Related Articles
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part Two)
-
MUHAMMED NABI
മദീനത്തുർറസൂൽ
-
MUHAMMED NABI
നബി(സ്വ) രൂപഭാവങ്ങൾ (Part Three)
അതിവിശിഷ്ടമായ വ്യക്തിത്വമാണ് നബി (സ്വ) യുടേത്. ഒരു ജനനേതാവിനെ സംബന്ധിച്ച് ഇത് അനിവാര്യത മാത്രമാണ്. കളങ്കമേശാത്ത വ്യക്തിത്വമാകുമ്പോഴാണ് പ്രബോധന പ്രവൃത്തി ഫല പ്രദമാക്കാൻ കഴിയുക. പതറാത്ത മനസ്സും എന്തിനെയും അതിജയിക്കുന്ന തന്റേടവും പ്രബോധകൻ സ്വായത്തമാക്കണം. നബി (സ്വ) യുടെ ശരീര സംരക്ഷണം പോലും അല്ലാഹു ഏറ്റെടുത്തിട്ടു്. ജനങ്ങളിൽ നിന്ന് അല്ലാഹു അങ്ങയെ സംരക്ഷിക്കുമെന്ന് ഖുർആൻ പറഞ്ഞു. ഇതോടെ അരികിലായിരുന്ന കാവൽ ഭടന്മാരെ നബി നീക്കം ചെയ്തതായി ആയിശ (റ) യുടെ ഹദീസിൽ കാണാം.
പ്രബോധകർക്ക് വലിയൊരു പാഠമുിവിടെ. ദൗത്യനിർവ്വഹണത്തിൽ പ്രതിസന്ധികളോട് മുഖാമുഖം നിൽക്കാനുള്ള മാനസിക ധൈര്യം അവർക്ക് ഖുർആൻ നൽകുകയാണ്. ലോകം മുഴുവൻ അവർക്കെതിരെ ഐക്യമുന്നണിയായാലും അല്ലാഹു തന്റെ കൂടെയാകുമെന്ന അറിവ് മാത്രം മതി പ്രബോധകന് ധൈര്യം പകരാൻ. നബി (സ്വ) യുടെ ജീവിതത്തിൽ പലപ്പോഴും അല്ലാഹു ഇത് തെളിയിച്ചു. വിജനമായ പ്രദേശത്ത് വെച്ച് തന്റെ നേർക്ക് വാളോങ്ങിയ ആദിവാസിക്ക് നബി (സ്വ) യെ കൊല്ലാമായിരുന്നു. ഇപ്പോൾ നിന്നെ ആര് രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം ചോദിച്ചത് ഔപചാരികതയായി മാത്രം കാൽ മതി. പക്ഷേ, പ്രവാചകന്റെ പ്രത്യുത്തരം ഗംഭീരമായി. അല്ലാഹ്, എന്ന ശബ്ദത്തിന്റെ മാസ്മരികതയിൽ ആദിവാസി വിരു വിറച്ചു. വാൾ താഴെ വീണു. ആയുധം വെച്ചു കീഴടങ്ങൽ തന്നെ. ഇങ്ങനെ ഉദാഹരണങ്ങൾ ഏറെയു്. എല്ലാ രംഗത്തും പ്രബോധകന് തണലായി അല്ലാഹുവാകുമെന്ന പാഠം ഇതിൽ നിന്ന് പഠിക്കണം.
നബി (സ്വ) ക്ക് ജൻമം നൽകിയ തറവാട് മുതൽ അവിടുത്തെ വ്യക്തി വൈശിഷ്ട്യം തുടങ്ങുന്നു. സാംസ്കാരിക ചതിയുടെ ലാഞ്ചനയേൽക്കാത്ത പ്രൗഢമായ കുടുംബത്തിലാണ് മുഹമ്മദ് (സ്വ) ന്റെ ജനനം. ധൈര്യപൂർവ്വം ഇറങ്ങി വരാൻ ഈ തറവാട് മഹിമ നബി (സ്വ) യെ സഹായിച്ചു. ഹിർ ഖൽ രാജാവ് അബൂസുഫ്യാനുമായി നടത്തിയ സംഭാഷണം ഹദീസ് ഗ്രന്ഥങ്ങളിലു്. ഉന്നതമായ തറവാടാണ് നബിയുടേതെന്ന് ശത്രുവിന്ന് പോലും സമ്മതിക്കി വന്നു. (അബൂസുഫ്യാൻ, മക്കാ ഫത്ഹിൽ മുസ്ലിമായി (റ:അ) പ്രബോധിതരെ ആകർഷിക്കുന്ന എല്ലാ ഘടകങ്ങളോടും കൂടിയാണ് പ്രവാചകന്റെ സൃഷ്ടി കർമ്മം തന്നെ നിർവ്വഹിക്കപ്പെട്ടത്. ആന്തരിക സൗന്ദര്യം മാത്രമല്ല. ബാഹ്യശോഭയും നബി (സ്വ) ക്കായിരുന്നു. ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. “മുഖം ഏറ്റം ഭംഗിയുള്ളവരായിരുന്നു നബി (സ്വ). അവിടുത്തെ മുഖകമലത്തിലൂടെ സൂര്യൻ ഒഴുകി നടക്കുന്നതായി തോന്നുമായിരുന്നു. നബി (സ്വ) യുടെ ഭംഗി അളക്കാൻ കഴിയാതെ സ്വഹാബികൾ ബുദ്ധിമുട്ടി. അത് കൊാണ് കത്തിജ്വലിക്കുന്ന സൂര്യനോട് തന്നെ ആ മുഖം ഉപമിക്കപ്പെട്ടത്. സവിശേഷതകൾ ഒട്ടേറെ. ശരീര ഘടന പോലും ഇത്രമേൽ വ്യക്തമായി രേഖപ്പെടുത്തപ്പെട്ട മറെറാരു വ്യക്തിത്വം ലോക ചരിത്രത്തിലില്ല. താടിയിലെ രോമവും തലയിലെ മുടിയും കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു.
നബി (സ്വ) യുടെ അതുല്യമായ സൗന്ദര്യം ഒരിക്കലും ആപൽക്കരമായിരുന്നില്ല. വിഷയാസക്തിയോടെ ഒരു സ്ത്രീ പോലും തന്നിലേക്ക് ആകർഷിക്കപ്പെട്ടതുമില്ല. യൂസുഫ് നബി (അ) യുടെ സൗന്ദര്യത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്. യൂസുഫ് നബിയുടെ ഭംഗിയിൽ ആകൃഷ്ടരായി അനേകം സ്ത്രീകൾ കൈവിരലുകൾ തന്നെ മുറിച്ചുകളഞ്ഞതായി ഖുർആൻ പറയുന്നു.
കായികബലത്തിൽ നബി (സ്വ) ആരെയും അതിജയിക്കുമായിരുന്നു. ഗുസ്തി വീരൻമാരെപ്പോലും പരാജയപ്പെടുത്തി. ഇതുതെളിയിക്കുന്ന സംഭവവും നബി ചരിത്രത്തിൽ വായിക്കാവുന്നതാണ്. റുകാനത്തിന്റെ ശാരീരിക സമ്പന്നത നബി (സ്വ) യുടെ കായിക ക്ഷമതക്ക് മുന്നിൽ അടിയറവ് പറഞ്ഞ സംഭവം ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിരിക്കുന്നു. റുകാനത്തിനെ വിളിച്ചു നബി ചോദിച്ചു. ഞാൻ നിന്നെ കീഴ്പ്പെടുത്തിയാൽ നീ മുസ്ലിമാകുമോ? ശരി!! റുകാനത്ത് സമ്മതം മൂളി. മിന്നൽ പിണറുകകൾ പോലെ ഏതാനും നിമിഷങ്ങൾ. ആ ബല പരീക്ഷണത്തിൽ റുകാന: വീണു. പെട്ടെന്ന് എഴുന്നേറ്റു. വീം ഗുസ്തി. രാമതും റുകാന അടിതെറ്റി. ഇതോടെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. നബി (സ്വ) യുടെ കായികക്ഷമതയുടെ സാക്ഷ്യം കൂടിയായിരുന്നു ആ പോരാട്ടം. അസാമാന്യ ധൈര്യം നബി (സ്വ) യുടെ പ്രത്യേകതയായിരുന്നു. ഹുനൈൻ പോർക്കളം. യുദ്ധം കൊടുമ്പിരി കൊ സന്ദർഭം.
