കുടുംബ ജീവിതം

അഖില ലോകത്തിനും അനുഗ്രഹമായ പ്രവാചകപ്രഭു മുഹമ്മദ് മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം കുടുംബനാഥനെന്ന നിലയിൽ ഏറ്റവും മാതൃകാപരമായ ജീവിതമാണ് നയിച്ചിരുന്നതെന്ന വസ്തുത ആ ജീവിതം മുഴുവൻ പരിശോധിച്ചാൽ വ്യക്തമാവും. തിരുമേനി തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജാബീവിയെ വിവാഹം ചെയ്തു. മഹതി മരണപ്പെടു ന്നതുവരെ മറ്റൊരു സ്ത്രീയെപ്പറ്റിയും തിരുമേനി ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവരുടെ മരണശേഷം രുവർഷം --- അദ്ദേഹം ഏകാകിയായി കഴിഞ്ഞു. തുടർന്ന് നാലു കൊല്ലത്തിനിടയ്ക്ക്, അതായത് തിരുമേനിയുടെ അമ്പത്തിആറാം വയസ്സിനിടയിൽ സൗദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയായി. ആ സന്ദർഭത്തിൽ ആഇശാബീവിക്ക് പ്രായപൂർത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അമ്പതു വയസ്സിനും അറുപതു വയസ്സിനുമിടയിൽ ഒമ്പതു ഭാര്യമാരെ തിരുമേനി വിവാഹം ചെയ്യുകയുായി.

പല വിവാഹങ്ങൾ കാരണം പ്രവാചകദൗത്യം തിരുമേനി വിസ്മരിക്കാനിടയാകില്ലേ എന്നൊരു സംശയം ചിലർക്കുായേക്കാമെങ്കിലും, യഥാർഥത്തിൽ നബിതിരുമേനി ആ പുണ്യകർമ്മങ്ങൾ വിസ്മരിക്കുകയല്ല ചെയ്തത്. ഭാര്യാസന്താനങ്ങളോടൊപ്പം കഴിഞ്ഞിരുന്ന സമയങ്ങളിൽ അവരിലേക്കും പ്രവാചകദൗത്യം നിർവ്വഹിക്കുകയായിരുന്നു ചെയ്തത്. അനാഥനായി വളർന്ന നബിതിരുമേനി യൗവ്വനത്തിലേക്കു കാലൂന്നുമ്പോൾ ദരിദ്രനായിരുന്നു. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തിൽ അബൂത്വാലിബിനെ സഹായിച്ചിരുന്ന ആ ഇരുപത്തഞ്ചുകാരൻ വിവാഹ ത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. മാതാവായ ആമിനാബീവിയേയും മുലകൊടുത്തു വളർത്തിയ ഹലീമാബീവിയേയും കുറിച്ചുള്ള ഊഷ്മളവും സ്നേഹമസ്യവുമായ സ്മരണകളൊഴിച്ചാൽ തണലാവണ്യത്തിന്റെ പ്രചോദനങ്ങൾക്കൊന്നും അവിടുന്ന് വശംവദനായിരുന്നില്ല.

ഇക്കാലത്ത് മക്കയിൽ ഖദീജ എന്ന ഒരു വിധവ ഉായിരുന്നു. ഗണ്യമായ സമ്പത്തും വലിയൊരു വ്യാപാരവും വിട്ടേച്ച് അവരുടെ ഭർത്താവ് മരിച്ചിട്ട് അധികനാളായില്ല. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊപോകാനും മരുഭൂമിക്കപ്പുറം ദീർഘയാത്ര നടത്താനും കഴിവുള്ള ഒരാളെ തേടുകയായിരുന്നു ഖദീജ. അബൂത്വാലിബിന്റെ സഹോദരപുത്രനായ മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവർ കേട്ടിരുന്നു. "അൽഅമീൻ എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹത്തെ അവർ വിളിച്ചു വരുത്തി.

