Related Articles
-
Hadees
ഹദീസുകൾ അടയാളപ്പെടുത്തിയത്
-
HADEES
ഹദീസ് വിജ്ഞാവും കേരളവും
-
HADEES
ഹദീസിന്റെ സാഹിത്യമൂല്യം
തിരുനബി (സ്വ) പ്രകീർത്തിക്കപ്പെട്ടു. ആകാശത്തിലും ഭൂമിയിലും. മറ്റേതു ലോകമുാ അവിടെയൊക്കെയും. അവിടുന്നു വിണ്ണേറി; ദൈവിക സന്നിധിയിൽ വിരുന്നു ചെന്നു. ആത്മീയതയുടെ ഉത്തുംഗതയിൽ വിരാചിച്ചു. ആത്മീയ ലോകത്തു നിന്നു വിശിഷ്ട മാലാഖ കടന്നു വന്നാണ് അവിടുത്തെ പ്രവാചകത്വത്തിന്റെ അത്യുന്നത പദവിയിലേക്കാനയിച്ചത്. ആ മാലാഖ തിരുനബി (സ്വ) യുടെ നിത്യ സന്ദർശകനായിരുന്നു. ആത്മീയ ലോകങ്ങൾ നബിയുടെ മുമ്പിൽ തുറന്നു വെക്കപ്പെട്ടു. സാധാരണ മനുഷ്യർ കാണാത്തത് തിരുനബി (സ്വ) ക : കേൾക്കാത്തതു കേട്ടു. അറിയാത്തത് അറിഞ്ഞു. ആത്മീയ ലോകവുമായി അവിടുന്നു സദാ സംവദിച്ചു. സർവത്ര ആത്മീയ മയം.
അല്ലാഹുവിൽ നിന്നു മാനവതക്കുള്ള മാർഗ ദർശനമാണ് ഇസ്ലാം. മണ്ണിന്റെ മക്കൾക്കുള്ള സന്ദേശം. അതു എത്തിച്ചു തരുന്നതാവട്ടെ, ആത്മീയതയുമായി സദാ സംവദിക്കുന്ന റസൂൽ മുഹമ്മദ് മുസ്തഫാ (സ്വ). സ്വാഭാവികമായും ധരിക്കാനിടയു്. ആ സന്ദേശങ്ങൾ പൂർണമായും ആത്മീയമായിരിക്കുമെന്ന്. ദൈവവുമായുള്ള മനുഷ്യന്റെ ഇടപാട്. അതിലെവിടെ പച്ച മനുഷ്യന്റെ ജീവിത വ്യഥകൾക്കും ജീവിതാഭിലാഷങ്ങൾക്കും സുഖ സൗകര്യങ്ങൾക്കുമിടം? മണ്ണിന്റെ മക്കളുടെ പ്രകൃതിപരമായ തേട്ടങ്ങളും ആത്മീയ ലോകത്തിന്റെ സങ്കൽപങ്ങളും പരസ്പര വിരുദ്ധമാണെന്ന തോന്നൽ ഇതോടെ വേരുറയ്ക്കുന്നു. ആത്മ പീഢനത്തിലൂടെ നേടിയെടുക്കേതാണു ആത്മീയ ലോക മോക്ഷം എന്ന ധാരണ കടന്നു വരുന്നു. ഇവിടെ ആത്മീയതയും ഭൗതികതയും സംഘട്ടനത്തിലാവുന്നു. ഇനി അനുരഞ്ജനത്തിലായാൽ തന്നെ പലരുടെയും വീക്ഷണത്തിൽ ആത്മീയതയുടെ വഴി മറ്റൊന്നാണ്. നിത്യ ജീവിതവുമായി അധികം ബന്ധമില്ലാത്ത വേറിട്ടൊരു വഴി. അതു സ്വകാര്യമാണ്. ജീവിതപ്പെരുവഴിയിൽ നിന്നു മാറി ചിലരെങ്കിലും പ്രയാസത്തോടെ കടന്നു ചെല്ലാൻ ശ്രമിക്കുന്ന സ്വകാര്യ വഴി. ഇവിടെ മതവും മനുഷ്യന്റെ പച്ചയായ ജീവിതവും വഴി പിരിയുന്നു. “ദൈവത്തിനുള്ള ദൈവത്തിന്, സീസർക്കുള്ളത് സീസർക്ക്' എന്ന വികലമായ ചൊല്ല് ഉറച്ചു പോയതങ്ങനെയാണ്. എന്തൊക്കെ പറഞ്ഞാലും സാധാരണക്കാരുടെ - അവരേതു മത വിശ്വാസിയാണെങ്കിലും - മനസ്സിൽ മതത്തെക്കുറിച്ച് സങ്കൽപം ഇപ്പോഴും ഇങ്ങനെയാണ്. അതു കെടു തന്നെ ആത്മീയ മോക്ഷത്തിന്നവർ ചില ചടങ്ങുകൾ മാറ്റി വയ്ക്കുന്നു. നിത്യ ജീവിതത്തിലെ വ്യവഹാരങ്ങൾക്കും കർമങ്ങൾക്കും ബന്ധങ്ങൾക്കുമൊന്നും പ്രത്യേക നിബന്ധനകളൊന്നും കാണുന്നില്ല. ഉങ്കിൽ തന്നെ അതു കേവലം അനുകരണങ്ങളാണ്. പൊരുളറിയാത്ത ആചാരങ്ങളുടെ
പരിവേഷമാണവയ്ക്ക്.