ശത്രു ആഞ്ഞടിക്കുകയാണ്. ഒരു നിമിഷം, മുസ്ലിം സൈന്യം ചിതറിയോടി. നബി (സ്വ)
സൈന്യാധിപന്റെ റോൾ ശരിക്കും നിർവ്വഹിച്ചു. അവസരത്തിനൊത്തുയർന്നു. നൂറോളം വരുന്ന സ്വഹാബിമാർക്ക് നേതൃത്വം നൽകി. ശത്രു മധ്യത്തിലേക്ക് എടുത്തു ചാടാൻ നബി (സ്വ) ക്ക് ഒട്ടും ആലോചിക്കേി വന്നില്ല. ഞാൻ പ്രവാചകനാണ്, കളവല്ല, ഞാൻ അബ്ദുൽ മുത്ത്വലിബിന്റെ മകനാണ്, കളവല്ല. എന്ന പ്രഖ്യാപനവുമായി ഉരുക്കു കോട്ടപോലെ നിന്ന ശത്രുവിനെ അതിജയിച്ചു മുന്നേറുകയായിരുന്നു പ്രവാചകൻ (സ്വ). ആ മുന്നേറ്റം വിജയത്തിലാണ് കലാശിച്ചത്. (അൽബിദായതുവന്നിഹായ 6-76).
നബി (സ്വ) യുടെ ശാരീരിക പ്രകൃതി നമ്മുടേത് പോലെ സാധാരണമായിരുന്നുവെന്ന് വാദിക്കുന്ന ചില വിവരദോഷികളു്. ഇസ്ലാമിക പ്രമാണങ്ങൾ പക്ഷേ, ഇതു സമ്മതിക്കുകയില്ല. അവിടുത്തെ വിയർപ്പ്, ഉമിനീര്, നഖം, മുടി എല്ലാം അസാധാരണ മായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. ജഅ്ഫറുബ്നു അബ്ദില്ലാഹിബിൻ ഹകമിൽ നിന്ന് നിവേദനം: ഖാലിദ്ബിൻവലീദ് (റ) ന്റെ ഒരു തൊപ്പി യർമൂഖ് യുദ്ധ വേളയിൽ നഷ്ടപ്പെട്ടു. അന്വേഷിക്കാൻ വി അദ്ദേഹം നിർദ്ദേശം നൽകിയെങ്കിലും തൊപ്പി കു കിട്ടിയില്ല. വീം അന്വേഷിക്കാൻ ഖാലിദ് (റ) കൽപിച്ചു. അതൊരു പഴകി ദ്രവിച്ച തൊപ്പിയായിരുന്നു. ഖാലിദ് (റ) പറഞ്ഞു. നബി (സ്വ) ഉംറ ചെയ്തതിനു ശേഷം അവിടുത്തെ മുടി വടിച്ചു. ജനങ്ങൾ ആ മുടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടിയപ്പോൾ ഞാൻ അവർക്കു മുകളിലൂടെ നബി (സ്വ) യുടെ ഒരു മുടി
കൈക്കലാക്കി. അതെന്റ് തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ചു. ഈ മുടിവെച്ച് തൊപ്പിയുമായി ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്ക് വിജയം വരിക്കാനായി. (ത്വബ്റാനി മജ്മഉസ്സവാഇദ് Vol:9 Page:582)
ഒരേ സമയം പ്രബോധകൻ, ഭരണാധികാരി, യോദ്ധാവ്, സൈന്യാധിപൻ, ഗുരുനാഥൻ, കുടുംബനാഥൻ, പിതാവ്, ഭർത്താവ്, പിതാമഹൻ, തുടങ്ങി വിവിധ മുഖങ്ങളിൽ പ്രവാചകൻ (സ്വ) പ്രശോഭിച്ചു നിന്നു. ഇസ്ലാമിക ചരിത്രത്തിൽ നിന്ന് ഓരോ മുഖവും ഒപ്പിയെടുക്കാൻ സാധ്യമാണ്.
ജന്മം തൊട്ടുള്ള എല്ലാ വിഷയത്തിലും നബി (സ്വ) നമ്മിൽ നിന്ന് വ്യത്യസ്തനാണ്. നബി (സ്വ) മനുഷ്യനല്ലേ? എന്ന ചോദ്യത്തിലെ അതിശയോക്തി അതോടെ തന്നെ നമുക്ക് ബോധ്യപ്പെടുന്നു. അരാധനാ മൂർത്തികൾ തലകുത്തി വീഴുന്നതും മറ്റും ഒരു സാധാരണ ജന്മത്തിൽ ഉാകുന്നതല്ല. പ്രവാചകന്റെ ജന്മദിനം ആകാശ ലോകം ഒന്നാകെ ആഘോഷിക്കുകയായിരുന്നു. പ്രവാചകരുടെ എല്ലാ നിലയ്ക്കുമുള്ള സംരക്ഷണം രക്ഷിതാവ് ഏറെറടുത്തിട്ടു്. “അല്ലാഹു താങ്കളെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് ഖുർആൻ പറയുന്നു. താങ്കളുടെ രക്ഷിതാവിന്റെ തീരുമാനം വരുന്നത് വരെ ക്ഷമിക്കുക. താങ്കൾ നമ്മുടെ നിരീക്ഷണത്തിലാകുന്നു.” എന്ന് മറെറാരു സൂക്തത്തിൽ അല്ലാഹു പറയുന്നു: നബി (സ്വ) യുടെ ശാരീരിക സംരക്ഷണമാണ് അല്ലാഹു ഇവിടെ ഏറെറടുത്തിരിക്കുന്നത്.
ഇത് ഒരു അനിവാര്യത കൂടിയാണ്. ഒരു ദൗത്യ നിർവ്വഹണത്തിൽ ഏർപ്പെട്ട വ്യക്തി അതിന് മുമ്പ് അപായപ്പെടാൻ പാടില്ല. വിശിഷ്യാ ഈ മേഖലയിൽ അവസാനത്തെ വ്യക്തിയാകുമ്പോൾ. മറെറാന്ന് കൂടി വായിക്കണം. ഈ വ്യക്തിത്വം സമ്പൂർണ്ണമായും പാപമുക്തമായിരിക്കണം. അ ന്ത്യ ദിനം വരെയുള്ളവർക്ക് മാതൃകയായി അവതരിപ്പിക്കപ്പെട്ട മഹാമനീഷയിൽ പാപക്കറ പുര ാൽ സത്യാ സത്യ വിവേചനം എങ്ങനെ സാധ്യമാകും.