നാല്പതു വയസ്സിനോടടുത്ത്, എന്നാൽ യൗവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയിൽ മുഹമ്മദ് കത്. കുറിയ ദേഹപ്രകൃതി, പ്രസാദാത്മകമായ വട്ടമുഖം, ആഭിജാത്യം സ്ഫുരിക്കുന്ന മൃദുലകരങ്ങൾ. ഖുറൈശി കുടുംബത്തിൽ തന്നെയാണ് ഖദീജയുടെയും ജനനം. ഖുവൈലിദിന്റെ മകൾ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താൽ വിഖ്യാത സമ്പന്നതയിൽ വലിയ അന്തരമുങ്കിലും മുഹമ്മദ് തന്റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവൾക്ക് സന്തോഷമായി. മുഹമ്മദിന്റെ പെരുമാറ്റം അവൾക്കിഷ്ടമായി. മാന്യവും വിശ്വസ്ത വുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജയെ സേവിക്കുന്നതിന് നബിക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൗത്യം ഏറ്റെടുത്തു. അബൂത്വാലിബിന്റെ സഹോദരപുത്രൻ എന്ന നിലയിൽ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളിൽ അറിയപ്പെട്ടിരുന്നു. കച്ചവടക്കാർ പുത്തൻ ചരക്കുകളുമായുള്ള മുഹമ്മദിന്റെ വരവിനെ സഹർഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും പതറയിലും കാഫിലോ, ഇത് ഗ്രാമങ്ങളിലും നബി തന്റെ ചരക്കുകൾ വിറ്റഴിച്ചു. ഗണ്യമായ ലാഭമാക്കിക്കൊാണ് അവിടുന്ന് മടങ്ങിയത്. നബിയുടെ കൂടെ യാത്ര ചെയ്ത മൈസ് എന്ന ഭത്യൻ അദ്ദേഹത്തിന്റെ വിജയങ്ങളത്രയും ഖദീജയെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടർന്ന് നബിയുമായുള്ള കൂടിക്കാഴ്ച ഖദീജയുടെ മനസ്സിൽ അഗാധമായ പ്രതികരണ ങ്ങളുാക്കി. ഖദീജയുടെ മാന്യമായ പെരുമാറ്റവും സൗമ്യമായ സംഭാഷണവും സർവ്വോപരി തന്നിൽ കാണിച്ച് വിശ്വാസവും പ്രവാചകന് ഇഷ്ടപ്പെട്ടിരുന്നു. തന്റെ മനസ്സ് പൂർണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോൾ ഖദീജ ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്റെ അഭിലാഷം അറിയിക്കുകയും നബി അത് സസന്തോഷം സ്വീകരിക്കുകയുമാണുായത്. വിവരം അബൂത്വാലിബ് അറിഞ്ഞു സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു: "നമ്മെ ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും പിൻമുറക്കാരാക്കിയ അല്ലാഹുവിന് സ്തുതി. ഈ പുണ്യഭൂമി നമുക്കു നൽകിയ, നമ്മെ തീർഥാലയത്തിന്റെ സംരക്ഷകരും മനുഷ്യരുടെ വിധികർത്താക്കളുമാക്കിയ തമ്പുരാൻ വാഴ്ത്തപ്പെടട്ടെ. സൗഭാഗ്യകരമായ സംഭവങ്ങളൊന്നു മു ായിട്ടില്ലെങ്കിലും അബ്ദുല്ലയുടെ മകനും എന്റെ സഹോദരപുത്രനുമായ മുഹമ്മദ് ബുദ്ധിശക്തിയിലും മഹത്വത്തിലും ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ഗോത്രത്തിൽ ആരെയും കവച്ചുവെക്കുന്നു. മുഹമ്മദ് ഖദീജയെയും ഖദീജ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നു്. അതുകൊ ഞാൻ അവരെ ഭാര്യാഭർത്താക്കന്മാരാക്കുന്നു. വിവാഹാഘോഷത്തിനാവശ്യമായ ഇഷ്ടദാനം നൽകുന്നതിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുകയും ചെയ്യുന്നു.

