Related Articles
-
MADHAB
തഖ്ലീദ്
-
MADHAB
അടക്കപ്പെട്ട കവാടം
-
ഇമാം വ്യക്തമായി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കി വജ്ഹുകൾ കത്താൻ കഴിവുള്ളവർ (ജംഉൽ ജവാമിഅ്). അതായത് ര് മസ്അലകൾക്കുമിടയിൽ സാമ്യതയുള്ളപ്പോൾ, ഇമാം പറഞ്ഞിട്ടില്ലാത്ത മസ്അലകളെ പറഞ്ഞവയോട് തുലനം ചെയ്യൽ പോലെയുള്ള ഇജ്തിഹാദ് നടത്തലാണ്. ഇമാം പറഞ്ഞുവെച്ച്മ സ്അലകളുടെയോ പ്രമാണങ്ങളുടെയോ വ്യാപ്തിയിൽ ഉൾപ്പെടുന്ന മസ്അല അതിൽ നിന്ന് കത്തുന്നതും ഇപ്രകാരമാണ്. കർമ്മ ശാസ്ത്ര വിധികളുമായി ബന്ധപ്പെട്ടു കിടക്കുന്ന തന്റെ ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ മുഴുവനും ഇയാൾ ഗ്രഹിച്ചിരിക്കണം. എല്ലാ മസ്അലകളിലുമുള്ള ഇമാമിന്റെ നസ്സുകളും അസ്വ്ഹാബിന്റെ വജ്ഹുകളും അവർ അറിഞ്ഞിരിക്കണം. താരതമ്യ പഠനത്തിലൂടെ പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം കത്തുമ്പോൾ അടിസ്ഥാന നിയമങ്ങൾ മറികടക്കാതിരിക്കാൻ ഈ അറിവ് ആവശ്യമാണ്.“ ശറഇന്റെ അടിസ്ഥാന നിയമങ്ങളിൽ സ്വതന്ത്ര മുജ്തഹിദ് പരിഗണി ക്കുന്നവയെല്ലാം ഇദ്ധേഹവും പരിഗണിഗണിച്ചിരിക്കണം. ശറഇന്റെ നസ്സുകളെ അപേക്ഷിച്ച് സ്വതന്ത്ര മുജ്തഹിദിനുള്ള സ്ഥാനമാണ്, സ്വതന്ത്ര മുജ്തഹിദനെ അപേക്ഷിച്ച് ഇയാൾക്കു ള്ളത്. അതിനാൽ ശറഇന്റെ നസ്സുകളുള്ളപ്പോൾ സ്വതന്ത്ര മുജ്തഹിദിന് ഇതിഹാദ് നടത്താൻ പാടില്ലാത്തത് പോലെ തന്റെ ഇമാം വ്യക്തമായി പറഞ്ഞത് ഉപേക്ഷിച്ച്, ഇജ്തിഹാദ് നടത്താൻ ഇദ്ധേഹത്തിനും പാടില്ല (തുഹ്ഫ: 10: 109). അസ്ഹാബിൽ മൂന്നാം സ്ഥാനമാണിവർക്കുള്ളത്. ഹദീസ് ശേഖരണത്തിൽ മുജ്തഹിദുന്നിസബിയ്യിന്റെ പദവിയും എത്താത്തതിനാലാണ് ഇവർ മൂന്നാം സ്ഥാനക്കാരായത്. ഇവർ അസ്വ്ഹാബിൽ വുജൂഹിൽ ഉൾപ്പെടുന്ന വരാണ്. ഈ പദവി കൈവരിച്ചവർ ഹിജ്റ നാനൂറിന് ശേഷം ഉായിട്ടില്ല (ഫതാവൽ കുബ് : 4 : 303, 4: 296). ഇമാം ഇബ്നു ജുറൈജ് (റ) ഈ വിഭാഗത്തിൽ പെടുന്നു. ഇമാം ഗസ്സാലി (റ), ഇമാമുൽ ഹറമൈനി (റ), ഇമാം ശീറാസി (റ) യും മുജ്തഹിദുൽ മദ്ഹബിൽ പെടുമെന്നാണ് ഇബ്നു സ്വലാഹ് (റ) അഭിപ്രായപ്പെടുന്നത്. മുകളിൽ പറഞ്ഞവർ അതിന് യോഗ്യരല്ലന്നാണ് ഇമാം ഇബ്നു റിഫ് അതിന്റെ പക്ഷം (തുഹ്ഫ: 10 :109).
ഇമാം മുനാവി പറയുന്നു. “ഇമാം ശാഫിഈ (റ) യുടെ നസ്സുകൾ മുഴുവനും നഷ്ടപ്പെടുകയാ ണെങ്കിൽ അവ എന്റെ മനസ്സിൽ നിന്ന് എഴുതിയാക്കാൻ കഴിയുമെന്ന് പ്രഖ്യാപിക്കാൻ മാത്രം പാഢിത്യമുള്ള, ശാഫിഈ കർമ്മ ശാസ്ത്രത്തിൽ വളരെ പ്രധാനപ്പെട്ട രചയിതാവ് കൂടിയായ ഇമാം റൂയാനി (റ) അസ്ഹാബിൽ വുജൂഹിൽ പെടില്ലന്നാണ് പണ്ഢിത മതം. ഇമാം ഗസ്സാലി (റ), ഇമാം റൂയാനി (റ) തുടങ്ങിയ മഹാരഥന്മാർ തന്നെ അസ്വ്ഹാബിൽ വുജൂഹിൽ പെടുമോ എന്ന് പണ്ഢിതർക്കിടയിൽ ഭിന്നാഭിപ്രായമാകുമ്പോൾ മറ്റുള്ളവരെ കുറിച്ചെന്നാണ് ഭാവിക്കേത്?. ഇവരൊന്നും മദ്ഹബിൽ ഒതുങ്ങിയ ഇജ്തിഹാദിന്റെ പദവി പോലും കൈവരിച്ചിട്ടില്ലങ്കിൽ ഇവരുടെ വാചകങ്ങൾ പോലും യഥാവിധി ഗ്രഹിക്കാനാവാത്തവർ എങ്ങനെയാണ് ഇതിനും മുകളിലുള്ള സ്വതന്ത്ര ഇതിഹാദിന്റെ പദവി അവകാശപ്പെടുന്നത്.? അല്ലാഹു സത്യം, ഇത് വലിയ അസത്യം തന്നെ” (ഫൈദുൽ ഖദീർ 1:12).
Created at 2024-11-30 08:21:29