണ്. അബൂ ഹുറൈറഃ (റ) പറയുന്നു : “എന്നെപ്പോലെ സ്വഹാബികളിൽ ആരും തന്നെ ഹദീസുകൾ സംരക്ഷിച്ചിരുന്നില്ല, അബ്ദുല്ലാഹിബ്നു അംറ് ഒഴികെ, കാരണം അദ്ദേഹം എഴുതി സൂക്ഷിച്ചിരുന്നു” (ബുഖാരി ഭാഗം 3 അധ്യായം 39). അബൂബക്കർ (റ), അലി (റ) തുടങ്ങിയവർ ഹദീസുകൾ എഴുതി വച്ചിരുന്നതായി ഗ്രന്ഥങ്ങളിൽ കാണാം. (ബുഖാരി ഭാഗം 3 അധ്യായം 39, ഭാഗം 24 അധ്യായം 39).

മക്കാ ഫത്ഹിന്റെ വർഷത്തിൽ പ്രവാചകർ ഒരു പ്രസംഗം നടത്തിയപ്പോൾ യമൻ ദേശക്കാരനായ ഒരു സ്വഹാബി ആ നിർദേശങ്ങൾ എഴുതിത്തരണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അപ്പോൾ അതിനു വേ നിർദേശങ്ങൾ
നൽകുകയായിരുന്ന പ്രവാചകൻ ചെയ്തത് (ബുഖാരി, ഭാഗം 3 അധ്യായം 39). സംരക്ഷണത്തിനു വേി എഴുത്ത് ഒരുപാധിയായി സ്വീകരിക്കൽ പ്രവാചകരുടെ കാലത്തു തന്നെ ആരംഭിച്ചിരുന്നുവെന്നത് സുവ്യക്തമാണ്. എങ്കിലും ഹദീസ് രേഖപ്പെടുത്തിവയ്ക്കൽ പ്രവാചകരുടെ കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നില്ല. ഹദീസ് എഴുതൽ പ്രവാചകർക്കു അനിഷ്ടമാണെന്നു ധ്വനിപ്പിക്കുന്ന ഒരു ഹദീസ് അബൂ ഹുറൈറഃ (റ) വിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടു്. ഇതിന്റെ കാരണം ഹദീസുകൾ രേഖപ്പെട്ടാൽ അവ ഖുർആനുമായി കൂടിക്കലരുമെന്ന ഭയമായിരുന്നു. ശേഷം പ്രവാചകർ തന്നെ ഹദീസ് രേഖപ്പെടുത്തി വെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

ഹദീസ് സംരക്ഷണത്തിനു പ്രധാനമായും മനഃപാഠമാക്കി വയ്ക്കുന്ന രീതിയാണ് ആശ്രയിക്കപ്പെട്ടിരുന്നത്. മനഃപാഠമാക്കി വയ്ക്കൽ കൂടുതൽ വിശ്വസ്തവും
വ്യാപകവുമായിരുന്നു. അത്ഭുതകരമായ തോതിൽ ഓർമശക്തി സ്വന്തമായുള്ളവരായിരുന്നു അറബികൾ. ആയിരക്കണക്കിനു അറേബ്യൻ കവിതകൾ പലരും മനഃപാഠമാക്കിയിരുന്നു. പലപ്പോഴും ഏറ്റവും ആധികാരികമായി വർത്തിച്ചിരുന്നത് മനഃപാഠമാക്കുന്ന രീതിയായിരുന്നു. രേഖപ്പെടുത്തപ്പെട്ട പ്രതികളിലെ തെറ്റുകൾ തിരുത്തുന്നതും സംശയ നിവാരണത്തിനു അവലംബമാക്കുന്നതും വരെ മനഃപാഠമാക്കിയിരുന്ന ഹദീസുകൾ
അടിസ്ഥാനപ്പെടുത്തിയായിരുന്നു. വ്യത്യസ്ത സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഹദീസ് ശേഖരണം, സംരക്ഷണം എന്നിവയുടെ ഘടകങ്ങളെ അഞ്ചായി തിരിക്കാം.

