Related Articles
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part Two)
-
MUHAMMED NABI
പ്രവാചകന്റെ കുട്ടിക്കാലം
-
MUHAMMED NABI
തിരുനബിയുടെ ബഹുഭാര്യത്വം
ഹിറാ പർവ്വതത്തിന്റെ ഗഹ്വരത്തിൽ ഏകനായി കഴിഞ്ഞ് കൂടുന്നതിനൊടുവിൽ ജിബ്രീൽ (അ) എന്ന വിശുദ്ധ മലക്ക് ആഗതനായി തിരുനബിക്കു വഹ്യ് നൽകി. വഹ്യ് ലഭിച്ച നാൾ തന്നെ ഇക്കാര്യം പത്നി ഖദീജയെ അറിയിക്കുകയും അവർ നബിയെ ആശ്വസിപ്പിച്ച് പ്രതീക്ഷ നൽകുകയും ചെയ്തു.
പ്രബോധനം ആരംഭിക്കുന്നതു തന്റെ സന്തതസഹചാരിയായ അബൂബക്കർ സ്വിദ്ദീഖി ലൂടെയാണ്. പ്രവാചകത്വ വിവരം ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒട്ടും താമസിയാതെ അതുൾകൊള്ളുകയും നബിയിൽ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ചെറുപ്പക്കാരനായ അലിയെ ക് പറഞ്ഞു. പ്രബോധനം സിദ്ധിച്ചവർ അവരുടെ കൂട്ടുകാർ, പരിചയക്കാർ, ബന്ധുക്കൾ, അടിമകൾ എന്നിവരുമായി വ്യക്തിഗത സംഭാഷണം നടത്തി. പ്രബോധന രംഗത്തെ ഏറ്റവും ഫലവത്തായ ശൈലിയാണിത്. വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് സന്ദേശം കൈമാറുകയും വളരെ പെട്ടെന്ന് പ്രചാരം നേടുകയും ചെയ്തു. വ്യക്തികളെ തേടി തിരുനബി മക്കയിലെ വീടുകൾ സന്ദർശിച്ചു. ഓരോ വീട്ടിലും ചെന്ന് അവിടത്തെ പുരുഷരും സ്ത്രീകളും അടങ്ങുന്ന അംഗങ്ങളോടു സംസാരിച്ചു. മനുഷ്യന്റെ മഹത്വവും ഏകദൈവവിശ്വാസത്തിന്റെയും ആരാധനയുടെയും പ്രസക്തിയും ബുദ്ധിപരമായി അവരെ ബോധ്യപ്പെടുത്തി. സൗമ്യവും വിനയപൂർണ്ണവുമായിരുന്നു തിരുനബിയുടെ ശൈലി.
വിനയപൂർവ്വം ഖുറൈശികളുടെ മുന്നിൽ ചെന്ന് തിരുനബി ഉപദേശിച്ചു. അല്ലാഹുവിന്റെ ഏകത്വമംഗീകരിക്കാനും ഏകമാനവികതയുടെ ഭാഗമായിത്തീരാനും അവരെ ക്ഷണിച്ചു. സത്യത്തിലേക്ക് ക്ഷണവുമായെത്തിയ തിരുദൂതർക്ക് മൂന്നുതരം പ്രതികരണങ്ങളാണു നേരിട്ടത്. ഒരു വിഭാഗം ആദരപൂർവ്വം സ്വീകരിച്ചിരുത്തി. ആതിഥേയ മര്യാദ പാലിച്ചു. നബിയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചുകേട്ടു. പരിഗണിക്കാമെന്ന ഉപചാരവാക്കുകളോടെ നബിയെ യാത്രയാക്കി. രാം വിഭാഗം ധിക്കാരപൂർവ്വം പെരുമാറി, അസഭ്യാഭിഷേകം ചെയ്തു. അഹ ന്തയോടെ തട്ടിക്കയറി. ഉപദേശങ്ങൾക്കു അവസരം പോലും അവർ നൽകിയില്ല. മറെറാരു കൂട്ടർ എല്ലാം കേട്ടിരുന്നു. പറയുന്നതെല്ലാം സത്യമാണെന്ന് അവർക്കു ബോദ്ധ്യമായി. പക്ഷേ, സത്യം അംഗീകരിക്കുന്നതിലൂടെ തങ്ങളുടെ ഭൗതിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നുകൂടി കരുതി കടുത്ത ചില നിബന്ധനകളുന്നയിക്കുകയായിരുന്നു. താങ്കളുടെ മതം പ്രചരിക്കുകയും