ഇരുപത് ഒട്ടകങ്ങൾ കൊ് ഖദീജ തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കൾ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊാടി. ഖുറൈശി പ ധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅ്ബയുടെ കൈകാര്യകർത്താവെന്ന നിലയിൽ അബൂത്വാലിബ് വിവാഹകർമ്മങ്ങൾക്ക് നേതൃത്വം നൽകി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേി അവിടുന്ന് അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി കൈകടത്തിയില്ല. ഐശ്വര്യം തന്റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേ. അതുതന്നെ അതീവ ലളിതം. എന്നാൽ സുഹൃത്തുക്കളെയും സഹായാർഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഖദീജയോട് ശിപാർശ ചെയ്ത് അവർക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ പാവങ്ങളെ സഹായിക്കുന്നതിൽ അവർ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികൾ പാവങ്ങൾക്ക് എന്നും തുണയായി വർത്തിച്ചു. ഖദീജ പ്രവാചകരെ വിളിച്ചിരുന്നത് അബ്ദുൽഖാസിം എന്നായിരുന്നു.

മുമ്പത്തെപ്പോലെയല്ല അവിടുന്ന് ഇപ്പോൾ. ചങ്ങാതിമാർ അപൂർവ്വം. ചെറുപ്പക്കാരുടെ കൂട്ടത്തിൽ അവരെ കത്താനാവില്ല. സാമൂഹിക പരിപാടികളിൽ നിന്നെല്ലാം അവിടുന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. സദാ മൗനിയായി, മിതഭാഷിയായി ആത്മപരിശോധന നടത്തുന്നതായി കാണപ്പെട്ടു. എന്തിനാണവിടുന്ന് കുന്നുകളിലൂടെ ഇത്രയും നേരം അലയുന്നത്? കുടുംബത്തിൽ നിന്നും അകന്നു നിൽക്കുന്ന ഈ സമയമെല്ലാം എന്താണ് ചെയ്യുന്നത്?

പലപ്പോഴും അവിടുന്ന് അഗാധചിന്തയിലാതുപോലെ കാണപ്പെട്ടു. കൂടുതൽ കൂടുതൽ ഏകാകിയായിത്തീർന്നു. ഹിറാഗുഹയിൽ നബി അല്ലാഹുവിനെ എങ്ങനെയാണ് ആരാധിച്ചിരുന്നതെന്നറിയില്ല. ഏതായാലും ധ്യാനനിരതനായിരുന്നു. സൃഷ്ടികർത്താവിന്റെ സവിശേഷതകളെക്കുറിച്ചും സൃഷ്ടികളുടെ അവസ്ഥകളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു കൊ ിരുന്നു. മരങ്ങൾ തണൽ വിരിക്കാത്ത, പൂക്കൾ വിരിയാത്ത, നദികളൊഴുകാത്ത ആ ഇരു കുന്നുകൾക്കിടയിൽ വാ പിളർത്തി നിൽക്കുന്ന ചെങ്കുത്തായ പാറകൾക്കിടയിൽ ഹിറാഗുഹയിൽ തിരുമേനി അത്യഗാധമായ ധ്യാനത്തിലായിരുന്നു. വളരെക്കാലം. ക്രിസ്താബ്ദം 610 ആഗസ്റ്റ് 16. ചന്ദ്രവർഷക്കണക്കനുസരിച്ച് തിരുമേനിക്ക് നാൽപ്പതു വയസ്സും 6 മാസവും 16 ദിവസവും പൂർത്തിയായ ദിവസം. സൗരവർഷക്കണക്കുപ്രകാരം മുപ്പത്തൊമ്പതു വയസ്സും 3 മാസവും 16 ദിവസവും. അന്നു രാത്രിയാണ് ആ മഹാസംഭവം ഹിറാഗുഹയിൽ അരങ്ങേറിയത്. ജിബ്രീൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് വഹ്യ് നൽകി. തീർത്തും അപരിചിതമായ അനുഭവം. നബി ഭയന്നുപോയി. അവിടുന്ന് വീട്ടിലെത്തി പത്നിയോട് സംഭവം വിവരിച്ചു. ഖദീജ തിരുമേനിയെ ആശ്വസിപ്പിച്ചുകൊ് പറഞ്ഞു. “ദൈവത്തിൽ നിന്നുള്ള രക്ഷയാണിത്. എന്റെ പ്രിയ ഭർത്താവേ! ആ വാനലോകതൻ താങ്കളെ അസ്വസ്ഥനാക്കുകയില്ല. താങ്കൾ ബന്ധുക്കളെ സ്നേഹിക്കുന്നു. അയൽക്കാരുമായി സ്നേഹത്തിൽ കഴിയുന്നു. ദരിദ്രർക്കു ദാനം നൽകുന്നു. അഗതികളെ സൽക്കരിക്കുന്നു. താങ്കൾ വാക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നീതിയെയും സന്മാർഗ്ഗത്തെയും കാത്തുരക്ഷിക്കുന്നു താങ്കൾ.” പ്രിയപത്നിയുടെ ആശ്വാസവചനങ്ങൾ. ലോകചരിത്രത്തിൽ ഇപ്രകാരം സ്വന്തം പത്നിയാൽ പുകഴ്ത്തപ്പെട്ടവർ വളരെ അപൂർവ്വമത.

