ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം

ഡോളിയെന്ന ക്ലോൺ ചെമ്മരിയാടിന്റെ ജന്മത്തോടെ ക്ലോണിങ്ങിന്റെ പുതുയുഗം പിറന്നെങ്കിലും ക്ലോണിങ്ങിനെതിരെ ഉയർന്ന ശക്തമായ എതിർപ്പുകൾ മൂലം ഒരു സ്ഥാപനവും ക്ലോൺ മനുഷ്യനെ സൃഷ്ടിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നതും എന്നാൽ ജൈവ സാങ്കേതിക വിദ്യയുടെ ചരിത്രത്തിലെ നാഴികക്കല്ലാകാൻ പോകുന്നതുമായ ഒരു റിപ്പോർട്ടു പുറത്തുവന്നത്. ക്ലോണിങ് വഴി മനുഷ്യഭ്രൂണം സൃഷ്ടിക്കുന്നതിൽ തങ്ങൾ വിജയിച്ചതായി ഒരു അമേരിക്കൻ കമ്പനി പുറത്തു വിട്ട വാർത്തയായിരുന്നു അത്.

അമേരിക്കയിൽ മസാച്യൂസെറ്റ്സ്' കേന്ദ്രമായി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് സെൽ ടെക്നോളജി' (എ.സി.ടി) യാണ് നിർണായകമായ ഈ മുന്നേറ്റം നടത്തിയത്. ക്ലോണിങ് വഴി മനുഷ്യനെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഫലപ്രദമായ കൃത്രിമ അവയവങ്ങൾ നിർമിക്കാൻ പാകത്തിൽ വിത്തു കോശങ്ങൾ (സ്റ്റെംസെൽസ്) യഥേഷ്ടം ലഭ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും കമ്പനി വ്യക്തമാക്കി. ഭ്രൂണത്തിന്റെ ആദ്യഘട്ടത്തിൽ അതിലുള്ള നൂറോളം കോശങ്ങളെയാണു വിത്തു കോശങ്ങൾ എന്നു പറയുന്നത്. കണ്ണും കരളും ത്വക്കും പേശികളും അസ്ഥികളുമൊക്കെ രൂപപ്പെടാനാവശ്യമായ പ്രാഥമിക കോശ രൂപങ്ങളാണിവ. ഈ വിത്തു കോശങ്ങളിൽ നിന്നു ശരീരത്തിലെ ഏതിനം കോശത്തെയും വളർത്തിയെടുക്കാനാകും. പ്രമേഹം മുതൽ "പാർക്കിൻസൺസ് രോഗം വരെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരമാകാൻ ഇത്തരം വിത്തുകോശങ്ങൾക്കാകുമെന്നാണു ഗവേഷകരുടെ കണക്കു കൂട്ടൽ. മനുഷ്യഭ്രൂണം ക്ലോൺ ചെയ്തുവെന്ന വാർത്ത പുറത്തു വന്നതോടെ, രാഷ്ട്രീയ- സാമൂഹിക- ശാസ്ത്രീയ മണ്ഡലങ്ങളിൽ നിന്നു ശക്തമായ എതിർപ്പുകളും ഇതിനെതിരെ ഉയരുകയായി. യു. എസ്. പ്രസിഡന്റ് ജോർജ്ജ് ബുഷ് ഏതു തരത്തിലുള്ള മനുഷ്യ ക്ലോണിങ്ങിനെയും നൂറു ശതമാനവും എതിർക്കുന്നതായി വൈറ്റ്ഹൗസ് വക്താവ് അറിയിക്കുകയും ചെയ്തു.(1)