നബി (സ്വ) എല്ലാ നിലക്കും പാപ സുരക്ഷിതനാണ്. ഖുർആൻ അസന്നിഗ്ദമായി അത് പ്രഖ്യാപിച്ചിട്ടു്. സാധാരണ മനുഷ്യൻ എന്ന പ്രയോഗം മക്കയിലെ കാഫിറുകളുടേതാണ്. ഖുർആൻ അത് പറഞ്ഞിട്ടു്. ഈ ആരോപണം കടമെടുത്ത് പ്രയോഗിക്കുന്നവരു്. ഇവർ തന്നെയാണ് അബൂജഹ്ലിനെ തൗഹീദിന്റെ പേരിൽ വെള്ള പൂശിക്കൊിരിക്കുന്നതും. പ്രവാചകനിലെ പാപസുരക്ഷിതത്വം അംഗീകരിക്കപ്പെട്ടാൽ മറ്റു പലതും നടക്കില്ല. ഇതിനാണ് നബി (സ്വ) യെ തന്നെ പിടിച്ചിരിക്കുന്നത്. വിളക്കിൽ ചാണകമെറിഞ്ഞാൽ പിന്നെ മോഷ്ടിക്കാമല്ലോ?
പിശാചിൽ നിന്നാണ് തെറ്റുകളുടെ ഉത്ഭവം. തദ്വിഷയത്തിലും അവിടുന്ന് സുരക്ഷിതനാണെന്ന് നബി (സ്വ) തന്നെ പറയുന്നു. ഇബ്നു മസ്ഊദ് (റ) ൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങളിൽ ഓരോരുത്തരോടൊപ്പവും മലക്കും പിശാചുമു്. സ്വഹാബത്ത് ചോദിച്ചു: അങ്ങേക്കും അപ്രകാരമാണോ?” അതേ എനിക്കും. പക്ഷേ എനിക്ക് പിശാചിന്റെ മേൽ അല്ലാഹു വിജയം തന്നിരിക്കുന്നു. അങ്ങനെ ഞാൻ രക്ഷപ്പെട്ടു.
പരമമായ യാഥാർത്ഥ്യത്തെയാണ് നബി (സ്വ) പ്രചരിപ്പിച്ചത്. ശിർക്കിന്റെ തമസ്സും കയ്യൂക്കിന്റെ ആധിപത്യവും നിറഞ്ഞു നിൽക്കുന്ന മക്കയിലാണ് പ്രബോധനത്തിന്റെ സമാരംഭം. പരശ്ശതം ദൈവങ്ങൾക്ക് വണങ്ങുന്നവരെ ഒരേ ആരാധ്യന്റെ മുമ്പിൽ ഒന്നിപ്പിക്കുക ഒരു സാഹസം തന്നെ. പക്ഷേ, അതിനാണ് നബി (സ്വ) നിയോഗിക്കപ്പെട്ടത്. പ്രപഞ്ചം ചിന്തോദ്ദീപകമാണ്. മനുഷ്യൻ ഇനിയും അതിനെ പഠിച്ചു തീർന്നിട്ടില്ല. മനസ്സിലാക്കും തോറും പ്രാപഞ്ചിക രഹസ്യങ്ങൾ കൂടുതലായി വികസിതമാവുകയാണ്. എല്ലാം ഉൾകൊ ഒരു ശക്തിവിശേഷത്തെ അംഗീകരിക്കാൻ ഇവിടെവെച്ച് മനുഷ്യൻ നിർബന്ധിതനാകുന്നു. ലോകമാകെയുള്ള മനുഷ്യരിൽ 99.9%വും ഏതെങ്കിലും രൂപത്തിൽ ദൈവവിശ്വാസികളായതിലെ നിമിത്തവും ഇതാണ്. സ്രഷ്ടാവിനെ കത്തുന്നതിൽ സംഭവിച്ച ആഴത്തിലുള്ള അബദ്ധം തിരുത്താൻ മനസ്സു ായാൽ മതി. ലോകമാകെ ഏകമാനവികത രൂപപ്പെടാൻ. സ്രഷ്ടാവ് ഏകനായിരിക്കണം. മറ്റൊന്നിനെ ആശ്രയിക്കരുത്. ഉൽപാദിപ്പിക്കുകയോ ഉൽപാദിപ്പിക്കപ്പെടുകയോ ചെയ്യരുത്. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവുമാകണം. സർവ്വവും അവന്റെ നിയന്ത്രണത്തിന് കീഴിലാകണം. അവൻ പരമാധികാരിയും ചേതനയുള്ളവനുമാകണം. പ്രജകളോട് സമീപസ്ഥനായിരിക്കണം. അവരുടെ രഹസ്യ പരസ്യങ്ങളറിയണം. അവൻ പ്രപഞ്ചത്തിന്റെ സൂത്രധാരനാകണം. പ്ലാനില്ലാതെ സൃഷ്ടി കർമ്മം നടത്താൻ കഴിവുറ്റവനാകണം. സർവ്വോപരി പൂർണ്ണതയുടെ എല്ലാ ഗുണങ്ങളും ഉള്ളവനാകണം. ഇത്തരം സവിശേഷതകൾ ഒരുമിച്ച് കൂടിയ മഹാ വ്യക്തിത്വമാണ് അല്ലാഹുവിന്റേത്.
ദൈവികത ആരോപിക്കപ്പെടുന്ന മറ്റു വസ്തുക്കൾ ഇതിൽ ഒന്നുപോലും നേരാംവണ്ണം സ്വായത്തമാക്കിയവയല്ല. അവ അചേതനങ്ങളാണ്. ആത്മാവില്ലാത്ത ജഡങ്ങൾക്ക് മറു ഗുണങ്ങളുാവുക അസാധ്യം. ഇതാണ് മുഹമ്മദ് (സ്വ) സമൂഹത്തോട് പറഞ്ഞ സത്യം. നിങ്ങൾ ഏക ഇലാഹിനെ വണങ്ങുക. അവനാണ് പരമമായ സത്യം. അവൻ ജീവിതത്തിൽ വെളിച്ചം വിതറും. ദീപ്തമാക്കും. മിഥ്യകളെ വെടിയുക. അവ ജീവിതത്തിൽ ഇരുട്ട് പുരട്ടും. ഏകമാനവികതയും ഏക ദൈവികതയും നബി (സ്വ) ഊന്നിപ്പറഞ്ഞു. ഭൂരിപക്ഷവും തനിക്കെതിരാവുമെന്ന് അറിയാതെയല്ല. ലോകം തന്നെ പുറം തിരിഞ്ഞാലും സത്യം പറയണമെന്ന അവബോധം കൊാണ്. അല്ലാഹു മാത്രം ആരാധ്യൻ. ഞാൻ അവന്റെ പ്രാചകനും. ഇത് ജനങ്ങളെ കെടും അംഗീകരിപ്പിക്കണം. അതിന്ന് വ്യക്തമായ തെളിവുകൾ നിരത്തിവെക്കണം. തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രബോധിതരെ അതിലേക്കാകർഷിക്കണം. ഇത് രുമായാൽ പ്രബോധകൻ വിജയിച്ചു. തന്റെ മഹത്തരമായ ദൗത്യ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ കൈവഴികളിലും നബി (സ്വ) കടന്നു ചെന്നു.
പ്രബോധിതരുടെ മനസ്സുകൾ നബി (സ്വ) അളന്നു. പലരുടെയും ബുദ്ധിയും ചിന്തയും വ്യത്യസ്തമാണ്. തെളിവും രേഖയുമാണ് ചിലർക്കാവശ്യം. സ്നേഹ പൂർണ്ണമായ ഒരു നോട്ടം, കരുണാമയമായ ഒരു സമീപനം ഇത് മതിയാകും മറ്റ് ചിലർക്ക്. ചിലർക്ക് വേത് സാമ്പത്തിക സഹായമാകാം. മറ്റു ചിലരെ പദവികൾ നൽകി ആദരിക്കേിവരും. എല്ലാം നബി (സ്വ) ചെയ്തു. തന്റെ വഴിയിലേക്ക് ജനൾ ആകർഷിക്കപ്പെടാൻ ആവശ്യമായ തന്ത്രങ്ങളൊക്കെയും നബി (സ്വ) തങ്ങൾക്ക് വശമായിരുന്നു.
