Related Articles
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Three)
-
MUHAMMED NABI
മദീനത്തുർറസൂൽ
-
MUHAMMED NABI
മുഹമ്മദ് നബി സാധിച്ച് വിപ്ലവം
മുൻഗാമികളും പിൻഗാമികളുമായി നിരവധി പണ്ഢിതന്മാർ മദീനയുടെ ചരിത്രമെഴുതിയിട്ടു്. അവരിൽ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങൾ ഇവ്വിഷയകമായി എഴുതിയിട്ടു്. അവയിൽ ഏറ്റം വിഖ്യാതമായത് "വഫാഉൽ വാ' എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തിൽ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതൻ മുഫ്തിയും, മുദരിസുമായി മദീനയിൽ വളരെക്കാലം താമസിച്ചിട്ടു്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തിൽ മദീനാ പട്ടണത്തിന് ഖുർആൻ, ഹദീസ്, പൂർവ്വവേദങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവയെ ആധാരമാക്കി 94 പേരുകൾ എണ്ണിപ്പറഞ്ഞിട്ടു്. പേരിന്റെ പെരുപ്പം മഹത്വത്തിന്റെ വലുപ്പമാണ് വിളിച്ചോതുന്നത്.
നബി (സ്വ) മക്കയിൽ നിന്ന്, വിശുദ്ധ ഹറമിൽ നിന്ന്, കഅ്ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാൻ നിർബന്ധിതനായപ്പോൾ തിരുമേനി (സ്വ) മനം നൊന്തു ചെയ്ത പ്രാർഥന നോക്കൂ "അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടിൽ നിന്ന് എന്നെ നീ പുറപ്പെടിച്ചതുപോലെ നിനക്കേറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടിൽ എന്നെ അധിവസിപ്പിക്കേണമേ' (ഹാകിം) തിരുനബി (സ്വ) യുടെ മറ്റൊരു പ്രസ്താവന കൂടി കാണുക: “നിങ്ങളിൽ ആർക്കെങ്കിലും മദീനയിൽ മരിക്കാൻ സൗകര്യപ്പെടുമെങ്കിൽ അവൻ അവിടെ മരിക്കട്ടെ. ഞാൻ മദീനയിൽ മരിക്കുന്നവനു ശിപാർശകനായിരിക്കും' (തുർമുദി). മദീനാ മുനവ്വറയുടെ ഔൽകൃഷ്ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളിൽ ഒന്നു രണ്ണം മാത്രമാണിത്.
നൂറോളം പേരുങ്കിലും പ്രവാചകപട്ടണം എന്നർഥം വരുന്ന "മദീനത്തുർറസൂൽ' എന്ന പേരാണ് പ്രസിദ്ധം. അല്ലാഹു അവന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, പ്രവചിതനായ അന്ത്യപ്രവാചകന്റെ പലായനസ്ഥലമായി പൂർവ്വ പ്രവാചകർ പരിചയപ്പെടുത്തിയ പട്ടണം, ഇസ്ലാമിന്റെ വളർച്ചക്കും ഉയർച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം. അതാണ് മദീന. അതാണ് ലോകത്തെ ഒന്നാമത്തെ ഇസ്ലാ മിക രാഷ്ട്രം. അവിടെയാണ് പ്രഥമ ഭരണകൂടം നിലവിൽ വന്നത്. ശരീഅത്ത് നിയമങ്ങൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കപ്പെട്ടത്. അവിടെ നിന്നാണ് ഇസ്ലാമിന്റെ സന്ദേശവുമായി പ്രബോധക സംഘങ്ങൾ ലോകരാജ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ധീര സേനാനികൾ, ഇസ്ലാമിന്റെ വെന്നിക്കൊടിയേന്തി ജൈത്രയാത്ര പുറപ്പെട്ടതും അവിടെ നിന്നു തന്നെ.
നബി തിരുമേനി (സ്വ) അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ് എന്ന കാര്യം അവിതർക്കിതമാണെന്നും അക്കാര്യത്തിൽ പണ്ഢിതന്മാർ ഏകോപിപ്പിച്ചിട്ടുന്നും അല്ലാമാ സംഹൂദി (1/28) രേഖപ്പെടുത്തിയിട്ടു്. നബി (സ്വ) യെ സന്ദർശിക്കാൻ ജീവിതകാലത്തെന്നപോലെ അങ്ങോട്ട് വിശ്വാസികൾ ഒഴുകുന്നു.