നബിക്കു ദിവ്യദൗത്യം ലഭിച്ച പത്താമത്തെ വർഷത്തിൽ പിതൃവ്യൻ അബൂത്വാലിബ് രോഗബാധിതനായി. എൺപതു കഴിഞ്ഞ അദ്ദേഹം മരണമടഞ്ഞു. തിരുമേനിയെ സംബന്ധി ച്ചേടത്തോളം പിതൃവ്യന്റെ വിയോഗം തീരാനഷ്ടമായിരുന്നു. ഖുറൈശികൾക്കും അവരുടെ ഉപജാപങ്ങൾക്കുമിടയിൽ അഭേദ്യമായ കോട്ടയായിരുന്നു പിതൃവ്യൻ അബൂത്വാലിബ് ജീവിച്ചിരുന്നപ്പോൾ തന്റെയും ആത്മസുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് തിരുനബിക്ക് ഏറെ വേവലാതിയായിരുന്നില്ല. ഇപ്പോൾ ആ താങ്ങും തണലും എന്നെന്നേക്കുമായി നഷ്ടമായി. ആ വർഷം തന്നെ അബൂത്വാലിബിന്റെ പിന്നാലെ. പ്രാണപ്രേയസി ഖദീജയും രോഗബാധിതയായി. ഇതുക് പുത്രി ഫാത്വിമ ആകെ തകർന്ന നിലയിലായി. ഇനി എണ്ണപ്പെട്ട നിമിഷങ്ങളേ ഉള്ളുവെന്ന് നബിക്കു മനസ്സിലായി. അവിടുന്ന് നിദ്രാവിഹീനനായി അവരെ പരിചരിച്ചുകൊിരുന്നു. നബിയുടെ മടിയിൽ തലവെച്ചുകെട്ട് അവർ എന്നെന്നേക്കുമായി കണ്ണടച്ചു. ഖദീജയുടെ മരണം വലിയ ആഘാതമാണ് പ്രവാചകരിൽ ഏൽപ്പിച്ചത്. ഏറ്റവും വിഷമം നിറഞ്ഞ പ്രതിസന്ധികളിൽ ഖദീജാബീവിയുടെ നിഷ്കളങ്ക പ്രേമവും അചഞ്ചല വിശ്വാസവുമായിരുന്നു നബിക്കു താങ്ങും തണലുമായി വർത്തിച്ചിരുന്നത്. ആ മഹതിയുമൊത്തുള്ള ദാമ്പത്യ മധുരസ്മരണകൾ ജീവിതകാലം മുഴുവനും അവിടുന്ന് അയവിറക്കിക്കൊിരുന്നു.