അറബികൾ ഈ മതത്തിൽ അണിനിരക്കുകയും ചെയ്താൽ രാജ്യത്തിന്റെ ഭരണം ആർക്കായിരിക്കും നൽകുക? ഭരണത്തിൽ പങ്കാളിത്തം ഉറപ്പ് തരികയാണെങ്കിൽ താങ്കളെ അംഗീകരിക്കാം. ഇല്ലെങ്കിൽ ആലോചിച്ച് വേണം'. ഇതായിരുന്നു മൂന്നാം വിഭാഗത്തിന്റെ പ്രതികരണം. ഒന്നാം വിഭാഗം മാന്യത പുലർത്തി. അവർ താമസിയാതെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. രാം വിഭാഗം ധിക്കാരവും വിരോധവും പ്രകടിപ്പിച്ചു. അവർ ബദ്റിൽ മുസ്ലിംകളുമായുള്ള യുദ്ധത്തിൽ പരാജയപ്പെടുകയും നാശമടയുകയും ചെയ്തു. മൂന്നാം വിഭാഗം സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ഇസ്ലാം സ്വീകരിക്കുകയും പിന്നീടു കപട വിശ്വാസികളായിത്തീരുകയും ചെയ്തു.
പ്രബോധനത്തിന്റെ രാം ഘട്ടത്തിൽ തിരുനബി അനുവർത്തിച്ചത് സമൂഹത്തെ മൊത്തത്തിൽ അഭിസംബോധന ചെയ്തുകൊള്ള ശൈലിയായിരുന്നു. അബൂഖുബൈസ് പർവ്വതത്തിന്റെ താഴ്വരയിൽ മക്കാ നിവാസികളെ വിളിച്ച് ചേർത്ത് ബുദ്ധിപരമായി അവരെ തൗഹീദിലേക്ക് ക്ഷണിക്കുകയായിരുന്നു. അബൂലഹബിന്റെ നേതൃത്വത്തിൽ തീവ്രവാദികളായ എതിരാളികൾ പ്രകോപനം സൃഷ്ടിക്കാൻ
തുനിഞ്ഞെങ്കിലും തിരുനബി തന്റെ ദൗത്യം നിർവ്വഹിക്കുന്നതിൽ വിജയിച്ചു. അബൂഖുബൈസ് വിളംബരത്തോടെ ഇസ്ലാം പരസ്യമായി ചർച്ചചെയ്യപ്പെടുകയും നിഷ്പക്ഷമതികളുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്തു. അനന്തരം ദുൽഹുലൈഫ, ഉക്കാള് തുടങ്ങിയ ച ന്തകളിൽ കവല പ്രസംഗങ്ങൾ നടത്തി ഇസ്ലാം വിളംബരം ചെയ്തു. തനിക്കു സഹായിയും സഹകാരിയുമുണ്ടോ, ഒത്താശക്കും കൂട്ടിനും ആളുകളുാ എന്ന് ആലോചിച്ചിരിക്കാതെ അല്ലാഹു തന്നിലേൽപ്പിച്ച ചുമതലയുടെ നിർവ്വഹണം മുഖ്യലക്ഷ്യമായി ഗണിച്ച് തിരുനബി (സ്വ) മാർക്കറ്റുകളിലും കവലകളിലും പ്രസംഗിച്ചു. കേവലം ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്കല്ല മറിച്ച് ഒരു സമഗ്ര വിമോചന പ്രസ്ഥാനമെന്ന നിലക്കായിരുന്നു ഇസ്ലാമിനെ തിരുനബി അവതരിപ്പിച്ചത്.
