ഖന്തഖ് യുദ്ധം വിജയകരമായി പര്യവസാനിച്ചു. മുസ്ലിംകൾ സ്വഭവനങ്ങളിലേക്കു തിരിച്ചു. ളുഹ്റ് നിസ്കാരത്തിനു സമയമായി. നബി (സ്വ) നിസ്കാരം നിർവഹിച്ചു. പിന്നീട് അവിടുന്ന്, കുളിച്ചു കൊിരിക്കെ ജിബ്രീൽ (അ) ആഗതനാവുന്നു. ശത്രു സഞ്ചയങ്ങൾ ഒന്നു ചേർന്നു. മുസ്ലിംകളെ ആക്രമിക്കാൻ വന്നു. മദീനയെ ഉപരോധിച്ചപ്പോൾ, കരാറു ലംഘിച്ചു ശത്രു പ ക്ഷത്തു ചേർന്ന ബനൂ ഖുറൈളാ ജൂതഗോത്രത്തോടു യുദ്ധം ചെയ്യുവാൻ ഇറങ്ങിത്തിരിക്കണമെന്ന കൽപനയുമായാണ് ജിബ്രീൽ (അ) വന്നത്.
ബനൂഖുറൈളയിലേക്കു ഉടനെ പുറപ്പെടാൻ നബി (സ്വ) ആഹ്വാനം ചെയ്തു. അവിയെത്തുന്നതുവരെ ആരും അന്ന് നിസ്കരിക്കരുതെന്നു അവിടുന്ന് ആജ്ഞാപിക്കുകയും ചെയ്തു. സ്വഹാബത്ത് തദനുസാരം പുറപ്പെട്ടു. ഒരു സംഘം ചില അത്യാവശ്യ കാര്യങ്ങളിലേർപ്പെട്ടു. അവർക്ക് കൃത്യ സമയത്തു യാത്ര ചെയ്യാൻ സാധിച്ചില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അസ്വ്റിനു തന്നെ ബനൂഖുറൈളയിൽ എത്താമായിരുന്നു. വഴിമധ്യേ നിസ്കാര സമയമായപ്പോൾ ബനൂഖുറൈളയിൽ വച്ചേ അസ്വറ് നിസ്കരിക്കാവൂ എന്ന ആജ്ഞയുടെ ബാഹ്യവശം പിടിച്ചു ഒരു വിഭാഗം അസ്വ്റ് പിന്തിച്ചു യാത്ര തുടർന്നു. മറ്റൊരു വിഭാഗം പറഞ്ഞു: വേഗത്തിൽ യാത്രചെയ്യണമെന്നല്ലാതെ നിസ്കാരം പിന്തിക്കണമെന്നു നബി (സ്വ) ഉദ്ദേശിച്ചിട്ടില്ല. അതു കൊ് ഞങ്ങൾ നിസ്കരിക്കുകയാണ്. അവർ അവിടെ വെച്ചു നിസ്കരിച്ചു. അനന്തരം യാത്ര തുടർന്നു. അല്ലാഹുവോ റസൂലോ ഇതിന്റെ പേരിൽ അവരെ കുറ്റപ്പെടുത്തിയില്ല. കാരണം ഇരു വിഭാഗവും സാധ്യമായ വ്യാഖ്യാനം നൽകുകയാണ് ചെയ്തത് (ഹലബി 2 -660 നോക്കുക). ഇമാം ബുഖാരി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു:
“നബി (സ്വ) അഹ്സാബു യുദ്ധ ദിവസം ഒരാളും ബനൂഖുറൈളയിൽ വച്ചല്ലാതെ അസ് നിസ്കരിക്കരുതെന്നു പറഞ്ഞു. ചിലർക്കു വഴിമദ്ധ്യേ അസ്വ്റിനു സമയമായി. അപ്പോൾ അവരിൽ ചിലർ പറഞ്ഞു ; ഞങ്ങൾ അവിടെ എത്തുന്നതുവരെ നിസ്കരിക്കില്ല. മറ്റു ചിലർ പറഞ്ഞു: ഞങ്ങൾ നിസ്കരിക്കുന്നു. തിരുമേനി നമ്മിൽ നിന്നും അതു ഉദ്ദേശിച്ചിട്ടില്ല. ഈ സംഭവം നബി (സ്വ) യുടെ മുന്നിലെത്തി. തദവസരം അവരിലൊരാളെയും അവിടുന്ന് ആക്ഷേപിച്ചില്ല (ബുഖാരി 2-591).
ഇജ്തിഹാദിന്നർഹതയുള്ളവൻ അതു നടത്തുന്നതിനും തദ്ഫലമായി അഭിപ്രായ വ്യത്യാസങ്ങൾ ഉാകുന്നതിനും വിരോധമില്ലെന്നു ഈ സംഭവം വ്യക്തമാക്കുന്നു. ഇതു പോലുള്ള പല സംഭവങ്ങളും സ്വഹാബിമാർക്കിടയിൽ നബി (സ്വ) യുടെ കാലശേഷവും ഉായിട്ടു്. അപ്പോൾ നാലു മദ്ഹബിൽ ഒരു കാര്യം നാലുവിധം വന്നാൽ, നാലും ശരിയാവുന്നതെങ്ങനെ? എന്ന ചോദ്യം അപ്രസക്തമാണ്. അതു ശാഖാപരമായ കാര്യങ്ങളിൽ അല്ലാഹു അനുവദിച്ചിട്ടുള്ള വൈവിധ്യമാണ്. ഇസ്ലാമിന്റെ മൗലിക സിദ്ധാന്തങ്ങളിലോ ഫിഖ്ഹിന്റെ അടിസ്ഥാന പ്രശ് നങ്ങളിലോ മദ്ഹബുകൾ തമ്മിൽ യാതൊരു അന്തരവുമില്ല.