ആദിമ പിതാവായ ആദം നബി (അ) യോടെ ഭൂമുഖത്ത് മനുഷ്യ ചരിത്രവും ഇസ്ലാമിക ചരിത്രവും ആരംഭിച്ചു. മനുഷ്യപിതാവ് തുടങ്ങിവെച്ച നാഗരികതാ നിർമ്മാണവും മതപ്രബോധനവും സ ന്താനങ്ങൾ തുടർന്നു. അവസരോചിതം വന്ന പ്രവാചകന്മാർ അവർക്ക് നേതൃത്വം നൽകി. കാലാന്തരേണ മനുഷ്യ സമുദായം ബഹുദൈവത്വത്തിലേക്കും തജ്ജന്യമായ വിഗ്രഹാരാധനയിലേക്കും വഴുതി വീണു. അപ്പോഴാണ് ലോകചരിത്രത്തിലാദ്യമായി അവിശ്വാസികളെയും ബഹുദൈവാരാധകരെയും പ്രബോധിപ്പിക്കുന്നതിനു വേി ഒരു പ്രവാചകൻ സമാഗതമാകുന്നത്. അദ്ദേഹമാണ് നൂഹ് നബി (അ). അതുകൊാണ് അദ്ദേഹം പ്രഥമ പ്രവാചകൻ, പ്രഥമദൂതൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് വന്ന ദൂതന്മാർ ഏകദൈവ വിശ്വാസികളോട് പ്രബോധനം നടത്തിയവരായിരുന്നു. നീ തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനത്തെ അവഗണിച്ചവഹേളിച്ച ധിക്കാരികളെ ഫാൻ എന്ന മഹാ ജലപ്രളയത്തിലൂടെ അല്ലാഹു നശിപ്പിച്ചു. നൂഹ് നബി (അ) യെയും സത്യവിശ്വാസികളായ തന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചു. ബാബിലോൺ പട്ടണത്തിന്റെ സമീപത്ത് പ്രളയാനന്തരം അവർ കപ്പലിറങ്ങി. എൺപതു പേരായിരുന്നു കപ്പലിലായിരുന്നത്. അവർ നിവസിച്ച പ്രദേശം "മദീനത്തുസ്സമാനീൻ' (എൺപതുപേരുടെ പട്ടണം) എന്ന പേരിൽ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോൾ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബി (അ) ന്റെ രാമത്തെ പൗത്രനായ അബീലിന്റെ മകൻ യസ്രിബ് കുടുംബസമേതം മദീനയിൽ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പിൽക്കാലത്ത് യസ്രിബ് എന്ന പേരിൽ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയിൽ കുടിയേറിപ്പാർക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവർ ഇരുപത്തഞ്ചോളം കുടുംബങ്ങളുായിരുന്നു. അവരിൽ ബനൂഖുറൈള, ബനുന്നളീർ, ബനൂ ഖൈനുഖാത് എന്നീ ഗോത്രങ്ങൾ ഏറ്റം പ്രസിദ്ധങ്ങള്.
യമനിലെ പ്രസിദ്ധമായ അണപൊട്ടിയതിനെ തുടർന്ന് പല കുടുംബങ്ങളും പല രാജ്യങ്ങളിലുമായി കുടിയേറിപ്പാർത്തു. അക്കൂട്ടത്തിൽ ബനൂ ഖൈലാ ഗോത്രം യസ്രിബിൽ താമസിച്ചു. ഔസ്, ഖസ്റജ് എന്നീ അറബി വംശങ്ങളാണ് ബനൂഖൈല. ഖേല എന്നത് അവരുടെ മാതാവിന്റെ പേരാണ്. പിതാവ് ഹാരിസത്തുബ്നു സൈദ്. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യസ്രിബ് നിവാസികൾ അവിടെ ഒട്ടധികം കോട്ടകൾ നിർമ്മിക്കുകയായി. അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടു ായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികൾ യസ്രിബിൽ പതിമൂന്നു കോട്ടകൾ നിർമ്മിച്ചു. ഈ എഴുപത്തി രു കോട്ടകൾക്കു പുറമെ പിന്നീട് നബി (സ്വ) യുടെ നിർദ്ദേശപ്രകാരം, അമ്പത്തിയാറ് കോട്ടകൾ മുസ്ലിംകളും നിർമ്മിച്ചു. അതോടെ നൂറ്റിയിരുപത്തെട്ടു കോട്ടകൾ അവിടെ കാണാറായി. കൂടുതൽ കോട്ടകൾ എണ്ണിപ്പറഞ്ഞ ചരിത്രകാരന്മാരും ഉ.
ഔസ് ഗോത്രത്തിൽ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുായിരുന്നു. ഖസ്റജ് ഗോത്രത്തിൽ മുപ്പത്തിയാറ് വംശവും. ഔസ്, ഖസ്റജ് ഗോത്രക്കാരാണ് ഇസ്ലാമിന്റെ ആഗമനത്തോടെ അൻസ്വാർ എന്ന പേരിൽ പ്രസിദ്ധരായത്. പ്രവാചകരെയും ഇസ്ലാമിനെയും മുഹാജിറുകളെയും അതുല്യമായ സ്നേഹവായ്പോടെ സഹായിച്ചാദരിച്ചതുകൊാണ് അല്ലാഹു അവർക്ക് ഈ അഭിധാനം നൽകിയത്.