ഒന്നാമത്തെ ക്ലോൺ മനുഷ്യൻ

അമേരിക്കയുൾപ്പെടെ മിക്ക രാഷ്ട്രങ്ങളും ക്ലോണിങ്ങിനെ പ്രതികൂലിച്ചു കൊിരിക്കുമ്പോൾ തന്നെ, മനുഷ്യനെ ക്ലോൺ ചെയ്യാനുള്ള ശ്രമം 1998 മുതൽ വിവിധ ശാസ്ത്ര ഗ്രൂപ്പുകൾ തുടങ്ങിയിരുന്നു. മനുഷ്യക്ലോൺ ശിശുവിനുള്ള ശ്രമങ്ങൾ അന്ത്യഘട്ടത്തിലേക്കു നീങ്ങുകയാണെന്ന് ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ഡോ. റിനോ ആന്റിനോറി' 2002 ൽ പ്രഖ്യാപിക്കുകയായി. തന്റെ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീ 2003 ജനുവരിയിൽ ക്ലോൺ ശിശുവിനു ജൻമം നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം. എന്നാൽ ആന്റിനോറിയെ കടത്തിവെട്ടിക്കൊ്, ഫ്രഞ്ച് ജനിതക ശാസ്ത്രജ്ഞയായ ഡോ.ബിജിത്ത് ആദ്യത്തെ മനുഷ്യ ശിശുവിനു ജന്മം നൽകിയെന്നു പ്രഖ്യാപിക്കുകയുമായി. (1)
ബിജിത്തിന്റെ പ്രസ്തുത പ്രഖ്യാപനം 2002 ഡിസംബർ 27 നാണുായത്. ഹവ്വാ എന്ന ഈ ക്ലോൺ ശിശുവിന്റെ അമ്മയും ഡോ.ബിജിത്തും റെയിൻ വിഭാഗത്തിൽ പെട്ടവരാണ്. പറക്കും തളികയിൽ വന്ന ബാഹ്യലോക ജീവികളാണ് 25000 വർഷം മുമ്പ്, ഭൂമിയിൽ ജീവൻ സൃഷ്ടിച്ചതെന്നു വിശ്വസിക്കുന്ന റെയ്ലിൻ സമൂഹത്തിന്റെ സ്ഥാപകൻ ഫ്രഞ്ച് പ്രവർത്തകനായ 'ക്ലോഡാറിൽ ഹോൺ' എന്ന കനേഡിയൻ നേതാവാണ്. റെയ്ൽ എന്നു സ്വയം പേരു സ്വീകരിച്ച ഇദ്ദേഹം സ്ഥാപിച്ചതാണ് ക്ലോണിങ് കമ്പനിയായ ക്ലോയ്ഡ്. അതിന്റെ പ്രസിഡന്റായ ബിജിത്ത് എന്ന ശാസ്ത്രജ്ഞയാണ് പ്രഥമ മനുഷ്യ കോൺ സൃഷ്ടിച്ചുവെന്നവകാശപ്പെട്ടത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ കുഞ്ഞിന് അമ്മയുടെ അതേ രൂപമാണെന്നു ബിജിത്ത് പറഞ്ഞു. (2)

ഉൽപത്തി സംബന്ധിച്ച് തങ്ങളുടെ വാദം ശരിയെന്നു സ്ഥാപിക്കാനാണ് റെയ്ലിയൻ മതവിശ്വാസികൾ ക്ലോണിങ്ങിനു താൽപര്യമെടുക്കുന്നത്. അതിനായി ക്ലോയ്ഡ് സ്ഥാ പിക്കുകയും ചെയ്തിരിക്കുന്നു. 1973-ൽ ഒരു ഭൗമേതര ജീവി തന്നെ സമീപിച്ചുവെന്നും മനുഷ്യോൽപത്തിയുടെ കഥ വിശദമായി പറഞ്ഞുവെന്നുമാണു ഹോൺ അവകാശപ്പെടുന്നത്. 25,000 വർഷം മുമ്പ് ക്ലോണിങ്ങിലൂടെ ഭൗമേതര ജീവികളാണ് മനുഷ്യരെ സൃഷ്ടിച്ചെതന്ന “വാസ്തവം” (?!) ഭൂമിയിൽ പ്രചരിപ്പിക്കാൻ തന്നെ നിയോഗിച്ചിരിക്കുകയാണെന്നും റെയ്ൽ എന്ന പുതിയ പേര് ബഹിരാകാശ ജീവികൾ തനിക്കു നൽകിയതാണെന്നും വൊറിൽ ഹോൺ പറയുന്നു. (1)

റെയ്ലിയൻ വിഭാഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ആകാശവാസികളോടു ചേരുകയെന്നതാണ്. അതിനു കൂടുതൽ ബുദ്ധിയുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കണം. ഇവ്വിഷയകമായി വാറിൽ ഹോൺ എഴുതിയ ഗ്രന്ഥത്തിൽ മനുഷ്യവർഗ്ഗത്തെ മെച്ചപ്പെടുത്താനാണു തന്റെ യത്നമെന്നദ്ദേഹം പ്രഖ്യാപിക്കുന്നു. ഈ വിഭാഗത്തിനു വമ്പിച്ച സാമ്പത്തികാടിത്തറയും. അതു മുഖേന വലിയ തോതിൽ ശാസ്ത്രജ്ഞന്മാരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താനും സ്ത്രീകളെ തങ്ങളുടെ ഇംഗിതത്തിനു വശപ്പെടുത്തി എടുക്കാനും കഴിയുന്നു. 48 രാജ്യങ്ങളിലായി 55,000 അംഗങ്ങളും റെയ്ലിൻ സമൂഹത്തിൽ. മനുഷ്യ ക്ലോണിങ്ങിനു തടസ്സം സൃഷ്ടിക്കുന്നത് ശാസ്ത്രപുരോഗതിക്കു തടസ്സം സൃഷ്ടിക്കലാണെന്നാണു ക്ലോയ്ഡ് അദ്ധ്യക്ഷ പ്രസ്താവിച്ചത്. ഇവരുടെ നീക്കം മനുഷ്യ സംസ്കാരത്തിനും സദാചാര മൂല്യങ്ങൾക്കും കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊിരിക്കുകയാണ്. അതുകൊ തന്നെ മൂല്യങ്ങളിൽ വിശ്വസിക്കുന്ന സകല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയായി. (2)

Created at 2025-01-23 09:44:00

Add Comment *

Related Articles