ഒന്നാം ഘട്ടം

ഹദീസ് ശേഖരത്തിന്റെ ഒന്നാം ഘട്ടം പ്രവാചകർ (സ്വ) യുടെ ജീവിത കാലമായിരുന്നു. മുഴുവൻ സ്വഹാബാക്കളും തുല്യ തോതിൽ ഹദീസ് ശേഖരണ പ്രവർത്തനങ്ങളിൽ പങ്കു കൊില്ല. അതിനുള്ള അവസരം ഇല്ലായിരുന്നുവെന്നു വേണം പറയാൻ. ഓരോരുത്തർക്കും അവരുടെ ജീവിതോപാധികൾ കത്താൻ സമയം ചെലവഴിക്കിയിരുന്നു. മാത്രമല്ല, ശത്രുക്കളിൽ നിന്നു മുസ്ലിം സമൂഹത്തെ സംരക്ഷിക്കുക എന്ന ദൗത്യം കൂടി പലർക്കും ഏറ്റെടുക്കിയിരുന്നു. മത വിജ്ഞാന ലക്ഷ്യത്തോടെ പള്ളിയിൽ കഴിഞ്ഞു കൂടിയിരുന്ന അസ്ഹാബു ഫം എന്ന വിഭാഗമായിരുന്നു പൊതുവേ ഇത്തരം വിജ്ഞാന ശാഖകളിൽ സദാ വ്യാപൃതരായിരുന്നത്. ഇവരിൽ നിന്നും ചിലർ അങ്ങാടികളിലേക്കു പോവുകയും ഭക്ഷണ മാർഗം തേടുകയും ചെയ്യുമായിരുന്നു. അസ്ഹാബു സുഫ്ഫ യിൽ പെട്ട പ്രധാന അംഗമായിരുന്നു അബൂഹുറൈറ (റ). പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും അതേപടി അദ്ധേഹം മനഃപാഠമാക്കി. ആദ്യം മുതലേ ഹദീസ് സംരക്ഷണത്തിനു വേിയുള്ള അദ്ധേഹത്തിന്റെ ശ്രമങ്ങൾ എടുത്തു പറയത്തക്കതാണ്. അദ്ധേഹം തന്നെ പറയുന്നു: “നിങ്ങൾ പറഞ്ഞേക്കും; അബൂഹുറൈറ ധാരാളം ഹദീസുകൾ ഉദ്ധരിച്ചിട്ടുല്ലോ? മുഹാജിറുകൾക്കും, അൻസ്വാറുകൾക്കും കഴിയാത്ത വിധം എങ്ങനെയാണ് അബൂഹുറൈറ ഇവ ഉദ്ധരിച്ചത് എന്ന്? യഥാർഥ്യം ഇതായിരുന്നു. അവരിൽ പലർക്കും ജീവിത മാർഗം കത്തേതായിരുന്നു. പക്ഷേ, ഞാൻ സദാ സമയം
പ്രവാചകരുടെ കൂടെ താമസിച്ചു. അതിനാൽ അവരിൽ പലർക്കും ലഭിക്കാത്തവ എനിക്കു ലഭിക്കുകയും ഞാൻ മനഃപാഠമാക്കുകയും ചെയ്തു. അസ്വ്ഹാബു സുഫ്ഫ യിൽ പെട്ട പലർക്കും കൃഷിയിടങ്ങളിൽ ജോലി ചെയ്യേതായിരുന്നു. എന്നാൽ എനിക്കതൊന്നുമില്ലാത്തതിനാൽ മുഴു സമയവും പ്രവാചക സാമീപ്യം ലഭിച്ചു. (ബുഖാരി ഭാഗം 34 അധ്യായം 1).

അബൂഹുറൈറഃ (റ) വിനെക്കുറിച്ചു മറെറാരു സ്വഹാബിയായ ത്വൽഹത്ബ്നു ഉബൈദുല്ല (റ) പറയുന്നു : “ഞങ്ങൾ കേൾക്കാത്ത ഹദീസുകൾ അബൂഹുറൈറ കേട്ടിട്ടുന്നതിൽ സംശയമില്ല. കാരണം, പാവമായിരുന്ന അദ്ദേഹം മിക്കപ്പോഴും റസൂലിന്റെ സമീപത്തായിരുന്നു (ഫത്ഹുൽ ബാരി ഭാഗം 1 പുറം 191). അബൂഹുറൈറ (റ) വിന്റെ ഓർമ ശക്തിയേയും ഹദീസ് വിജ്ഞാനത്തെയും പ്രശംസിക്കുന്ന മുഹമ്മദ്ബ്നു അമ്മാറയുടെ വാക്കുകളും പ്രസിദ്ധമാണ് (ബൈഹഖി).

