നബിയിലെ സാരഥ്യം

തിരുനബി (സ്വ) യുടെ നിയോഗത്തിൽ സാരഥ്യത്തിന്റെ ഉള്ളടക്കം ഉ ായിരുന്നോ? എങ്കിൽ എന്തായിരുന്നു? ഉടനീളം ഊഷ്മളമായ ആ ജീവിതമൊന്നു വായിച്ചാൽ ഇങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തി കാണില്ല. നേതാവ്, ഭരണാധികാരി എന്നൊക്കെ പറയുമ്പോൾ മനസ്സിലങ്കുരിക്കുന്നത് അധികാര സ്ഥാനങ്ങളിൽ അടയിരിക്കുന്ന രാജാക്കന്മാരായിരിക്കും. സാധാരണ അർഥത്തിൽ വിവക്ഷിക്കാറുള്ള ഒരു നേതാവോ ഭരണാധികാരിയോ ആയിരുന്നില്ല തിരുനബി (സ്വ). മറിച്ച് സർവ്വതന്ത്ര സ്വതന്ത്രപരതയല്ല. ഇസ്ലാമിലെ ആധിപത്യമെന്ന് പഠിപ്പിക്കുകയും അല്ലാഹുവിന്റെ അടിമയും ഉത്തരാധികാരിയുമാണ് ഭരണാധികാരിയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു പ്രവാചകർ.

ഒരു പ്രസ്ഥാനത്തിന്റെ വിജയം നിലകൊള്ളുന്നത് അതിന്റെ സാരഥിയിൽ സമ്മേളിക്കുന്ന വ്യക്തിപ്രഭാവത്തെ ആസ്പദിച്ചായിരിക്കും. ഈ തലത്തിൽ നബി (സ്വ) യുടെ ജീവിതം ഉന്നത ചിന്തകളും ചെയ്തികളും മാത്രം നിറഞ്ഞതായിരുന്നുവെന്നു കാണാം. തിരുനബി (സ്വ) യുടെ അനിതരസാധാരണ വ്യക്തിത്വത്തെ, പ്രവാചകത്വത്തിനു മുമ്പുള്ളതുപോലും സമകാലിക സമൂഹം സമ്മതിച്ചിരുന്നു. പ്രസ്ഥാനത്തോട് കഠിനാൽ കഠിന ശാത്രവം പുലർത്തുമ്പോൾ പോലും തിരുദൂതരുടെ വ്യക്തിത്വത്തിനു നേർക്ക് വിരൽ ചൂാൻ ശത്രുക്കൾക്കായില്ല. കുലീനകുടുംബത്തിലാണ് നബി (സ്വ) പിറന്നത്. കുലമഹിമയിൽ ഊറ്റം
കൊള്ളുന്നവർക്കിടയിൽ ഇത്തരമൊരു കുലമഹിമ നേതൃപദവിക്ക് അനിവാര്യവുമായിരുന്നു. നേതൃഗുണവും മഹിതമായ മാന്യതയും ഇസ്മാഈലി താവഴിയുടെ കൂടപ്പിറപ്പായിരുന്നു. പ്രത്യേകിച്ച് ഖുറൈശികൾ. അവർ അറബികളുടെ നേതൃപദവി അലങ്കരിക്കുകയായിരുന്നു. ഈ നിലക്കും നബി (സ്വ) യെ നിരാകരിക്കാൻ ആർക്കുമാകില്ലായിരുന്നു.

