Related Articles
-
FIQH
സയാമീസിന്റെ കച്ചവടം
-
-
FIQH
സുന്നത്ത് കുളികൾ
മരണപ്പെട്ടവർക്കുവേി ദിക് ചൊല്ലി ദുആ നടത്തുന്ന സമ്പ്രദായം ഇപ്പോൾ, വിമർശിക്കപ്പെടുകയാണ്. ഇതും അനാചാരത്തിന്റെ പട്ടികയിലാണ് വിമർശകർ ഉൾപ്പെടുത്തിയി രിക്കുന്നത്. അടുത്ത കാലത്ത് മാത്രം ഉായ സമ്പ്രദായമാണിതെന്ന് അവരുടെ ഒരു പ്രസിദ്ധീകരണത്തിൽ എഴുതിക്കു. ഹി. 728 ലാണ് ഇബ്നുതൈമിയ്യ മരണപ്പെട്ടത്. അദ്ദേഹത്തോട് ഇതുസംബന്ധിച്ച് ചോദിക്കപ്പെട്ടിട്ടു്. എഴുനൂറുകൊല്ലം മുമ്പും ഈ സമ്പ്രദായം മുസ്ലിംകൾക്കിടയിലായിരുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാകുന്നു. ഇബ്നുതൈമിയ്യഃ ഇതുസംബന്ധമായി നൽകിയ ഫത്വ കാണുക:
“ചോദ്യം: ഒരാൾ എഴുപതിനായിരം പ്രാവശ്യം ലാഇലാഹഇല്ലല്ലാഹു എന്ന ദിക്ക് ചൊല്ലി മയ്യിത്തിനു ഹദ്യ ചെയ്താൽ അത് മയ്യിത്തിനു നരകത്തിൽ നിന്നുള്ള മോചനത്തിനു കാരണമാകുന്നതാണ് എന്ന ഹദീസ് സ്വഹീഹാണോ? ഇപ്രകാരം മനുഷ്യർ ലാഇലാഹ ഇല്ലല്ലാഹു ചൊല്ലി ഹദ്യ ചെയ്താൽ അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കുമോ?
ഉത്തരം: മനുഷ്യൻ ഇപ്രകാരം എഴുപതിനായിരമോ അതിൽ കുറവോ അധികമോ തഹ് ലീൽ ചൊല്ലി മരണപ്പെട്ട വ്യക്തിക്ക് ഹദ്യ ചെയ്താൽ അതു കൊ് മയ്യിത്തിന് ഉപകാരം ലഭിക്കുന്നതാണ്. ഉദ്ധ്യത ഹദീസ് സ്വഹീഹല്ല. എന്നാൽ ഈഫുമല്ല.” (ഫതാവാ ഇബ്നു Taymiyya 24/180).
“ചോദ്യം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുർആൻ പാരായണവും സുബ്ഹാനല്ലാഹി അൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ തുടങ്ങിയ ദിക്കുകളും ചൊല്ലിയും മയ്യിത്തിനു ഹദ്യ ചെയ്താൽ മരണപ്പെട്ട വ്യക്തിക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം: മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ ഖുർആൻ പാരായണവും തസ് ബീഹും തക്ബീറും മറ്റു ദിക്കുകളും മയ്യിത്തിലേക്ക് എത്തുന്നതാണ്” (ഫതാവാ ഇബ്നു തൈമിയ്യ, 24/180).
ഇവരുടെ പതാക വാഹകനായ ഇബ്നുതൈമിയ്യം പോലും, മരണപ്പെട്ടവർക്കുവേി ചൊല്ലുന്ന ദിക്റിന്റെ പ്രതിഫലം അവർക്ക് ലഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും അതിനെ എതിർക്കുന്നത് ദിക്കിനോടുള്ള വിരോധം കൊല്ലേ? ദിക്റ് ഹൽഖകൾ ബിദ്അത്തും അനാ ചാരവുമാണെന്നാണ് ചിലരുടെ വാദം. ബുഖാരിയുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ഈ വിഷയം എങ്ങനെയാണ് ബിദ്അത്താവുന്നത്?
