Related Articles
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part One)
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Three)
-
MUHAMMED NABI
സുവാർത്തകൾ,ശുഭസൂചനകൾ. പ്രവചനങ്ങൾ (Part One)
മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറൻ സമീപനത്തെപറ്റി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേൽ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നൽകിയ സ്ഥാനം. എന്നു മാത്രമല്ല വലിയൊരളവോളം കറുത്ത ചായങ്ങളാലാണ് ചിത്രീകരിക്കപ്പെട്ടത് എന്നു പോലും പറയാം. മറ്റു രു പ്രബല മതത്തിന്റെയും ബുദ്ധ മതത്തിന്റേയും നേതാക്കളായ യേശുവിനും ശ്രീ ബുദ്ധനും ലോകം കൽപിച്ചു നൽകിയ സ്ഥാനത്തിന് നേർവിപരീതത്തിലാണ് നബിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നബിയുടെ ജീവിതത്തിന്നും സന്ദേശങ്ങൾക്കും മീതെ കരിവീഴ്ത്താനുള്ള ആസൂത്രിത നീക്കങ്ങൾ ഉായിരുന്നു എന്നത് ശരിയാണ്. പാശ്ചാത്യ - ക്രിസ്തീയ സ്രോതസ്സുകളിലൂടെയാണ് ഈ നബിനിന്ദ പലപ്പോഴും പുറത്ത് വന്നത്. പടിഞ്ഞാറൻ ക്രിസ്തീയ സദസ്സുകളും, പൗരസ്ത്യ ഇസ്ലാമിക സംസ്കൃതിയും തമ്മിൽ വാളു കെടും വാക്കു കെടും നിരന്തരമായി നടത്തിയ ഏറ്റു മുട്ടലുകളുടെ പശ്ചാത്തലത്തിൽ മുഹമ്മദ് നബിയോടുള്ള ശത്രുത സ്വാഭാവികമാണ്. പാശ്ചാത്യൻ ക്രൈസ്തവത നേരിടി വന്ന ഏറ്റവും ശക്തമായ ശത്രുവായിരുന്നുവല്ലോ ഇസ്ലാം. അതിനാൽ ആ മതത്തിന്റെ പ്രവാചകൻ പടിഞ്ഞാറിന്ന് കപടനും കള്ളം പറയുന്നവനും ലൈംഗിക വൈകൃതങ്ങളുടെ ഉടമയും മന്ത്രവാദിയും മറ്റുമായി മാറി എന്നു വെച്ചാൽ മതി.
അതേ സമയം ഇസ്ലാമിനേയും നബിയേയും മനസ്സിലാക്കുന്നതിന്ന് ആത്മാർത്ഥമായ ശ്രമം നടത്തുകയും എന്നാൽ തങ്ങളുടെ അന്വേഷണത്തിന്റെ പാതയിൽ വ്യതിചലിച്ചുപോവുകയും ചെയ്ത പാശ്ചാത്യ പണ്ഢിതത്. അതിന്ന് പ്രധാന കാരണം കിഴക്കിന്നും പടിഞ്ഞാറിന്നുമിടയിൽ ഉയർന്നു നിന്ന മതിലാണ്. പാശ്ചാത്യ മൂല്യങ്ങൾക്കും ക്രിസ്തീയ ജീവിത ബോധത്തിന്നും അനുസരിച്ചാണ് അവർ അറബ് ഗോത്ര ജീവിതത്തേയും ആ ജീവിതത്തിൽ നിന്ന് പ്രവാചകൻ കിളിർപ്പിച്ചെടുത്ത ഇസ്ലാമിക മൂല്യങ്ങളേയും പഠന വിധേയമാക്കിയത്. തീർച്ചയായും അവർക്ക് അറേബ്യ ഒരു അറിയപ്പെടാത്ത ഭൂഖണ്ഡമായിരുന്നു. അവിടുത്തെ ജനത തങ്ങളുടെ സങ്കൽപങ്ങൾക്കതീതരും അവരുടെ പ്രവാചകൻ തങ്ങൾക്ക് പിടികിട്ടാത്ത മനുഷ്യനുമായിരുന്നു. അറേബ്യൻ ജീവിതത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രതലങ്ങൾ പടിഞ്ഞാറിന്ന് തികച്ചും അപരിചിതമായി വർത്തിച്ചു. ഇസ്ലാം ഒരു മഹാശക്തിയായിത്തീരുകയും പടിഞ്ഞാറൻ നാഗരികതയുടെമേൽ സ്വന്തം സംസ്കൃതിയുടെ മികവുപയോഗിച്ച് ആ ശക്തി കടന്നാക്രമണം നടത്തുകയും ചെയ്തപ്പോൾ പാശ്ചാത്യ ലോകം അമ്പരന്നു പോയി എന്നതാണ് നേര്; തങ്ങൾ ശീലിച്ച ജീവിത ശൈലിയിൽ നിന്നും കു പഴകിയ മൂല്യ വ്യവസ്ഥയിൽ നിന്നും തീർത്തും വിഭിന്നമായിരുന്നു ഇസ്ലാമിന്റെ രീതി. അത് ഉൾക്കൊള്ളാൻ കഴിയാതിരുന്ന പടിഞ്ഞാറൻ നാഗരികത ഇസ്ലാമിനെ പ്രാകൃതം എന്നെഴുതിത്തള്ളുകയാണ് ചെയ്തത്. നിലവിലുള്ള സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ മാതൃകാ യോഗ്യമല്ല മുഹമ്മദിന്റെ ജീവിതം എന്ന നിഗമനത്തിലേക്ക് എച്ച്.ജി. വെൽസിനെപ്പോലെയുള്ള ഒരു ചരിത്രകാരനെ നയിച്ചത് ഈ അവസ്ഥയാണെന്ന് പറയാം.