വിഭാവിത ആശയങ്ങൾക്ക് വേിയുള്ള സമർപ്പണ സന്നദ്ധത നബിയിൽ സദാ പ്രകടമായിരുന്നു. അനിവാര്യമായ ഘട്ടങ്ങളിൽ സമരസജ്ജരായി സഖാക്കൾ പടക്കളത്തിലേക്ക് പുറപ്പെടുമ്പോൾ നബി (സ്വ) നേരിട്ട് നേതൃത്വം നൽകുമായിരുന്നു. അനുയായിവൃന്ദത്തിന് ആവേശം നൽകിയും മാതൃക കാണിച്ചും അധ്വാനിക്കുവാനും അങ്കം വെട്ടുവാനും അല്ലാഹുവിന്റെ റസൂൽ അശേഷം അറച്ചു നിന്നില്ല. ഖന്തഖിന്റെ നെടുനീളൻ കിടങ്ങിൽ പൊരിയുന്ന വയറുമായി സ്വഹാബികൾക്കൊപ്പം മണ്ണുവെട്ടിയും ചുമന്നുകൊും അവിടുന്ന് കഠിനമായി അധ്വാനിച്ചു. കായിക ക്ലേശമനുഭവിക്കുന്ന കർമ്മങ്ങളിൽ നബി (സ്വ) നിർലോഭം പങ്കുകൊ. പെരുമ്പറയോടെ യുദ്ധമുന്നണി സന്ദർശിച്ച് സുരക്ഷിത തട്ടകങ്ങളിലേക്ക് ഉൾവലിയുന്ന ചക്രവർത്തിയായിരുന്നില്ല മുഹമ്മദ് നബി (സ്വ). തീഷ്ണമായ തിട്ടൂരങ്ങളെ തൃണവത്ഗണിച്ചുകൊാണല്ലോ അവിടുന്ന് പ്രബോധന ദൗത്യം തുടങ്ങിയതു തന്നെ. ശിഅ്ബു അബീത്വാലിബിലെ തടങ്കലിൽ പച്ചില ഭക്ഷിച്ചു ജീവൻ നിലനിർത്തിയ നേതാവാണവിടുന്ന്.

നബി (സ്വ) യിലെ നേതാവിന്റെ ആജ്ഞാശക്തിയുടെ ആർജ്ജവം അളക്കാൻ മക്കാവിജയം ഏറ്റം അനുയോജ്യമാണ്. ക്രൂരവും കിരാതവുമായ അതിക്രമങ്ങളനുവർത്തിച്ച മക്കാമുഖ്യന്മാർക്കു മുമ്പിൽ മർദ്ദിത സമൂഹം വിധികർത്താക്കളും വിഗീഷുക്കളുമായി നിന്ന സന്ദർഭം. മുസ്ലിംകളുടെ മനസ്സിൽ കഴിഞ്ഞകാലത്തെ അഭിശപ്തമായ ഓർമ്മകൾ. ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിൽ ബിലാലിനെ കിടത്തി നെഞ്ചിൽ പാറ കയറ്റിവച്ചവർ.... കത്തുന്ന കൽക്കരിക്കനലിൽ ഖബ്ബാബിനെ കിടത്തി നെഞ്ചിൽ കയറി നൃത്തമാടിയവർ.. ചുട്ടു പഴുത്ത പടയങ്കി ധരിപ്പിച്ച് യാസിറിനെ പീഡിപ്പിച്ചവർ.... ഇതിനെല്ലാം ഏതുവിധം ശിക്ഷകളാണ് വിധിക്കപ്പെടുന്നതെന്നോർത്ത് ഭാവഹാവങ്ങളോടെ നിലയുറപ്പിച്ചിരിക്കുന്നു. സ്തോഭജനകമായ നിമിഷങ്ങൾ. കണ്ണിൽ കത്തുന്ന പ്രതികാരവാഞ്ഛയും കൈയിൽ മിന്നുന്ന വാളുമായി നിൽക്കുകയാണ് സ്വഹാബികൾ.