ഇന്നു നിലവിലുള്ള പല മതങ്ങളുടെയും മതാനുയായികളുടെയും അവസ്ഥ ഇതാവാം. എന്നാൽ മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത ഇസ്ലാമിന്റെയും അതിൽ വിശ്വസിക്കുന്ന മുസ്ലിംകളുടെയും അവസ്ഥ ഇതാണോ? മുസ്ലിംകൾക്കും ഇങ്ങനെയാവാമോ? ഗഹനമായ ചി ന്തക്ക് ഇവിടെ പ്രസക്തിയു്. മുഹമ്മദ് നബി (സ്വ) യെ പഠിക്കത് ഇതിന്നനിവാര്യമാണ്. കേവലമൊരു ജനന മരണ റിപ്പോ ർട്ടുകളല്ല, നബിയുടെ ജീവിതം, ചലനങ്ങൾ, സന്ദേശങ്ങൾ സൂക്ഷ്മമായി, സമഗ്രമായി പഠിക്കണം. വിശ്വാസി അതിനു ബാധ്യതപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമേയില്ല. അറിയില്ല എന്ന ഒഴിവുകഴിവു പറയലിന്നു പ്രസക്തിയില്ലെന്നു
ചുരുക്കം.
ലോകത്തിലെ മറ്റൊരു മനുഷ്യനും ഇത് സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ല. നിരീക്ഷിക്കപ്പെട്ടിട്ടില്ല. പകർത്തപ്പെട്ടിട്ടില്ല. അനുകരിക്കപ്പെട്ടിട്ടില്ല. ഭൂമിക്ക് ഉപരിതലത്തിലൂടെ നടക്കുന്ന ഒരു സാധാരണ മനുഷ്യനായും ആത്മീയ ലോകവുമായി സംവദിക്കുന്ന ഒരസാധാരണ വ്യക്തിത്വമായും അവിടുന്നു വിലയിരുത്തപ്പെട്ടു. ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ച പ്രവാചകനാണവിടുന്ന്. ആ സമന്വയത്തിലൂടെ ഐഹിക ജീവിതത്തിന്റെ സൗഖ്യവും സംതൃപ്തിയും അനുഭവ വേദ്യമാക്കിക്കൊടുക്കാൻ തിരുനബി (സ്വ) ക്കു കഴിഞ്ഞു. മനുഷ്യനെ മാനുഷിക തലത്തിൽ നിർത്തി ആത്മീയതയുടെ സായൂജ്യം നുകരുന്ന അനിർവചനീയമായ അവസ്ഥയിലേക്കുയർത്തിയ അത്യത്ഭുതമാണു തിരുനബി (സ്വ) കാണിച്ചത്. അതിനു മാതൃക സ്വന്തം ജീവിതം തന്നെയായിരുന്നു. “എന്റെ ജീവിതമാണെന്റെ സന്ദേശം' എന്ന അവകാശ വാക്കുകളിൽ പൊള്ളയൊന്നുമില്ലെന്നു തെളിയിച്ച് ഏക മനുഷ്യനാണവിടുന്ന്. അല്ലാഹുവിന്റെ സന്ദേശത്തിന്റെ ഭൂമിയിലെ പ്രതീകമായിരുന്നു നബി. 'തിരുനബി (സ്വ) യുടെ സ്വഭാവം ഖുർആനായിരുന്നു' എന്ന പത്നി ആയിശാ (റ) യുടെ വാക്കുകൾ ഇതിനു സാക്ഷിയാണ്. ആ ജീവിതത്തിന്റെ സമഗ്രതയാണു ഹദീസ്.