സാമ്പത്തികമായി ഒരു താങ്ങ്. ഇത് ഇസ്ലാമിക പ്രബോധനത്തിൽ വല്ലാത്ത ഫലമുളവാക്കും. നബി (സ്വ) പറയുമായിരുന്നു: “ഞാൻ ഒരാൾക്ക് ധാരാളമായി ധനം നൽകുന്നു. പക്ഷേ, അവനേ ക്കാൾ എനിക്കിഷ്ടം മറ്റുള്ളവരായിരിക്കും. അവൻ നരകത്തിൽ മൂക്ക് കുത്തി വീഴാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്."
നിനച്ചിരിക്കാത്ത രൂപത്തിലാണ് നബി (സ്വ) അവിടുത്തെ നീക്കങ്ങൾ നടത്തുക. ഒരാളെയെങ്കിലും പ്രസ്ഥാനത്തിലെത്തിക്കാൻ ലഭിക്കുന്ന ഏതവസരവും നബി (സ്വ) ഉപയോഗപ്പെടുത്തി. ശിരസ്സിലേക്ക് ചപ്പുചവറുകൾ വാരിയിട്ട് ബുദ്ധിമുട്ടിച്ച ജൂതപ്പെണ്ണ് രോഗിയാണെന്നറിഞ്ഞ് നബി (സ്വ) ആ വീട്ടിലേക്ക് കടന്നുചെന്നു. സമാശ്വാസവാക്കുകൾ ചൊരിഞ്ഞു. രോഗം സുഖമാകട്ടെയെന്ന് ആശംസിച്ചു. ഇതോടെ ആ സ്ത്രീയുടെ മനസ്സിൽ പരിവർത്തനത്തിന്റെ കാറ്റു വീശി. ഒടുവിൽ ഇസ്ലാമിലേക്ക്.
കൊല്ലാൻ വന്ന ജൂതന്റെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു. ഉറങ്ങാൻ കൊടുത്ത വിരിപ്പിൽ ആ മനുഷ്യൻ കാഷ്ടിച്ചു. നബി (സ്വ) സ്വന്തം കൈകൾ കെട്ട് അത് വൃത്തിയാക്കി. ജൂതൻ ഇത് കു. താമസിയാതെ ഇസ്ലാം പുൽകി.
യുദ്ധം ഒന്നിനും പരിഹാരമല്ല. എങ്കിലും അനിവാര്യമായേക്കും. പ്രതിരോധത്തിന് വി ഇസ്ലാമും യുദ്ധം ചെയ്തു. നബി (സ്വ) ഈ യുദ്ധങ്ങൾ നയിച്ചു. ചില ഘട്ടങ്ങളിൽ നേരിട്ടു പോരാടുകയും ചെയ്തു. ഇസ്ലാമിലെ യുദ്ധങ്ങളെ അക്രമമായി കാണുന്നവരു്. ഇവർ
മതത്തോട് വിരോധമുള്ളവരാണ്. വിമർശനത്തിന് പഴുത് തേടുന്നവരും. മുസ്ലിംകളതു ശ്രദ്ധിക്കേതില്ല.
നബി (സ്വ) യിൽ തന്ത്രശാലിയായ ഒരു യോദ്ധാവിനെയും സൈന്യാധിപനേയും ദർശിക്കാം. തന്ത്ര പ്രധാനങ്ങളായ നീക്കങ്ങൾ വഴി യുദ്ധമില്ലാതാക്കാൻ പ്രവാചകന് സാധിച്ചു. ബുദ്ധിപരമായ നീക്കങ്ങൾ നിമിത്തം യുദ്ധങ്ങൾ നിഷ്പ്രയാസം ജയിച്ചടക്കാൻ കഴിഞ്ഞു. ഖ തഖ് യുദ്ധത്തിൽ നബി (സ്വ) യുടെ തന്ത്രജ്ഞത പ്രകടമായി. സൈനിക ശക്തി കൊ അതിജയിക്കാൻ സാധിക്കില്ലെന്ന് നബി (സ്വ) മനസ്സിലാക്കിയിരുന്നു. ഒടുവിൽ പ്രതിരോധത്തിന് കിടങ്ങ് കീറാൻ തീരുമാനമായി. കിടങ്ങിനപ്പുറം ശത്രുവിനെ തളക്കാം. തന്ത്രം ഫലപ്പെട്ടു. ശത്രു പരാജിതരായി മടങ്ങി. അന്ന് ഐക്യ മുന്നണിയാണ് നബി (സ്വ) ക്കെതിരെ രംഗത്ത് വന്നത്. പക്ഷേ, അനുപമമായ തന്ത്രത്തിന് മുമ്പിൽ സൈനിക ശക്തി നിഷ്പ്രഭമായി. ഉഹ്ദ് ചരിത്രം പ്രസിദ്ധമാണ്. ബദറിൽ സംഭവിച്ച് കയറിയ പരാജയത്തിന് പകരം വീട്ടാനാണ് ശത്രുക്കൾ ഉഹ്ദിലെത്തിയത്. അത് രും കൽപിച്ചുള്ള പോരാട്ടമായിരുന്നു. വിധി നിർണ്ണായകം എന്നൊക്കെ നാം പറയാറുള്ള പോരാട്ടം. നബി (സ്വ) സാവധാനത്തിൽ സൈനിക ക്രമീകരണം നടത്തി. തന്റെ പ്രധാനമായ ഒരു മലയിടുക്കിൽ ഏതാനും യോദ്ധാക്കളെ നിർത്തി. യുദ്ധം ജയിച്ചാലും തോറ്റാലും നിങ്ങൾ ഇവിടെ നിലയുറപ്പിക്കണമെന്ന് നിർദ്ദേശിച്ചു. യുദ്ധം വിജയം കു. ശത്രു ഓടി. പലരും വീണു. ആയുധവും മുതലും ധാരാളം. മുസ്ലിം പട്ടാളക്കാർ എല്ലാം വലിച്ച് കൂട്ടാൻ തുടങ്ങി. മലയിടുക്കിൽ നിൽക്കുന്നവർക്ക് സന്തോഷം, യുദ്ധം വിജയിച്ചല്ലോ, ഇനി ഇറങ്ങാം. പലരും പ്രവാചകരുടെ നിർദ്ദേശം മറന്നു. യുദ്ധ വിജയത്തിന്റെ ആഹ്ളാദത്താൽ മലയിൽ നിന്നിറങ്ങി. അതു ഇത് കത്തി. ഓടി മറഞ്ഞവർ മലയിടുക്കിലൂടെ കടന്നാക്രമണം നടത്തി. പ്രതീക്ഷിക്കാത്ത മുന്നേറ്റത്തിൽ മുസ്ലിം അണികൾ പതറി. പലരും കൊല്ലപ്പെട്ടു. ചിതറി ഓടി. തന്റെ അണികളെ പക്ഷേ, നബി (സ്വ) നിമിഷങ്ങളെകൊ വീം സമാക്കി. യുദ്ധത്തിൽ രാം ഘട്ടത്തിൽ അന്തിമ പരാജയം ശത്രുക്കൾക്ക് തന്നെയായി.
