
Related Articles
-
MADHAB
പുതിയ പ്രശ്നങ്ങൾക്ക് പരിഹാരം
-
MADHAB
മുജ്തഹിദുകളും നിബന്ധനകളും
-
MADHAB
അവർ പറയാതിരുന്നാൽ
"ഇജ്തിഹാദിനു കഴിവുള്ളവർ ഇതിഹാദു ചെയ്യണം. കഴിവില്ലാത്തവർ' ഇസ്തിഫാഅ് ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫാഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോൾ മുജ്തഹിദാണെങ്കിൽ, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേത്."
ഒരു ഉൽപതിഷ്ണു പണ്ഢിതന്മാർ ഒന്നിച്ചെഴുതിയ 'തഖ്ലീദ് ഒരു പഠനം' എന്ന പുസ്തകത്തിൽ ഇവ്വിഷയകമായി നടത്തിയ സുദീർഘമായ ചർച്ചയുടെ രത്നച്ചുരുക്കമാണ് മുകളിൽ കൊടുത്തത്.
ഇജ്തിഹാദിനു കഴിവില്ലാത്തവർ ഒരു മുജ്തഹിദിനെ അനുഗമിക്കൽ നിർബന്ധമാണെന്നതു ഇജ്മാഅ് കൊ സ്ഥാപിതമായ കാര്യമാണ്. ഇതിനു ഇത്തിബാഅ് (പിൻപറ്റൽ) ഇസ്തിഫാഅ് (ഫത്വാ തേടൽ) തഖ്ലീദ് (അനുകരിക്കൽ) എന്നീ മൂന്ന് പദങ്ങളും ഉപയോഗിക്കാറു്. നിദാന ശാസ്ത്രത്തിൽ ആധികാരിക പണ്ഢിതനായ ഇമാം ഗസ്സാലി (450-505) യുടെ വാക്യങ്ങൾ തെളിവായി ഉദ്ധരിക്കാം. സാധാരണക്കാരനു ഫത്വാ ചോദിക്കലും പണ്ഢിതന്മാരെ പിൻപറ്റലും നിർബന്ധമാകും' (മുസ്ത്വാ 2-124). സാധാരണക്കാരൻ, അറിവും സ്വീകാര്യതയുമുണ് ബോധ്യപ്പെട്ടവരോടല്ലാതെ ഫത്വാ തേടരുത്” (മുസ്തഫാ 2-125).
“സാധാരണക്കാരനു മുക്തിയെ പിൻപറ്റൽ നിർബന്ധമാണ്. കാരണം സാധാരണക്കാർക്കു അയാളെ പിൻപറ്റൽ നിർബന്ധമാണെന്ന് പണ്ഢിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായം (ഇജ്മാഅ്) വ്യക്തമാക്കുന്നു” (മുസ്ത്വാ 2-123).
എന്നാൽ സാധാരണക്കാരനു ഇതിഹാദിന്നാസ്പദമായ അറിവു നേടുവാനും മതവിധിയെക്കുറിച്ചു സ്വയം ഒരു ധാരണയിലെത്തിച്ചേരുവാനും സാധിക്കാത്തത് കൊ മറ്റുള്ളവരെ തഖ്ലീദ് ചെയ്യൽ അനുവദിക്കപ്പെട്ടിരിക്കുന്നു. (മാ 2-122). ഇജ്തിഹാദിനു കഴിവുള്ള പണ്ഢിതനും മറ്റൊരാളെ തഖ്ലീദ് ചെയ്യൽ അനുവദനീയമാണെന്നു പറഞ്ഞിട്ടുള്ളവരുടെ കൂട്ടത്തിൽ, അഹ്മദു ബിൻ ഹമ്പൽ, ഇസ്ഹാഖു ബിൻ റാഹവൈഹി, സുഫ്യാനുസ്സൗരി എന്നിവരും പെടുന്നു' (മുസ്തഫാ 2-121).
പണ്ഢിതന്മാരെ അനുഗമിക്കുന്നതിനു ഇത്തിബാഅ് പിൻപശ്, ഇസ്തിഹാ് ഫത്വാ തേടൽ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതു പോലെ തന്നെ തഖ്ലീദ് അനുകരണം എന്നും ഉപയോഗിക്കാമെന്ന് ഇമാം ഗസ്സാലിയുടെ ഉദ്ധ്യത വരികൾ തന്നെ സ്പഷ്ടമാക്കുന്നു. എന്നിരിക്കെ, സാധാരണക്കാരൻ ഫത്വാ സ്വീകരിക്കൽ തഖ്ലീദ് അല്ലെന്നു, എങ്ങനെ അദ്ദേഹം രേഖപ്പെടുത്തി? ഇതാണ് അടുത്തായി ചിന്തിക്കാനുള്ളത്.