ഖദീജാബീവിയുമൊത്തുള്ള നബിയുടെ ദാമ്പത്യജീവിതം എത്രയും ആനന്  ദായകമായിരുന്നു. അവർക്ക് രു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാർ ശൈശവത്തിൽ തന്നെ മതിയടഞ്ഞു. സൈനബാ. റുഖയാ, ഉമ്മുകുൽസൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാർ. ആൺകുഞ്ഞുങ്ങളുടെ മരണങ്ങൾ മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആൺകുട്ടികൾ മരണമടഞ്ഞപ്പോൾ സൈദ്ബ്നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവി വിലക്കുവാങ്ങിയ ഈ കുട്ടിയെ അവർ നബിക്കു ദാനം ചെയ്യുകയും നബി സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുായത്.

മൂത്തമകളായ സൈനബിനെ അവർ അസീസ് റാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുൽസുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊ് വിവാഹമോചനം ചെയ്യിക്കുകയാണുായത്. ഇവരെ രുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്. നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവർ രുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റാ അലിയ്യിബ്നു അബൂത്വാലിബ് വിവാഹം ചെയ്തു. നബിയെ അതിജീവിച്ച് പുത്രി ഇവൾ മാത്രമായിരുന്നു. എന്നാൽ പിതാവിന്റെ മരണം മൂലമായ ദുഃഖഭാരത്താൽ ആറുമാസം കഴിയുന്നതിനു മുമ്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.

അലി ഫാത്വിമാ ദമ്പതികളിലായ പുത്രന്മാരാണ് ഹസൻ, ഹുസൈൻ എന്നിവർ. പ്രവാചക കുടുംബത്തിന്റെ കണ്ണികൾ അറ്റുപോകാതെ നിലനിർത്തിയവരാണവർ. നബിയുടെ പത്നിമാരിൽ ആഇശാബീവി മാത്രമായിരുന്നു കന്യക. ഏഴാം വയസ്സിൽ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ർ (റ) ന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. തിരുമേനി മദീനയിൽ എത്തി എട്ടുമാസങ്ങൾക്കു ശേഷം ആഇശാബീവിയും മദീനയിൽ വന്നു ഭർത്താവിന്റെ വീട്ടിൽ താമസമാക്കി. അതിനു ശേഷമാണ് അവർക്കു പ്രായം തികഞ്ഞത്. ഹസ്റത്ത് സൗദാ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രു വർഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയിൽ നിന്നു തിരിച്ചു വരുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട് അവർ തിരുമേനിയെ
സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കൽ നബിയുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്, റുഖിയ്യ, ഉമ്മുകുൽസൂം, ഫാത്വിമാ തുടങ്ങിയ പെൺമക്കളെ സംരക്ഷിക്കേ ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൗദാബീവി ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുമ്പോൾ തിരുമേനിക്കായിരുന്നു. കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത അമ്പതുവയസ്സ് കഴിഞ്ഞ സൗദാബീവി തിരുമേനിയുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളിൽ നിന്നു നബിക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹ, സൈനബ്, ഉമ്മുസൽമ, ജുവൈരിയ്യ, ഉമ്മുഹബീബ്, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം
വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുൽ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് തിരുമേനിക്ക് സമ്മാനമായി നൽകിയ സ്ത്രീയാണ്. അവരേയും തിരുമേനി വിവാഹം ചെയ്തു. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൗഹൃദബന്ധമായി.