അഹ്സാബ് യുദ്ധം തന്ത്രം കൊ് മാത്രം വിജയിച്ച യുദ്ധമായിരുന്നു. ഇസ്ലാമിനെതിരെ വിശാല മുന്നണിയായാണ് ശത്രുക്കൾ വന്നത്. മക്കയിലെ ഖുറൈശികളും മദീനയിലെ ജൂതന്മാരും പ്രവാചകനെതിരെ സഖ്യമായി. അതിർത്തിക്ക് അകത്തും പുറത്തും ശത്രു ഒരു പോലെ സജീവം. നബി (സ്വ) യുമായാക്കിയ യുദ്ധമില്ലാ കരാറുകൾ മദീനയിലെ ജൂതന്മാർ കാറിൽ പറത്തി. ഖുറൈശികളുടെ സഹായത്തോടെ ജയിച്ചുകയറാമെന്ന് അവർ കണക്കു കൂട്ടി. ശത്രുക്കൾക്കിടയിൽ ചാരനെ നിയോഗിച്ചുകാാണ് ഈ മുന്നണിയെ നബി (സ്വ) തകർത്ത് കളഞ്ഞത്. യുദ്ധം തന്നെ തന്ത്രമാണെന്ന് നബി (സ്വ) ഒരിക്കൽ പറയുകയായി. തന്ത്രങ്ങളിലൂടെയുള്ള വിജയം പലപ്പോഴും രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കുകയും ചെയ്തു. നുഐം ജൂതനായിരുന്നു അദ്ദേഹം നബി (സ്വ) യെ സമീപിച്ചുകൊ് പറഞ്ഞു: “ഞാൻ മുസ്ലിമായിരിക്കുന്നു. എന്റെ ഇസ്ലാം ജനങ്ങൾ അറിഞ്ഞിട്ടില്ല. അത് ചെയ്യേത് പറയും. നബി (സ്വ) അദ്ദേഹത്തോട് ശത്രുസേനക്കിടയിലേക്ക് പോവാൻ പറഞ്ഞു. അവരുടെ സംഘ ശക്തി ക്ഷയിപ്പിക്കാനും. നുഐം ബനൂഖുറൈളയെ സമീപിച്ചു. ഇവർ ജൂതന്മാരായിരുന്നു.
നുഐം അവരോട് പറഞ്ഞു. “അതിർത്തിക്കപ്പുറത്ത് ഖുറൈശികൾ എത്തിയിരിക്കുന്നു. നബി (സ്വ) യുമായി യുദ്ധം ചെയ്യാനാണവർ വരുന്നത്. അവർ മക്കാ നിവാസികൾ നിങ്ങളെ പോലെയല്ല. യുദ്ധം ജയിച്ചാലും തോറ്റാലും നഷ്ടമില്ല. നശിക്കുന്നത് നമ്മുടെ രാജ്യമായിരിക്കും. അവർ മക്കയിലേക്ക് തിരിച്ചു പോകും. അതിനാൽ അവരുടെ നേതാക്കളിൽ നിന്ന് ചിലരെ ജാമ്യമായി നൽകാതെ യുദ്ധത്തിന് നിങ്ങൾ തയ്യാറാകരുത്. നുഐമിന്റെ അഭിപ്രായം അക്ഷരം പ്രതി സ്വീകരിക്കപ്പെട്ടു.
രാമത് നുഐം ഖുറൈശികളെ സമീപിച്ചു. നേതാവ് അബൂ സുഫ്യാനോട് ഇപ്രകാരം പറഞ്ഞു. “ജൂതന്മാർ നിങ്ങളുമായി ചെയ്ത കരാറ് കാരണം ഖേദത്തിലായിരിക്കുന്നു. അവർ മുഹമ്മദിനെ സമീപിച്ച് വിവരം അറിയിച്ചിട്ടു്. ഖുറൈശീ പ്രമുഖരുടെ ഏതാനും തലകൾ മുഹമ്മദിന് കൊടുക്കാമെന്നാണ് ഏറ്റിരിക്കുന്നത്. പുറമെ യുദ്ധത്തിൽ ഖുറൈശികൾക്ക് പ്രതികൂലമായി നിൽക്കാമെന്നും അവർ മുഹമ്മദിന് വാക്കുകൊടുത്തിരിക്കുന്നു. ഗ്വാൻ ഗോത്രക്കാരോടും ഇതേ വാക്കുകൾ നുഐം ആവർത്തിച്ചു. ഈ ര് വിഭാഗവും ബനൂ ഖുറൈളയിലേക്ക് ദൂതന്മാരെ അയച്ചു. മുഹമ്മദുമായുള്ള യുദ്ധം വേഗത്തിൽ തുടങ്ങണം. ഞങ്ങളുടെ വാഹനങ്ങൾ നശിക്കാൻ തുടങ്ങിയിരിക്കുന്നു. മദീനയിലെ ജൂതന്മാർ മറുപടി പറഞ്ഞു: “ഇന്ന് ശനിയാഴ്ചയാണ്. ഞങ്ങൾക്ക് യുദ്ധം പറ്റില്ല. ഞങ്ങൾ യുദ്ധം ചെയ്യണമെങ്കിൽ വിശ്വസ്തരായ ഖുറൈശീ നേതാക്കളെ ജാമ്യക്കാരായി നൽകണം. ഞങ്ങൾ മുഹമ്മദിനെ തുരത്തുന്നത് വരേക്കും അവർ ഞങ്ങളുടെ നിയന്ത്രണത്തിൽ ആയിരിക്കണം. യുദ്ധം ശക്തിപ്പെടുമ്പോൾ നിങ്ങൾ പിന്മാറാൻ സാധ്യതയും. അതോടെ മുഹമ്മദ് ഞങ്ങളെ പിഴുതെറിയും”. നുഐമിന്റെ തന്ത്രം ഫലിച്ചു. ശത്രുസേന ഇതോടെ ഛിന്ന ഭിന്നമായിത്തീർന്നു. പാളയത്തിൽ പടതുടങ്ങി. ഒടുവിൽ നിന്ദ്യരായി, നികൃഷ്ടരായി അവർ മടങ്ങി. പരാജയത്തിന്റെ കൈപ്പുനീര് രുചിച്ചുകൊ്. ഇവിടെ വിജയ നിദാനം തന്ത്രമാണ്. ശത്രുക്കൾക്കിടയിൽ ഭിന്നിപ്പിക്കൽ എന്നും തന്ത്രമായി സ്വീകരിക്കപ്പെട്ടിരുന്നു. പക്ഷേ, അത് സത്യപ്രസ്ഥാനത്തി നെതിരെ പ്രയോഗിക്കപ്പെടുന്നത് ശ്രദ്ധിക്കണം.
ഭരണം ഒരു കലയാണ്. കണ്ണും ഖൽബും ജാഗ്രത്താകുമ്പോഴെ കാണാൻ കൊള്ളുന്ന രൂപത്തിൽ അതാവുകയുള്ളൂ. നിസ്സംഗതയും നിശ്ചലതയും ഭരണ രംഗത്തുാകരുത്. ഇത് രാജ്യത്ത് അരാജകത്വം വളർത്തും. ഇന്ത്യയിൽ ഉദാഹരണങ്ങൾ കാണാം. രാജ്യം കീഴ്മേൽ മറിഞ്ഞാലും പ്രതികരിക്കാത്ത അവസ്ഥ ഭരണത്തിലെ നിശ്ചലതയെ കുറിക്കുന്നു. സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളെ അതിജയിക്കാൻ കഴിയണം. സംഭവിക്കും മുമ്പേ അതിന് തടയിടേതു്. കൂർമ്മ ബുദ്ധിയും ദീർഘ ദൃഷ്ടിയും ഇതിനാവശ്യമാണ്. ഇതര രാഷ്ട്രങ്ങളുമായോ ഉന്നത വ്യക്തികളുമായോ ചില ഘട്ടങ്ങളിൽ കരാറിൽ ഒപ്പ് വെക്കേിവരും. തന്റെ ഒപ്പ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നും പ്രജകൾക്ക് മുഴുവനും വിയാണ് ഈ കരാറെന്നും അയാൾ മനസ്സിലാക്കണം. ഇത്തരം കരാറുകളിൽ സംഭവിക്കുന്ന പാളിച്ചകൾക്ക് രാജ്യം കനത്ത വില നൽകി വരും. ഇന്ത്യയിലെ ഗാട്ട് കരാർ ഉദാഹരണം.