പക്ഷേ, തിരുനബി (സ്വ) യുടെ ആജ്ഞ വന്നു. "നിങ്ങൾക്ക് മാപ്പു നൽകിയിരിക്കുന്നു.' ഒരു വാദവിവാദത്തിനു പോലും വഴിവെക്കാതെ തിരുദൂതരുടെ ആജ്ഞക്കു മുന്നിൽ സ്വഹാബികൾ ചടുലവികാരങ്ങൾ കീഴ്പ്പെടുത്തുന്നതാണ് ലോകം കത്. 
തിരുനബി (സ്വ) യുടെ അനുപമമായ നയതന്ത്രജ്ഞതയുടെ അന്യൂന നിദർശനമാണ് ഹുദൈബിയ്യ കരാർ. ഉംറക്കായി മക്കയിലേക്കു തിരിച്ച് പ്രവാചകരേയും അനുയായികളേയും അതിനനുവദിക്കാൻ ഖുറൈശികളുടെ ആഢ്യതാബോധം അനുവദിച്ചില്ല. ഒടുവിൽ, ഉടമ്പടിയാവാമെന്നായി. സത്യദൂതരോട് ഖുറൈശികളുടെ പ്രതിനിധി സുഹൈൽ കഠിനവും കർക്കശവുമായ നയനിലപാടുകളാണ് സ്വീകരിച്ചത്. നബി (സ്വ) യുടെ പ്രതികരണമാകട്ടെ വളരെ സൗമ്യമായിരുന്നു. സുഹൈലിന്റെ സംസാരം സ്വഹാബികളിൽ പലരേയും പ്രകോപിതരാക്കി. സുഹൈലിന്റെ ശാഠ്യത്തിനു വഴങ്ങി "അല്ലാഹുവിന്റെ ദൂതർ' എന്ന വാചകം തന്നെ വെട്ടിക്കളഞ്ഞു. പ്രത്യക്ഷത്തിൽ കരാർ ഖുറൈശികൾക്ക് അനുകൂലവും ഏകപ ക്ഷീയവുമായിരുന്നു. പക്ഷേ, കരാർ എല്ലാ വിധത്തിലും മുസ്ലിംകൾക്ക് അനുകൂലമായി ഭവിച്ചു.

അടുത്ത വർഷത്തെ മക്കാ സന്ദർശനം ഇസ്ലാമിന് ഔപചാരികതയും പ്രചാരവും വാഗ്ദാനം ചെയ്തു. ഏകപക്ഷീയമായ ഈ കരാർ ഖുറൈശികൾക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് പിന്നീട് കത്. ഹുദൈബിയ്യ സന്ധി പ്രദാനം ചെയ്ത സമാധാനാന്തരീക്ഷത്തിൽ ഇസ്ലാമിക സന്ദേശം വിദേശങ്ങളിലെത്തിക്കാൻ സഹായകമായി. ഒരർഥത്തിൽ മക്കാവിജയം തന്നെ ഈ കരാറിലൂടെ നേടിയെന്നതാണ് വസ്തുത. മദീനയിലെ ഗോത്രപ്രമുഖരുമായി അഖബയിൽ വച്ച് അവിടുന്ന് ഉടമ്പടിയിലേർപ്പെട്ടതും പ്രവാചകന്റെ നയതന്ത്രപരമായ ചുവടുവെപ്പായിരുന്നു. ആജന്മശത്രുതയുടെ കുടിപ്പകയുമായി കഴിഞ്ഞിരുന്ന ഔസ്റജ് ഗോത്രങ്ങളെ അനുനയത്തിലൂടെ കൂട്ടിയിണക്കിയത് മദീനയിലെ ആദ്യത്തെ രാഷ്ട്രീയ വിജയമായിരുന്നു. ആഭ്യന്തര സുരക്ഷയുടെ അനിവാര്യത മനസ്സിലാക്കിയ പ്രവാചകൻ യസ്രിബിലെ യഹൂദരുമായി കരാറിലേർപ്പെട്ടു. ഈ ഉടമ്പടിയിലൂടെ ഖുറൈശികളിൽ നിന്നുള്ള ആക്രമണ സാധ്യത തന്നെ ഇല്ലാതാക്കി. വിദേശരാഷ്ട്ര നായകരായിരുന്ന ഹിറാക്ലിയസ് (ഹിർ ഖൽ), കോറോസ് (കിസ്), മുഖൗഖിസ്, നേഗസ് (നജ്ജാശി) തുടങ്ങിയവരുമായി നയതന്ത്ര ശ്രമങ്ങൾ നബി (സ്വ) നടത്തിയിരുന്നു.