ഇസ്ലാമിന്റെ ജന്മനാട് മക്കയെങ്കിലും പ്രവാചകനും അനുയായികൾക്കും അവിടെ നിൽക്കക്കള്ളിയില്ലാതെയായപ്പോൾ പ്രബോധനപ്രവർത്തനത്തിന് ഏറ്റം വളക്കൂറുള്ള മദീനാമണ്ണിലേക്ക് നീങ്ങുന്നതിന് അല്ലാഹു കളമൊരുക്കി. നുബുവ്വത്തിന്റെ പതിനൊന്നാം വർഷം മദീനയിൽ നിന്ന് ഹജ്ജ് തീർഥാടനാർഥം മക്കയിലെത്തിയ ആറു ഖസ്റജികൾ നബി (സ്വ) യെ കു ഇസ്ലാം മതം സ്വീകരിച്ചു. അവർ നാട്ടിലേക്കു തിരിച്ചു. പുതിയ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും പുതിയ പ്രസ്ഥാനത്തിന്റെ വക്താക്കളായി. അടുത്ത വർഷം ഹജ്ജുവേളയിൽ തിരുമേനിയുമായി കാണാമെന്ന് മദീനാസംഘം കരാർ ചെയ്തിട്ടുായിരുന്നു. പ ന്താം വർഷം പന്തു പേർ മക്കയിലെത്തി.
മിനായിലെ അഖബക്കരികിൽ നബി (സ്വ) യുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാർ ഒന്നാം അഖബാ ഉടമ്പടി എന്ന പേരിൽ അറിയപ്പെടുന്നു. ശിർക്ക്, മോഷണം, വ്യഭിചാരം, സന്താനവധം, വ്യാജ വാർത്താ നിർമ്മാണം എന്നിവ വർജ്ജിക്കുക, ഒരു നല്ലകാര്യത്തിലും നബി (സ്വ) യോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നിവയായിരുന്നു ഈ ഉടമ്പടിയിലെ കാതലായ വശങ്ങൾ. തിരിച്ചു പോകുമ്പോൾ അവരോടൊപ്പം അദ്ധ്യാപനത്തിനും പ്രബോധനത്തിനുമായി മുസ്അബുബ്നു ഉമൈർ എന്ന ശിഷ്യനെ വിട്ടുകൊടുത്തു. മദീനായിലെ പുതിയ വീടുകളിൽ ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. സഅദ്ബ്നു മുആദ്, ഉസൈദ്ബ്നു ഹുളൈർ തുടങ്ങിയ പ്രമുഖർ ഇസ്ലാംമതം ആശ്ലേഷിച്ചു. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം ഹജ്ജു വേളയിൽ മദീനയിൽ നിന്ന് നിരവധി പേർ മക്കയിലെത്തി. അക്കൂട്ടത്തിലായിരുന്ന എഴുപത്തഞ്ചു മുസ്ലിംകൾ രാത്രി സമയത്ത് വളരെ രഹസ്യമായി അഖബക്കരികെ നബി (സ്വ) യുമായി അഭിമുഖം നടത്തി. തിരുമേനി മദീനയിലേക്ക് വരുന്നുവെങ്കിൽ സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കും വിധം സംരക്ഷിക്കുമെന്ന് തദവസരം അവർ കരാർ ചെയ്തു. ഇതാണ് രാം അഖബാ ഉടമ്പടി. ഉടമ്പടി രഹസ്യമെങ്കിലും സംഗതി ഏതോ വിധം ശത്രുക്കളറിഞ്ഞു. മർദ്ദനമുറകൾ ശതഗുണീഭവിച്ചു. മുസ്ലിംകളോട് മദീനയിലേക്ക് ഹിജ്റ ചെയ്യുവാൻ തിരുമേനി ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ചു അവർ യാത്രയായി. ഒറ്റക്കും കൂട്ടമായും യാത്ര തുടർന്നു. തിരുമേനിയും അബൂബക്ർ, അലി എന്നിവരും ഏതാനും ദുർബ്ബല മുസ്ലിംകളും മാത്രം മദീനയിൽ അവശേഷിച്ചു.
ഇസ്ലാം മദീനയിൽ വേരൂന്നി. മക്കാമുസ്ലിംകൾ അഭയാർഥികളായി മദീനയിലെത്തിക്കഴിഞ്ഞു. പ്രവാചകന്റെ ആഗമനത്തിൽ ദാഹിച്ചു മദീനാമുസ്ലിംകൾ കാത്തിരിപ്പായി. അപ്പോഴാണ് ഖുറൈശികൾ ഭവിഷ്യത്ത് മനസ്സിലാക്കുന്നത്. അവർ ദാറുന്നദ്വത്തിൽ സത്വരനടപടിക്കായി ചർച്ച നടത്തി. അന്തിമ തീരുമാനപ്രകാരം സന്ധ്യാസമയത്ത് പ്രവാചകന്റെ വീടു വളഞ്ഞു. പ്രതികാരം "ചോദിക്കാൻ കഴിയാത്ത വിധം എല്ലാ വംശത്തിലേയും പ്രതിനിധികൾ ചേർന്ന് ഒന്നിച്ചു വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെട്ടു. അക്ഷരാർഥത്തിൽ ശത്രുക്കളുടെ കണ്ണിൽ പൊടിയിട്ട് അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ടു.
