ഹദീസ് നിവേദക ചരിത്രം

രിവായത്തുൽ ഹദീസ്, ദിറായത്തുൽ ഹദീസ് എന്നീ ര് വിഷയങ്ങളിലായിട്ടാണ് ഹദീസ് പണ്ഡിതർ ചർച്ച നടത്തുന്നത്. നിവേദക പരമ്പരയുമായി ബന്ധപ്പെടുന്ന സർവ്വശാഖകളും ഒന്നാമത്തെ ഇനത്തിൽ പെടുന്നു. ഉസ്വൂലുൽ ഹദീസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മുഹദ്ദിസുകളുടെ ചർച്ചകൾ മുഖ്യമായും ഇതിലാണ്. നിവേദക പരമ്പരയുടെ ബലാബലങ്ങൾ നിജപ്പെടുത്തുന്നത് പരമ്പരയിലെ റിപ്പോർട്ടർമാരുടെ യോഗ്യായോഗ്യതകൾ പരിഗണിച്ചുകൊാണ്. അതിനാൽ റിപ്പോർട്ടർമാരുടെ നിരൂപണം നടത്തുന്ന ഒരു വിജ്ഞാനശാഖ തന്നെ ആവശ്യമായി. അസ്മാഉർരിച്ചാൽ' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ വിഷയകമായി ധാരാളം കൃതികൾ രചിക്കപ്പെട്ടിട്ടു്. മർതബകളുടെ ക്രമമനുസരിച്ച് റിപ്പോർട്ടർമാരെ നിരൂപിക്കുന്നതും അറബി അക്ഷരമാലയുടെ ക്രമമനുസരിച്ച് മൊത്തത്തിലുള്ള റിപ്പോർട്ടർമാരുടെ മാത്രം നിരൂപണം നടത്തുന്നതും മൊത്തത്തിൽ യോഗ്യരേയോ അയോഗ്യരേയോ മാത്രം പ്രതിപാദിക്കുന്നതുമായി പലരൂപത്തിലും ഈ ശാഖയിൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടു്. ബഹു. ഇബ്നു സഅദ് (റ) വിന്റെ എട്ട് വാല്യങ്ങൾ വരുന്ന ത്വബഖാത്ത് ഒന്നാം ഇനത്തിലും ബുഖാരി (റ) വിന്റെ പതിനൊന്ന് വാല്യങ്ങൾ വരുന്ന 'താരീഖുൽ കബീർ ബഹു. ഇബ്നു ഷുക്ത (റ) വിന്റെ പത്ത് വാല്യങ്ങൾ വരുന്ന 'തഹ്ദീബുത്തഹ്ദീബ്, ദഹബിയുടെ നാല് വാല്യങ്ങൾ വരുന്ന മീസാനുൽ ഇഅ്തിദാൽ' "തത്കിറത്തുൽ ഹുഫ്ഫാള് തുടങ്ങിയ ഗ്രന്ഥങ്ങൾ രാമത്തെ ഇനത്തിലും ഇമാം ത്വഹാവി (റ) യുടെ മആനിൽ ആസാറി'ലെ റിപ്പോർട്ടർമാരെ മാത്രം പരാമർശിക്കുന്ന ഇമാം അയ്നി (റ) എഴുതിയ 'മഗാനിൽ അഖ്സാർ ഫീ രിജാലി മആനിൽ ആസാർ' ശൈഖ് ഖാസിമുൽ ഹനഫി (റ) എഴുതിയ "അൽ ഈസാർ ബി രിജാലി മആനിൽ ആസാർ' എന്നീ ഗ്രന്ഥങ്ങൾ മൂന്നാമത്തെ ഇനത്തിലും ഖത്വീബുൽ ബഗ്ദാദി (റ) എഴുതിയ പതിനാല് വാല്യങ്ങൾ വരുന്ന 'താരീഖ് ബഗ്ദാദ്, ബഹു ഇബ്നു അസാകിർ (റ) എഴുതിയ എൺപത് വാല്യങ്ങൾ വരുന്ന 'താരീഖു ദിമശ്ഖിൽ കബീർ തുടങ്ങിയവ നാലാമത്തെ ഇനത്തിലും ഇബ്നു ഹിബ്ബാൻ എഴുതിയ 'കിതാബുസ്സിഖാത്ത്' അഞ്ചാം ഇനത്തിലും ഇമാം ബുഖാരി (റ) എഴുതിയ "അഅഫാഉസ്സഗീർ, ദഹബി എഴുതിയ "അൽ മുഗ്നി ഫി അഫാഅ്' തുടങ്ങിയ ഗ്രന്ഥങ്ങൾ ആറാം ഇനത്തിലും രചിക്കപ്പെട്ടവയാണ്. നാട്, ഖി, എന്നിവയിലേക്ക് ചേർത്തി അറിയപ്പെടുന്ന റിപ്പോർട്ടർമാരുടെ നാമങ്ങൾ അറബി അക്ഷരമാല ക്രമമനുസരിച്ച് ക്രോഡീകരിക്കപ്പെട്ട ഒരു മഹൽ ഗ്രന്ഥമാണ് ഇബ്നു സംആനി എഴുതിയ "അൽ അൻസാബ്' ഇതിന്റെ ചുരുക്കമാണ് ഇമാം സുയൂഥി (റ) യുടെ ലുബ്ബും ലുബാബ്. ഒരേ പേരിൽ ഒന്നിലധികം റിപ്പോർട്ടർമാർ ഉാകുമ്പോൾ അവരെ തിരിച്ചറിയുന്നതിനു രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്. അസിയുടെ മുതബഹുന്നിസ് ബി, ദഹബിയുടെ മുശ്ശബഹുൽ അസ്മാഅ്, ഇബ്നു ഹജറിന്റെ തബ്സ്വിറത്ത് തുടങ്ങിയവ. നിവേദക പരമ്പയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേറെയും പല ശാഖകൾ ഉ്. നിരൂപണ ശാഖക്ക് തുടക്കം കുറിച്ചത് ഹാളിഫ് യഹ്യബ്നു സഈദിൽ ഖത്താർ (റ) ആയിരുന്നുവെന്നും യഹ്യബ്നു മഈൻ, അലിൽ മദീനി (റ) തുടങ്ങിയവർ പിന്നീടാണ് ഈ ശാഖയിൽ പ്രവേശിച്ചതെന്നും ഫത്ഹുൽ മുൽഹി. 671 ൽ പറഞ്ഞിട്ടുണ്ട്. പ്രസ്തുത ശാഖകളിലെല്ലാം ഗ്രന്ഥമെഴുതിയ മഹൽ വ്യക്തിയാണ് ഹിജ്റ 463 ൽ വഫാത്തായ ഖത്തീബുൽ ബഗ്ദാദി പിൽക്കാല പണ്ഡിതരിൽ ഇമാം നവവി (റ) എഴുതിയ തഖ്രീബുറാവി ഈ വിഷയത്തിൽ പ ധാന ഗ്രന്ഥമാണ്. ഇമാം സുയൂഥി (റ) ഇതിന്നെഴുതിയ വ്യാഖ്യാനമാണ് തദ്രീബുർറാവി എന്ന ഗ്രന്ഥം. ഇവ്വിഷയത്തിലെ ആദ്യ രചന ഹാകിം (റ) എഴുതിയ "അൽ-മുഹദ്ദിസുൽ ഫാസിൽ എന്ന ഗ്രന്ഥമാകുന്നു. അതിന്റെ രത്നച്ചുരുക്കമാണ് ഇബ്നു സ്വലാഹ് (റ) എഴുതിയ ഉലൂമിൽ ഹദീസ്. അതിനെ ചുരുക്കി ഇബ്നു കസീർ (റ) എഴുതിയ ഇഖ്തിസ്വാറു ഉലൂമിൽ ഹദീസ് എന്ന ഗ്രന്ഥവും ഈ വിഷയത്തിൽ പ്രസിദ്ധമാണ്. ഇവ്വിഷയകമായി ഇന്ന് അവലംബിക്കുന്ന മുഖ്യഗ്രന്ഥം ബഹു ഇബ്നു ഹജർ (റ) എഴുതിയ നുഖ്ബത്തുൽ ഫിക്ർ ആണ്. ഇതിന് മുല്ലാ അലിയ്യുൽ ഖാരി (റ) എഴുതിയ വ്യാഖ്യാനമാണ് ശറഹുർറഹ്