അടിയന്തര പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കൂ. മദീനാ രാഷ്ട്രത്തിന്റെ പിറവിയോടെയായ പ്രതിസന്ധികൾ അവിടുന്ന് നിഷ്പ്രയാസം പരിഹരിച്ചു. ഉള്ളതെല്ലാം ഉപേ ക്ഷിച്ചുപോന്ന സ്വഹാബികളെ ഓരോ അൻസ്വാരിയും ഓരോ അഭയാർഥിയെ ഏറ്റെടുക്കുക എന്ന തീരുമാനത്തിലൂടെ വഴി കത്തി. ഔപചാരികതയുടെ ഇടുക്കത്തിൽ കുടുങ്ങാതെ വ്യക്തിബന്ധത്തിന്റെ ഊഷ്മളതയിൽ ഊട്ടിയുറപ്പിക്കപ്പെട്ടതായിരുന്നു ആ ബന്ധങ്ങൾ. സങ്കീർണ്ണ പ്രശ്നങ്ങളും സാമൂഹ്യ പരിദേവനങ്ങളുമെല്ലാം പ്രവാചകർ പെട്ടെന്നു തന്നെ പരിഹരിച്ചു.

എത്ര സ്തോഭജനകമായ വൈകാരിക വിക്ഷുബ്ധതയും പ്രകോപനവുമായാലും തിരുനബി (സ്വ) കരാർ കാറ്റിൽ പറത്താതെ കാത്തു സൂക്ഷിക്കുമായിരുന്നു. ഹുദൈബിയ്യ ഉടമ്പടിയുടെ ചൂടാറും മുമ്പുായ സംഭവം ഇതിനു മതിയായ തെളിവാണ്. കരാറെഴുതിയ ഖുറൈശി കാരണവർ സുഹൈലിന്റെ പുത്രൻ അബൂജൻദൽ മക്കക്കാരുടെ കണ്ണുവെട്ടിച്ച് അഭയാഭ്യർഥനയുമായി പ്രവാചകരുടെ അരികിലെത്തുന്നു. ഇസ്ലാമികാശ്ലേഷണത്തിന്റെ പേരിൽ ശത്രുക്കൾ അദ്ദേഹത്തെ ചങ്ങലകളിൽ ബന്ധിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ചങ്ങലകൾ വലിച്ചിഴച്ച് മരുഭൂമിയിലൂടെ വിവശനായി വന്ന സഹോദരനെ സ്വീകരിക്കാൻ അവിടുത്തെ മനസ്സ് വെമ്പി. പക്ഷേ, രക്ഷിതാക്കളുടെ അനുമതിയില്ലാതെ മദീനയിൽ ആരെങ്കിലും അഭയം തേടിയാൽ തിരിച്ചയക്കണമെന്നാണ് കരാർ. സത്യവിശ്വാസത്തിന്റെ പേരിൽ തനിക്കേൽക്കിവന്ന പരുക്കുകളും പ്രഹരങ്ങളും പ്രദർശിപ്പിച്ച് പ്രവാചകനോട് അഭയത്തിന് കെഞ്ചിയെങ്കിലും നബി (സ്വ) ക്ക് നിരസിക്കേി വന്നു. അവസാനം അബൂജൻദലിനെ പിതാവ് വലിച്ചിഴച്ച് തിരിച്ചുകൊ പോകുമ്പോൾ ആ അനുചരൻ അത്യുച്ചത്തിൽ വിലപിച്ചുകൊ് ചോദിച്ചു. “ഇനിയും മർദ്ദ നമേൽക്കാൻ ഖുറൈശികളിലേക്ക് എന്നെ വിട്ടുകൊടുക്കുകയാണോ?' ഇത്രയൊക്കെയായിട്ടും കരാർ പാലനത്തിൽ അവിടുന്ന് നിഷ്കർഷത പുലർത്തി.