ആഭ്യന്തര കലഹങ്ങൾ അമർച്ച ചെയ്യാൻ ഭരണാധികാരികൾക്ക് കഴിയണം. അത് കലാപകാരികളെ കൊന്നുകൊാകരുത്. നേരായ വഴി അവരെ തെര്യപ്പെടുത്തണം. മുഖ്യധാരയുമായി കൂട്ടിയിണക്കാൻ മനഃശാസ്ത്രപരമായ തന്ത്രങ്ങൾ ആവിഷ്കരിക്കേി വരും. തോക്കിൻ കുഴലിലൂടെ കലാപമല്ല, കലാപകാരികളാണ് അവസാനിക്കുക. ഭരണാധികാരികൾക്ക് അവിഹിത സമ്പാദ്യമാകരുത്. അത് മകന്റെയോ മരുമകന്റേയോ പേരിലായാലും അവിഹിതം തന്നെ. ഉള്ളതുകൊ് തൃപ്തിപ്പെടാൻ അവന്ന് കഴിയണം. അഹന്ത നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. താഴ്മയും വിനയവുമാണ് അദ്ദേഹത്തിനുവേത്. കരുണാമയനും പ്രജാവൽസനുമായിരിക്കണം. ഈ ഗുണങ്ങളത്രയും പൂർണ്ണാർഥത്തിൽ സമ്മേളിച്ചിരുന്നു മുഹമ്മദ് നബി (സ്വ) യിൽ. ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ് ഹുദൈബിയ്യഃ കരാർ. പ്രത്യക്ഷത്തിൽ മുസ്ലിംകൾക്ക് നഷ്ടമായി തോന്നുന്നവയായിരുന്നു കരാറിലെ വ്യവസ്ഥകൾ. ഉംറക്ക് വേി പുറപ്പെട്ട മുസ്ലിംകൾ തിരിച്ചുപോവുക. മക്കയിൽ നിന്ന് മുസ്ലിംകളായി മദീനയിലെത്തുന്നവരെ തിരിച്ചയക്കുക. മദീനയിൽ നിന്ന് മക്കയിലെത്തുന്നവരെ തിരികെ നൽകാതിരിക്കുക... ഇങ്ങനെ പോകുന്നു വ്യവസ്ഥകൾ. നബി (സ്വ) ഈ കരാറിൽ ഒപ്പുവെച്ചു. ഉമർ (റ) അടക്കം പലരും വിയോജിച്ചു. പക്ഷേ, പ്രവാചകനിലെ ദീർഘ ദൃഷ്ടി അവർക്ക് കാണാൻ കഴിഞ്ഞില്ല. ഈ കരാറാണ് രക്ത രഹിത മുന്നേറ്റത്തിലൂടെ മക്ക കീഴടക്കാൻ മുസ്ലിംകൾക്ക് അവസരമൊരുക്കിയത്. നബി (സ്വ) യിലെ തന്ത്രജ്ഞത ഹുദൈബിയ്യ കരാറിൽ പ്രകടമാണ്.
ജഹാലത്തിനെ അട്ടിമറിച്ച് കൊാണ് അറേബ്യയിൽ നബി (സ്വ) യുടെ രംഗ പ്രവേശം ഉായത്. കട്ട പിടിച്ച് ഇരുട്ടിൽ വെട്ടം വിതറാൻ പ്രവാചകന്റെ പ്രവർത്തനം നിമിത്തമായി. സാമൂഹിക രംഗത്ത് നില നിന്ന അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും വേരുകൾ പിഴുതെറിയാനാണ് നബി (സ്വ) ആദ്യമേ ശ്രമിച്ചത്. പരസ്പരം ശത്രുതയോടെ പ്രവർത്തിച്ചിരുന്ന ജനങ്ങളെ ഐക്യപ്പെടുത്താൻ അവിടുന്ന് കരുക്കൾ നീക്കി. മനുഷ്യകുലത്തെ സംബോധന ചെയ്ത ഖുർആൻ വിശ്വമാനവികതയെ കുറിച്ച് ഉൽബോധനം നടത്തി. അവഗണിച്ചവർക്ക് പോലും ആ ശബ്ദം ശ്രദ്ധിക്കേി വന്നു. അവർ നബി (സ്വ) യിലേക്ക് പ്രതീക്ഷയോടെ നോക്കി. പലരും മുഹമ്മദിൽ വിമോചകനെ കത്തി ഗുണകാംക്ഷികളായി മാറി. പ്രത്യക്ഷത്തിൽ രംഗത്ത് വരാൻ മാത്രം ആർക്കും ധൈര്യമില്ല. പക്ഷേ, നബി (സ്വ) പ്രതീക്ഷയോടെ പ്രവർത്തിച്ചു. പ്രലോഭനങ്ങളും പ്രകോപനങ്ങളും അവഗണിച്ചു. പ്രതിസന്ധികളിൽ പതറിയില്ല.
തൗഹീദ് യഥാവിധി ഉൾകൊ സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതാണ് ചരിത്രത്തിൽ പ്രവാചകന്മാർ തീർത്ത വിപ്ലവങ്ങളിൽ പ്രധാനം. ആറാം നൂററാിൽ തൗഹീദിനെതിരെയുള്ള ശക്തികൾ സർവ്വത്ര സജീവമായിരുന്നു. പലരും സ്വന്തമായി ആരാധനാ മൂർത്തികളെ പ്രതിഷ്ഠിച്ചു. ഈ സാഹചര്യത്തിലാണ് ദൈവങ്ങളെ വർജ്ജിക്കുക എന്ന ആഹ്വാനവുമായി നബി (സ്വ) മക്കയിലിറങ്ങുന്നത്. അറേബ്യൻ നിവാസികൾക്ക് അത് സ്വീകരിക്കാനായില്ല. പല ദൈവങ്ങളെയും കൂടി മുഹമ്മദേ നീ ഒന്നാക്കി മാറ്റുകയാണോ? തെല്ലൊരു അവിശ്വാസ്യതയോടെയാണവർ ചോദിച്ചത്. ഇവരെ തൗഹീദിന്റെ വക്താക്കളാക്കാൻ നബി (സ്വ) കഠിനാധ്വാനം ചെയ്തു. പലപ്പോഴും വിയോജിപ്പ് അക്രമാസക്തമായപ്പോൾ നബി (സ്വ) ആത്മ കൈ കെ. ത്വാഇഫിൽ വെച്ച് എല്ലാം നശിപ്പിക്കപ്പെടുമായിരുന്നു. സ്വജനതയുടെ കല്ലേറ് കാരണം തളർന്നവശനായി ഇരുന്ന് പോയ ആ മഹാനുഭാവൻ ഒന്ന് തലയാട്ടിയാൽ മതിയായിരുന്നു. ത്വാഇഫ് കീഴ്മേൽ മറിയാൻ. പക്ഷേ, നബി (സ്വ) അത് ചെയ്തില്ല. അവരുടെ സന്താനങ്ങളെങ്കിലും തൗഹീദിലേക്ക് വരുമെങ്കിൽ അതാണ് നല്ലത്. ഉന്മൂലനാശം കൊ് ആ വിദൂര സാധ്യത പോലും അസ്തമിക്കും. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. കാലക്രമത്തിൽ ഇസ്ലാിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. ഒരു പ്രവാഹം പോലെ. ബിംബങ്ങൾക്ക് വിലകുറഞ്ഞു. ജീവനില്ലാത്ത, സ്വയം പ്രതിരോധിക്കാനാകാത്ത വസ്തുക്കളെ ആർക്കു വേണം? അറബികൾ ചോദിച്ചു തുടങ്ങി.