നബിയുടെ അറുപതാമത്തെ വയസ്സിൽ മാരിയ്യത്തുൽ ഖിബ്ത്വിയ്യയിൽ നബിക്കു ജനിച്ച് അരുമ സന്താനമാണ് ഇബ്രാഹീം. 16 മാസം പ്രായമായപ്പോൾ ഈ കുഞ്ഞിന് രോഗം ബാധിച്ചു. രോഗവിവരമറിഞ്ഞു നബി അബ്ദുർറഹ്മാൻ ബ്നു ഔഫിന്റെ തോളത്ത് പിടിച്ചുകൊ വീട്ടിലേക്ക് കയറി വന്നു. മാരിയ്യത്തുൽ ഖിബ്ത്വിയ്യയുടെ മടിയിൽ ഇബ്റാഹീം ആസന്ന മരണനായി കിടക്കുന്നു. നബി ഉടനെ കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി. തിരുമേനിയുടെ കൈകൾ വിറക്കുകയും ഹൃദയം ഉച്ചത്തിൽ സ്പന്ദിക്കുകയും ചെയ്തുകൊിരുന്നു. കുഞ്ഞിനെ നോക്കി ഇപ്രകാരം പറഞ്ഞു: “അല്ലയോ ഇബ്റാഹീം, ദൈവേച്ഛക്കു വിരുദ്ധമായി ഞങ്ങൾക്കു നിന്നെ സഹായിക്കുവാൻ കഴിയുകയില്ല... അദ്ദേഹം കൂടുതൽ ഉരിയാടാനാവാതെ നിരുദ്ധകണ്ഠനായി. കണ്ണുനീർ വാർത്തു. ആ കൈക്കുഞ്ഞ് അന്ത്യശ്വാസം വലിച്ചു.

ദുഃഖം അല്പമൊന്നു ശമിച്ചപ്പോൾ നബി പറഞ്ഞു: “അല്ലയോ ഇബ്റാഹീം, അല്ലാഹുവിന്റെ കല്പനയും സത്യവും അവന്റെ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുന്നവയും അല്ലാതിരുന്നുവെങ്കിൽ, നിനക്കുവേി ഇതിൽ കൂടുതലായി ഞങ്ങൾ ദുഃഖപ്രകടനം നടത്തുമായിരുന്നു. നിശ്ചയമായും നാം അല്ലാഹുവിനുള്ളതാണ്; അല്ലാഹുവിങ്കലേക്കു നാം മടങ്ങുകയും ചെയ്യും. നബിയുടെ അഗാധദുഃഖം കു വസ്മയിച്ചുപോയവരോട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ദുഃഖത്തെ ഞാൻ നിരോധിച്ചിട്ടില്ല. ഉച്ചത്തിൽ നിലവിളിക്കുന്നതിനെയാണ് വിരോധിച്ചിട്ടുള്ളത്. ആർദ്രതയുടെയും സ്നേഹത്തിന്റെയും ഫലം അനുവദിക്കുന്നതിൽ നിന്നും നിങ്ങളുടെ ഹൃദയത്തെ തടയുവാൻ നിങ്ങൾക്കു സാധിക്കുകയില്ല. മറ്റുള്ളവരോട് കാരുണ്യവും സ്നേഹവും കാണിക്കാത്തവരുടെ നേർക്ക് അല്ലാഹുവും കാരുണ്യവും സ്നേഹവും
കാണിക്കുകയില്ല.'

യാദൃശ്ചികമെന്നോണം ഇബ്റാഹീമിന്റെ മരണദിവസം സൂര്യഗ്രഹണമായി. ഇതൊരത്ഭുത സംഭവമാണെന്നും പ്രവാചക പുത്രന്റെ മരണത്തിൽ ആകാശവും ഭൂമിയും ദുഃഖിക്കു കയാണെന്നും ജനങ്ങൾ പറയാൻ തുടങ്ങി. ഇതറിഞ്ഞപ്പോൾ നബി അവരോടു പറഞ്ഞു: 'സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്. ഒരു മനുഷ്യന്റെ ജനനമോ മരണമോ അവയുടെ ഗ്രഹണങ്ങൾക്കു കാരണമാകുന്നില്ല.' ഇത്തരം ഗ്രഹണങ്ങൾ സംഭവിക്കുമ്പോൾ പ്രാർഥനകൾ മൂലം അല്ലാഹുവിനെ സ്മരിക്കുക. അപ്രകാരം നബി ഗ്രഹണ നമസ്കാരത്തിനു നേതൃത്വം നൽകുകയും ചെയ്തു.