“മനുഷ്യരേ, നിങ്ങൾ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് പ്രഖ്യാപിക്കുക, നിങ്ങൾക്ക് വിജയം വരിക്കാം. അറബികൾ നിങ്ങളുടെ അധീനതയിൽ വരും. അനറബികൾ നിങ്ങൾക്ക് കീഴടങ്ങും. വിശ്വാസികളാകുന്നതോടെ സ്വർഗത്തിലെ രാജാക്കന്മാരാവുകയാണ് നിങ്ങൾ......"
ദൈവാസ്തിക്യവും, ഏകത്വവും സ്ഥാപിക്കാൻ ശ്രോതാക്കളുടെ ചിന്താമണ്ഡലത്തെ തട്ടി ഉണർത്തുകയും ദൃഷ്ടാന്തങ്ങൾ നിരത്തി സ്വന്തം ബുദ്ധി ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു നബി (സ്വ). മിത്തുകളും ഇതിഹാസങ്ങളും ഊഹക്കഥകളും നിരത്തി ആദർശം സമർഥിക്കുന്ന മനുഷ്യ നിർമിത മതങ്ങളുടെ പാരമ്പര്യ ശൈലിയിൽ നിന്നു പൂർണ്ണമായും വ്യത്യസ്ത രീതിയാണു തിരുനബി സ്വീകരിച്ചത്.
തന്റെ വ്യക്തി മഹത്വങ്ങൾ അറിയുകയും ഉൾകൊള്ളുകയും അംഗീകരിച്ചാദരിക്കുകയും ചെയ്തിരുന്ന സമൂഹത്തിൽ ആ വ്യക്തിത്വത്തെ ഉയർത്തിക്കാട്ടുന്നതിനും ദിവ്യത്വവൽകരിക്കുന്നതിനും മുതിരാതെ വ്യക്തികളുടെ ബുദ്ധി ഉപയോഗിക്കാനും പഠനനിരീക്ഷണങ്ങളിലൂടെ സത്യപ്രസ്ഥാനത്തിന്റെ യഥാർഥ മുഖം ദർശിക്കാനുമാണു നബി നിർദ്ദേശിച്ചത്. തന്റെ നിസ്തുലവും നിർമ്മലവുമായ വ്യക്തിത്വം പ്രബോധിതരുടെ മുന്നിൽ തുറന്ന് വെക്കുകയും ആർക്കും ഒരാക്ഷേപവും ഉന്നയിക്കാനില്ലാത്ത വിശുദ്ധ ജീവിതമാതൃക കാഴ്ചവെക്കുകയുമാണ് നബി ചെയ്തത്.
“മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച് പരിപാലിച്ച് റബ്ബിനെ നിങ്ങൾ ആരാധിക്കുക, നിങ്ങൾ സൂക്ഷ്മതയും ഭക്തിയുമുള്ളവരാകാൻ”. (അൽബഖറഃ). “ആകാശ ഭൂമികളെ പടച്ചവനാണല്ലാഹു. ആകാശത്ത് നിന്ന് ജലം ഇറക്കി. ജലം ഉപയോഗിച്ച് അവൻ കായ്കനികൾ ഉൽപാദിപ്പിച്ചു. നിങ്ങൾക്ക് ആഹരിക്കാൻ വേ ിയാണിതൊക്കെ'(ഖുർആൻ).