തെളിവില്ലാതെ അഭിപ്രായം സ്വീകരിക്കുക - ഇതാണല്ലോ തഖ്ലീദ്. എന്നാൽ ഇനിതു രു വ്യാഖ്യാനമു്. ഒന്ന്, സ്വീകാര്യനായ ഒരു പണ്ഢിതൻ പറഞ്ഞ വിധി, ആ വിധിയുടെ തെളിവെ എന്നു മനസ്സിലാക്കാതെ, സ്വീകരിക്കുക. ഈ തഖ്ലീദാണ് അനുവദനീയമെന്ന് ഇമാം ഗസ്സാലിയും മറ്റു പണ്ഢിതന്മാരും പറഞ്ഞിട്ടുള്ളത്. സാധാരണക്കാരന്റെ ഇസ്തിഫാഅ്' ഈ അർഥത്തിലുള്ള തഖ്ലീദാണ്; തെളിവോടു കൂടി ഫത്വാ സ്വീകരിക്കലല്ല. ഇതിന്റെ വിശദാംശം അന്യത്ര വരുന്നു.
ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ അഭിപ്രായം സ്വീകരിക്കുക, ഇതാണ് രാമത്തെ വ്യാഖ്യാനം. ഈ തഖ്ലീദ് അന്ധമായ അനുകരണമാണ്. അതു കൊ തന്നെ അതു കുറ്റകരവും അധിക്ഷേപാർഹവുമാണ്. പണ്ഢിതന്മാരെ അനുകരിക്കൽ ഈ അർഥത്തിലുള്ള തഖ്ലീദല്ല. കാരണം അവരെ അനുകരിക്കണമെന്നതിനു മതിയായ തെളിവു്. ഇമാം ഗസ്സാലി (റ) തന്നെ പറയട്ടെ:
“സാധാരണക്കാരനു മുഫ്തിയെ അനുഗമിക്കൽ നിർബന്ധമാണ്. കാരണം അതിന് 'ഇജ്മാഅ് തെളിവാണ്. മുഫ്തി പറഞ്ഞതു വ്യാജമാകട്ടെ, സത്യമാകട്ടെ, അബദ്ധമാകട്ടെ, സുബദ്ധമാകട്ടെ. മുഫ്തിയുടെയും സാക്ഷിയുടെയും വാക്കു സ്വീകരിക്കൽ, അപ്പോൾ, ഇജ്മാഅ് എന്ന തെളിവു കൊ് നിർബന്ധമായിക്കഴിഞ്ഞു. അതു കൊ് അത് തെളിവോടു കൂടി ഒരു വാക്ക് സ്വീകരിക്കലാണ്. ആകയാൽ അത് തഖ്ലീദല്ല. ഈ തഖ്ലീദു കാ നാം വിവക്ഷിക്കുന്നത് ഒരാളെ അംഗീകരിക്കണമെന്നതിനു യാതൊരു തെളിവുമില്ലാതെ അയാളുടെ ഒരഭിപ്രായം സ്വീകരിക്കുകയെന്നതാണ്” (മുസ്തഫാ 2-123).
ഇതിഹാദിനു കഴിവുള്ളവനാണ് മുജ്തഹിദ്. തഖ്ലീദ് ചെയ്യുന്നവൻ മുഖല്ലിദും. ഫത്വാ ചോദിക്കപ്പെടുന്നവനു മുഫ്തി എന്നും പറയുന്നു. ഇസ്തിഫാഅ് അഥവാ ഫത്വാ തേടൽ രു പേരിൽ നിന്നുമാകും. മുജ്തഹിദിൽ നിന്നാകുമ്പോൾ തെളിവു സഹിതം ഫത്വാ ചോദിക്കലാണ്. മുഖല്ലിദിൽ നിന്നാകുമ്പോൾ തെളിവുകൂടാതെയും. മുജ്തഹിദിനു തെളിവു മനസ്സിലായില്ലെങ്കിൽ ഫത്വാ സ്വീകരിക്കൽ ഹറാമും സാധാരണക്കാരനു മനസ്സിലായില്ലെങ്കിലും അതു സ്വീകരിക്കൽ നിർബന്ധവുമാണ്.
മുഖല്ലിദ് തെളിവു ചോദിക്കാൻ പാടില്ലെന്നോ മുജ്തഹിദ് അവനോടു തെളിവു പറയാൻ പാടില്ലെന്നോ ഇതിനർഥമില്ല. തെളിവു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും തെളിവു വേ വിധം ഗ്രഹിക്കാതെ, വിധി സ്വീകരിച്ചാൽ അതു തഖ്ലീദു തന്നെ. നിദാന ശാസ്ത്ര പണ്ഢിതനായ സുബ് കിയുടെ നിർവ്വചനം കാണുക: “മത പണ്ഡിതന്റെ വാക്ക് അതിന്റെ തെളിവു മനസ്സിലാവാതെ സ്വീകരിക്കുന്നതാണ് തഖ്ലീദ് (ജംഉൽ ജവാമിഅ് 2-253).