ആദ്യ കാലത്ത് പാശ്ചാത്യ എഴുത്തുകാർ മുഹമ്മദ് നബിയെ ശത്രുതയോടെയാണ് സമീപിച്ചത് എന്നാണ് സാമാന്യേന നിരീക്ഷിക്കപ്പെടുന്നത്. ഡിവൈൻ കോമഡിയിൽ മഹാകവി ദാന്റെ നബിയെ നരകത്തിൽ കത്തിയല്ലോ. ഈ കൽ ഒരു കവിയുടെ ഭാവന മാത്രമല്ല, പടിഞ്ഞാറൻ നാടുകൾ മുഹമ്മദ് നബിയെക്കുറിച്ചു വച്ചു പുലർത്തിയിരുന്ന സങ്കൽപങ്ങളുടെ പൊതുരൂപം കൂടിയാണ്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിന്റെ ഈ പശ്ചാത്തലം പിന്നീട് പല ഓറിയന്റലിസ്റ്റ് എഴുത്തുകാരും പഠന വിധേയമാക്കിയിട്ടു്. മുസ്ലിംകൾ മുഹമ്മദ് നബിയെ, മഹാനായ പ്രവാചകൻ എന്ന നിലയിൽ വളരെയധികം ഔന്നത്യത്തിൽ പ്രതിഷ്ഠിക്കുമ്പോഴാണ് അദ്ദേഹം തീരെ അഭിമതനല്ലാത്ത വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നത് എന്നോർക്കണം. ഇസ്ലാംമത വിശ്വാസികൾ നബിയെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠൻ' (അശ്റഫുൽ ഖൽഖ്) ആയി ഗണിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാണ്. ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശ്രേഷ്ടനായ മനുഷ്യനാവുന്നത്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിനും ഇതേ രീതിയിലുള്ള ചില മാനങ്ങളു്. പടിഞ്ഞാറൻ ക്രിസ്തീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അഭികാമ്യനല്ലാതാവുന്നത്. രു കൂട്ടരും നബിയെ വിലയിരുത്തുന്നത് വിശ്വാസാധിഷ്ടിതമായ മാനദണ്ഡങ്ങളാലാണെന്ന് വ്യക്തം.