'സമുദ്രസഞ്ചാരം നടത്താനായി നിങ്ങൾക്കവൻ കപ്പലുകൾ അധീനപ്പെടുത്തിത്തന്നു. നദികളെ നിങ്ങൾക്ക് കീഴ്പ്പെടുത്തി. രാപ്പകലുകളെയും നിങ്ങൾക്കവൻ അധീനപ്പെടുത്തി. നിങ്ങൾ ചോദിക്കുന്നതെന്തും നിങ്ങൾക്കവൻ നൽകി. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾ അത് തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. മനുഷ്യൻ നിഷേധിയും അക്രമിയുമത്രെ” (ഇബ്റാഹിം).
“ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയർത്തപ്പെട്ടു. ഗിരിസാനുക്കൾ എങ്ങനെ സ്ഥാപിക്കപ്പെട്ടു. ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു. അവർ ചിന്തിക്കുന്നില്ലേ”. (അർഗാസിയം 17) തുടങ്ങിയ ചിന്താർഹമായ പ്രമേയങ്ങൾ അത്യാകർഷകമായ ശൈലിയിൽ തുറന്ന വേദികളിൽ തിരുനബി അവതരിപ്പിച്ചു. ശ്രോതാക്കളുടെ മനോമുകുരത്തിൽ അന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും കാറ്റ് വീശി. തമസ്കരിക്കപ്പെട്ട യാഥാർഥ്യങ്ങളും മണ്ണിട്ട് മൂടിയ ചിന്തകളും പുറത്ത് വന്നു. മനുഷ്യഹൃദയങ്ങൾ സത്യം അന്വേഷിച്ച് കത്തുകയായിരുന്നു. അതെ, ഇസ്ലാം നിർബന്ധം ചെലുത്തി അടിച്ചേൽപ്പിക്കേ ഒരു സംവിധാനമല്ല. അതു ഹൃദയത്തിന്റെ തീരുമാനവും ബുദ്ധിയുടെ വിധിയുമാണ്. പഠിച്ചറിഞ്ഞുൾകൊള്ള പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിക പ്രബോധകന്റെ ഉത്തരവാദിത്വം മനുഷ്യനെ ചിന്തിപ്പിക്കുക എന്നതാണ്. ചിന്തക്കും പഠനത്തിനും വിഘാതമായി കിടക്കുന്ന എല്ലാ ആവരണങ്ങളും മതിൽ കെട്ടുകളും തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുൽമേടിലേക്ക് മനുഷ്യനെ നയിക്കുകയാണ്.
അധികാരത്തിന്റെ, സ്വാർത്ഥമോഹത്തിന്റെ, തിന്മയുടെ, ജീർണതകളുടെ, പാരമ്പര്യത്തിന്റെ മിത്തുകളുടെ, ഇതിഹാസങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ, ശിർക്കിന്റെ ബന്ധനങ്ങളിൽ നിന്നു മോചിതനാകുന്ന മനുഷ്യൻ തീർച്ചയായും തന്റെ ബുദ്ധി ഫലപ്രദമായി ഉപയോഗിക്കുമ്പോൾ അല്ലാഹുവിനെ കത്തുകയും സത്യം ഉൾകൊള്ളുകയും ചെയ്യുന്നു. ഉക്കാള്, മിക്കുന്ന, ദിൽമജാസ്, അഖബ തുടങ്ങിയ ചന്തകളിലെ കവല പ്രസംഗങ്ങൾ മനുഷ്യ ഹൃദയത്തെ പിടിച്ച് കുലുക്കി. ശ്രോതാക്കളുടെ മനസ്സിനു പുത്തനുണർവ്വേകി. മദീന, യമൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്നെത്തിയ കച്ചവടക്കാരും ടൂറിസ്റ്റുകളും സാഹിത്യകാരന്മാരുമൊക്കെ ആ പ്രസംഗങ്ങൾ ശ്രദ്ധിച്ചു. അവരുടെ ഹൃദയത്തെ അതു വല്ലാതെ സ്വാധീനിച്ചു. മദീനക്കാരായ വ്യാപാരികൾ ഒട്ടനവധിപേർ പ്രസംഗം കേട്ട് ഇസ്ലാം സ്വീകരിച്ചു. അവർ മദീനയിൽ തിരിച്ചെത്തി വ്യക്തിഗത സമീപനത്തിലൂടെ എല്ലാ വീടുകളിലും സന്ദേശമെത്തിച്ചു. മക്കയിൽ പ്രകാശിക്കാൻ അൽപം വൈകി. എങ്കിലും മക്കയിലെ ഈ വിളക്കുമാടം മദീനയെ പ്രദീപ്തമാക്കിയിരുന്നു. യമനിലും ബനിലും ഇസ്ലാമിന്റെ വെളിച്ചമെത്തിത്തുടങ്ങിയിരുന്നു.