സമൂഹത്തിൽ നില നിന്നിരുന്ന സർവ്വ ചങ്ങലകളെയും നബി (സ്വ) പൊട്ടിച്ചെറിഞ്ഞു. മനഷ്യന്റെ പിരടികളിൽ ഭാണ്ഡം പോലെ കനം തൂങ്ങിയിരുന്ന ആഢ്യവർഗ്ഗത്തിന്റെ മേൽക്കോയ്മയും കയ്യൂക്കുള്ളവന്റെ മേധാവിത്വവും ജനങ്ങളുടെ മനോവീര്യവും സ്വാതന്ത്ര്യവും ഹനിച്ചു കൊ ിരുന്നു. ഈ അനീതിക്ക് തടയിടാൻ പ്രവാചകൻ (സ്വ) പ്രവർത്തിച്ചു. മക്കയിലെ നീതി ശാസ്ത്രം പൊളിച്ചെഴുതി. നീതിയും സമത്വവും അടിസ്ഥാന മാനദണ്ഡങ്ങളായി സ്വീകരിച്ചു. ഭൗതികമായ സ്ഥാനമാനങ്ങൾ നീതി നടപ്പാക്കുന്നതിൽ സ്വാധീനിച്ചില്ല. തെറ്റുകൾക്ക് എല്ലാവരും ശിക്ഷ അനുഭവിക്കേി വന്നു. എന്റെ മകൾ ഫാത്വിമ മോഷ്ടിച്ചാലും കൈ മുറിക്കുമെന്ന് പറയാൻ നബി (സ്വ) യെ കൂടാതെ മറേറത് പരിഷ്കർത്താവിനാണ് ലോകത്ത് കഴിഞ്ഞത്?
സാമ്പത്തിക ചൂഷണങ്ങൾ എല്ലാ അർഥത്തിലും ആറാം നൂറ്റാിനെ ഗ്രസിച്ചിരുന്നു. വിവിധതരം ചൂഷണങ്ങൾ പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കാൻ മാത്രം രൂക്ഷവും വിപൽക്കരവുമായി നിലകൊ . ഉള്ളവൻ വീം ഉള്ളവനായി മാറുന്നു. ഇല്ലാത്തവൻ വരും ഇല്ലാത്തവനായി മാറുന്ന അഴകൊഴമ്പൻ വ്യവസ്ഥിതിയാണ് സാമ്പത്തിക രംഗത്തുായിരുന്നത്. അതൊരു വ്യവസ്ഥിതിയായിരുന്നില്ല. ആഢ്യവർഗ്ഗത്തിൽ രൂപം കൊ ഒരു തരം ജീർണ്ണതയായിരുന്നു. പാവപ്പെട്ടവൻ ഈ ജീർണ്ണതക്ക് മുമ്പിൽ നിസ്സഹായതയോടെ, നിറ കണ്ണുകളോടെ നിൽക്കി വന്നു. നബി (സ്വ) വന്ന ശേഷം ഇത്തരം ചൂഷണങ്ങൾ നിരോധിക്കപ്പെട്ടു. പലിശയും ചൂതും സാമ്പത്തിക വഞ്ചനകളും നിർത്തൽ ചെയ്തപ്പോൾ സാമ്പത്തിക മേഖലയിൽ നവ ജീവന്റെ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു. പാവപ്പെട്ടവന്റെ മനസ്സിൽ കുളിർ മഴ പെയ്തു.
ദരിദ്രരെ സംബന്ധിച്ചിടത്തോളം നിർബന്ധിത ദാനം അവർണനീയമായ അനുഗ്രഹമായി മാറി. വാർഷിക ബജറ്റിൽ സംഭവിക്കുന്ന കമ്മി വർഷാന്തമുള്ള സകാത്ത് മുഖേന നികത്തപ്പെട്ടു. ജനങ്ങളുടെ സ്വപ്നത്തിലെ ക്ഷേമ രാഷ്ട്രമായി അത് മാറി. ഇസ്ലാമും അതിന്റെ പ്രവാചകനും ഈ മാറ്റത്തിന് നേതൃത്വം നൽകി. വിശ്വമാനവികതക്ക് അടിത്തറയിട്ടത് നബി (സ്വ) യായിരുന്നു. വിവിധങ്ങളായ മേൽകോയ്മകൾ അടിസ്ഥാനമാക്കി കലഹിച്ച് കഴിഞ്ഞ ജനതയെ ഏക മാനവിക വീക്ഷണത്തിൽ ഒരുമിക്കാൻ അവിടുന്ന് പരിശീലിപ്പിച്ചു. ഖുർആനിന്റെ ഉൽബോധനങ്ങൾക്ക് മക്കയുടെ മനസ്സിൽ അതിവേഗം വേരോടാൻ കഴിഞ്ഞു. സാമൂഹിക അസമത്വം ഉഛാടനം ചെയ്യപ്പെട്ടു. “തഖ്വ്” മാനദണ്ഡമാക്കി മനുഷ്യന് “പവർ നിശ്ചയിക്കപ്പെട്ടു. അവർ ഫഖീറോ അപ്രശസ്തനോ ആകാം. തഖ് വയില്ലാത്തവർ മൃഗം പോലെ ഗണിക്കപ്പെട്ടു. അവർ പണക്കാരനോ പ്രതാപിയോ ആകാം. ഇസ്ലാം അത് നോക്കിയില്ല. ജീവിതത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ നബി (സ്വ) നടപ്പിൽ വരുത്തി. നിയമങ്ങൾ അടിച്ചേൽപിക്കുകയായിരുന്നില്ല. അവ അനുസരിക്കാൻ മാത്രം പക്വമായ മനസ്സുകളെ സജ്ജമാക്കിയിരുന്നു. ധർമ്മ ബോധമുള്ളവർക്കേ നിയമങ്ങൾ ഫലപ്പെടൂ. ലോകത്ത് ഒരിക്കലും നിയമങ്ങൾക്ക് കുറവുായിട്ടില്ല. പ്രാകൃത കാലം തൊട്ട് വ്യവസ്ഥകളുായിരുന്നു. പക്ഷേ, അവ അനുസരിക്കാൻ ധാർമിക ബോധമുള്ളവരായിരുന്നില്ല. നബി (സ്വ) ഈ സാഹചര്യം ഇല്ലാതാക്കി. നിയമങ്ങളെ അനുസരിക്കാൻ അറിയുന്ന, കൂടുതൽ വിലക്കുകൾ ചോദിച്ചു വാങ്ങുന്ന സമൂഹത്തെ രൂപപ്പെടുത്തി. ഉമർ (റ) നെ നോക്കുക. അദ്ദേഹം പലപ്പോഴും വിലക്കുകൾ ആവശ്യപ്പെട്ടു. മദ്യ നിരോധനത്തിനും പർദ്ദയുടെ വിധിയിലും ഇത് കാണാം. ദുർവൃത്തികളുടെ നിഷ്കാസനത്തിൽ ആവാച്യമായ പരിവർത്തനമാണ് പ്രവാചകൻ കാഴ്ചവെച്ചത്. ചരിത്രം രേഖപ്പെടുത്തിയ വിപ്ലവമായിരുന്നു അത്. മദ്യം അറബികളുടെ സ്വഭാവമായിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു. മദ്യമില്ലാത്ത രാത്രി അചിന്ത്യം. സമൂഹത്തിൽ വേരൂന്നിയ മിക്ക അനാചാരങ്ങൾക്കും ഉറവിടമായി മദ്യം വർത്തിച്ചു. കാലുറക്കാത്ത യുവത ലോകത്താകെ മരവിപ്പ് സൃഷ്ടിച്ചു. നിർമ്മാണവും വികസനവും മുടങ്ങി. ലോകം മുരടിച്ചു നിന്നു. വിശക്കുമ്പോൾ കൊള്ളയടിക്കുക. വഞ്ചനയിലൂടെ സമ്പാദിക്കുക, വളഞ്ഞ മാർഗ്ഗങ്ങളൊക്കെയും സ്വീകരിക്കാൻ അവർ നിർബന്ധിതരായി. മദ്യത്തിന്റെ അതി പ്രസരത്തിൽ നിർമാണാത്മകമായ മനസ്സോ ശരീരമോ ഉാകില്ല. നബി (സ്വ) ഇത് മനസ്സിലാക്കി. മദ്യത്തിനെതിരെ ആസൂത്രിതമായി കരുക്കൾ നീക്കി. ഈ അശുദ്ധ പാനീയത്തിനെതിരെ മനുഷ്യ മനസ്സുകളിൽ ശത്രുത സൃഷ്ടിച്ചു. ക്രമേണ മദ്യത്തെ അവർ വെറുക്കാൻ തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായി ഖുർആന്റെ നിരോധനം വന്നപ്പോഴേക്കും മദ്യം വെടിയാൻ ആ മനസ്സുകൾ പാകമായിക്കഴിഞ്ഞിരുന്നു. മോന്തി മോന്തി കുടിച്ചവർ ഇന്ന് മദ്യത്തിന്റെ ശത്രുക്കളാണ്. വസ്ത്രത്തിൽ ഒരു തുള്ളി വീണ് പോയാൽ കഴുകാതെ നിസ്കരിക്കാൻ പാടില്ല. മദ്യം വർജ്യം മാത്രമല്ല. മലിനം കൂടിയാണ്.