പ്രവാചക പത്നിയായിരുന്ന ആഇശ (റ) യും ഈ ഘട്ടത്തിൽ തന്റേതായ പങ്കു വഹിച്ചു. അത്ഭുതകരമായ ഓർമ ശക്തിക്കും വിവേകത്തിനും ഉടമയായിരുന്നു ആഇശ (റ). ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുക അവരുടെ പതി വായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് എന്നിവരും ഹദീസ് ശേഖരണത്തിൽ മുഖ്യരായിരുന്നു. ഹദീസുകൾ ശേഖരിക്കാൻ എഴുത്ത് ഉപാധിയായി സ്വീകരിച്ചവരിൽ അബ്ദുല്ലാഹിബ്നു അംറ് (റ) വും ഉൾപ്പെടുന്നു. ഹദീസ് ശേഖരിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവാചകരെ പി ന്തുടരാൻ അയൽവാസികളുമായി ധാരണയാക്കിയ സംഭവവും ഗ്രന്ഥങ്ങളിൽ കാണാം (ബുഖാരി ഭാഗം 3 അധ്യായം 27). ഇങ്ങനെ പ്രവാചകരിൽ നിന്നു നേരിട്ട് ഹദീസ് ശേഖരിക്കുന്നതിനായിരുന്നു ഒന്നാം ഘട്ടത്തിൽ പ്രാധാന്യം.

രണ്ടാം ഘട്ടം 

പ്രവാചകരുടെ വിയോഗത്തിനു ശേഷമാണ് ഹദീസ് സംരക്ഷണത്തിന്റെ രാം ഘട്ടം ആരംഭിക്കുന്നത്. പ്രവാചക കാല ശേഷം പണ്ഢിതരുടെ അടുത്തേക്കു പരിഹാരത്തിനു വന്ന പ്രശ്നങ്ങൾക്ക് ഖുർആനിനെയോ ഹദീസിനെയോ അവലംബിക്കി വന്നു. പല പ്രശ്നങ്ങളിലും ഹദീസുകൾ മാനദണ്ഡമാക്കി വിധി നടത്തി. ഇതിനാൽ തന്നെ ഹദീസുകളുടെ ആധികാരികതക്കു തെളിവുകൾ സംഘടിപ്പിക്കേതും അനിവാര്യമായി. ഇങ്ങനെ ഹദീസ് ശേഖരണത്തിൽ രു പ ക്രിയകൾ ഉത്ഭവിച്ചു. തെളിവുകൾ ഖണ്ഡിതമായി സ്ഥിരപ്പെട്ട ഹദീസുകൾ മാത്രം തുടർന്ന് സ്വീകരിക്കപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിൽ ഹദീസ് വിജ്ഞാനീയത്തിന്റെ വളർച്ചക്കുള്ള പ്ര ധാന ഘടകമാണ് ഇസ്ലാമിലേക്കുള്ള അമുസ് ലിംളുടെ കുത്തൊഴുക്ക്. റസൂലിന്റെ വിയോഗ ശേഷം ഇസ്ലാം സ്വീകരിച്ചവർക്ക് അവിടുത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. കാണാൻ കഴിയാത്ത തങ്ങളുടെ നേതാവിനെക്കുറിച്ചുള്ള സർവ വിവരങ്ങളും അറിയാനുള്ള അന്വേഷണത്വര കലാശിച്ചത് ഹദീസ് ശേഖരണത്തിലായിരുന്നു. ഇങ്ങനെ പലരും സ്വഹാബാക്കളെ ആശ്രയിക്കുകയും അവരിൽ നിന്നു സൂക്ഷ്മ വിവരങ്ങൾ കൃത്യതയോടെ ശേഖരിക്കുന്നതിൽ കണിശത പാലിക്കുകയും ചെയ്തു. ഇസ്ലാമിന്റെ ധ്രുതഗതിയിലുള്ള വളർച്ചയും ഹദീസുകളുടെ കൃത്യതക്കു കാരണമായ ഘടകമായിരുന്നു. പ്രവാചക വിയോഗത്തിന്റെ അടുത്ത പത്തു വർഷത്തിനുള്ളിൽ തന്നെ പ്രവാചകർ മിക്കയിടങ്ങളിലും അറിയപ്പെട്ടിരുന്നതിനാൽ പ്രവാചക വിശേഷങ്ങൾ വൻതോതിൽ ചർച്ചക്കു വിധേയമാക്കപ്പെട്ടു. ഹദീസുകൾ ഇത്തരുണത്തിൽ അഗാധമായ പഠനങ്ങൾക്കു വിധേയമാക്കപ്പെട്ടു.