പ്രബോധകൻ ആരെയും കാത്തിരിക്കരുത്. അവസരങ്ങൾ സൃഷ്ടിക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും വേണം. ആരെയും ഭയക്കാനോ ആശ്രയിക്കാനോ പോകരുത്. ദൗത്യ നിർവ്വഹണത്തിനു ത്യാഗസന്നദ്ധത പ്രകടിപ്പിക്കണം തുടങ്ങിയ പാഠങ്ങൾ തിരുനബിയുടെ ഈ ശൈലി നമുക്ക് നൽകുന്നു.
തിരുനബിക്കെതിരെ സർവ്വ തന്ത്രങ്ങളും പയറ്റി ശത്രുക്കൾ സജീവമായി രംഗത്തായിരുന്നു. അവർ ദുരാരോപണങ്ങളുന്നയിച്ചു. കുപ്രചാരണങ്ങൾ നടത്തി. മുസ്ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശക്തമായ ഉപരോധംവരെ ഏർപ്പെടുത്തി. സമൂഹമൊന്നാകെ ബഹിഷ്കരിച്ചു. നബിയുടെ പ്രഭാഷണങ്ങൾക്കൊപ്പം ബദൽ പരിപാടികളുമായി അബൂലഹബിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നു. ഓരോ പ്രഭാഷണം കഴിയുമ്പോഴും പിതൃവ്യനായ അബൂലഹബ് എഴുന്നേറ്റു നിന്ന് എതിർ പ്രസംഗം നടത്തി. “ഇതെന്റെ സഹോദര പുത്രനാണ്. ഇയാൾക്ക് മാനസികരോഗമാണ്. പറയുന്നതൊക്കെ കള്ളമാണ്. ആരും അതൊന്നും ചെവികൊള്ളരുത്. അബൂലഹബ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു... പക്ഷേ തിരുനബി ശാ ന്തനായി അതൊന്നും ചെകിടോർക്കാതെ തന്റെ ദൗത്യവുമായി മുന്നേറി. അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി. വീടുകൾ കയറിയിറങ്ങി...
ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ വിഷമിച്ച ഘട്ടത്തിലും ആദർശത്തിൽ നിന്നു പിന്മാറാൻ നബി ഒരുക്കമായില്ല. അർഖമിന്റെ ഭവനത്തിൽ ഒളിച്ചിരുന്നു. അവിടെ അനുയായികൾക്കു ഖുർആൻ പഠിപ്പിച്ചു. അവർക്ക് പരിശീലനം നൽകി. ഒളിത്താവളത്തിൽ കുടിയ വിശ്വാസികളുടെ മനസ്സ് സ്ഫുടം ചെയ്തെടുത്തു. ആദർശത്തിനുവേി എന്തു ത്യാഗവും സഹിക്കാൻ അവരെ സന്നദ്ധരാക്കി. യഥാർഥത്തിൽ “ദാറുൽ അർഖം” ഒരു ശില്പശാലയായിരുന്നു. അതിരഹസ്യമായി അവിടേക്ക് ആളുകൾ എത്തിക്കൊിരുന്നു. അവരെ സ്വീകരിച്ചിരുത്തി ആദർശം പകർന്നുകൊടുത്തു. പ്രതികൂലസാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന പാഠമാണു ദാറുൽ അൽഖമിൽ നിന്നു ലഭിക്കുന്നത്.