എന്നാൽ വിശ്വാസികളുടേതല്ലാത്ത അളവുകോലുകൾ കൊ് പ്രവാചകനെ വിലയിരുത്താൻ ശ്രമിച്ച രചനകളും ഓറിയന്റലിസ്റ്റുകളുടേതായ്. ഓറിയന്റലിസ്റ്റ് പാഠങ്ങളിൽ ഇസ്ലാം വിരോധം നിറഞ്ഞു നിൽക്കുന്നതിന്റെ പശ്ചാത്തലം വിശദമാക്കുവാൻ ഇവരിൽ പലരും ശ്രമിക്കുകയുമായി. പത്തൊമ്പതാം നൂറ്റാിൽ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് നൽകിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം സൃഷ്ടിച്ചത്. പ്രവാചകനെ നിഷ്പ ക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങൾ പിന്നീട് നടന്നു. എങ്കിലും മുഹമ്മദെന്ന പരിഷ്കർത്താവിനെ അത്ര എളുപ്പത്തിൽ അംഗീകരിക്കുന്നതിൽ നിന്ന് പടിഞ്ഞാറൻ നാടുകളെ തടയുന്ന ചില നിർബന്ധിതാവസ്ഥകളായിരുന്നു. അമേരിക്കയിലെ ജോർജ്ജ് ടൗൺ യൂണിവേഴ്സിറ്റിയിലെ മുസ്ലിം-ക്രിസ്ത്യൻ അർ സ്റ്റാന്റിംഗിന്റെ ഡിറക്ടറായ ജോൺ എൽ.എസ്പോസിറേറാ രചിച്ച "ഇസ്ലാം നേർ വഴി (കഹെമാ ഠവല മഴവമവേ) എന്ന കൃതി ഈ നിർബന്ധിതാവസ്ഥകളെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്നു. ക്രിസ്ത്യൻ ലോകവുമായും ജൂത സമൂഹവുമായും ഇസ്ലാമിനുള്ള ചരിത്ര പരമായ മത രാഷ്ട്രീയ ബന്ധം എക്കാലത്തും ശക്തമായിരുന്നുവെന്നും അത് തെറ്റിദ്ധാരണകൾക്കും സംഘട്ടനങ്ങൾക്കും വഴിവെച്ചിട്ടുന്നുമാണ് എസ്പോസിറേറാ നിരീക്ഷിക്കുന്നത്. ഈ ധാരണകളുടെ പശ്ചാത്തലത്തിലാണ് നബി പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതായത് സെപ്തംബർ 11 ന്റെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ത്വാലിബാനും ഫലസ്തീനും വിമോചന പോരാട്ടവും ശിരോവസ്ത്രമണിയാനുള്ള ഫ്രഞ്ച് മുസ്ലിം പെൺകുട്ടികളുടെ പോരാട്ടവും മറ്റും സൃഷ്ടിക്കുന്ന സാമൂഹ്യ സംഘർഷങ്ങൾ പോലും ഇസ്ലാമിന്റെയും നബിയുടേയും പ്രതിഛായയെ ബാധിച്ചേക്കും എന്നർത്ഥം. ഉസാമാ ബിൻലാദന്റെ രൂപത്തിലാവാം പാശ്ചാത്യൻ മനസ്സ് ഇപ്പോൾ നബിയെ കാണുന്നത്. പ്രാകൃതനായ അറബ് ഗോത്ര വർഗ്ഗക്കാരന്റെ വേഷത്തിൽ പു കാലത്ത് ദർശിച്ചപോലെ തന്നെയാണിത്. യഥാർത്ഥ്യങ്ങളല്ല, കാഴ്ചപ്പാടുകളാണ് നബിയെ വിലയിരുത്തുന്നതിന്റെ അടിസ്ഥാനമെന്ന് ചുരുക്കം.
നബിയെക്കുറിച്ചുള്ള പല പാശ്ചാത്യൻ രചനകൾക്കും മറെറാരു പരിമിതിയും. ഇസ്ലാം മതത്തിൽ ആകൃഷ്ടരാവുകയോ പിന്നീട് മുസ്ലിമായിത്തീരുകയോ ചെയ്ത ഒട്ടേറെപ്പേർ ഇസ്ലാമിനെപ്പറ്റിയും നബിയെപ്പറ്റിയും എഴുതിയ രചനകളിലാണിത് കാണുക. മുഹമ്മദ് അസദ്, ജെഫി ലാംഗ്, മുറാദ് ഹോഫ്മാൻ തുടങ്ങിയവർ ഈ ഗണത്തിൽ പെടും. തങ്ങളുടെ വൈകാരികമായ അഭിനിവേശങ്ങളുടെയും വ്യക്തിപരമായ മതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് അവർ നബിയെ സമീപിക്കുന്നത്. വസ്തു നിഷ്ഠമായിക്കൊള്ളണമെന്നില്ല അവർ വരച്ചുവെക്കുന്ന ചിത്രങ്ങൾ. കടുത്ത ചായങ്ങളിൽ വരച്ച് ഇത്തരം നബി ചിത്രങ്ങളും പാശ്ചാത്യൻ രചനകളിൽ കാണാം.