ഈ ആമുഖത്തോടെ വേണം "ഹദീസുകളിലെ സാമൂഹികത' എന്ന വിഷയം പരിശോധിക്കാൻ. "മതം വ്യക്തിപരമാണ്. സ്വകാര്യതയാണ്' എന്നൊക്കെയുള്ള ചിന്തകൾ മുകളിലുദ്ധരിച്ച ധാരണകളുടെ അടിസ്ഥാനത്തിലാണു രൂപം കൊത്. മുഹമ്മദ് നബി (സ്വ) പ്രബോധനം ചെയ്ത ജീവിതത്തിലൂടെ മാതൃക കാണിച്ച മതം ഒരിക്കലും സ്വകാര്യതയല്ല. വ്യക്തിയിലധിഷ്ഠിതമല്ല. ദൈവവുമായുള്ള സ്വകാര്യ ഇടപാടുമല്ല. അതിലെ ഓരോ അംശവും സാമൂഹ്യമാണ്. അതേ സമയം ആത്മീയമാണ്. ദേവാലയത്തിനകത്ത്, ജനശൂന്യമായ വനാന്തരത്തിൽ, ഇരുളടഞ്ഞ ഗുഹകളിൽ ആത്മീയ സായൂജ്യം തേടുന്നത് ഈ മതത്തിൽ പ്രോത്സാഹിക്കപ്പെടുന്നേയില്ല. ജീവിതത്തിലെ ഓരോ കർമ്മത്തോടും ബന്ധത്തോടും വ്യവഹാരത്തോടും ചിന്തയോടും വൈകാരിക ചോദനകളോടും ഒട്ടിനിന്നു വേണം മോക്ഷത്തിന്റെ കവാടത്തിൽ മുട്ടാൻ എന്നാണു തിരുചര്യ പഠിപ്പിക്കുന്നത്. കേവലം അലങ്കാരികമായ ഒരു പ്രസ്താവമല്ല ഇത്. തിരുനബി (സ്വ)യുടെ ചര്യ പരിശോധിച്ചാൽ, ഹദീസുകൾ പരതിയാൽ ഇക്കാര്യം വ്യക്തമാവും. ജീവിത സാഹചര്യങ്ങളോട്, ബന്ധങ്ങളോട്, സാമൂഹ്യ പ്രതിബദ്ധതയോട് കൂറു പുലർത്താനാവശ്യപ്പെടുന്ന ഹദീസുകളാണധികവും. എല്ലാ വഴികളും അടയുമ്പോൾ മാത്രമേ കേവലമൊരു ഒളിച്ചോട്ടത്തിന്റെ പ്രതീതിയുണർത്തുന്ന വനവാസം ആവശ്യമായി വരുന്നുള്ളൂ. അങ്ങനെ വന്നാൽ തന്നെ ജീവിതത്തിന്റെ കാതലായ അംശങ്ങളിലൂടെ നേടിയെടുക്കേ പുണ്യങ്ങൾ അവർക്കു നഷ്ടമാവുന്നു എന്ന സൂച ന കൂടി ഹദീസുകൾ നൽകുന്നു.