പ്രബോധന വഴികളിൽ പുഷ്പഹാരങ്ങൾ ലഭിക്കണമെന്നില്ല. തികച്ചും ക്ലേശപൂരിതവും പ്രയാസകരവുമായിരിക്കും. ദുർഘട കടമ്പകൾ അതിജീവിക്കാൻ പ്രബോധകന് അതിശക്തമായ സഹനം ആവശ്യമാണ്. വിമർശനങ്ങളും പീഡനങ്ങളും സഹിക്കാൻ തിരുനബി തയ്യാറായി. ശിഷ്യരെ അതിനായി ഉപദേശിച്ചു.
ഹള്റത്ത് സുമയ്യ (റ), യാസിർ ദമ്പതികൾ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു; മുഹമ്മദ് നബി യിൽ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താൽ. ദൃഢമാനസരായ ദമ്പതികളുടെ അതിദാരുണമായ അന്ത്യനിമിഷങ്ങൾ നിസ്സഹായരായി നോക്കിനിൽക്കി വന്ന പ്രവാചക ശിഷ്യന്മാർ പ്രതികാര ദാഹികളായി. തിരിച്ചടിക്കാനനുവാദം ചോദിച്ച് അവർ തിരുസന്നിധിയിലെത്തി. പക്ഷേ, തിരുനബി ഉപദേശിച്ചത് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു. “യാസിറിന്റെ കൂട്ടുകാരേ, നിങ്ങൾ ക്ഷമിക്കുക, സ്വർഗത്തിൽ കുമുട്ടാം” എന്നായിരുന്നു നബിയുടെ പ്രതികരണം. ഒട്ടകത്തിന്റെ കുടൽമാലകൾ വലിച്ചിട്ടും ചീഞ്ഞ മുട്ടകളെറിഞ്ഞും വഴിയിൽ മുള്ള് വിതറിയും ത്വാഇഫിൽ നിന്നു കല്ലെറിഞ്ഞും ശത്രുക്കൾ നബിയെ മർദ്ദിച്ചു. അപ്പോഴും തിരുനബി ഒരു ശാപവാക്കുപോലും ഉരുവിടാതെ ആ ജനതയുടെ നന്മക്കുവേി പ്രാർഥിക്കുകയും അനുയായികളോട് ക്ഷമിക്കാൻ കൽപ്പിക്കുകയുമായിരുന്നു.
പലതവണ സമീപിച്ചിട്ടും ഫലം കാണാത്തവരെ വീം വീം സമീപിച്ചു ക്ഷണിക്കുക നബിയുടെ പതിവായിരുന്നു. ആരോടും ഒരിക്കലും ഒരു പരുഷവാക്കുപോലും ഉപയോഗിക്കാതെ പൂപുഞ്ചിരിയുമായി വിമർശകരെ സമീപിക്കുന്ന നബിയുടെ ഈ അസാധരണ വ്യക്തിമാഹാത്മ്യവും പെരുമാറ്റവുമാണു വിജയം നേടിക്കൊടുത്തത്. “അവരുമായി സൗമ്യമായി പെരുമാറിയതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. താങ്കൾ ഒരു പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കിൽ താങ്കളുടെ സമീപത്തുനിന്ന് അവർ ഓടി അകലുമായിരുന്നു”. (ആലുഇംറാൻ) അല്ലാഹു നബിയെ വാഴ്ത്തിപ്പറഞ്ഞു.