പ്രവാചക ജീവിതത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയന്റലിസ്റ്റ് രചനകൾ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങൾ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്നത്തിൽ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാിലെ അറേബ്യയിൽ നില നിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികൾ. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധന ക്ക് അർഹനെന്നും മനുഷ്യർ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങൾക്കും പെരുമാറ്റ സംഹിതകൾക്കും വിധേയരാണ് മനുഷ്യർ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കൽപം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീർന്നു. ദൈവത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കൽപങ്ങൾ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുായി. വില്യം മൂർ ലൈഫ് ഓഫ് മുഹമ്മദി'ൽ നബിയെ വിലയിരുത്തുന്നത് ഈ അർത്ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതിൽ കെട്ടുകൾ തകർത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂർ കൽപിച്ചു നൽകിയ പ്രസക്തി. ണലി അം മസലിശിഴ ീള കഹെമാ എന്ന കൃതിയിൽ ലോർഡ് ഹെഡ്ലി നബിക്ക് നൽകുന്ന സ്ഥാനവും ഇതേ അർത്ഥത്തിൽ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാർഗത്തിലുള്ള തടസ്സങ്ങൾ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
പ്രശസ്ത നാടകകൃത്തായ ജോർജ്ജ് ബർണാർഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ് (ഠവല ഏലിശില കഹെമാ). നബി ബർണാർഡ് ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത കൂടിപ്പറഞ്ഞു: “അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സ ന്തോഷവും നിലനിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയ പൂർവം കൈകാര്യം ചെയ്യപ്പെട്ടേനെ.' നബിയെ അദ്ദേഹത്തിന്റെ മത സത്തയിൽ നിന്ന് വേർ തിരിച്ചു നിർത്തിയല്ല ബർണാർഡ്ഷാ ദർശിച്ചത്. മതത്തിൽ നിന്ന് വേറിട്ട് നബിക്ക് മറ്റൊരസ്തിത്വം അദ്ദേഹം കൽപിക്കുന്നില്ല.
മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച് നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കൾ എച്ച് ഹാർട്ടിന്റെ 'നൂറ് പേർ : ചരിത്രത്തെ ഏറ്റവും സ്വാധീനച്ചവരുടെ ക്രമം' (ഠവല ഔിറ്റലറ അ മിസശിഴീള വേല നീ ശിളഹൗലിശേമഹ
ല്യം ശി ഒന്നു) എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. യേശു മൂന്നാമനായും കാറൽ മാർക്സ് പതിനൊന്നാമനായും മാത്രമേ വരുന്നുള്ളൂ. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കൾ ഹാർട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. യേശു ഈ അർത്ഥത്തിൽ നബിയെക്കാൾ എത്രയോ താഴെയാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവിൽ കൂട്ടിയിണക്കുന്നു. ക്രിസ്തു മതത്തിന്റെ വളർച്ചക്ക് യേശു വഹിച്ചതിലേറെ പങ്ക് ഇസ്ലാമിന്റെ വികാസത്തിൽ നബി വഹിച്ചിട്ടുന്നാണ് മൈക്കൾ ഹാർട്ടിന്റെ കത്തൽ. ക്രിസ്തീയ സദാചാര സങ്കല്പങ്ങൾക്ക് രൂപം നൽകിയത് യേശുവാണെങ്കിലും ക്രിസ്ത്യൻ ദൈവശാസ്ത്രം വികസിപ്പിച്ചത് സെയിന്റ് പോളാണ്. എന്നാൽ ഇസ്ലാമിക സദാചാര പാഠങ്ങൾക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നൽകിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങൾ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാർട്ടിന്റെ ഭാഷ്യം.
കരൻ ആംസ്ട്രോങ്ങിന്റെ ൗവമാാലറ മ ലി മലോ നീ ജില്യമേറ കഹെമാ എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമൻ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കരൻ. ഇസ്ലാമിന്നെതിരായ മുൻ വിധികൾക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങൾ വഴിവെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു.
നബിയെപ്പറ്റി കാർൽ നടത്തിയ പഠനത്തെപ്പറ്റി നേരത്തെ സൂചിപ്പിച്ചുവല്ലോ. 1841 ൽ പ്രസിദ്ധപ്പെടുത്തിയ "ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തിൽ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. നബിയെപ്പറ്റിയുള്ള പൂർവധാരണകളെ അദ്ദേഹം വെല്ലുവിളിക്കുന്നു. സൂത്രശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട ഇരു പ്രതിഛായയെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത ആൾ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നൽകുകയും ചെയ്യുന്നു. അത്ഭുതങ്ങൾ പ്രവൃത്തിക്കാനാവാത്ത അത്ഭുതമായാണ് കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്. വാളുപയോഗിച്ചാണ് ഇസ്ലാം മതം പ്രചരിപ്പിച്ചത് എന്ന പ്രചാരണത്തെ എങ്ങനെ പ്രചരിച്ചു എന്നതല്ല ഒരു മതത്തിന്റെ കാപട്യത്തിന്റെയും സത്യാവസ്ഥയുടെയും ഉരകല്ലെന്ന് പറഞ്ഞ് അദ്ദേഹം അപ്രസക്തമാക്കുന്നു. എല്ലാ അർത്ഥത്തിലും മരുഭൂമിയുടെ പുത്രൻ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാർലിന്റെ നബി.