സാമൂഹികശാസ്ത്രം (Sociology) എന്നൊരു ശാസ്ത്ര വിഭാഗം ഉടലെടുക്കുന്നതിനു പതിമൂന്നു നൂറ്റാ മുമ്പാണു അത്യന്തം ശാസ്ത്രീയമായ ഒരു സാമൂഹിക വ്യവസ്ഥ തിരുനബി (സ്വ) പ്രയോഗത്തിൽ കാണിച്ചു കൊടുത്തത് എന്ന കാര്യമോർക്കണം. അതിൽ സാഹോദര്യമു്. കുടുംബമു്, രാഷ്ട്രമുണ്. മറ്റു സകല ബന്ധങ്ങളുമു്. ആധുനിക മനഃശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തും വിധമാണ് തിരുനബി സമുദായത്തിന്റെ പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്തത്. പരിഹാരങ്ങൾ നിർദേശിച്ചത്. സാന്ത്വനിപ്പിച്ചത്. പ്രചോദനങ്ങൾ നൽകിയത്. സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങൾ വിലയിരുത്തിയത്. ജീവിതത്തിൽ സമാധാനവും ശാന്തിയും നിലനിൽക്കാൻ, കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കാൻ, സുഭിക്ഷതയും ഐശ്വര്യവും കളിയാടാൻ, സ്നേഹവും സൗഹൃദവും നില നിൽക്കാൻ ആവശ്യമായ ഉപദേശ നിർദേശങ്ങൾ തിരുനബി (സ്വ) നൽകി. അവയുടെ പൂർണ പ്രായോഗികതക്ക് കേവല ഭൗതികനേട്ടങ്ങൾ മാത്രമല്ല, ശാശ്വതമായ പാരത്രിക മോക്ഷവും അവിടുന്നു വാഗ്ദാനം ചെയ്തു. ഭൗതികാധിഷ്ഠിത പ്രത്യയ ശാസ്ത്രങ്ങളുടെ പരിമിതിയും പരാജയവും ഈ ആത്മീയതയുടെ അഭാവമാണെന്ന കാര്യം സാന്ദർഭികമായോർക്കുക. സാമൂഹികമായ സുസ്ഥിതിക്കു വേി ചെയ്യുന്ന ഓരോ കർമത്തിനുമുള്ള ഇരട്ട പ്രതിഫലം, പരസ്യവും രഹസ്യവുമായ പ്രവർത്തനങ്ങളിലെ ഏകത്വം, ആത്മ സംതൃപ്തിയെക്കുറിച്ച വാഗ്ദാനം തുടങ്ങിയവ ഉത്തമ സമൂഹത്തെ വാർത്തെടുക്കുന്നതിൽ വമ്പിച്ച വിജയം തന്നെയു ാക്കി. മഹത്തായ പരിവർത്തനം സൃഷ്ടിച്ച തിരുചര്യയിലെ, ഹദീസുകളിലെ ഏതാനും ഉദാഹരണങ്ങളുദ്ധരിച്ച് ഇക്കാര്യം വിശകലനം ചെയ്യാം:
വ്യക്തി സംസ്കരണത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടി എന്നതാണ് ഇത്തരം ഹദീസുകളുടെ മുഖ്യ ലക്ഷ്യം. സമൂഹത്തിലെ ഓരോ വ്യക്തിക്കും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും ബാധ്യതയെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും സമൂഹത്തിൽ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കാൻ പര്യാപ്തമാണ് ആ ചര്യകൾ. അതേ സമയം ഹദീസുകളിലെ മിക്ക സംബോധനയും വ്യക്തികളോടാണെങ്കിലും കാലദേശാതീതമായി വിശാലമായ മനുഷ്യ സമൂഹത്തെ മുഴുവൻ മുമ്പിൽ കാണുന്നുവെന്നതും അതിന്റെ സവിശേഷതയാണ്. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയോടാണ് തിരുനബി സംസാരിക്കുന്നതെങ്കിലും വിശാലമായ സമൂഹത്തിലെ ഓരോ വ്യക്തിയും ഇവിടെ അഭിസംബോധിതനാണ് എന്ന് ചുരുക്കം.
മണ്ണിലാണു മനുഷ്യൻ ജീവിക്കുന്നത്. ഇവിടെയുള്ള വിഭവങ്ങളെ അനുഭവിച്ചു കൊാണവൻ ജീവിക്കേത്. പാരത്രിക ജീവിതത്തിലെ സൗഖ്യം മോഹിച്ച് ഇവിടുത്തെ ജീവിതം ക്ലേശ പൂർണമാക്കുന്നതിനെ റസൂൽ (സ്വ) അനുകൂലിച്ചിരുന്നില്ല. ഒരു സംഭവത്തിനുള്ള പ്രതികരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നതു കാണുക.