ദിറായത്തുൽ ഹദീസ്

ഹദീസ് പഠനതതിൽ രാം ഇനമായ ദിക്കായത്തുൽ ഹദീസ് ആശയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഈ ചർച്ചയിൽ പ്രധാന പങ്കുവഹിക്കുന്നത് മുജ്തഹിദുകളായ പണ്ഡിതർ മാത്രമാണ്. ആശയങ്ങളെ കുറിക്കുന്ന ഹദീസ് വചനങ്ങളിൽ അസാധാരണ പ്രയോഗങ്ങൾ മാത്രം അറബി അക്ഷരമാല ക്രമത്തിൽ ക്രോഡീകരിച്ച് വ്യാഖ്യാനിക്കുന്ന ഗ്രന്ഥങ്ങൾ ഈ ഇനത്തിൽ പെട്ടതാണ്. ഇബ്നു അസീർ (റ) എഴുതിയ അഞ്ച് വാല്യങ്ങൾ വരുന്ന അന്നിഹായ ഫീ ഗരീബിൽ ഹദീസ് എന്ന ഗ്രന്ഥം ഇതിൽ പ്രധാനമർഹിക്കുന്നു. മറെറാരു ഗ്രന്ഥമാണ് ഇമാം നവവി (റ) എഴുതിയ തഹ്ദീബുൽ അസ്മാഇ വല്ലാത്ത്. ഹദീസുകളിൽ വന്ന പദങ്ങളല്ലാത്ത വേറെയും കുറേ പദങ്ങളും ഇത് ഉൾക്കൊള്ളുന്നു. മുഅമുൽ മുഫിസ് ഫീ അൽഫാളിൽ ഹദീസ്, അൽ-കൻസുൽ മദ്ൻ എന്നിവ ഹദീസിന്റെ ഇൻഡക്സുകളാണ്. ഹദീസിന്റെ ഏതെങ്കിലും ഭാഗം കിട്ടിയാൽ ഒന്നാമത്തേതുകൊും ഹദീസിന്റെ ആദ്യഭാഗം കിട്ടിയാൽ ര ാമത്തേതു കൊും ഹദീസുകൾ കത്താനാവും.

Created at 2024-10-26 04:51:42

Add Comment *

Related Articles