ശസ്ത്രക്രിയാ വിദഗ്ധനായ ഒരു ഡോക്ടർ സർജിക്കൽ ഓപ്പറേഷൻ നടത്തി. അവിചാരിതമായി ഒരബദ്ധം പിണഞ്ഞു. രോഗി മരിക്കാനിടവന്നു. ഡോക്ടർ കുറ്റക്കാരനാണെന്നു ആരും വിധിക്കുകയില്ല. ഈ കൈപ്പിഴക്ക് അദ്ദേഹം ശിക്ഷിക്കപ്പെടുകയുമില്ല. ഡോക്ടർ തദ്വിഷയകമായി ബിരുദം നേടിയിട്ടില്ലെങ്കിലോ? അനധികൃതമായി നടത്തിയ ശസ്ത്രക്രിയ, ഭാഗ്യത്തിന് വിജയത്തിൽ കലാശിച്ചാലും അയാൾ ശിക്ഷിക്കപ്പെടും. ഇതു തന്നെയാണ് ഇതിഹാദിന്റെ നില. നബി (സ്വ) പറയുന്നു : “ഒരു വിധികർത്താവ് വിധി പറയാനുദ്ദേശിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്തു. സത്യത്തിലെത്തിച്ചേരുകയും ചെയ്താൽ അവനു രു കൂലിയും. അവൻ വിധിക്കാനുദ്യമിക്കുകയും അങ്ങനെ ഇജ്തിഹാദു ചെയ്ത് അബദ്ധം പിണയുകയും ചെയ് താൽ അവനു കൂലിയു” (ബുഖാരി, മുസ്ലിം).
ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) രേഖപ്പെടുത്തിയതു കാണുക. “പണ്ഢിതന്മാർ പറഞ്ഞു : ഈ ഹദീസ് വിധി കത്തുന്നതിനർഹനും പണ്ഢിതനുമായ വിധി കർത്താവിനെ കുറിച്ചാണെന്നതിൽ മുസ്ലിംകൾ ഏകോപിച്ചിരിക്കുന്നു. അവനു സത്യം ക ത്തിയാൽ രു പ്രതിഫലമു; ഒന്ന് അവന്റെ ഇജ്തിഹാദിന്; മറ്റൊന്ന് സത്യം കത്തിയതിനും. എന്നാൽ വിധിക്കർഹനല്ലാത്തവനാണെങ്കിലോ? അവൻ ഇജ്തിഹാദു ചെയ്തു വിധി പറയാൻ പാടില്ല. ഇനി, അവൻ വിധിച്ചാലോ? പ്രതിഫലമില്ലെന്നു മാത്രമല്ല, അവൻ കുറ്റക്കാരൻ കൂടിയാകുന്നു. സത്യവുമായി ഒത്തുവന്നാലും ഇല്ലെങ്കിലും അവന്റെ വിധി പ്രായോഗികമല്ല. കാരണം അവന്റെ സത്യം കത്തൽ യാദൃശ്ചികം മാത്രമാണ്. അതു മതപരമായ ഒരടിസ്ഥാനത്തിൽ നിന്നു ആവിർഭവിക്കുന്നതല്ല. ആകയാൽ, വാസ്തവത്തോടു ഒത്താലും ഇല്ലെങ്കിലും, എല്ലാ വിധികളിലും അവൻ കുറ്റക്കാരനാണ്. ആ വിധികളഖിലം തള്ളപ്പെടേതാണ്. അവയൊന്നിലും അവനു മാപ്പു നൽകാവതല്ല' (ശർഹു മുസ്ലിം 2-76).
ഇതു കൊാണ് വിശ്വവിശ്രുതരായ മഹാ പണ്ഢിതന്മാർ പോലും ഇതിഹാദ് എന്ന സാഹത്തിനൊരുങ്ങാതെ അർഹരെന്നു ലോകം അംഗീകരിച്ച നാലു ഇമാമുകളുടെ മദ്ഹബുകളിൽ ഒന്നിനെ അനുധാവനം ചെയ്തിട്ടുള്ളത്. ഇമാമുകൾക്ക് തങ്ങളുടെ ഗവേഷണങ്ങളിൽ തെറ്റ് പിണഞ്ഞു കൂടെ? പിണയാം. സംഭവ്യമാണ്. പക്ഷേ, അവർക്കോ അവരെ തഖ്ലീദു ചെയ്യുന്നവർക്കോ ഈ സംഭവ്യത കൊ യാതൊരു ദോഷവുമില്ല. യോഗ്യന്മാരുടെ ഗവേഷണ ഫലം തെറ്റായിരുന്നാൽ പോലും അംഗീകൃതവും അനുകരണീയവുമാണെന്ന് മുകളിലുദ്ധരിച്ച ഹദീസ് വ്യക്തമാകുന്നു.
Created at 2024-12-11 08:23:32