അബൂഹുറൈറഃ (റ) യിൽ നിന്നു നിവേദനം. നബി (സ്വ) പറയുന്നു: “ഭൂമിയിൽ ചുറ്റിനടക്കുന്ന ചില മലകുകളു്. അവർ ദിക്കിന്റെ മജ്ലിസുകൾ അന്വേഷിക്കുകയാണ്. ദിക്റ്റ് ചൊല്ലുന്ന മജ്ലിസ് കത്തിയാൽ അവർ ആ മജ്ലിസിൽ ഇരിക്കുന്നു. അവരുടേയും ആകാശത്തിന്റെയും ഇടയിലുള്ള സ്ഥലം മലകുകളാൽ നിറയുന്നതുവരെ അവർ മറ്റു മലകുകളെ മജ്ലിസിലേക്ക് തങ്ങളുടെ ചിറകുകൾ കൊ് വിളിച്ചുകൂട്ടും. ദിക്റ്റ് ചൊല്ലുന്നവർ പിരിഞ്ഞുപോയാൽ മലകുകൾ ആകാശത്തിലേക്ക് കയറിപ്പോകും. അപ്പോൾ അല്ലാഹു മലക്കുകളോട് ചോദിക്കും. (അവൻ അവരെ നന്നായി അറിയുന്നതാണ്.) നിങ്ങൾ എവിടെ നിന്നാണ് വരുന്നത്? അവർ പറയും ഞങ്ങൾ ഭൂമിയിലുള്ള നിന്റെ അടി മകളുടെ അടുത്തു നിന്നാണ് വരുന്നത്. അവർ നിനക്ക് തസ്ബീഹും തക്ബീറും തഹ്ലീലും തീദും ചൊല്ലുന്നു. അപ്പോൾ അല്ലാഹു ചോദിക്കുന്നു. അവർ എന്നോട് എന്താണ് ആവശ്യപ്പെടുന്നത്? മലക്കുകൾ അവർ നിന്നോട് സ്വർഗം ചോദിക്കുന്നു. അല്ലാഹു: അവർ എന്റെ സ്വർഗം കിട്ടുമോ? മലക്കുകൾ: ഇല്ല. അല്ലാഹു. അവർ എന്റെ സ്വർഗം കിരുന്നെങ്കിൽ എങ്ങനെയിരിക്കും?. മലകുകൾ: അവർ നിന്നോട് അഭയം ചോദിക്കുന്നു. അല്ലാഹു: എന്തിൽ നിന്നാണ് അവർ അഭയം ചോദിക്കുന്നത്? മല കുകൾ. നിന്റെ നരകത്തിൽ നിന്ന്. അല്ലാഹു: അവർ എന്റെ നരകം കിട്ടുമോ? മല കുകൾ: ഇല്ല. അല്ലാഹു: അപ്പോൾ അവർ എന്റെ നരകം കിരുന്നെങ്കിൽ എങ്ങനെയിരിക്കും. മലകുകൾ അവർ നിന്നോട് പൊറുക്കലിനെ തേടുന്നു. അപ്പോൾ അല്ലാഹു പറയും. ഞാൻ അവർക്ക്
പൊറുത്തുകൊടുത്തിരിക്കുന്നു. അവർ ആവശ്യപ്പെട്ട സ്വർഗം ഞാൻ അവർക്ക് നൽകുന്നു. അവർക്ക് ഞാൻ നരകത്തിൽ നിന്ന് അഭയം നൽകുന്നു. അപ്പോൾ മലകുകൾ അല്ലാഹുവോട് പറയും. അവരുടെ കൂട്ടത്തിൽ വളരെ പാപിയായ ഒരു അടിമയ്ക്ക്. അവൻ ആ വഴി നടന്നുപോകുമ്പോൾ അവരുടെ കൂടെ ഇരുന്നതാണ്. അപ്പോൾ അല്ലാഹു മലകുകളോട് പറയും. അവനും ഞാൻ പൊറുത്തുകൊടുത്തിരിക്കുന്നു. അവർ (ദാകിറുകൾ) ഒരു വിഭാഗം ജനങ്ങളാകുന്നു. അവരുടെ കൂടെ ഇരുന്നവർ പോലും പരാജയപ്പെടുകയില്ല” (ബുഖാരി, 14/320) ദിക്റിന്റെ മജ്ലിസ് സംഘടിപ്പിക്കുക. വിവിധ ദിക്കുകൾ ചൊല്ലുക. കൂട്ടുപ്രാർഥന നടത്തുക. ഇതെല്ലാം ഏറെ പ്രതിഫലാർഹമാണെന്നും ദിക്ക് ഹൽഖകളിൽ മലകുകളുടെ സാന്നിധ്യമു ാകുമെന്നും അവരുടെ കൂടെ ഇരുന്നവർ പോലും പരാജയപ്പെടുകയില്ലെന്നും ഇമാം ബുഖാരിയുടെ ഈ ഹദീസ് വ്യക്തമാക്കുന്നു.
Created at 2024-11-20 08:37:43