അല്ലാഹു നേരത്തെ തന്നെ ഹിജ്റക്കു ആജ്ഞ നൽകിക്കഴിഞ്ഞിട്ടായിരുന്നു. അതു പ്രകാരം കാലേക്കൂട്ടി തന്നെ നബി തിരുമേനി (സ്വ) തന്റെ ഇഷ്ടതോഴനായ സ്വിദ്ദീഖുമായി യാത്രക്കുള്ള ആസൂത്രണം നടത്തിയിട്ടുായിരുന്നു. മൂന്നു ദിവസം സൗർ ഗുഹയിൽ ഇരുവരും കഴിച്ചുകൂട്ടി. ശത്രുക്കളുടെ തിരച്ചിൽ ഏറെക്കുറെ അവസാനിച്ചു. ഇരുവരും യാത്ര പുനരാരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവർ മദീനയിലെത്തി. റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ച രാവിലെ മദീനയുടെ തെക്കുവശത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലു ദിവസം അവിടെ വിശ്രമിച്ചു. അപ്പോഴേക്കും അലി (റ) എത്തിച്ചേർന്നു. മക്കാ നിവാസികൾ നബി (സ്വ) യെ ഏൽപ്പിച്ചിരുന്ന അമാനത്തുകൾ തിരിച്ചേൽപ്പിക്കുന്നതിനു വേി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതുകൊാണ് വൈകിയത്. ഖുബായിൽ തിരുനബി (സ്വ) ഒരു പള്ളി സ്ഥാപിച്ചു. ഇതാണ് മദീനയിൽ തിരുമേനി സ്ഥാപിച്ച ഒന്നാമത്തെ പള്ളി റബീഉൽ അവ്വൽ പന്ത് വെള്ളിയാഴ്ച കാലത്ത് ഖുബായിൽ നിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ ബനൂസാലിം കുടുംബത്തിന്റെ വാസസ്ഥലത്ത് ജുമുഅഃ നിർവ്വഹിച്ചു. അതായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ മുഅഃ. ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ തിരുമേനി അവിടെ നിന്നു മദീനയുടെ ഹൃദയഭാഗത്തെത്തി. ആഹ്ലാദഭരിതരായ മദീനാമുസ്ലിംകൾ നബി (സ്വ) യെ വരവേറ്റു. ഓരോ വീട്ടുകാരും തിരുമേനിയുടെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ച് അവരുടെ വീട്ടിലിറങ്ങിത്താമസിക്കാൻ ക്ഷണിച്ചു കൊ ിരുന്നു. “നിങ്ങൾ ഈ വാഹനത്തെ വിടൂ, അതിനു പ്രത്യേക കല്പനയും' എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അബൂ അയ്യൂബിൽ അൻസ്വാരി എന്ന പ്രശസ്ത സ്വഹാബിയുടെ വീട്ടിനു മുമ്പിൽ ഒട്ടകം മുട്ടുകുത്തി. “ഇവിടെ തന്നെ ഇറക്കം. ഇൻശാ അല്ലാഹ്, നാഥാ അനുഗൃഹീതമായൊരിടത്ത് എന്നെ ഇറക്കേണമേ. നീ ആതിഥേയരിൽ ഉത്തമന്” എന്നു പറഞ്ഞു. തിരുനബി (സ്വ) താഴെയിറങ്ങി. വാഹനപ്പുറത്തു നിന്ന് സാധനങ്ങളെടുത്ത് അബൂ അയ്യൂബ് തന്റെ വീട്ടിലേക്കു കൊപോയി. ഏതൊരു വ്യക്തിയും തന്റെ സാധനസാമഗ്രികളോടൊപ്പം തന്നെ' എന്നു പ്രസ്താവിച്ചുകൊ് തിരുനബി (സ്വ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. മസ്ജിദുന്നബവി നിലവിൽ വന്ന് അങ്ങോട്ടു മാറിത്താമസിക്കുന്നതുവരെ ഈ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം.
മദീനയിൽ പ്രവാചകരുടെ ഒന്നാമത്തെ പ്രവർത്തനം പള്ളി നിർമ്മാണമായിരുന്നു. മദീനയുടെ മദ്ധ്യത്തിൽ ഒട്ടകം മുട്ടുകുത്തിയ ഇടത്ത് ഹിജ്റ ഒന്നാം വർഷം റബീഉൽ അവ്വൽ മാസത്തിൽ തന്നെ പള്ളിയുടെ നിർമ്മാണം തുടങ്ങി. രു അനാഥബാലരുടേതായിരുന്നു ആ സ്ഥലം. അവരതു സൗജന്യമായി നൽകാൻ സന്നദ്ധരായെങ്കിലും അവരുടെ രക്ഷിതാക്കൾ മുഖേന പത്തു ദീനാർ വില കൊടുത്തു തിരുമേനി സ്ഥലം കച്ചവടം ചെയ്തു. തൃക്കരം കൊ് പ്രഥമശില വെച്ചു. രാമത്തേത് അബൂബക്റ്റും വെച്ചു. അതോടെ ശിലാസ്ഥാപന കർമ്മം പൂർത്തിയായി. അസ്തിവാരം കല്ലും ചുമരുകൾ ഇഷ്ടികയും മേൽത്തട്ട് ഈത്തപ്പനയും മട്ടലും തൂണുകൾ ഈന്തപ്പനത്തടികളുമായിരുന്നു. തറയ്ക്കു മൂന്നു മുഴവും ചുമരിനു അഞ്ചുമുഴവും പൊക്കമായിരുന്നു. എഴുപതു മുഴം നീളവും അറുപതു മുഴം വീതിയും ഉള്ള നിലവിസ്തീർണ്ണം, ആയിരത്തി അമ്പത് ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതായിരുന്നു. ചരൽ പതിച്ച തറയിൽ വിരിപ്പോ പായയോ ഉായിരുന്നില്ല. ഒരു തൂണിൽ ചാരി നിന്നിട്ടായിരുന്നു പ്രസംഗം. മിമ്പർ പിന്നീട് സ്ഥാപിതമായപ്പോൾ തിരുമേനിയുടെ പ്രസംഗം അതിലേക്കു മാറി.