സ്വഹാബാക്കളുടെ ഇസ്ലാമിനോടുള്ള അകമഴിഞ്ഞ പ്രതിബദ്ധതയും ഈ ഘട്ടത്തിലെ ഹദീസ് വിജ്ഞാന പുരോഗതിയുടെ ഒരു കാരണമാണ്. മതത്തിനു വേി വീടും കുടുംബവും ഉപേ ക്ഷിക്കാൻ തയാറായവർ ഹദീസ് വിജ്ഞാനവും തങ്ങളുടെ ജീവിത ലക്ഷ്യമായെടുത്തു. അവർ കൂട്ടം കൂട്ടമായി പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലേക്കു ചേക്കേറാൻ തുടങ്ങി. ഇവരിലൂടെയും ഹദീസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കപ്പെട്ടു. ഇതിനു പുറമേ ഹദീസ് പണ്ഢിതരെയന്വേഷിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഒഴുകാൻ തുടങ്ങി. അബൂ ഹുറൈറ (റ) വിനു ഏകദേശം 300 ഓളം ശിഷ്യന്മാരായിരുന്നു. ഇവരുടെ താമസ സ്ഥലങ്ങൾ ഹദീസ് വിജ്ഞാന ദാഹികളെക്കെ നിറഞ്ഞു. ഹദീസ് ശേഖരണത്തിനു വേി ദീർഘയാത്രകളും സംഘടിപ്പിക്കപ്പെട്ടു. ഒരൊറ്റ ഹദീസിനു വേി മദീനയിൽ നിന്നു സിറിയയിലേക്കു യാത്ര ചെയ്ത മഹാനാണ് ജാബിറ്ബ്നു അബ്ദുല്ല (റ). ഈ യാത്രയുടെ കാലാവധി ഒരു മാസമായിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ കാണാം (ബുഖാരി ഭാഗം 3 അധ്യായം 19). ഇത്തരം സംഭവങ്ങൾ ഫത്ഹുൽ ബാരിയിൽ ഉദ്ധരിച്ചിട്ടു്.
പ്രവേശിക്കുന്നു.

