Related Articles
-
MUHAMMED NABI
കുടുംബ ജീവിതം
-
MUHAMMED NABI
തിരുഭവനം ചരിത്രനിയോഗം
-
MUHAMMED NABI
നബിയിലെ സാരഥ്യം
അറേബ്യൻ സമൂഹത്തിലും ലോകത്തു തന്നെയും നബി (സ്വ) യുടെ അധ്യാപനങ്ങൾ വരുത്തിയ മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ നബി (സ്വ) ക്കു തൊട്ടുമുമ്പുള്ള അറേബ്യൻ സമൂഹത്തിന്റെ സ്ഥിതി അറിയണം. അപ്പോൾ മാത്രമേ നബി (സ്വ) യുടെ സന്ദേശം സമൂഹത്തിൽ വരുത്തിയ മാറ്റത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ചില ഉദാഹരണങ്ങളിലൂടെ സാമൂഹ്യ, രാഷ്ട്രീയ, മതരംഗങ്ങളിൽ നബി (സ്വ) യുടെ അധ്യാപനങ്ങൾ വരുത്തിയ മാറ്റം മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം.
അറേബ്യയിൽ ഒരു കേന്ദ്രീകൃത ഭരണമായിരുന്നില്ല. ഗോത്രങ്ങളായി സമൂഹം വിഭജിക്കപ്പെട്ടിരുന്നു. ഗോത്രങ്ങൾ തമ്മിൽ പരസ്പരം പോരടിച്ചു. മൂന്ന് നിയന്ത്രിച്ചിരുന്നത്. യുദ്ധം, കള്ള്, പെണ്ണ് (ണമ്യ, ണശില, ണീാലി) ക്രമസമാധാനം എന്നൊന്നു ായിരുന്നില്ല. ഏകീകൃത നിയമമായിരുന്നില്ല. വ്യവസ്ഥാപിത ഗവൺമെന്റിന്റെ അഭാവത്തിൽ ഗോത്രവഴക്കുകൾ വർഷങ്ങളോളം നീ നിൽക്കുന്ന യുദ്ധങ്ങൾക്ക് വഴിവച്ചു. ഉദാഹരണമായി ബനൂബക്കർ, ബനൂതിബ് എന്നീ ഗോത്രങ്ങൾ തമ്മിലൊരു യുദ്ധമായി. അത് നാൽപ്പതു വർഷം നീനിന്നു. "ഹർബുൽ ബാസൂസ്' എന്ന പേരിലാണ് ഈ യുദ്ധം അറിയപ്പെടുന്നത്. ഈ യുദ്ധത്തിനുള്ള കാരണം എത്രയോ നിസ്സാരമായിരുന്നു. ഒരു ഗോത്രത്തിന്റെ ഒരൊട്ടകം മറ്റേ ഗോത്രത്തിനവകാശപ്പെട്ട ഒരു കുളത്തിൽ നിന്നു വെള്ളം കുടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് ഈ മഹായുദ്ധത്തിനു കാരണമായത്. യുദ്ധവും അക്രമവും അവരുടെ ജീവിതശൈലിയായിരുന്നു. ഒരറബിക്കവി പാടി:
“ശത്രുക്കളെ കൊള്ളയടിക്കലാണ് ഞങ്ങളുടെ തൊഴിൽ
ശത്രുക്കളെ കൊള്ളയടിക്കാൻ കിട്ടിയില്ലെങ്കിൽ ഞങ്ങൾ ഞങ്ങളുടെ സഹോദരങ്ങളെത്തന്നെ ആക്രമിക്കും."
ഈ പശ്ചാത്തലത്തിൽ കയ്യൂക്കുള്ളവനായിരുന്നു കാര്യക്കാരൻ. അനൈക്യവും അസ്വസ്ഥതയും എങ്ങും പടർന്നു. ഖുർആനിന്റെ ശൈലിയിൽ "കടലിലും കരയിലും കുഴപ്പം പ്രകടമായി. ഗോത്രചിന്ത ഒഴിവാക്കാൻ നബി (സ്വ) ശ്രമിച്ചു. എല്ലാ മനുഷ്യരും ഒരേ മാതാവിന്റെയും പിതാവിന്റെയും (ആദം, ഹവ്വ) സന്തതികളാണ് എന്നു പഠിപ്പിച്ചു. വിശ്വാസികൾ സഹോദരന്മാരാണ് എന്ന് ഖുർആൻ തറപ്പിച്ചു പറഞ്ഞു. മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിം കൾക്ക് മൊത്തമായി "മുഹാജിറുകൾ' (ഹിജ്റ പോയവർ) എന്ന പേരു നൽകി. മദീനയിലെ മുസ്ലിംകൾക്ക് "അൻസ്വാറുകൾ' (സഹായികൾ) എന്ന പേരും നൽകി. ഗോത്രത്തിന്റെ പേരിലറിയപ്പെട്ടിരുന്ന സമൂഹത്തെ ഒരു പുതിയ ഘടനയിൽ പുനഃസംഘടിപ്പിക്കുകയാണ് നബി (സ്വ) ഇതു മുഖേന ചെയ്തത്. അറബിക്ക്അ നറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ ഒരു പ്രത്യേകതയുമില്ല എന്നു നബി (സ്വ) തറപ്പിച്ചു പറഞ്ഞു. "അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ഉന്നതൻ നിങ്ങളിലേറ്റവും ഭയഭക്തി (തഖ്) ഉള്ളവനാണ് ഖുർആൻ വ്യക്തമാക്കി. മുസ്ലിം സമൂഹത്തെ ഒരൊറ്റ ശരീരത്തോടാണ് നബി (സ്വ) ഉപമിച്ചത്.