മനുഷ്യനീതിയുടെ ഉരകല്ലാണ് ഭരണവും നേതൃത്വവും. അതു രും ചിലർക്കെങ്കിലും ഒരു ദൗർബല്യവുമാണ്. എന്നാൽ മുഹമ്മദ് നബി (സ്വ) യിൽ നാം കാണുന്നത് ഒരു സമ്പൂർണ്ണ നീതിമാനെയാണ്. കുലീനയും സമ്പന്നയുമായ ഒരു സ്ത്രീ കളവു നടത്തിയപ്പോൾ അവളെ ശിക്ഷയിൽ നിന്നൊഴിവാക്കാൻ അവളുടെ ബന്ധുക്കൾ നബി (സ്വ) ക്കു പ്രിയപ്പെട്ട ശിഷ്യൻ ഉസാമത് ബിൻ സൈദിനെ ശിപാർശകനായി തിരുസന്നിധിയിലേക്ക് പറഞ്ഞയച്ചു. സംഭവം കേട്ടപാടെ അവിടുന്ന് അദ്ദേഹത്തെ താക്കീതു ചെയ്തുകൊ് പറഞ്ഞു. “അല്ലാഹുവിന്റെ നിയമത്തിലാണോ എന്നോട് ശിപാർശ നടത്തുന്നത്? ഇസ്രാഈലികൾ ചെയ്തതിതാണ്. പണക്കാരെ പാപമുക്തരാക്കും. പാവങ്ങളെ ശിക്ഷിക്കും. അല്ലാഹുവാണേ എന്റെ മകൾ ഫാത്വിമ തന്നെയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരങ്ങൾ ഞാൻ ഛേദിക്കുക തന്നെ ചെയ്യും. നീതിനിർവ്വഹണത്തിൽ അവിടുന്ന് സ്ഥാനമാനങ്ങളോ മറ്റോ പരിഗണിച്ചിരുന്നേ യില്ല. ആഇശ(റ)നെതിരെ അപവാദ പ്രചരണത്തിൽ അകപ്പെട്ടുപോയവർ മൂവരും ഇസ് ലാമിൽ ഔന്നത്യമുള്ളവരായിരുന്നു. ഹംന പ്രവാചകപത്നി സൈനബ (റ) ന്റെ സ ഹോദരി. മിസ്ത്വഹാകട്ടെ ബദറിൽ പങ്കെടുത്ത പോരാളി. ഹസ്സാനുബ്നു സാബിത് പ്രസിദ്ധനായ കവിയും. ഇത്തരം സ്ഥാനമാനങ്ങളൊന്നും നീതി നടപ്പിലാക്കുന്നതിന് തടസ്സമായില്ല. അബൂഹളർ അസ്ലമി എന്ന സ്വഹാബി ഒരു ജൂതനിൽ നിന്ന് നാലു ദിർഹം കടം വാങ്ങി. ജൂതരുമായി ഒരു സമരത്തിന് മുസ്ലിംകൾ തയ്യാറെടുക്കുന്ന നേരമായിരുന്നു അത്. ജൂതൻ കടം വീട്ടാൻ ആവശ്യപ്പെട്ടു. പക്ഷേ, സ്വഹാബിയുടെ അടുത്ത് ഒന്നുമായിരുന്നില്ല. ജൂതൻ അസ്ലമിയെ നബി സന്നിധിയിലെത്തിച്ചു. നബി കടം വീട്ടാൻ ആവശ്യപ്പെട്ടു. യുദ്ധത്തിൽ ഗനീമത്ത് കിട്ടുമെന്നും അപ്പോൾ കൊടുത്തുകൊള്ളാമെന്നും സ്വഹാബി പറഞ്ഞെങ്കിലും അയാൾ സമ്മതിച്ചില്ല. അവസാനം ധരിച്ച വസ്ത്രം വിറ്റ് സ്വഹാബി കടം വീട്ടി. തലപ്പാവഴിച്ച് അരയിൽ ചുറ്റിയാണ് സ്വഹാബി നാണം മറച്ചത്. ജൂതന്മാരോട് സമരസന്നാഹത്തിനൊരുങ്ങുന്ന സമയത്തുപോലും ശിഷ്യനോട് കടം വീട്ടാൻ നിർബന്ധിക്കുകയായിരുന്നു അവിടുന്ന്. അനുയായികളോടുവേ അനുകമ്പയോ ജൂതനോടുാവേ വെറുപ്പോ നീതിനിർവ്വഹണത്തിന്റെ കാര്യത്തിൽ തടസ്സമായില്ല. സ്വാർഥതയുടെയോ സ്വജനപക്ഷപാതത്തിന്റെയോ നേർത്ത അനുരണനങ്ങൾ പോലും ആ ജീവിതത്തിൽ ആർക്കും ആരോപിക്കാനാകില്ല.