ഒരു വർഷത്തിനകം മസ്ജിദുന്നബവിയുടെ നിർമ്മാണം പൂർത്തിയായി. ആരാധനയുടെയും പ്രബോധനത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രം ഈ പള്ളിയായിരുന്നു. ഇവിടെ നിന്നാണ് ഇസ്ലാമിന്റെ വെളിച്ചം ലോകത്ത് വ്യാപിച്ചത്. ഇവിടെ നിന്നാണ് ലോകത്തിലെ പ്രസിദ്ധന്മാർക്ക് ഇസ്ലാമിലേക്കു ക്ഷണിച്ചുകൊ് പ്രവാചകർ കത്തയച്ചത്. ലോകത്തെ എല്ലാ പള്ളികളും പുണ്യത്തിൽ തുല്യമാണ്. ഒന്നിൽ നിന്നു മറ്റൊന്നിലേക്കു തീർഥാടനമില്ല. എന്നാൽ മൂന്നു പള്ളികളെ ഇതിൽ നിന്ന് പ്രവാചകർ ഒഴിച്ചു നിർത്തിയിട്ടു്. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, ബൈതുൽ മുഖദ്ദസിലെ പള്ളി എന്നിവ. തിരുമേനി പറയുന്നു. “എന്റെ ഈ പള്ളിയിലെ ഒരു നിസ്കാരം മസ്ജിദുൽ ഹറാം ഒഴിച്ച് മറ്റേതൊരു പള്ളിയിലുമുള്ള ആയിരം നിസ്കാരത്തേക്കാൾ ഉത്തമമാകുന്നു.' (ബുഖാരി, മുസ്ലിം)
മസ്ജിദുന്നബവി ഒരു കൊച്ചു പള്ളിയായിരുന്നുവെങ്കിലും അവസരോചിതം, ആവശ്യാനുസൃതം പലപ്പോഴായി അതു വിപുലീകരിക്കപ്പെട്ടിട്ടു്. ഇതഃപര്യന്തം ഒമ്പതു വിപുലീകരണ ശ്രമങ്ങൾ നടന്നുകഴിഞ്ഞു. ഹിജ്റ ഏഴാം വർഷം നബി തിരുമേനി (സ്വ) യുടെ കാലത്താണ് ഒന്നാമത്തെ വിപുലീകരണം. മുസ്ലിംകളുടെ എണ്ണം കൂടി പള്ളിയിൽ തിരക്കു വർധിച്ചപ്പോൾ വീതിയിൽ നാൽപ്പതു മുഴവും നീളത്തിൽ മുപ്പതു മുഴവും കൂട്ടി. അതോടെ നീളവും വീതിയും നൂറു മുഴവും വിസ്തീർണ്ണം പതിനായിരം മുഴവും (രായിരത്തി നാനൂറ്റി എഴുപത്തഞ്ച് ചതുരശ്ര മീറ്റർ) ആയിത്തീർന്നു. പിന്നീട് അബൂബക്ർ സ്വിദ്ദീഖ് (റ) ന്റെ കാലത്ത് മേൽഭാഗത്തായിരുന്ന ഈ ന്തപ്പന മട്ടലുകൾ ദ്രവിച്ചപ്പോൾ പകരം പുതിയവ വച്ചു മാറ്റി എന്നല്ലാതെ മറ്റു നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല.