തിരുനബി (സ്വ) മദീനയിൽ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പടുത്തു. അറബികളെ സംബന്ധിച്ചി ടത്തോളം അതൊരു പുതിയ അനുഭവമായിരുന്നു. അരാജകത്വത്തിന്റെ നാട്ടിലൊരു മാതൃകാരാഷ്ട്രം. മദീനയിലെത്തിയ ശേഷം പ്രവാചകൻ ആദ്യമായി ചെയ്ത പ്രവൃത്തി ഒരു പള്ളി നിർമ്മിക്കുകയെന്നതായിരുന്നു. പ്രാർഥനാ സൗകര്യം മാത്രമല്ല പ്രവാചകൻ ഈ പള്ളി കൊ് ലക്ഷ്യമാക്കിയത്. ആ പള്ളിയായിരുന്നു പുതിയ സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും കേന്ദ്രം. അവിടെ വെച്ചാണ് ഭരണകാര്യങ്ങൾ നിർവ്വഹിച്ചിരുന്നത്. അതായിരുന്നു സെക്രട്ടറിയേറ്റ്. അതുതന്നെയായിരുന്നു മുസ്ലിംകളുടെ പാർലമെന്റ്, ശൂറാ കേന്ദ്രം. അതുതന്നെയായിരുന്നു രാഷ്ട്രത്തിന്റെ ഉന്നതാധികാര കോടതി. അതു സ്റ്റേറ്റിന്റെ ഗസ്റ്റ് ഹൗസാ (അതിഥി മന്ദിരം) യിരുന്നു. യുദ്ധത്തിൽ പരിക്കു പറ്റുന്നവർക്കുള്ള ആതുരശുശ്രൂഷാലയവും മതപഠനകേന്ദ്രവും വിദേശ അംബാസഡർമാരെ സ്വീകരിക്കുന്ന സ്ഥലവും അന്യമതസ്ഥരെ സ്വീകരിക്കുന്ന സ്ഥലവും യുദ്ധത്തടവുകാരെ സൂക്ഷിക്കുന്ന ജയിലും അഭയാർഥി കേന്ദ്രവും ഇസ്ലാമിക സാമ്രാജ്യത്തിന്റെ തലസ്ഥാനവും അതുതന്നെയായിരുന്നു.
മദീനയിലെ ജനങ്ങൾ നാളിതുവരെ ഒരു കേന്ദ്രീകൃത നിയമവ്യവസ്ഥക്കു കീഴിൽ ജീവിച്ചിട്ടില്ല. ഒരു ഭരണകൂടത്തെ അനുസരിക്കാനും അതിന്റെ നിയമ നിർദ്ദേശങ്ങളെ അനുസരിപ്പിക്കാനും മദീനാ നിവാസികളെ പരിശീലിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഒരു നിയമവും ഒരു നേതൃത്വവും ഒരു ഇലാഹിലുള്ള വിശ്വാസവും ഒരടിസ്ഥാന ഗ്രന്ഥവും നൽകിക്കൊ് നബി (സ്വ) അതു സാധിച്ചു.
മക്കയിൽ നിന്ന് മദീനയിലേക്ക് മുസ്ലിംകൾ പലായനം ചെയ്തപ്പോഴായ അഭയാർഥി പ്രശ്നം നബി (സ്വ) ഒറ്റ നിമിഷം കൊ് പരിഹരിച്ചു. മുഹാജിറുകളെ അൻസ്വാറുകളോരോരുത്തരും അവരുടെ കുടുംബത്തിലെ അംഗങ്ങളായി സ്വീകരിച്ചു. അവരുടെ കൃഷിയിലും കച്ചവടത്തിലും പങ്കാളികളാക്കി. മുഹാജിറുകളും അൻസ്വാറുകളും ഇഴുകിച്ചേർന്നുകൊള്ള ആ ജീവിതം ചരിത്രത്തിലെ ഒരു വിസ്മയമായി അവശേഷിക്കുന്നു. അതിനെക്കുറിച്ച് ഖുർആൻ പറയുന്നു. അവർക്കു മുമ്പായി (മദീനാ ഭവനത്തിലും) സത്യവിശ്വാസത്തിലും അധിവസിച്ചവർ അവരുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞ് ചെല്ലുന്നവരെ സ്നേഹിക്കുന്നു. അവർക്കു നൽകപ്പെടുന്ന ധനത്തെക്കുറിച്ച് തങ്ങളുടെ ഹൃദയങ്ങളിൽ ആവശ്യം കത്തുന്നുമില്ല. ദാരിദ്ര്യം അവർക്ക് ഉന്നിരിക്കിലും തങ്ങളേക്കാൾ ഉപരി മുഹാജിറുകൾക്ക് അവർ മുൻഗണന കൊടുക്കുന്നു. ഹൃദയത്തിൽ ധനത്തോടുള്ള ആർത്തിയിൽ നിന്ന് ആർ രക്ഷ നേടുന്നുവോ അവർ തന്നെയാണ് വിജയികൾ.' (ഖുർആൻ 59/9)
ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പു വരുത്താൻ പ്രവാചകൻ ഒരു ഉടമ്പടി ഉടക്കി. അതാണ് പ്രസിദ്ധമായ യിബ് ഉടമ്പടി. ഈ ഉടമ്പടിയോട് ലീഗ് ഓഫ് നേഷ് ൻസിന്റേയും ഐക്യരാഷ്ട്രസഭയുടേയും ഉടമ്പടികൾക്ക് സാദൃശ്യമു്. ഗോത്രങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം സ്ഥാപിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. വിപ്ലവകരമായ ഒരു മാറ്റത്തെയാണ് ആ ഉടമ്പടി പ്രതിനിധീകരിക്കുന്നത്. കാരണം ഈ ഉടമ്പടി പ്രകാരം ഒരു വ്യക്തിയുടെയോ ഒരു ഗോത്രത്തിന്റെയോ അവകാശം നേടിയെടുക്കുക എന്നത് ആ വ്യക്തിയുടെയോ ആ ഗോത്രത്തിന്റെയോ മാത്രം ബാധ്യതയല്ലാതായി. ആ ഉടമ്പടി അരാജകത്വം അവസാനിപ്പിച്ചു. പൊതുശത്രുവിനെതിരെ ഉടമ്പടിയിൽ ഒപ്പുവെച്ചവരെല്ലാം ഒന്നിച്ചു നിൽക്കിയിരുന്നുവെങ്കിലും അവരവർക്ക് തങ്ങളുടെ മതമനുസരിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു പുതിയ രാഷ്ട്രം ഒരു പുതിയ ഭരണഘടനയോടെ നിലവിൽ വരികയായിരുന്നു. ഈ ഉടമ്പടിക്ക് പ്രാധാന്യമു്. കാരണം ഇതൊരു ഭരണാധികാരി ഭരണീയർക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടനയാണ്. മുഹമ്മദ് നബി (സ്വ) ലോകം ക രാഷ്ട്രതന്ത്രജ്ഞരിൽ ഉന്നതനായ ഒരു വ്യക്തികൂടിയായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. നജ്റാനിലെ ക്രിസ്ത്യാനികളുമായും നബി (സ്വ) ഒരു രാഷ്ട്രീയ സന്ധിയുണ്ടാക്കി.
മദീനയിൽ രൂപം കൊത് പ്രവാചകന്റെ നേതൃത്വത്തിലുള്ള ഒരാദർശ രാഷ്ട്രമായിരുന്നു. അല്ലാഹു ഒഴികെയുള്ള എല്ലാ അടിമത്ത ചങ്ങലകളിൽ നിന്നും മനുഷ്യനെ മോചിപ്പിച്ച് ഇസ്ലാം വിഭാവനം ചെയ്യുന്ന സാമൂഹ്യനീതി ഉറപ്പുവരുത്തുകയെന്നതായിരുന്നു പുതിയ രാഷ്ട്രത്തിന്റെ ലക്ഷ്യം. പുതിയ രാഷ്ട്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഖുർആൻ പ്രഖ്യാപിച്ചു. "ഭൂമിയിൽ അവർക്കു നാം അധികാരം കൊടുത്താൽ നിസ്കാരത്തെ നിഷ്കർഷതയോടെ പാലിക്കുകയും നിർബന്ധദാനം കൊടുക്കുകയും നല്ലതിനെ കൽപ്പിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യുന്നവരായിരിക്കും (അവർ).' (ഖുർആൻ 41/22).
ഭരണകാര്യങ്ങളിൽ പരസ്പരം കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിരുന്നത്. അത് ഖുർആനിന്റെ നിർദ്ദേശം കൂടിയായിരുന്നു. നീതിനിർവ്വഹണത്തിലും നിയമവാഴ്ചക്കും പുതിയ ഭരണകൂടം പ്രാധാന്യം നൽകി.
ഒരിക്കൽ ജനത്തിരക്കിനിടയിൽ ഒരാൾ പ്രവാചകന്റെ ശരീരത്തിൽ വന്നു വീണു. പ്രവാചകൻ തന്റെ കയ്യിലുള്ള വടികൊ അദ്ദേഹത്തെ അകറ്റി. വടിയുടെ അറ്റം അദ്ദേഹത്തിന്റെ മുഖത്തിൽ പാടുവരുത്തി. ഉടനെ പ്രവാചകൻ "എന്റെ മേൽ പ്രതികാരം ചെയ്തുകൊള്ളൂ' എന്നു പറഞ്ഞു. അപ്പോൾ അയാൾ "പ്രതികാരം ചെയ്യാനുള്ള അവകാശം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. ഞാൻ നിങ്ങൾക്ക് മാപ്പു നൽകിയിരിക്കുന്നു' എന്നു പറഞ്ഞു. (അബൂദാവൂദ്).