വേശ്യാവൃത്തിയും കൊലയും കൊള്ളയുമെല്ലാം ആറാം നൂറ്റാിലെ ജീവിത വൃത്തികളായി അംഗീകരിക്കപ്പെട്ടിരുന്നു. അതൊന്നുമില്ലാതെ എന്ത് ജീവിതം. ഇതായിരുന്നു ആ മനുഷ്യരുടെ മനോ നില. ഇസ്ലാം ഇത് മാറ്റിയെടുത്തു. അടിസ്ഥാനപരമായ ധർമ്മ വിപ്ലവത്തിലൂടെയാണ് അത് സാധിച്ചത്. ഇസ്ലാമിന് മാത്രം കഴിഞ്ഞ വിപ്ലവമായിരുന്നു അത്. അനീതിയില്ലാത്ത ഭരണവും ധർമ്മനിഷ്ഠ ജീവിതവുമായാൽ സ്വസ്ഥതക്ക് മറ്റെന്താണ് വേത്? വിദ്യാഭ്യാസ രംഗത്തും നബി (സ്വ) ശ്രദ്ധ പതിപ്പിച്ചു. അക്ഷരങ്ങളുടെ വെളിച്ചവുമായി പ്രവാചകൻ (സ്വ) ജനമധ്യത്തിലേക്കിറങ്ങി. വായിക്കുക... എന്ന ആഹ്വാനവുമായിട്ടാണ് ഖുർആന്റെ പ്രഥമ വാക്യം അവതരിക്കപ്പെടുന്നത്. എഴുതാനുള്ള പേനയും ഖുർആൻ തൊട്ടടുത്ത് പരിചയപ്പെടുത്തി. ആറാം നൂറ്റാിൽ തന്നെ അക്ഷരങ്ങളാൽ വിപ്ലവം തീർക്കുന്ന വിദ്യ നബി (സ്വ) പ്രയോഗിക്കുകയായിരുന്നു. മലകളിൽ ആടും ഒട്ടകവും മേച്ച് നടന്നിരുന്ന അറബികൾ ഇതോടെ ലോകത്തിന്റെ നെറുകയിലെത്തി. തിന്നാൻ മാത്രമറിയാവുന്ന അറബികളെ കൊ് മറ്റു ചിലതൊക്കെ സാധിക്കുമെന്ന് ഹിർഖലിനും ഖൈസറിനും ബോധ്യപ്പെട്ടു. വിദ്യ നുകരാൻ ആവശ്യമെങ്കിൽ ചൈന വരെ പോകണമെന്ന് നബി (സ്വ) ഉൽബോധിപ്പിച്ചു. അറിവ് അവിടെയാണെങ്കിൽ അങ്ങോട്ട് പോകണമെന്ന് നബി (സ്വ) പറഞ്ഞു. ആഹ്വാനം അക്ഷരം പ്രതി മാനിക്കപ്പെട്ടു. മുസ്ലിം പ്രതിഭകൾ ലോകത്താകെ അറിവിന് വേി കറങ്ങി നടന്നു. ഗ്രന്ഥങ്ങൾ രചിച്ചു. അത് പിന്നീട് ഇസ്ലാമിന്ന് മുതൽക്കൂട്ടായി. ഗ്രന്ഥചിതലരിക്കാത്തതായി ഇന്ന് നിലവിലുള്ള മതം ഇസ്ലാമാകാൻ കാരണം ഇതായിരുന്നു. സാമൂഹ്യജീവിയെന്ന നിലയിൽ മനുഷ്യനെ ജീവിക്കാൻ പഠിപ്പിക്കുകയാണ് നബി (സ്വ) ചെയ്തത്. ജീവിതത്തിന്റെ ഓരോ മേഖലയിലും അനിവാര്യമായും പാലിക്കപ്പെടേ നിയമങ്ങൾ അപ്പപ്പോൾ നൽകികൊിരുന്നു. നിയമങ്ങൾ പറയുകയല്ല അത് പ്രയോഗിക്കുകയായിരുന്നു. നബി (സ്വ) നൽകിയ എല്ലാ തരം വിജ്ഞാനവും മനുഷ്യ ജീവിതത്തിൽ ഫലപ്പെട്ടു.
ആധുനിക യുഗത്തിൽ മനുഷ്യൻ സ്വീകരിച്ച വിദ്യാഭ്യാസ രീതി കേവലം പ്രഹസനമാണ്. ഏതോ ഉന്നത പ്രതിഭകൾക്ക് മാത്രം ജീവിതത്തിൽ ഉപയോഗപ്പെടുന്ന കുറെ സാങ്കേതികത്വങ്ങൾ വിജ്ഞാനമെന്ന പേരിൽ നൽകപ്പെടുന്നു. കച്ചവടത്തിനും കൃഷിക്കും പുറപ്പെടുന്നവരുടെ മുമ്പിൽ ആറ്റം വിഭജിക്കാമോ എന്ന ചർച്ചക്ക് എന്തു പ്രസക്തി. പ്രായോഗിക വിദ്യാഭ്യാസമാണ് നൽകപ്പെടേത്. നബി (സ്വ) നൂറ്റകൾക്ക് മുമ്പ് ഇത് തെര്യപ്പെടുത്തിയിരുന്നു. പക്ഷേ നൂറ്റാ കൾക്ക് ശേഷവും ഇത് അവഗണിക്കപ്പെട്ടു. ഫലമോ തൊഴിലില്ലായ്മ പെരുകുന്നു. നമുക്കിന്നുള്ളത് ബിരുദധാരികൾ മാത്രമാണ്. മനുഷ്യർക്കിടയിൽ എല്ലാ നിലക്കുമുള്ള കൂട്ടായ്മ തന്നെ നബി (സ്വ) സൃഷ്ടിച്ചു പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ഒരു സമൂഹം ഒറ്റ മനസ്സ് പോലെ ജീവിച്ചു. സമാധാനത്തിന് ഇതിൽ പരം മറെറാന്നും വേതില്ല. അവരായിരുന്നല്ലൊ ആറാം നൂറ്റാിലെ വൻ ശക്തികൾ.
Created at 2024-10-30 09:40:19