മൂന്നാം ഘട്ടം

പ്രവാചകരെ നേരിട്ടു കാണുകയും കേൾക്കുകയും ചെയ്തിരുന്നവരുടെ തലമുറ 
അവസാനിച്ചതോടെ ഹദീസ് ശേഖരണവും അതിന്റെ മൂന്നാം ഘട്ടത്തിലേക്കു വ്യത്യസ്ത കേന്ദ്രങ്ങളിൽ അധ്യാപനം നടത്തിയിരുന്ന പണ്ഢിതരായിരുന്നു ഹദീസുകൾക്കു വി ഇക്കാലത്ത് ആശ്രയിക്കപ്പെട്ടിരുന്നത്. പക്ഷേ, ഏതെങ്കിലും ഒരു കേന്ദ്രത്തിൽ മുഴുവൻ ഹദീസുകളും ലഭ്യമായിരുന്നില്ല. ഹദീസ് പണ്ഡിതർ ലോകത്തിന്റെ പല ഭാഗത്തും വ്യാപിച്ചതാണിതിനു കാരണം. ഈ ഘട്ടത്തിലാണ് ഹദീസ് സംരക്ഷണത്തിന് എഴുത്ത് ഒരു പൊതു ഉപാധിയായി സ്വീകരിക്കപ്പെട്ടത്. എഴുത്തിനുള്ള സാങ്കേതിക സൗകര്യങ്ങളും ഇക്കാലത്ത് വികസിച്ചിരുന്നു. മാത്രമല്ല, സമാഹരിക്കപ്പെട്ടിരുന്ന ഹദീസുകൾ ഖുർആനുമായി കൂടിക്കലരുമെന്ന ഭീതിയും ഇക്കാലത്തില്ലായിരുന്നു. ഓർമിച്ചു വയ്ക്കുന്ന ഹദീസുകൾ ക്കുള്ള ഒരു സഹായോപാധിയായാണ് ആദ്യം എഴുത്ത് ഉപയോഗിക്കപ്പെട്ടത്. കയ്യെഴുത്തു പ്രതികളിൽ നിശ്ചിത ഹദീസുകൾ ലഭ്യമായിരുന്നെന്നത് ഒരു ഹദീസിന്റെ ആധികാരികതക്കു മാനദണ്ഡമായിരുന്നില്ല. മറിച്ച് ആധികാരികതക്ക് സ്വീകാര്യരായ ഉദ്ധാരകരെ (റാവി) അവലംബിക്കേിയിരുന്നു. ഉമയ്യദ് രാജവംശത്തിലെ ഭരണാധികാരിയായിരുന്ന ഉമറ്ബ്നു അബ്ദുൽ അസീസായിരുന്നു, ഹദീസിന്റെ ലിഖിത സമാഹാരങ്ങൾ സംഘടിപ്പിക്കണമെന്ന് ആജ്ഞ പുറപ്പെടുവിച്ച ആദ്യത്തെ ഭരണാധികാരി. ഇദ്ദേഹം അബൂബക്കറുബ്നു ഹസന് ഇപ്രകാരമെഴുതി: “വിജ്ഞാന നഷ്ടവും പണ്ഢിതരുടെ വിയോഗവും ഞാൻ ഭയപ്പെടുന്നു. അതിനാൽ താങ്കൾ ഹദീസുകൾ അന്വേഷിക്കുകയും അവ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യുക. യഥാർത്ഥ ഹദീസുകൾ മാത്രമേ സ്വീകരിക്കാവൂ. ജനങ്ങൾ വിജ്ഞാനം പരസ്യമാക്കുകയും കൂട്ടമായി ഇരിക്കുകയും വേണം. കാരണം പൊതു ജനങ്ങളിൽ നിന്നു തടയപ്പെടുന്നതു വരെ ഒരു വിജ്ഞാനവും അപ്രത്യക്ഷമാകുന്നില്ല” (ബുഖാരി ഭാഗം 3 അധ്യായം 34).

ഉമർ അബ്ദുൽ അസീസിന്റെ മദീനയിലെ ഗവർണറായിരുന്നു അബൂബക്ർ ഇത്തരം കത്തുകൾ മറ്റു കേന്ദ്രങ്ങളിലേക്കും അയച്ചതിന് തെളിവുകൾ കാണാം (അഹ്മദ്ബ്നു അലി ഭാഗം 1 പുറം). പക്ഷേ, അര വർഷത്തെ ഭരണ ശേഷം ഉമർ രാമൻ മൃതിയടയുകയും പിന്തുടർച്ചക്കാരിൽ ഇത്തരം താൽപര്യങ്ങൾ പൊതുവെ ഇല്ലാതാവുകയും ചെയ്തു. തുടർന്നു വന്ന നൂറ്റാിൽ ഹദീസ് ശേഖരണ പ്രവർത്തനങ്ങൾ ഭരണ കൂടത്തിൽ നിന്നു സ്വതന്ത്രമായാണ് നടത്തപ്പെട്ടത്. അങ്ങനെ ഹദീസ് ശേഖരണം നാലാം ഘട്ടത്തിലേക്കു പ്രവേശിക്കുന്നു.