മുഹമ്മദ് നബി (സ്വ) ക്ക് മുമ്പ്, ഒരു ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഒട്ടകം മറ്റൊരു ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ നിന്നു വെള്ളം കുടിച്ചതിന്റെ പേരിൽ നാൽപ്പതോളം കൊല്ലം യുദ്ധം നടത്തുന്ന അറബികളെയാണ് നാം കാണുന്നത്. നബി( സ്വ) അവരിൽ വരുത്തിയ മാറ്റം വ്യക്തമാക്കുന്ന മറ്റൊരു ചിത്രമിതാ:
ഒരു യുദ്ധക്കളം. വെട്ടേറ്റ് ആസന്നമരണരായി കിടക്കുന്ന ആളുകൾക്ക് വെള്ളവുമായി ഒരാൾ ഓടി നടക്കുന്നു. ഒരാളുടെ ആർത്തനാദം കേട്ട് അയാൾ ഓടി എത്തുന്നു. അയാൾക്കു വെള്ളം കൊടുക്കാൻ ആരംഭിക്കുമ്പോൾ മറ്റൊരിടത്തു നിന്ന് ആർത്തനാദം കേൾക്കുന്നു. അപ്പോൾ മരിക്കാൻ കിടക്കുന്ന ആൾ പറയുകയാണ്. ഒരുപക്ഷേ, ആ സഹോ ദരൻ എന്നേക്കാൾ വെള്ളത്തിന്റെ ആവശ്യം കാണും. നിങ്ങൾ വെള്ളം അദ്ദേഹത്തിനു കൊുപോയി കൊടുക്കുക. ഇതുകേട്ട് വെള്ളവുമായി അയാൾ അങ്ങോട്ടു പോകുന്നു. അയാളുടെ അടുത്തെത്തിയപ്പോൾ മൂന്നാമതൊരാളുടെ ആർത്തനാദം കേൾക്കുന്നു. ഈ വ്യക്തി അയാൾക്ക് വെള്ളം കൊടുക്കാൻ പറയുന്നു. വെള്ളവുമായി മൂന്നാമത്തെ ആളുടെ അടുത്തെത്തിയപ്പോഴേക്കും അയാൾ മരിച്ചു കഴിഞ്ഞിരുന്നു. തിരികെ രാമത്തെ ആളുടെ അടുത്തേക്ക് വന്നു. അപ്പോൾ അയാളും മരിച്ചിരുന്നു. ഉടനെ ആദ്യത്തെ ആളുടെ അടുത്തേക്ക് വെള്ളവുമായി ഓടി. അദ്ദേഹത്തിന്റെ അടുത്തെത്തിയപ്പോഴേക്ക് അയാളും മരിച്ചു കഴിഞ്ഞിരുന്നു. താനിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളാരും സത്യവിശ്വാസിയാവുകയില്ല (ബുഖാരി) എന്ന തത്വം പ്രയോഗത്തിൽ വന്ന കാഴ്ചയാണ് നാം കത്. ഇത് ഭാവനാ ചിത്രമല്ല. ചരിത്രത്താളുകളിൽ രേഖപ്പെട്ട യഥാർഥ സംഭവങ്ങൾ. അകലെ നിലവിളിച്ച് വ്യക്തി ഏതു ഗോത്രക്കാരനാണെന്നോ ആരാണെന്നോ അറിഞ്ഞിട്ടല്ല വെള്ളം അദ്ദേഹത്തിനു കൊടുക്കാൻ പറയുന്നത്. മരണസമയത്ത് മനുഷ്യന് അപാരമായ ദാഹം അനുഭവപ്പെടുമെന്നാണ് പറയുന്നത്. ആ സന്ദർഭത്തിലാണ് തന്റെ സഹോദരനുവേി ദാഹജലം ഉപേക്ഷിക്കാൻ തയ്യാറാവുന്നത്. ഇത് ഒരു വ്യക്തിയിൽ മാത്രം വന്ന മാറ്റമല്ലായിരുന്നുവെന്നും സമൂഹത്തിൽ വന്ന മാറ്റത്തിന്റെ നിദർശനമാണെന്നും വ്യക്തം. അതുകൊാണല്ലോ മൂന്നുപേരും ഒരേപോലെ പെരുമാറിയത്.
വിദ്യാവിഹീനരായ ഒരുപിടി അറബികളെ സംബോധന ചെയ്തു നബി (സ്വ) പറഞ്ഞു: നിങ്ങൾ "ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധ്യനില്ല' എന്നു പറയൂ. അറബ് ലോകവും അനറബി ലോകവും നിങ്ങളുടെ കീഴിൽ വരും. കേട്ടുനിന്ന അറബികൾക്ക് അതിന്റെ അർഥം മനസ്സിലായോ എന്നറിയില്ല. അവരത് ഏറ്റുപറഞ്ഞു. പത്തുകൊല്ലത്തിനിടയിൽ ആയിരക്കണക്കിന് കിലോമീറ്റർ വിസ്താരമുള്ള അറേബ്യ മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വന്നു. നൂറു കൊല്ലം കഴിയുമ്പോഴേക്ക് കിഴക്ക് സിന്ധും പടിഞ്ഞാറ് സ്പെയിനും ഉൾപ്പെടുന്ന ഏഷ്യയും ആഫ്രിക്കയും യൂറോപ്പുമുൾപ്പെടുന്ന പ്രദേശങ്ങൾ മുഴുവൻ ഇസ്ലാമിന്റെ കീഴിൽ വന്നതായി നാം കാണുന്നു. പേർഷ്യൻ റോമാ സാമ്രാജ്യങ്ങൾ ഇസ് ലാമിനു മുമ്പിൽ അടിയറവ് പറയുന്നതായി നാം കാണുന്നു. ചരിത്രത്തിലെ ഈ വിസ്മയം വിശദീകരിക്കാൻ ഭൗതിക ചരിത്രകാരന്മാർ പാടുപെടുകയും ചെയ്യുന്നു.