എച്ച്.എ.ആർ ഗിബ്ബിന്റെ ഇസ്ലാം എ ഹിറോറിക്കൽ സർവ്വേ' എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഢിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തിൽ തെളിഞ്ഞു നിൽക്കുന്നത്. ഈ മനുഷ്യന് രു മുഖങ്ങളു്. ഒരു അറബ് ഗോത്രവംശജന്റെ മുഖവും രാഷ്ട്ര നേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തിൽ പരുവപ്പെടുത്തി എന്നതിനെ ക്കുറിച്ച് ഗിബ്ബ് പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം. അദ്ദേഹം സമർത്ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികൾക്കെതിരായി നബി നടത്തിയ യുദ്ധങ്ങൾക്കു കാരണം ഗോത്ര വർഗങ്ങൾക്ക് സഹജമായ യുദ്ധ വാസനയല്ല, മതപരമായ ദൗത്യപൂർത്തീകരണമായിരുന്നുവെന്ന് പറയാൻ ഗിബ്ബിന്ന് മടിയില്ല. എന്നാൽ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദർഭങ്ങളിൽ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പ ക്ഷപാതങ്ങളില്ലാത്ത പണ്ഡിതോചിത സമീപനമാണ് ഗിബ്ബിന്റേത്. സ്വൂഫിസത്തിൽ ആകൃഷ്ടനായ ഫിത് ജോഫ് ഷുവോൻ, ഇസ്ലാമിന്റെ സൗന്ദര്യസങ്കല്പങ്ങളിൽ താല്പര്യം കാണിച്ച് മാർട്ടിൻ ലിംഗ്സ് തുടങ്ങിയവർ വ്യത്യസ്ത രീതിയിൽ പ്രവാചകനെ കാണുന്നു. "സ്ട്രഗ്ൾ റു സർ' എന്ന കൃതിയിൽ താൻ ഇസ്ലാമിൽ എത്തിച്ചേർന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെറി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ 'റസൂലുല്ലാഹ്' എന്ന അധ്യായം നബിയെ ഖുർആന്റെ വെളിച്ചത്തിൽ വിലയിരുത്താനുള്ള ശ്രമമാണ്.
ഈ പഠനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മാക്സിം റോസിൻസന്റെ മുഹമ്മദ് എന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തേയും സന്ദേശത്തേയും സാമൂഹ്യ ശാസ്ത്രത്തിന്റേയും രാഷ്ട്രീയ തത്വദർശനങ്ങളുടെയും വെളിച്ചത്തിൽ റോസിൻസൺ അപഗ്രഥിക്കുന്നു. ഇസ്ലാം മാർക്സിസത്തോട് അടുത്തു നിൽക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നാണ് റോസിൻസന്റെ ക ത്തൽ. റോസിൻസന്റെ ഈ പഠനം പക്ഷേ, നബിയുടെ യഥാർത്ഥ വ്യക്തിത്വത്തെ ക ത്തുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. നബിയുടെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയുള്ള മികച്ച പഠനമായി ഈ കൃതിയെ വിശേഷിപ്പിക്കാം.
മുഹമ്മദ് എന്ന പ്രവാചകനെപ്പറ്റിയും മുഹമ്മദ് എന്ന വ്യക്തിയെപ്പറ്റിയും ഇപ്പോഴും ഒട്ടേറെ അന്വേഷണങ്ങൾ നടക്കുന്നു. പാശ്ചാത്യ ലോകം ഇനിയും ഈ മനുഷ്യനെയും അദ്ദേഹം പ്രസരിപ്പിച്ച സന്ദേശങ്ങളെയും ശരിയാം വണ്ണം ഉൾകൊിട്ടില്ല. സ്വീകാര്യതയുടെയും നിരാകരണത്തിന്റേയും വിവിധ ഘട്ടങ്ങളിലാണ് അവർക്ക് ഇസ്ലാം, അതേപോലെ നബിയും. അതിനാൽ പടിഞ്ഞാറൻ ലോകം സദാ നബി ചവിട്ടി നിന്നമണ്ണ് കിളച്ചു മറിച്ചു കൊ യിരിക്കുകയാണ്.
Created at 2024-10-30 11:02:29