രാമത്തെ നിർമ്മാണം ഹിജ്റ 17-ാം വർഷം രാം ഖലീഫയുടെ കാലത്താണ് നടന്നത്. ഒരാളുടെ പൊക്കത്തിൽ കല്ലുകൾ കൊ് അസ്തിവാരം കെട്ടിപ്പടുത്തു. വിസ്തീർണ്ണം 1100 ചതുരശ്ര മീറ്റർ വർധിപ്പിച്ചു. ഹിജ്റ 29 ൽ മൂന്നാം ഖലീഫയുടെ കാലത്ത് 496 ചതുരശ്ര മീറ്ററും ഹിജ്റ 91 ൽ ഉമവീ ഭരണാധിപനായ വലീദുബിൻ അബ്ദിൽ മലിക്കിന്റെ കാലത്ത് 2369 ചതുരശ്ര മീറ്ററും വിസ്തീർണ്ണത്തിൽ വർധിപ്പിച്ചു. ഹിജ്റ 165 ൽ അബ്ബാസീ ഭരണാധിപനായ മഹ്ദിയുടെ കാലത്ത് 2450 ചതുരശ്ര മീറ്ററും ഹിജ്റ 888 ൽ അശ്റഫ് ഖാഇബാഈ ചക്രവർത്തിയുടെ കാലത്ത് 120 ചതുരശ്ര മീറ്ററും വിസ്തീർണ്ണം കൂട്ടി. ഹിജ്റ 1277 ൽ ഉസ്മാനി ഭരണാധിപനായ സുൽത്താൻ അബ്ദുൽ മജീദിന്റെ കാലത്ത് 1293 ചതുരശ്ര മീറ്റർ കൂടി കൂട്ടിയപ്പോൾ നബവി മസ്ജിദിന്റെ വിസ്തീർണ്ണം മൊത്തം 10,303 ചതുരശ്ര മീറ്ററായി. അതിനു ശേഷം ഹിജ്റ 1372 ൽ സുഊദി രാജാവായ അബ്ദുൽ അസീസിന്റെ കാലത്ത് എട്ടാമത്തെ വിപുലീകരണം നടന്നപ്പോൾ 6024 ചതുരശ്ര മീറ്റർ വിസ്തീർണ്ണം കൂടി. അബ്ദുൽ അസീസ് തുടങ്ങിയ നിർമ്മാണം സുഊദ് രാജാവാണ് പൂർത്തീകരിച്ചത്. അതുകൊ് ഇത് പ്രഥമ സുഊദി വിപുലീകരണമായി അറിയപ്പെടുന്നു. ഇതോടെ മൊത്തം വിസ്തീർണ്ണം 16,327 ചതുരശ്ര മീറ്ററായി. ഒമ്പതാമത്തേതും അവസാനത്തേതുമായ വിപുലീകരണം ഫഹദ് രാജാവിന്റെ നേതൃത്വത്തിൽ നടന്നു. ഇത് ഏറ്റം വലിയ വിപുലീകരണമായിരുന്നു. ഹിജ്റ 1414 ൽ ഏറെക്കുറെ ഇതിന്റെ നിർമ്മാണം പൂർത്തിയായെന്നു പറയാം. 1,56,576 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വരുന്ന ബൃഹത്തായ ഈ പള്ളിയിൽ 2,68,000 പേർക്ക് ഒരേ സമയം നിസ്കരിക്കാവുന്നതാണ്. പള്ളിയുടെ പരിസരത്ത് 2,35,000 ചതുരശ്ര മീറ്റർ വരുന്ന മുറ്റം സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അവിടെ 4,30,000 പേർക്ക് നിസ്കരിക്കാനുള്ള സൗകര്യമു്. ഇതോടെ മസ്ജിദുന്നബവിയിലും അതിന്റെ അങ്കണത്തിലുമായി ഒരേ സമയം 6,98,000 പേർക്ക് നിസ്കരിക്കാവുന്നതാണ്.
ചെറുതും വലുതുമായി 85 കവാടങ്ങളു്. 45 എണ്ണം പ്രധാന കവാടങ്ങളത്രെ. സ്വാഭാവികമായ വെളിച്ചവും വായു ഗതാഗതവും ലഭ്യമാവുന്നതിനുവേി ഏർപ്പെടുത്തിയ ചലിക്കുന്ന ഖുബ്ബകൾ വളരെ ശാസ്ത്രീയവും കൗതുകകരവുമാണ്. സാധാരണ കോണികൾക്കു പുറമെ കോണികളും കാണാം. ഉത്തുംഗങ്ങളായ മിനാരങ്ങൾ മസ്ജിദുന്നബവിയുടെ ഗാംഭീര്യത്തിനും സൗന്ദര്യത്തിനും മകുടം ചാർത്തുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ നിർമ്മാണ വൈഭവത്തിന് വിശ്വോത്തര നിദർശനമാണ് ഫഹ്ദ് രാജാവിന്റെ വിപുലീകരണത്തോടെ നിലവിൽ വന്ന മസ്ജിദുന്നബവി.
മസ്ജിദുന്നബവിയുടെ നിർമ്മാണം നടന്നപ്പോൾ അതിനോട് ചേർന്ന് നബിയുടെ പത്നിമാരായ ആഇക (റ), സൗദ (റ) എന്നിവർക്ക് ര് ഹുജ് (മുറി) നിർമ്മിക്കപ്പെട്ടു. അവസരോചിതം മറ്റു വിവാഹങ്ങൾ നടന്നപ്പോൾ അവർക്കും ഹുജ്റകൾ നിർമ്മിക്കപ്പെട്ടു. പള്ളിയുടെ തെക്ക്, കിഴക്ക്, വടക്ക് എന്നീ ഭാഗങ്ങളിൽ സ്ഥിതിചെയ്തിരുന്ന ഈ ഹുജ്റകൾ ഇഷ്ടിക, ഈന്തപ്പന മട്ടൽ മുതലായവ കെട്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. ഹിജ്റ 91 ൽ ഉമവീ രാജാവായ വലീദിന്റെ കാലത്ത് മസ്ജിദിന്റെ പുനർനിർമ്മാണം നടന്നപ്പോൾ അദ്ദേഹത്തിന്റെ ഗവർണറായിരുന്ന ഉമർ ബിൻ അബ്ദുൽ അസീസ് ഈ ഹുജ്റകളെല്ലാം പൊളിച്ചുമാറ്റി സ്ഥലം പള്ളിയിലുൾപ്പെടുത്തി. എന്നാൽ ആഇശാ ബീവി (റ) യുടെ ഹുജ്റ ഇതിൽ നിന്ന് ഒഴിവായിരുന്നു. ഈ ഹുജ്റയാണ് ഹുജ്റത്തുശ്ശരീഫ എന്ന പേരിൽ വിഖ്യാതമായിട്ടുള്ളത്. ഈ വീട്ടിലാണ് ആഇശാ ബീവി (റ) യോടൊപ്പം നബി തിരുമേനി (സ്വ) താമസിച്ചിരുന്നത്. നബി (സ്വ) യുടെ വഫാത്ത് നടന്നതും ഇവിടെ തന്നെ.