വിശ്വാസദാർഢ്യം

ഖുറൈശി പ്രമുഖനായ ഉത്ബ വന്നുകൊ് പറഞ്ഞു: “സഹോദരപുത്രാ, ഞങ്ങൾക്കിടയിൽ കുലീന കുടുംബാംഗമാണ് നീ. ഈ പ്രസ്ഥാനം കൊ് സമ്പത്ത് നേടുകയാണ് നിന്റെ ലക്ഷ്യമെങ്കിൽ സമ്പത്ത് നൽകാം. നേതൃത്വമാണ് നിനക്കു വേതെങ്കിൽ ഞങ്ങൾ നേതാവാക്കാം. ഭരണാധികാരിയാകണമെങ്കിൽ രാജാവായി വാഴിക്കാം. ഹാം മീം സജദയിലെ സൂക്തങ്ങൾ പാരായണം ചെയ്തുകൊായിരുന്നു നബി (സ്വ) ഇതിനു മറുപടി പറഞ്ഞത്. മേൽ സംഗതി പിതൃവ്യൻ അബൂത്വാലിബിനെ കൊ് ശത്രുക്കൾ പറയിപ്പിച്ചുനോക്കി. ഇതിനു നബി (സ്വ) ഇങ്ങനെ പ്രതിവചിച്ചു. 'പിതൃവ്യാ, എന്റെ വലതു കൈയിൽ സൂര്യനേയും ഇടതു കൈയിൽ ചന്ദ്രനേയും വച്ചുതന്നാൽ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കിൽ ഈ ഉദ്യമത്തിൽ ഞാൻ നാമാവശേഷമാവുകയോ ചെയ്യുന്നതു വരെ ഇതുപേക്ഷിക്കാൻ ഞാൻ തയ്യാറല്ല.' വിശ്വാസദാർഢ്യവും ദൃഢചിത്തതയും തുളുമ്പുന്ന ഈ വാക്കുകളിൽ അബൂത്വാലിബിന് മതിപ്പാണ് തോന്നിയത്.

മക്കാ ഖുറൈശികൾ മദീനക്കെതിരിൽ ശത്രുതയോടെ നിലകൊള്ളുന്ന കാലത്താണ് യമാമ പ്രദേശം ഇസ്ലാമികാധിപത്യത്തിലാകുന്നത്. മക്കക്കാർ ഗോതമ്പ് വാങ്ങിയിരുന്നത് അവിടെ നിന്നായിരുന്നു. മുസ്ലിം ശത്രുക്കളായ മക്കക്കാർക്ക് ഇനി ഗോതമ്പ് നൽകേതില്ലെന്ന് യമാമക്കാർ തീരുമാനിച്ചു. തീരുമാനം നബി (സ്വ) യെ സന്തോഷിപ്പിക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ, അതിനനുവദിച്ചില്ല. നബി (സ്വ) ഇടപെട്ട് വ്യാപാരം സുതാര്യമാക്കുകയും ഗോതമ്പ് ലഭ്യമാക്കുകയും ചെയ്തു. ഹ്യൂമാനിസമെന്ന സംജ്ഞ കേട്ടുകേൾവിയില്ലാത്ത കാലത്ത് ശത്രുതയിൽ നിലകൊള്ളുന്നവർക്ക് ആഹാരമെത്തിക്കുകയാണ് അവിടുന്ന് ചെയ്തത്. അനിവാര്യ ഘട്ടങ്ങളിൽ സമരത്തിനു സമ്മതിച്ചെങ്കിലും അനുരഞ്ജനത്തിനാണവിടുന്ന് പ്രാമുഖ്യം നൽകിയത്.