നാലാം ഘട്ടം

രണ്ടാം നൂറ്റാിന്റെ മദ്ധ്യത്തിനു മുമ്പേ ഹദീസ് വിജ്ഞാനത്തിന് ഒരു സ്ഥിരമായ പൊതുരൂപം ലഭിച്ചിരുന്നു. നൂറുകണക്കിനു വിദ്യാർഥികൾ വ്യത്യസ്ത കേന്ദ്രങ്ങളിൽ നിരന്തര ഹദീസ് പഠനങ്ങളിൽ ഏർപെട്ടിരുന്നു. ഹദീസുകളോടു കൂടെ ഉദ്ധാരകരുടെ പേരുകളും ശേഖരിച്ച് സംരക്ഷിക്കൽ ഈ ഘട്ടത്തിൽ അനിവാര്യമായിത്തീർന്നു. ഇതിനു വേി ഹദീസ് എഴുതിവെക്കലും അത്യന്താപേക്ഷിതമായി. ഇങ്ങനെ അറിയപ്പെട്ട ഗ്രന്ഥമാണ് ഇമാം അബ്ദുൽ മാലിക്ബ അബ്ദിൽ അസീസ് ജുറൈജിന്റെ (ഇബ്നു ജുനൈദ്) സമാഹാരം. ഇബ്നു മക്കയിലും മറ്റു ഗ്രന്ഥകർത്താക്കളായ മാലിക്ബ്നു അനസ് (റ), സുഫ്യാനുബ്നു ഉസൈന് (റ) എന്നിവർ മദീനയിലും അബ്ദുല്ലാഹിബ്നു വഹബ് (റ) ഈജിപ്തിലും സുഫ്യാനുബ്നു സൗരി (റ), മുഹമ്മദ്ബ്നു ഫുളൈൽ (റ) എന്നിവർ കൂഫയിലും മർ, അബ്ദു റസാഖ് എന്നിവർ യമനിലുമായിരുന്നു ജീവിച്ചിരുന്നത്. ഹമ്മാദ് ബ്നു സൽമാ, റൗഅ്ബ്നു ഉബാദ എന്നിവർ ബസ്വറയിലും ഹുശൈം വാസിത്വിലും അബ്ദുല്ലാഹിബ്നു മുബാറക് ഖുറാസാനിലും ജീവിച്ചു. ഇവരുടെ ഗ്രന്ഥങ്ങളിൽ മാലിക് (റ) വിന്റെ 'മുവത്വം' വളരെയധികം പ്രശസ്തിയാർജിച്ചു. മുസ്ലിംകളുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഹദീസ് സമാഹാരം എന്ന നിലയിലായിരുന്നു ഇവയിൽ മിക്കതും രചിക്കപ്പെട്ടത്. മുഴുവൻ ഹദീസുകളുടെയും സമാഹാരമെന്ന നിലക്ക് ഒരു ഗ്രന്ഥ രചന അസാധ്യമായിരുന്നു. ഹദീസുകൾ വിശാലമായി വ്യാപിച്ചിരുന്നുവെന്നതാണ് ഇതിന്റെ പ്രധാന കാരണം.

അഞ്ചാം ഘട്ടം

ഹദീസുകളുടെ ശേഖരണം മുസ്തദ്, ജാമിഅ് എന്നീ രു തരത്തിൽ ആരംഭിച്ചു. “സനദ്' എന്ന പദത്തിൽ നിന്നാണ് ഇസ്നാദി'ന്റെ ഉത്ഭവം. ഒരു ഹദീസിന്റെ വ്യത്യസ്ത ഉദ്ധാരകരിലൂടെ അതിനെ പ്രവാചകരിൽ നിന്നു കേട്ട സ്വഹാബിയിലേക്കുള്ള പരമ്പര സ്ഥാപിക്കുന്നതിനെയാണ് ഇസ്ലാമെന്നു പറയുന്നത്. മുസ്നദ് ഇനത്തിലെ ഹദീസുകൾ, അവയിലെ വിഷയ വിവര ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയല്ല. മറിച്ച് സ്വഹാബാക്കളുടെ പ്രത്യേക ക്രമപ്രകാരം തയ്യാറാക്കപ്പെട്ടവയാണ്. ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ) ന്റെ മുപ്പതിനായിരത്തോളം ഹദീസുകൾ ഉൾകൊള്ളുന്ന മുസ്നദാണ് ഇവയിൽ പ്രധാനപ്പെട്ടത്. എല്ലാതരത്തിലുള്ള ഹദീസുകളും ജാമിഇൽ സമാഹരിക്കപ്പെട്ടിരിക്കുന്നു. ആറ് ഹദീസ് സമാഹാരങ്ങൾ പൊതുവെ അഹ്ലുസ്സുന്ന പണ്ഢിതരാൽ അംഗീകരിക്കപ്പെട്ടതാണ്. ബുഖാരി (മ: 256 ഹിജ് റ), മുസ്ലിം (മ: 261), തിർമുദി (മ: 279), ഇബ്നുമാജം (മ: 473), നസാഈ (മ: 303) എന്നിവയാണവ.

