സുകൃതിയായ ഇജ്മാഅ്

മുജ്തഹിദുകളായ പണ്ഢിതന്മാരിൽ നിന്നുള്ള ചിലർ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൗനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൃതിയായ ഇജ്മാഅ്' (ജംഉൽ ജവാമിഅ് വാള്യം 2, പേജ് 187). അക്കാലത്ത് ജീവിച്ചിരിപ്പുള്ള മുഴുവൻ മുജ്തഹിദുകളുടെയും മൗനമാണ് അതിൽ പരിഗ ണിക്കപ്പെടുക. ഈ നിർവ്വചനപ്രകാരം സുകൃതിയായ ഇജ്മാഅ് നിരുപാധികം രേഖയാ ണെന്നാണ് ശരിയായ അഭിപ്രായമെന്നും ഇതാണ് ശാഫിഈ അസ്വ്ഹാബിന്റെയടുക്കൽ പ്രസിദ്ധമായതെന്നും ഇമാം റാഫി ഈ (റ) പ്രസ്താവിച്ചിരിക്കുന്നു (ജംഉൽ ജവാമിഅ് വാള്യം 2, Page 189, 190).

ഇമാം നവവി (റ) ശറഹുൽ വസിൽ പറയുന്നു. സുകൃതിയായ ഇജ്മാഅ് രേഖയും, ഇജ്മാഉമാണെന്നാണ് ഇമാം ശാഫിഈ (റ) യുടെ മദ്ഹബിൽ സ്വഹീഹായ അഭിപ്രായം. ഒരഭിപ്രായത്തിൽ മൗനം ദീക്ഷിച്ച വ്യക്തിയിലേക്ക് ആ അഭിപ്രായത്തെ ചേർക്കാൻ പറ്റില്ലെന്നു ഇമാം ശാഫിഈ (റ) പറഞ്ഞത് ഇതിന്നെതിരാകില്ല. മൗനം പാലിച്ചതുകൊ് ആ അഭിപ്രായം താൻ വ്യക്തമായി പരിഗണിച്ചു കൂടെന്നാണിതിന്റെ അർഥം. അല്ലാതെ അഭിപ്രായപ്പെട്ട വ്യക്തിതിയോട് യോജിപ്പ് പ്രകടമാക്കലിനെ നിഷേധിക്കൽ വരുന്നില്ല” (ബ ന്നാനി വാള്യം 2, പേജ് 189).

ഇമാം ഗസ്സാലി (റ) പറയുന്നതു കാണുക: “ഒരു സ്വഹാബിയുടെ വാക്ക് പ്രസിദ്ധിയാർജ്ജി ക്കുകയും ആരുടെ ഭാഗത്ത് നിന്നും എതിർപ്പില്ലാതിരിക്കുകയും ചെയ്താൽ അതു രേഖയാ ണെന്ന് ഇമാം ശാഫിഈ (റ) തന്നെ വ്യക്തമാക്കിയിട്ടു് (അൽ മുസ്തഫ വാള്യം 1, പേജ് 271).

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം ഗസ്സാലി (റ) ഏഴ് കാരണങ്ങളുദ്ധ രിച്ചുകൊ് സുകൃതിയായ ഇജ്മാഅ് ഇസ്ലാമിൽ രേഖയല്ലെന്നും ഏകാഭിപ്രായമായി മൗനത്തെ കണക്കാക്കുവാൻ പാടില്ലെന്നും സമർഥിക്കുന്നു (അൽ മുസ്ത വാള്യം 1, പേജ് 192, ഉൽപതിഷ്ണു പുസ്തകം പേജ് 51),

മുസ്തസ്വഫയുടെതായി തട്ടിവിട്ട കാര്യങ്ങൾ അവർത്തിച്ചുള്ള പ്രഖ്യാപനം മാത്രമാണ്. മുസ്തഫ പറഞ്ഞതിന്റെ ചുരുക്കമിതാണ്. “മൗനം ദീക്ഷിച്ച മുജ്തഹിദുകൾ മനസം തൃപ്തിയോടെയാണ് അതു ചെയ്തതെന്നറിയിക്കുന്ന സാന്ദർഭിക അടയാളങ്ങളില്ലാതെ സുകൃതിയായ ഇജ്മാഅ് രേഖയാവുകയോ ഇജ്മാആയി പരിഗണിക്കപ്പെടുകയോ ഇല്ല. കാരണം മനഃസംതൃപ്തി കൂടാതെ ഏഴു കാരണങ്ങൾക്കു വേി മൗനം ദീക്ഷിച്ചെന്നു വരും” (അൽ മുസത വാള്യം 1, പേജ് 191, 192).

സുകൃതിയായ ഇജ്മാഅ് രേഖയല്ലെന്ന് ഏഴ് കാരണങ്ങൾ കൊ് സമർഥിക്കുകയല്ല ഇവിടെ ചെയ്യുന്നത്. മറിച്ച് രേഖയാകണമെങ്കിൽ മൗനമവലംബിച്ചവർ തൃപ്തിപ്പെട്ടിരിക്കുന്നുവെന്ന് കുറിക്കുന്ന സാന്ദർഭിക അടയാളങ്ങൾ ഉാകണമെന്നും ഏഴ് കാരണങ്ങളാൽ തൃപ്തിയില്ലാതെ തന്നെ മൗനം ദീക്ഷിക്കാൻ സാധ്യതയുന്നും മാത്രമാണ് മുസ്ത സ പറഞ്ഞത്. മസ്തിഷ്കം മരവിക്കാത്തവർക്കെല്ലാം ഇതു മനസ്സിലാകും.

Created at 2024-11-25 08:12:46

Add Comment *

Related Articles