പരിമിത സൗകര്യങ്ങളോടെ മിതത്വത്തിന്റേയും ലാളിത്യത്തിന്റേയും അടയാളമായിരുന്നു രാജകൊട്ടാരമാകിയിരുന്ന തിരുഭവനം. ഭക്ഷണത്തിലും വസ്ത്രത്തിലും ആ തിരുമനസ്സ് ഔന്നിത്യം അഭിലഷിച്ചില്ല. പരുപരുത്ത പനയോലയിൽ നെയ്തെടുത്തതായിരുന്നു തിരുനബി (സ്വ) യുടെ മെത്ത. ഒരിക്കൽ ഉമർ (റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതർ ഇങ്ങനെ അരിഷ്ടിച്ച് ജീവിതം കഴിക്കുമ്പോൾ കിസ്റയും കൈസറും ആഡംബരാധിക്യമനുഭവിച്ച് കഴിയുന്നത് ഒരു ഭാഗ്യവിപര്യയമല്ലേ? നബി (സ്വ) പ്രതിവചിച്ചു. അവർ ഇഹലോകം തിരഞ്ഞെടുക്കുമ്പോൾ ഞാൻ പരലോകം തിരഞ്ഞെടുക്കുന്നത്താ ങ്കളിഷ്ടപ്പെടുന്നില്ലേ?' ലോകരക്ഷിതാവിന്റെ ഉന്നതാധികാരിയും അറേബ്യയുടെ അധിപനുമൊക്കെയായിട്ടും ഒരു ജൂതന്റെ അടുക്കൽ അങ്കി പണയം വച്ച് അർഥം വാങ്ങുന്നതിൽ അസാംഗത്യമൊന്നും ആ നേതാവ് കാണുന്നില്ല. അങ്ങനെ തന്നെ അവിടുന്ന് വിടപറയുന്നതാണ് പിന്നീട് നാം കാണുന്നത്.