ഹദീസുകളും കഥകളും

ജൂതർ, ക്രൈസ്തവർ, പേർഷ്യൻ എന്നിവരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന കഥകളും അവയിലെ വിവരണങ്ങളും പ്രവാചകരുടെ ഹദീസായി തെറ്റിദ്ധരിക്കപ്പെടരുത്. ഇത്തരം സംഭവ വിവരണങ്ങൾ സമാഹരിച്ചവരെ മുഹദ്ദിസീങ്ങളിൽ നിന്നു വേർ തിരിച്ചു മനസ്സിലാക്കാൻ പല മാനദണ്ഡങ്ങളുമു്. ഭാഷാ ശൈലി തന്നെ ഒരുദാഹരണം. എന്നാൽ, വില്യം മൂറിനെപ്പോലുള്ള പല ഓറിയന്റലിസ്റ്റുകളും പലപ്പോഴും ഇവയെല്ലാം ഹദീസുകളാണെന്ന രൂപത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

ഹദീസിന്റെ യൂറോപ്യൻ വിമർശം

പല യൂറോപ്യൻ എഴുത്തുകാരും ഹദീസുകളെയും ഉദ്ധാരകരേയും അടച്ചാക്ഷേപിച്ചിട്ടു്. പല സ്വഹാബാക്കളും ഹദീസുകൾ കൃത്രിമമായി നിർമിക്കാൻ പോലും മടിക്കാത്തവരായിരുന്നുവെന്ന് സമർഥിക്കാൻ പലരും വിഫല ശ്രമം നടത്തിയിരിക്കുന്നു. അബൂ ഹുറൈറ(റ) ഇത്തരത്തിൽ കൃത്രിമ ഹദീസുകൾ നിർമിക്കുന്നയാളായിരുന്നുവെന്ന് ഇശേര ള മ യ ങൗഹെശാ' എന്ന ഗ്രന്ഥത്തിൽ ഏൗശഹഹമാല രേഖപ്പെടുത്തുന്നു. ഇത്തരം വാദങ്ങൾ അടിസ്ഥാന രഹിതങ്ങളും അൽപജ്ഞാനത്തിന്റെ അടയാളങ്ങളുമാണ്. സ്വഹാബാക്കൾ മുഴുവൻ വിശ്വസ്തരാണെന്നാണ് അഹ്ലുസ്സുന്നയുടെ ഐക്യ കൺസേനയുള്ള അഭിപ്രായം' എന്നാണ് ഇബ്നു ഹജറുൽ ഹൈതമി (റ) രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിന്റെ ഭദ്രമായ ചട്ടക്കൂട്ടിൽ വിള്ളലുകൾ വീഴ്ത്തുന്നതിലാണ് ഇത്തരം ആരോപണങ്ങൾ ലക്ഷ്യം വച്ചിരിക്കുന്നത്. മുസ്ലിം ചരിത്രകാരന്മാരെന്നറിയപ്പെടുന്ന പലരും ഇത്തരം അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങൾ ഉന്നയിച്ചിട്ട്. ചരിത്രത്തിന്റെ ശരിയായ അവബോധം ഇത്തരം ആരോപണങ്ങൾക്കുള്ള ഉത്തരങ്ങളായി മാറുന്നത് കാണാം. വ്യവസ്ഥാപിതവും അതി സൂക്ഷ്മവുമായ മാനദണ്ഡങ്ങൾക്കു വിധേയമായാണ് ഹദീസ് വിജ്ഞാനം ഉത്ഭവിച്ചതും വളർച്ച പ്രാപിച്ചതും. ഹദീസിന്റെയും സമാഹർത്താക്കളുടെയും വിശ്വസ്തതയും നിഷ്കർഷതയും സംശയലേശമന്യേ സ്ഥിരപ്പെട്ടാൽ മാത്രമേ അവ ഹദീസ് പണ്ഢിതർക്കിടയിൽ സ്വീകാര്യമായിരുന്നുള്ളൂ. ഇത്തരം ഹദീസുകൾ മാത്രമാണ് ഇന്നത്തെ ആധികാരിക ഗ്രന്ഥങ്ങളിലുള്ളതും പ്രമാണങ്ങളായി സ്വീകരിക്കപ്പെടുന്നതും.

Created at 2024-10-26 04:42:52

Add Comment *

Related Articles