മൂന്നു സ്വഹാബികൾ നബി (സ്വ) യുടെ ജീവിതചര്യയെക്കുറിച്ച് അവിടുത്തെ ഭാര്യമാരോടന്വേഷിച്ചു. “പാപങ്ങളേ ചെയ്യാത്ത നബി (സ്വ) ഇത്രയും ആരാധനകൾ നിർവ്വഹിക്കുന്നെങ്കിൽ നാമെത്ര ചെയ്യണം.' അവർ പരസ്പരം തങ്ങളുടെ പോരായ്മകൾ പങ്കുവച്ചു. അവരിൽ ഒരാൾ പ്രതിജ്ഞയെടുത്തു. “ഞാനിനി രാത്രിമുഴുവൻ നിസ്കരിക്കും മറ്റൊരാൾ: “ഞാനെല്ലാ ദിവസവും നോമ്പനുഷ്ഠിക്കും. നോമ്പു മുറിക്കുകയില്ല. മൂന്നാമൻ “ഞാനൊരിക്കലും വിവാഹം കഴിക്കില്ല.” ഇതറിഞ്ഞ റസൂലിന്റെ പ്രതികരണമിങ്ങനെ : “അറിയുക, അല്ലാഹുവാണേ, ഞാനാണു നിങ്ങളിൽ ഏറ്റം ഭക്തൻ. പക്ഷേ, ഞാൻ വ്രതമനുഷ്ഠിക്കുകയും മുറിക്കുകയും ചെയ്യുന്നു. നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യ ഇതാണ്. ഈ ചര്യ ഉപേക്ഷിക്കുന്നവൻ എന്റെ അനുയായിയല്ല."
ആരാധനാ കർമ്മങ്ങളാണെങ്കിലും താങ്ങാൻ വയ്യാത്ത ഭാരം മനുഷ്യൻ പേറേതില്ല. ജീവിത്തിന്റെ ആസ്വാദ്യതകളിൽ അനുവദനീയമായതു ഭുജിച്ചുകൊ തന്നെയായിരിക്കണം മുമ്പോട്ടുള്ള യാത്ര. അതിനു പറ്റിയ സാഹചര്യം സൃഷ്ടിക്കണം. ആ സാഹചര്യ സൃഷ്ടിയാണ് ഹദീസുകളിലൂടെ തെളിഞ്ഞു കാണുന്നത്.
ഹദീസുകളിലെ നിർദ്ദേശങ്ങൾ വ്യക്തിപരവും സമൂഹപരവുമു്. പ്രത്യക്ഷവും പരോക്ഷവുമു്. ഏതായിരുന്നാലും ഉത്തമ സമൂഹ സൃഷ്ടിയാണ് ആത്യന്തിക ലക്ഷ്യം എന്നു കത്താൻ പ്രയാസമില്ല. ജീവിതത്തിന്റെ ഓരോ മേഖലയെയും അതു വ്യക്തമായി പരാമർശിക്കുന്നു. ചിലതുമാത്രം ഉദ്ധരിക്കാം.
“ഇഹലോകം മധുരതരവും അലങ്കാര സമൃദ്ധവുമാണ്. അതിൽ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവൻ വീക്ഷിക്കുന്നു (മുസ്ലിം). “സത്യ വിശ്വാസിക്കു സ്വശരീരത്തിലും സന്താനത്തിലും സമ്പത്തിലും പരീക്ഷണമു ായിക്കൊിരിക്കും. അവസാനം അവൻ പാപരഹിതനായി സ്വർഗത്തിൽ പ്രവേശിക്കും” (ഹദീസ് ഹസൻ). ഐഹിക വിഭവങ്ങളാണു സന്താനം, സമ്പത്ത്, ആരോഗ്യമുള്ള ശരീരം തുടങ്ങിയവ. അവ അവഗണിക്കാനല്ല, അവയിലൂടെ സ്വർഗം നേടാനാണു ശ്രമിക്കേതെന്നു വ്യക്തം. അതെങ്ങനെയെന്നും തിരുനബി (സ്വ) വിശദീകരിച്ചു തന്നിട്ടു.
Created at 2024-10-27 02:58:09