പ്രബോധിതരിൽ നിന്ന് തനിക്ക് നേരെ തിന്മകൾ മാത്രം ഉയർന്നു വരുന്ന
സാഹചര്യത്തിൽ തിരിച്ചങ്ങോട്ട് അതേ നാണയത്തിൽ മറുപടിയോ എതിർ
പ്രതികരണമോ പ്രതികാരമോ അല്ല പ്രബോധകന്റെ വഴി. യാത്രാവേളയിൽ വിശ്രമിക്കുന്നതിനിടെ തന്റെ വാൾ കൈക്കലാക്കിയ കാട്ടറബിയായ അവിശ്വാസി ആ വാളുയർത്തി വധിക്കുമെന്ന്ഭീ ഷണിപ്പെടുത്തിയപ്പോൾ അല്ലാഹുവിനെ വിളിച്ചു രക്ഷതേടുകയും സംഭവം ശത്രുവിന്റെ കയ്യിൽ നിന്ന് വാള് താഴെവീഴുകയും ചെയ്ത
പ്രസിദ്ധമാണ്. ആദിവാസിയായ ആ മനുഷ്യനെ തിരുനബി വെറുതെ വിടുകയായിരുന്നു. ത്വവാഫ് വേളയിൽ ചതിയിൽ വെട്ടിക്കൊല്ലാൻ വി വിഷലിപ്തമായ വാളുമായി പിന്നിലെത്തിയ വ്യക്തിയുടെ പുറത്ത് തലോടിക്കൊ നബി (സ്വ) പറഞ്ഞത് “എ ന്താണു നിന്റെ മനസ്സിലെ ഗുപ്ത വിചാരം, നീ നിന്റെ വഴിക്ക് പോവുക' എന്നായിരുന്നു. ഹിജ്റാ വേളയിൽ തന്നെ ശത്രുക്കൾക്കു പിടിച്ച് കൊടുത്തു നൂറൊട്ടകം സമ്മാനം നേടാനുള്ള അത്യാർത്തിയുമായി വന്ന സുറാഖത്തിനെ നശിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കാതെ അദ്ദേഹത്തെ ഉപദേശിച്ച് വിട്ടത്, ഖൈബറിൽ തനിക്കു വിഷം തന്നെ ജൂത സ്ത്രീയെ വെറുതെവിട്ടത് ഇങ്ങനെ ഒട്ടേറെ സംഭവങ്ങൾ തിരുജീവിതത്തിൽ കാണാം. ഈ സന്ദർഭങ്ങളിലെല്ലാം എതിരാളികൾ പഞ്ചപുഛമടക്കി കീഴടങ്ങുകയും ഹിദായത്തിലെത്തുകയുമായിരുന്നു ഫലം. “നന്മക്കാ തിന്മയെ പ്രതിരോധിക്കുക. അപ്പോൾ തങ്ങളോട് കഠിനമായി ശത്രുത പുലർത്തുന്ന എതിരാളി ആത്മമിത്രമായി തീരുന്നതുകാണാം എന്ന ഖുർആൻ വചനം അന്വർഥമാക്കുകയായിരുന്നു തിരുനബി (സ്വ). വിശ്വാസിയുടെ ഗുണമായി ഖുർആൻ പറയുന്നു: “ക്ഷോഭം കടിച്ചിറക്കുകയും ജനതക്ക് മാപ്പു നൽകുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. അല്ലാഹു നന്മചെയ്യുന്നവരെയാണു ഇഷ്ടപ്പെടുന്നത്.” (ആലുഇംറാൻ)
തിരുനബി ഈ പ്രബോധന ശൈലി സ്വീകരിക്കുക മാത്രമല്ല തന്റെ സമൂഹത്തോടിത് സ്വീകരിക്കാൻ നിർദേശിക്കുകയും ചെയ്തിട്ടു്. തീവ്രതയും ഭീകരതയും പ്രബോധന
വഴിയല്ലെന്നു സ്പഷ്ടമായി തന്നെ പറഞ്ഞിട്ടു്. തിരുനബി പറഞ്ഞു: “അല്ലാഹു കൃപാലുവാണ്. കൃപയെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരുഷതക്കും മറ്റും നൽകാത്ത ഫലം കൃപക്കുനൽകുന്നു. (മുസ്ലിം)
Created at 2024-10-30 10:02:10