പ്രവാചകനു മുമ്പ് അറബികൾ ബഹുദൈവാരാധകരായിരുന്നു. പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ആരാധിക്കാൻ ഇബ്രാഹീം നബി (അ) നിർമ്മിച്ച കഅ്ബയിൽ പോലും 360 വിഗ്രഹങ്ങളു ായിരുന്നു. ഒരു പരാശക്തിയിൽ അറബികൾ വിശ്വസിച്ചിരുന്നുവെങ്കിലും ഓരോ നഗരത്തിനും ഓരോ ഗോത്രത്തിനും പ്രത്യേകം ദൈവങ്ങളെ പ്രതിഷ്ഠിച്ചിരുന്നു. യഥാർഥ ദൈവത്തെ വിട്ട് വദ്ദ്, ഉസ്സ, സുവാഅ്, ഹുബുൽ, യഊഖ്, ലാത്ത്, മനാത്ത് എന്നീ ദൈവങ്ങളെ അവർ ആരാധിച്ചു. അവയിൽ പലതും സ്ത്രീ ദേവതകളായിരുന്നു. അറബികൾ വിഗ്രഹങ്ങളെ വികാരവായ്പോടെ ആരാധിച്ചു. അവരുടെ മക്കൾക്ക് ഈ വിഗ്രഹങ്ങളുടെ അടിമകൾ എന്നു പേർ വച്ചു. വിഗ്രഹങ്ങളെക്കൂടാതെ അറബികൾ നക്ഷത്രങ്ങളേയും സൂര്യനേയും മരങ്ങളേയും മരിച്ചുപോയ വീരന്മാരേയും ആരാധിച്ചു. ജന്തുക്കളുടെ രൂപത്തിലുള്ള വിഗ്രഹങ്ങളും അവർക്കു ായിരുന്നു. പൂജാരിമാർക്ക് വലിയ സ്ഥാനം അവർ നൽകി. ശകുനങ്ങളിൽ അവർ വിശ്വസിച്ചു.
ബഹുദൈവാരാധകരായ അറബികളെ നബി (സ്വ) ഏകദൈവ വിശ്വാസികളാക്കി മാറ്റി. ഖുർആൻ പ്രഖ്യാപിച്ചു: പറയൂ. കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആവശ്യമായിട്ടുള്ളവനാകുന്നു. അവൻ (ആർക്കും ജന്മം നൽകിയിട്ടില്ല. (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവനു തുല്യനായി ആരും തന്നെയില്ല. (ഖുർആൻ 112/1-4)
ഖുർആൻ ചോദിച്ചു : ആകാശങ്ങളേയും ഭൂമിയേയും സൃഷ്ടിക്കുകയും നിങ്ങൾക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവനാരാണ്? എന്നിട്ട് അത് (വെള്ളം) മൂലം കൗതുകമുള്ള തോട്ടങ്ങൾ നാം മുളപ്പിച്ചു. അവയിലെ വൃക്ഷങ്ങൾ മുളപ്പിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? (ഖുർആൻ 27/60). ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയിൽ നദികളുാക്കുകയും രുതരം ജലാശയങ്ങൾക്കിടയിൽ ഒരു മറയാക്കുകയും ചെയ്തവനാര്? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? അല്ല, അവരിൽ അധികപേരും അറിയുന്നില്ല. (ഖുർആൻ 27/61).
കഷ്ടപ്പെടുന്നവൻ വിളിച്ചു പ്രാർഥിച്ചാൽ അവന് ഉത്തരം നൽകുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കുകയും ചെയ്തവനാരാണ്? അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? അൽപ്പം മാത്രമേ നിങ്ങൾ ചിന്തിക്കുന്നുള്ളൂ. (ഖുർആൻ 27/62)
കരയിലേയും കടലിലേയും അന്ധകാരങ്ങളിൽ നിങ്ങൾക്കു വഴി കാണിക്കുകയും തന്റെ കാരുണ്യത്തിനു മുമ്പേ സന്തോഷസൂചകമായി കാറ്റുകൾ അയക്കുകയും ചെയ്യുന്നവനാരാണ്? അവർ പങ്കുചേർക്കുന്നതിൽ നിന്നും അല്ലാഹു അതീതനായിരിക്കുന്നു. സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവർത്തിക്കുകയും ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നതാരാണ്? (അതല്ല അവർ പങ്കുചേർക്കുന്നവയോ?) അല്ലാഹുവോടൊപ്പം മറ്റൊരാരാധ്യനോ? പറയൂ. നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് കൊവരിക. (ഖുർആൻ 27/64) ഇസ്ലാമിന്റെ അധ്യാപനങ്ങൾ അറബികളെ സ്വാധീനിച്ചു. അവർ അവരുടെ കൈകൊ തന്നെ വിഗ്രഹങ്ങളെയെല്ലാം തച്ചുടച്ചു. ശകുനങ്ങളെ പേടിച്ചിരുന്ന അവരെ നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന് നബി (സ്വ) പഠിപ്പിച്ചു. സകലവിധ ഭയങ്ങളിൽ നിന്നും മനുഷ്യരെ നബി (സ്വ) മോചിപ്പിച്ചു. പറയൂ. ഞാൻ പ്രഭാതത്തിന്റെ നാഥനിൽ അഭയം തേടുന്നു. അവൻ സൃഷ്ടിച്ച എല്ലാറ്റിന്റേയും ഉപദ്രവങ്ങളിൽ നിന്നും (ഖുർആൻ 1131). പടച്ചവൻ സൃഷ്ടിക്കാത്ത ഒന്നും ഈ ലോകത്തില്ലല്ലോ. അവന്റെ സംരക്ഷണമുങ്കിൽ പിന്നെ ആരെ ഭയപ്പെടണം? "നമുക്കൊരു നന്മ അല്ലാഹു ഉദ്ദേശിച്ചാൽ ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അത് തടയാനാവില്ല. നമുക്കൊരു തിന്മ അല്ലാഹു ഉദ്ദേശിച്ചാൽ ലോകത്തുള്ളവരെല്ലാം വിചാരിച്ചാലും അത് തടയാനാവില്ല' എന്ന് തിരുനബി (സ്വ) പഠിപ്പിച്ചു.
അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തും സമയത്തും മാത്രമേ നാം മരിക്കൂ എന്ന വിധി വിശ്വാസം മുസ്ലിംകൾക്ക് ധീരമായി മുന്നോട്ടു പോകാൻ പ്രചോദനം നൽകി. അതൊരു പോസിറ്റീവ് (നിർമ്മാണാത്മക വിശ്വാസമായിരുന്നു. അല്ലാഹു വെച്ചതേ വരൂ. അത് സംഭവിക്കുക തന്നെ ചെയ്യും എന്ന വിശ്വാസം ആദ്യകാല മുസ്ലിംകളെ കർമ്മോത്സുകരാക്കി. ഏതു യുദ്ധക്കളത്തിലേക്കും ധൈര്യപൂർവ്വം കടന്നു ചെല്ലാൻ അവർക്ക് വിധി വിശ്വാസം സഹായകമായി. നീതിക്കും സത്യത്തിനും വേി അടരാടി വീരമൃത്യു വരിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന ശഹീദ് (രക്തസാക്ഷി) ആശയവും അവർക്ക് ധീരമായി മുന്നോട്ടു പോകാൻ സഹായകമായി. കണ്ണിൽ ക്കതിനെയെല്ലാം ആരാധിച്ചിരുന്ന അവയെ ഭയപ്പെട്ടിരുന്ന മനുഷ്യർ നിർഭയരായി മാറുന്നതാണ് നാം കാണുന്നത്. നിർഭയാവസ്ഥയിലേ സർഗശക്തികൾ ഉണരൂ. അതാണ് സംഭവിച്ചത്. അല്ലാഹുവിനെയല്ലാതെ ഒന്നിനേയും ഭയപ്പെടാത്ത ഒരു പുതിയ സമൂഹം രൂപം കൊള്ളുകയായിരുന്നു. അവർ പുതിയ ഒരു ലോകക്രമം സൃഷ്ടിക്കുന്നതാണ് പിന്നെ നാം കാണുന്നത്.
നബി (സ്വ) ക്കു മുമ്പുള്ള അറേബ്യൻ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു മദ്യപാനം. അറബി കവിതകളിലെ ഒരു പ്രധാന പ്രമേയം മദ്യമായിരുന്നു. ത്വഫ എന്ന അറബി കവി ചോദിച്ചു: യുദ്ധവും മദ്യവും മദിരാക്ഷിയുമായിരുന്നില്ലെങ്കിൽ ജീവിതത്തിനെന്തർഥമാണുള്ളത്? താൻ മരിച്ചാൽ തന്നെ ഒരു മുന്തിരിവള്ളിയുടെ അടിയിൽ കുഴിച്ചിടണമെന്നാണ് മറ്റൊരറബിക്കവി പാടിയത്.
മദ്യത്തിൽ മുങ്ങിക്കുളിച്ച ഒരു സമൂഹത്തെ പൂർണ്ണമായും അതിൽ നിന്നു നബി (സ്വ) മുക്തരാക്കി. മദ്യം നിരോധിച്ചുകൊള്ള ഖുർആനിക വചനം അവതരിച്ചപ്പോൾ മദ്യപാത്രങ്ങൾ അവർ പാതയോരങ്ങളിലെറിഞ്ഞുടച്ചു. മദീനയിലെ തെരുവീഥികളിൽ മദ്യം ചാലിട്ടൊഴുകി. മദ്യം സൂക്ഷിച്ച പാത്രങ്ങളും മദ്യം കഴിക്കാനുപയോഗിച്ചിരുന്ന പാത്രങ്ങളും അവർ തന്നെ തല്ലിയുടച്ചു. ലോകത്തിലെ ഏറ്റവും വലിയ മദ്യനിരോധന പ്രസ്ഥാനമായി ഇസ്ലാം മാറി. ദാരിദ്ര്യം ഭയന്നു പിഞ്ചുകുട്ടികളെ അറബികൾ കൊല്ലുമായിരുന്നു. പെൺകുട്ടികളെ കൊല്ലുന്ന പതിവുമായിരുന്നു. ഒരു പെൺകുട്ടി ജനിച്ചുവെന്നറിഞ്ഞാൽ പിതാവിന്റെ മുഖം വാടും. ലജ്ജ കാരണം അയാൾ സദസ്സ് വിട്ടു പോകും. പിന്നീടയാളുടെ ചിന്ത എങ്ങനെ ആ പെൺകുട്ടിയെ കൊല്ലാമെന്നായിരിക്കും. ഖുർആൻ അറബികളുടെ ഈ സ്വഭാവത്തെ നിരോധിച്ചു. "ദാരിദ്ര്യം ഭയന്ന് നിങ്ങളുടെ സന്താനങ്ങളെ നിങ്ങൾ കൊല്ലരുത്. നിങ്ങൾക്കും അവർക്കും ഭക്ഷണം നൽകുന്നത് നാമാണ്. അവരെ വധിക്കുകയെന്നത് അതിനിന്ദ്യമായ പാപമാണ് (ഖുർആൻ 17/31). ഉമർ ഖത്താബ് (റ) ഒരിക്കൽ നബി (സ്വ) യുടെ സന്നിധിയിൽ ഇങ്ങനെ വിലപിച്ചു. ഒരു ദിവസം എന്റെ ഭാര്യയോട് ഞാൻ മകളെ അണിയിച്ചൊരുക്കാൻ പറഞ്ഞു. അവൾ തുള്ളിച്ചാടി എന്റെ കൂടെ പുറപ്പെട്ടു. നേരത്തെ തയ്യാറാക്കിവെച്ചിരുന്ന ഒരു മണൽക്കുഴിയിലേക്ക് ഞാനവളെ തള്ളിയിട്ടു. കുഴിയിൽ നിന്നുള്ള ഉപ്പാ ഉപ്പാ എന്ന നിലവിളി ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നു. ഇതു പറഞ്ഞ് ഉമർ പൊട്ടിക്കരഞ്ഞു. ഇസ്ലാം സ്വീകരിച്ചതിനു സഹോദരിയേയും ഭർത്താവിനേയും ശിക്ഷിക്കാനും നബി (സ്വ) യെ വധിക്കാനും ഇറങ്ങിപ്പുറപ്പെട്ട ഉമർ പിന്നീട് ജനങ്ങളുടെ എളിയ ദാസനായി മാറിയ കഥ നമുക്കറിയാമല്ലോ. 'യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരാട്ടിൻകുട്ടി പട്ടിണി കിടന്നാൽ ഞാനതിനു സമാധാനം പറയി വരും' എന്നു പറയുന്ന മനുഷ്യനായി. പത്തെ ക്രൂരനായ ഉമർ ഖലീഫയായി മാറി. സിറിയയിൽ ക്ഷാമമായപ്പോൾ ഖലീഫ അവിടെ പോയി റേഷൻ സംവിധാനത്തിനു നേതൃത്വം നൽകി. റേഷൻ ഗോതമ്പിന്റെ ചാക്ക് ചുമന്നു നീങ്ങുന്ന ഖലീഫയോട് മറ്റൊരാൾ ഖലീഫയുടെ ചാക്ക് താൻ ചുമന്നുകൊള്ളാമെന്നു പറഞ്ഞപ്പോൾ "നാളെ പരലോകത്ത് താൻ എന്റെ ഭാരം ചുമക്കുമോ?' എന്നു ചോദിക്കുന്ന ഉമറിനെയാണ് പിന്നീട് നാം കാണുന്നത്. വലിയ സാമ്രാജ്യത്വത്തിന്റെ അധിപനായിട്ടും ഈത്തപ്പനച്ചുവട്ടിൽ ഈത്തപ്പനയോലയിൽ വിശ്രമിക്കുന്ന ഉമർ (റ) വ്യക്തികളിൽ സംഭവിച്ച സംസ്കരണത്തിന്റെ ഒരുദാഹരണം മാത്രമാണ്.
വിൽക്കുകയും വാങ്ങുകയും ചെയ്യാൻ പറ്റുന്ന ഉരുപ്പടിയായാണ് സ്ത്രീകളെ നബി (സ്വ) ക്കു മുമ്പുള്ള അറബികൾ കിരുന്നത്. അവൾക്ക് സ്വത്തവകാശമായിരുന്നില്ല. ഒരാൾക്ക് എത സ്ത്രീകളുമായും ലൈംഗികബന്ധം പുലർത്താമായിരുന്നു. സ്ത്രീകളെ അനന്തരമെടുക്കാവുന്ന സ്വത്തായി കരുതിയിരുന്നു. അങ്ങനെ മക്കൾ പിതാവിന്റെ ഭാര്യമാരെ അനന്തരമെടുക്കുക കൂടി ചെയ്തിരുന്നു.
ഈ അവസ്ഥയിൽ നിന്ന് സ്ത്രീയെ നബി (സ്വ) ഉയർത്തി. ബഹുഭാര്യത്വം നിയന്ത്രിച്ചു. സ്ത്രീയെ അനന്തരമെടുക്കാവതല്ലെന്നു നിഷ്കർഷിച്ചു. സ്ത്രീക്ക് സ്വത്തവകാശം നൽകി. സ്ത്രീക്ക് വിദ്യാഭ്യാസം നേടൽ നിർബന്ധമാക്കി. ഭാര്യക്കും ഭർത്താവിനും സൗജ് (ഇ) എന്ന പദമാണ് ഇസ്ലാം ഉപയോഗിച്ചത്.
ഹജ്ജത്തുൽ വിദാഇലെ (വിടവാങ്ങൽ) പ്രസംഗത്തിൽ നബി (സ്വ) പറഞ്ഞു. “മനുഷ്യരേ, നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ളതു പോലെത്തന്നെ നിങ്ങൾക്കു അവരോടും ചില ബാധ്യതകളു്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറുക. അല്ലാഹുവിന്റെ ഒരു അമാനത്ത് എന്ന നിലക്കാണ് അവരെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നബി (സ്വ) ക്ക് മുമ്പ് അറേബ്യയിൽ ചുരുക്കം ചിലർക്കു മാത്രമേ അക്ഷരാഭ്യാസം ഉ ായിരുന്നുള്ളൂ. ഇസ്ലാം വന്നതോടെ സാക്ഷരതയും ശാസ്ത്രബോധവും വർധിച്ചു. നബി (സ്വ) ക്ക് ആദ്യമിറങ്ങിയ വാക്യം തന്നെ 'ഇഖ്റഅ്' (വായിക്കൂ എന്നായിരുന്നുവല്ലോ. ബദ്റിൽ പിടിക്കപ്പെട്ട തടവു പുള്ളികൾക്ക് മോചനദ്രവ്യമായി നബി (സ്വ) നിശ്ചയിച്ചത് പത്തു മദീനാവാസികളെ എഴുത്തും വായനയും പഠിപ്പിക്കുകയെന്നതായിരുന്നു. പ്രകൃതിയെ പറ്റി ചി ന്തിക്കാനും പഠിക്കാനും ആജ്ഞാപിക്കുന്ന ധാരാളം വാക്യങ്ങൾ ഖുർആനിൽ കാണാം. അവയിൽ നിന്ന് പ്രചോദനമുൾക്കൊ് ധാരാളം ശാസ്ത്രപടുക്കൾ മുസ്ലിം ലോകത്തായി. ആധുനിക ശാസ്ത്രത്തിനും ബീജാവാപം നൽകിയത് മുസ്ലിംകളായി രുന്നു. പ്രകൃതി മുഴുവൻ മനുഷ്യനു വേിയുള്ളതാണെന്ന ഇസ്ലാമിക ആശയം പ്രകൃതിശക്തികളെ ഭയപ്പെടുന്ന അവസ്ഥയിൽ നിന്ന് മനുഷ്യനെ ഉയർത്തി. അവൻ പ്രകൃതിയെ പറ്റി പഠിക്കാനും അതുപയോഗപ്പെടുത്താനും ആരംഭിച്ചു. അതിന്റെ ഫലമായാണ് ആധുനിക ശാസ്ത്രം വളർന്നു വന്നത്.