തിരുനബി (സ്വ) യുടെ ഇഷ്ടതോഴനും, സന്തത സഹചാരിയും ഇസ്ലാമിലെ ഒന്നാമത്തെ അംഗവുമായ അബൂബക്ർ സ്വിദ്ദീഖ്(റ) വിന് നബിതങ്ങൾ നൽകിയ ഒരു വലിയ ബഹുമതിയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപുത്രിയായ ആഇശ (റ) യെ തിരുമേനി (സ്വ) വിവാഹം ചെയ്തു എന്നത്. കുശാഗ്രബുദ്ധിയും അതിസമർഥയും മഹാപണ്ഢിതയും മാതൃകാ വനിതയുമായ ആഇശാ ബീവി (റ) യുടെ വിരിമാറിൽ തലചായ്ച്ചു അവരുടെ വീട്ടിൽ തിരുമേനി വഫാത്തായി. അവിടെ തന്നെ ഖബറടക്കപ്പെട്ടു. വഫാത്തിനു ശേഷം എവിടെ ഖബറടക്കണമെന്ന ചർച്ച വന്നു. അപ്പോൾ അബൂബക്ർ സ്വിദ്ദീഖ് (റ) പറഞ്ഞു. പ്രവാചകർ പറയുന്നത് ഞാൻ കേട്ടിട്ടു്. മരിച്ച സ്ഥലത്തു തന്നെയാണ് ഏതൊരു പ്രവാചകനും ഖബറടക്കപ്പെട്ടിട്ടുള്ളത് (മുവത്വ). സ്വഹാബിമാരിലൊരു സംഘം നബി (സ്വ) യെ ഭൂമിയിൽ ഖബറടക്കാമോ എന്ന കാര്യത്തിൽ തന്നെ സംശയിച്ചു. ത്വബ്റാനി ഉദ്ധരിച്ച ഹദീസ് കാണുക: സ്വഹാബിമാർ അബൂബകി (റ) നോട് ചോദിച്ചു: പ്രവാചകന്റെ കൂട്ടുകാരാ, അല്ലാഹുവിന്റെ റസൂലിനെ ഖബറടക്കേതുമോ? 'അതേ' എന്നു അദ്ദേഹം പ്രതിവചിച്ചു. എവിടെയാണ് ഖബറടക്കേ ത്? എന്ന അടുത്ത ചോദ്യത്തിന് ഇപ്രകാരം മറുപടി നൽകി മരിച്ചേടത്തു തന്നെ. കാരണം, പരിശുദ്ധനും ഉന്നതനുമായ അല്ലാഹു പരിശുദ്ധമായ ഒരു സ്ഥലത്തു തന്നെയാണ് നബി (സ്വ) ക്ക് വഫാത്ത് നൽകിയിട്ടുള്ളത്.
നബി തിരുമേനിക്കു ശേഷം യഥാക്രമം അബൂബക്ർ (റ), ഉമർ (റ) എന്നിവരും അവിടെ
ഖബറടക്കപ്പെട്ടു. അബൂബക്ർ (റ) ആഇശാ ബീവി (റ) യുടെ ഉപ്പ, നബി(സ്വ) യുടെ ഒന്നാമത്തെ ഖലീഫ, രാം ഖലീഫ ഉമർ(റ) അനുവാദം ചോദിച്ച് ആഇശാ ബീവി (റ) യുടെ പൊരുത്തം ഉറപ്പുവരുത്തിയതിനു ശേഷമാണ് മരിച്ചത്. മരണാനന്തരം ഒരിക്കൽ കൂടി സമ്മതം ചോദിച്ചേ അവിടെ ഖബറടക്കാവൂ എന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തിട്ടുായിരുന്നു. ഇനി ഒരു ഖബറിനുകൂടി സ്ഥലം ശിഷ്ടമു്. അവിടെയാണ് ഈസാ (അ) ഖബറടക്കപ്പെടുക. നബി തിരുമേനി (സ്വ) പറയുന്നു: “മർയമിന്റെ പുത്രനായ ഈസാ ഭൂലോകത്തിലേക്കിറങ്ങി വരും. അദ്ദേഹം വിവാഹം കഴിക്കും. സന്താനഭാഗ്യം ഉാകും. നാൽപ്പത്തിയഞ്ച് കൊല്ലം ജീവിക്കും. മരണാനന്തരം എന്റെ കൂടെ എന്റെ ഖബറിടത്തിൽ ഖബറടക്കപ്പെടും. ഞാനും മർയമിന്റെ പുത്രൻ ഈസാ (അ) യും ഒരു ഖബറിൽ നിന്ന് അബൂബക്ർ (റ), ഉമർ(റ) എന്നിവരുടെ മദ്ധ്യേ ഉയിർത്തെഴുന്നേൽക്കും.” (വഫാഉൽ വഫാ 2/558)