നേതാവിന്റെ അനിവാര്യ ഗുണങ്ങളിൽ അനിഷേധ്യമാണ് വാക്ചാതുരി. ഭാഷണത്തിലും പ്രസംഗത്തിലും പ്രവാചകർക്ക് അതുല്യ സ്ഥാനം അല്ലാഹു നൽകിയിരിക്കുന്നു. ചിലപ്പോൾ സംക്ഷിപ്തമായി പ്രസംഗിക്കും. മറ്റു ചിലപ്പോൾ സവിസ്തരം പ്രഭാഷണം നടത്തും. പലപ്പോഴും ചോദ്യോത്തര രൂപത്തിലായിരിക്കും. പ്രവാചകരുടെ പ്രഥമ പ്രഭാഷണം തന്നെ തന്ത്രപൂർവ്വമായിരുന്നു. ഈ പർവ്വതത്തിന്റെ മറുഭാഗത്ത് ഒരു സൈന്യം തമ്പടിച്ചെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?' 'അവിശ്വസിക്കാൻ ഞങ്ങൾക്ക് കാരണമില്ലല്ലോ എന്നായിരുന്നു മറുപടി. "ഞങ്ങളുടെ ശിരസ്സിൽ കിളികളിരിക്കുന്നപോലെ തോന്നും. അത ശ്രദ്ധാപൂർവ്വമായിരുന്നു.' സദസ്സിനെക്കുറിച്ച് ഒരു ശിഷ്യന്റെ വിശകലനമാണിത്. പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും പ്രതീക്ഷാനിർഭരമായ മനസ്സായിരുന്നു പ്രവാചകരുടേത്. നിരാശാബോധം ആ നേത മനസ്സിനെ ഉലച്ചില്ല. സൗർ ഗുഹയിൽ അഭയം തേടിയ സന്ദർഭം. ഗുഹാമുഖത്ത് ശത്രുക്കളുടെ കാലനക്കം. സംഭീതനായ അബൂബകറിനെ
സമാശ്വസിപ്പിക്കുകയാണ് തിരുനബി (സ്വ). "അബൂബക്ർ, മൂന്നാമനായി അല്ലാഹു കൂട്ടിനുള്ള ര ാളുടെ കാര്യത്തിൽ എന്തിനീ ശങ്ക?'
മേലാള മനോഗതിയെത്തന്നെ നിരാകരിക്കാനാണ് അനുചരെ അവിടുന്ന് തെര്യപ്പെടുത്തിയത്. ഹസ്റത്ത് ബിലാലി (റ) നെ അസാംഗത്യമുള്ളൊരു വിളിപ്പേരു വിളിച്ചതിനു ഒരാളെ നബി (സ്വ) നിശിതമായി ശാസിച്ചത് കാണാം. റോമൻ സാമ്രാജ്യങ്ങൾക്കിടയിൽ ശൂരരായി തന്നെ അറബികൾ കഴിഞ്ഞെങ്കിലും പല ഗോത്രങ്ങളായി പിരിഞ്ഞ് പറയത്തക്ക രാഷ്ട്രീയ സംഘടിത ശക്തിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞ അറേബ്യയെ ഏകദ്രുവത്തിലേക്ക് തിരിച്ചുകൊ വന്നത് പ്രവാചകരാണ്. വർഗ്ഗ, വർണ്ണ, വൈജാത്യങ്ങളുടെ ഉപാസകരായി തമ്മിൽ കലഹിച്ചു കഴിഞ്ഞിരുന്ന സമൂഹത്തിന്റെ പ്രഫുല്ലമായ ഏകീകരണമാണ് മുഹമ്മദ് നബി (സ്വ) സാധിച്ച വിപ്ലവം. വ്യക്തിവൈശിഷ്ടങ്ങളുടെ അകമ്പടിയാണ് ഈ അതുല്യ വിജയത്തിന് നിമിത്തമായത്. എത്ര വിസ്മയകരമായ വ്യക്തിത്വമായിരുന്നു സൽസ്വഭാവ സമ്പൂർണ്ണനായ തിരുനബി (സ്വ) യുടേത്.

"അവിശ്വസനീയമായ ഈ അത്ഭുതം എങ്ങനെ സംഭവിച്ചു?' ഈ ചോദ്യത്തിന് ചരിത്രകാരന്മാർക്ക് ഉത്തരം കത്താൻ കഴിഞ്ഞില്ല. മതഭ്രാന്തിന്റെ മുന്നേറ്റമായിരുന്നു അതെന്ന വാദം ഉത്ബുദ്ധതയുള്ളവരെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. അടിസ്ഥാനപരമായും ഇസ്ലാമിന്റെ വിപ്ലവ സ്വഭാവത്തിന്റേയും, ഗ്രീസിലേയും റോമിലേയും പേർഷ്യയിലേയും ചൈനയിലേയും ഇ ന്ത്യയിലേയും നാഗരികതകളുടെ തകർച്ച മൂലമായ പ്രതീക്ഷാശൂന്യമായ അവസ്ഥയിൽ നിന്ന് ജനകോടികൾക്ക് മോചനം നൽകാൻ അതിനുായിരുന്ന നേതൃശേഷിയുടേയും വിജയമായിരുന്നു അത്. (ഉദ്ധരണം: എൻ. എം. റോയ്, മുഹമ്മദ് നബി ജീവിതവും സന്ദേശവും)

Created at 2024-10-30 09:23:37

Add Comment *

Related Articles