തിരുമേനി ആവശ്യത്തിനുമാത്രം മിതമായിട്ടാണ് ഭക്ഷിച്ചിരുന്നത്. തുടർച്ചയായി മൂന്നു നേരം അവിടുന്ന് ഭക്ഷിക്കാറുായിരുന്നില്ല. വയറിന്റെ മൂന്നിലൊരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ബാക്കി ഭാഗം ഒഴിച്ചിടുകയും ചെയ്യും. തുടർച്ചയായി ദിവസങ്ങളോളം തിരുമേനിയുടെ വീട്ടിലെ അടുപ്പിൽ തീ പുകയാറുായിരുന്നില്ല. കുറച്ചു ഈത്തപ്പഴങ്ങളും വെള്ളവും മാത്രമായിരുന്നു അപ്പോഴത്തെ ആഹാരം. ചില ദിവസങ്ങളിൽ മുഴുപ്പട്ടിണിയിലും ആയിരുന്നു. ഓരോ മാസത്തിലും പതിമൂന്നാം ദിവസം മുതൽ മൂന്നു ദിവസം നോമ്പു നോൽക്കാറുണ്ടായിരുന്നു. ചിലപ്പോൾ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും തിരുമേനി നോമ്പു നോൽക്കും. ഇതിനൊക്കെ പുറമെ വർഷത്തിലൊരിക്കൽ രക്തം കുത്തിയെടുക്കാറായിരുന്നു. ഇത്തരം ചര്യകളിലൂടെ തിരുമേനി ശാരീരികാവശ്യങ്ങൾ കുറച്ചു. ഇച്ഛയെ നിയന്ത്രിച്ചു. ഇപ്രകാരം സംശുദ്ധ ജീവിതം നയിച്ച, അല്ലാഹുവിന്റെ കല്പനക്കനുസൃതമായി ഖുർആൻ പൂർണ്ണമായും പിൻപറ്റി കുടുംബജീവിതം നയിച്ച നബിതിരുമേനിയെ സംബന്ധിച്ച് ശരീരേച്ഛാപ്രമത്തൻ' എന്നു ഇസ്ലാമിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതവും നിലനില്പ്പില്ലാത്ത അപവാദ പ്രചരണവുമാണ്.

തനിക്കു മുമ്പു വന്ന പ്രവാചകന്മാരിൽ നിന്നും തികച്ചും വിഭിന്നനായിരുന്നു മുഹമ്മദ് നബി(സ്വ). അനാഥൻ തുടങ്ങി രാജാവ് വരെ, ആദർശവാദി തൊട്ട് പ്രായോഗിക മനുഷ്യൻ വരെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ മനുഷ്യൻ. മകൻ, പിതാവ്, ഭർത്താവ്, അയൽക്കാരൻ, വ്യാപാരി, ഉപദേശകൻ, പ്രബോധകൻ, പീഡിപ്പിക്കപ്പെട്ട അഭയാർഥി സുഹൃത്ത്, യോദ്ധാവ്, നിയമശില്പി, രാഷ്ട്രതന്ത്രജ്ഞൻ അങ്ങനെ വൈവിധ്യമുള്ള രംഗങ്ങളിൽ അദ്ദേഹം മാതൃകകൾ കാണിച്ചിരുന്നു. അതുകൊാണ് ലോകം കിട്ടുള്ള ഏറ്റവും മഹാനായ സമ്പൂർണ്ണ മനുഷ്യനായി അദ്ദേഹം വാഴ്ത്തപ്പെടുന്നത്.

Created at 2024-10-29 10:17:16

Add Comment *

Related Articles