കൃഷിയേയും കച്ചവടത്തേയും നബി (സ്വ) പ്രോത്സാഹിപ്പിച്ചു. അവിടുന്ന് പറഞ്ഞു: “ഇപ്പോൾ അന്ത്യനാളാണെന്നു കരുതുക. എന്നാൽപ്പോലും തന്റെ കയ്യിൽ ഒരു വിത്തുങ്കിൽ അതവൻ കുഴിച്ചിടട്ടെ. നീ നല്ല ഉദ്ദേശ്യത്തോടെ ഒരു ഫലവൃക്ഷത്തിന്റെ വിത്തു കുഴിച്ചിട്ടാൽ വൃക്ഷം വലുതായി ഫലം കായ്ക്കുമ്പോൾ കള്ളൻ കട്ടുകൊപോയാലും പക്ഷികൾ കൊത്തിത്തിന്നാലും നിനക്കതു സ്വദഖ (ധർമ്മം) യാണ്."
കൃഷിക്കു പ്രചോദനം നൽകുന്ന ഇത്തരം ഉത്ബോധനങ്ങൾ കാർഷിക മേഖലയെ വളർത്തി. "അനാവശ്യമായി ചെലവഴിക്കുന്നവർ പിശാചിന്റെ സഹോദരന്മാരാണ്' എന്ന നബിവചനം ധൂർത്തു നിയന്ത്രിച്ചു വയർ നിറയെ ഉണ്ണരുതെന്നും ഒരു ഭാഗം വായുവിനും ഒരു ഭാഗം വെള്ളത്തിനും നീക്കിവെക്കണമെന്നുമുള്ള നബി (സ്വ) യുടെ നിർദ്ദേശങ്ങൾ മിതവ്യയം പരിശീലിപ്പിച്ചു. പുഴയിൽ നിന്ന് വുളു (അംഗശുദ്ധി) എടുക്കുകയാണെങ്കിൽ പോലും വെള്ളം അനാവശ്യമായി ഉപയോഗിക്കരുതെന്നാണല്ലോ ഇസ്ലാമിന്റെ പാഠം.
ആദ്യകാല അറേബ്യയിൽ ദാരിദ്ര്യമായിരുന്നു. ഇസ്ലാം വന്നപ്പോൾ സകാത് വാങ്ങാൻ ആളുമാ എന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു നടക്കുന്ന അവസ്ഥ ഉായി. സകാത് വാങ്ങാനാളെ കത്താതെ ആ പണം അടിമകളെ മോചിപ്പിക്കാൻ വിനിയോഗിച്ചു. പണക്കാരൻ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്ന പലിശവ്യവസ്ഥ നബി (സ്വ) ക്ക് മുമ്പുള്ള അറേബ്യയിൽ വ്യാപകമായിരുന്നു. ഇസ്ലാം എല്ലാ പലിശയും നിരോധിച്ചു. സകാത് നിർബന്ധമാക്കുകയും ചെയ്തു. അത് ദാരിദ്ര്യമില്ലാതാക്കി.
അടിമകളുടെ സ്ഥിതി പരിതാപകരമായിരുന്നു. അവരെ അടിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. അവർക്ക് സ്വാതന്ത്ര്യം നേടാൻ ഇസ്ലാം അവസരം നൽകി. അവർക്ക് അവരുടെ സ്വാതന്ത്ര്യം വിലക്കു വാങ്ങാമെന്നു നബി (സ്വ) നിർദ്ദേശിച്ചു. അടിമയെ മോചിപ്പിക്കൽ പുണ്യപ്രവൃത്തിയാണെന്ന് നബി (സ്വ) പഠിപ്പിച്ചു. പല തെറ്റുകൾക്കും പരിഹാരം അടിമയെ മോചിപ്പിക്കലാക്കി. നിങ്ങൾ ഭക്ഷിക്കുന്നത് അവർക്ക് നൽകണമെന്നും നിങ്ങൾ ധരിക്കുന്ന വസ്ത്രം തന്നെ അവർക്കും ധരിക്കാൻ കൊടുക്കണമെന്നും നബി (സ്വ) നിർദ്ദേശിച്ചു.
നബി (സ്വ) ജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി. ഒരു പുതിയ സമൂഹത്തിന് രൂപം നൽകി. ആ വിപ്ലവം അറേബ്യയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്നില്ല. ലോകത്തിന്റെ മുക്കുമൂലകളിലേക്ക് അത് വ്യാപിച്ചു. ലോകജനതയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയും വ്യക്തിത്വവും ലോകചരിത്രത്തിൽ ഇല്ലതന്നെ.
Created at 2024-10-30 09:14:42