ഹുജ്റത്തുശ്ശരീഫയിൽ മൂന്ന് ഖബറുകൾ നിലവിൽ വന്ന ശേഷം ഒരു ഇടമറയാക്കി ആഇശ (റ) വീട് വിഭജിച്ചു. അവിടെ തന്നെ താമസിച്ചു വന്നു. അവരുടെ മരണാനന്തരം അവർ താമസിച്ച സ്ഥലം ശൂന്യമായി. ഇവിടെയാണ് ഈസാ (അ) ന്റെ ഖബറടക്കമെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടു്. ഈന്തപ്പന മട്ടലുകളും കമ്പിളിപ്പുതപ്പുകളും ഉപയോഗിച്ചു നിർമ്മിച്ച ഈ ഹുജ്റക്ക് നേരത്തെ ഭിത്തിയായിരുന്നില്ല. ഉമർ (റ) മസ്ജിദിന്റെ പുനർ നിർമ്മാണം നടത്തിയപ്പോൾ അതിനു ഇഷ്ടികകൾ കൊ് ചുമരുകെട്ടി. അതൊരു ഹ്രസ്വ ചുമരായിരുന്നു. സമ്പൂർണ്ണമായ ഭിത്തി കെട്ടിയത് അബ്ദുല്ലാഹിബ്നു സുബൈർ (റ) ആണ്. (ത്വബഖാത്തു ഇബ്നു സഅദ് 21494) പിന്നീട് ഉമവീ ചക്രവർത്തിയായ വലീദിന്റെ കൽപന പ്രകാരം മദീനാ ഗവർണറായിരുന്ന ഉമർബിൻ അബ്ദുൽ അസീസ് മസ്ജിദുന്നബവി പുനർനിർമ്മാണം നടത്തിയപ്പോൾ കറുത്ത കല്ലുകൾ ഉപയോഗിച്ച് ഹുജ്റയുടെ പുനർനിർമ്മാണം നടത്തി. ഹിജ്റ 881 ൽ ഈ ഭിത്തിയിൽ വിള്ളൽ കപ്പോൾ ഖാത്താബാ ഈ ചക്രവർത്തി വിള്ളലുകൾ അടച്ചു വേ പരിഷ്കരണങ്ങൾ നടത്തി.
ഹുജ്റത്തുശ്ശരീഫയുടെ ബാഹ്യഭാഗത്ത് നാം കാണുന്ന ചതുർഭുജ കെട്ടിടത്തിനകത്ത് ഒരു പഞ്ചഭു കെട്ടിടമു്; അതിനകത്ത് ഒരു സമചതുര കെട്ടിടവും. അതിനകത്താണ് മൂന്ന് വിശുദ്ധ ഖബറുകൾ സ്ഥിതിചെയ്യുന്നത്. പഞ്ചഭു കെട്ടിടത്തിന് കവാടമില്ല. അതുകൊ തന്നെ അകത്തേക്കു കടക്കാനോ അകം കാണാനോ കഴിയില്ല.
നബി (സ്വ) യുടെ ഹുജ്റത്തുശ്ശരീഫക്ക് അപൂർവ്വം ചിലർ റൗളാശരീഫ് എന്നു പറയാറുങ്കിലും ഹദീസു ഗ്രന്ഥങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും പറഞ്ഞ റൗളാശരീഫ് അതല്ല. പ്രത്യുത, നബി (സ്വ) യുടെ ഹുജ്റയുടെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൗളാ ശരീഫ്. തിരുമേനിയുടെ പ്രസ്താവന കാണുക: “എന്റെ വീട്ടിന്റെയും മിമ്പറിന്റെയും ഇടയ്ക്കുള്ള സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിൽ നിന്നുള്ള ഒരു ഉദ്യാന (റൗള) മാണ്; എന്റെ മിമ്പർ എന്റെ ഹൗളിനു സമീപത്തും.” (ബുഖാരി, മുസ്ലിം) ഈ സ്ഥലത്ത് ആരാധനയ്ക്കും പ്രാർഥനയ്ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുള്ളതുകൊ അവിടെ പ്രവേശിച്ചു സൗഭാഗ്യം കൈവരിക്കുവാൻ ആയിരങ്ങൾ മത്സരിച്ചുകൊയിരിക്കുന്നു. മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 53 മുഴമായിരുന്നു. അഥവാ 26.5 മീറ്റർ പക്ഷേ, പഞ്ചഭു കെട്ടിടത്തിനു ചുറ്റും നിർമ്മിച്ചിട്ടുള്ള ചതുർഭുജ പിള ഭിത്തി റൗളയുടെ അല്പഭാഗം കവർന്നെടുത്തിട്ടു്. അതുകൊ് ഇപ്പോൾ മിമ്പറു മുതൽ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം മാത്രമാണ്.
Created at 2024-10-29 11:04:58