തെളിവു മനസ്സിലാക്കുന്നുവെങ്കിലോ? അതു തഖ്ലീദല്ല; ഇതിഹാദു തന്നെയാണ്. ഇമാം മഹല്ലി പറയുന്നു “മറ്റൊരു പണ്ഢിതന്റെ വാക്ക്, അതിന്റെ തെളിവു വേവിധം മനസ്സിലാക്കി സ്വീകരിക്കൽ അയാളുടെ ഇതിഹാദോടൊത്തുവന്ന മറ്റൊരു ഇതിഹാദാകുന്നു (ശർഹു ജംഉൽ ജവാമിഅ് 2- 251). ചുരുക്കത്തിൽ ഫത്വാ സ്വീകരിക്കുമ്പോൾ തെളിവു വിധം ഗ്രഹിച്ചാൽ ഇത്തിഹാദും ഇല്ലെങ്കിൽ തഖ്ലീദുമാണ്. മുജ്തഹിദും മുഖല്ലിദുമല്ലാത്ത ഒരു മുഫ്തി ഇല്ലതന്നെ. ഉന്ന് തഖ്ലീദു വിരോധികൾ എഴുതിവിട്ടതു മിതമായി പറഞ്ഞാൽ വ്യാജമാണ്.
ഒരു വൈദ്യശാസ്ത്ര പണ്ഡിതൻ രോഗികളെ പരിശോധിച്ചു രോഗ നിർണ്ണയം നടത്തി, ഔഷധങ്ങൾ നിർദ്ദേശിക്കുന്നു. ഇതു കു ഒരു സാധാരണക്കാരൻ അല്ലെങ്കിൽ മറ്റു പല വിഷയങ്ങളിലും വൈദഗ്ധ്യമുങ്കിലും വൈദ്യശാസ്ത്രത്തിൽ വേത വിവരമില്ലാത്ത ഒരു വ്യക്തി രോഗം നിർണയിക്കാനും ഔഷധ നിർദ്ദേശം നൽകാനും തുടങ്ങിയാൽ ഫലം എന്തായിരിക്കും? മറുപടി ഊഹിക്കാവുന്നതേയുള്ളൂ. ഇതു തന്നെയാണ് ഇത്തിഹാദിന്റെയും നില. ഗവേഷണ പടുവായ ഒരു മഹാപണ്ഡിതൻ ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ ആധാരമാക്കി തന്റെ മുമ്പിൽ വരുന്ന പ്രശ്നങ്ങൾക്കു സ്വയം മതവിധികൾ ആവിഷ്കരിക്കുന്നു. ഇതു കു മറ്റുള്ളവരും ഗവേഷണത്തിനൊരുങ്ങിയാൽ അപകടങ്ങൾ സംഭവിക്കും.
വൈദ്യശാസ്ത്രമറിയാത്തൻ അറിയുന്നവനെ സമീപിക്കുകയാണ് വേത്. ബുദ്ധിയുള്ളവർ ഇക്കാര്യത്തിൽ പ്രതികൂലമായി പ്രതികരിക്കാനിടയില്ല. എന്നാൽ ഡോക്ടർ രോഗം കുപിടിച്ചു ഔഷധം നിർണയിച്ചു കൊടുക്കുമ്പോൾ തെളിവു പറയാറുണ്ടോ? പറഞ്ഞാൽ പ്രയോജനമു ഇല്ല; അതാണു ശരി. രോഗം നിങ്ങൾ പറഞ്ഞതു തന്നെയാണെന്നതിനു എന്താണ് തെളിവ്? ഈ ഔഷധം അതിന്റെ ശമനത്തിനുതകുമെന്നതിനെന്തു ലക്ഷ്യം? ഇതിൽ എന്തൊ ക്കെ ചേരുവകൾ ചേർത്തിട്ടു്? അവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? ശാസ്ത്ര വിശാരദന്മാർക്ക് ഇക്കാര്യത്തിൽ എന്തൊക്കെ അഭിപ്രായങ്ങളു്? എന്നിങ്ങനെ സാധാരണക്കാരൻ ചോദിച്ചാൽ ബുദ്ധിയുള്ള വല്ല ഡോക്ടറും അതിനു മറുപടി പറയാനൊരുങ്ങുമോ? ഒരുങ്ങിയാൽ തന്നെ രോഗിക്കതു മനസ്സിലാകുമോ? മനസ്സിലായില്ലെങ്കിൽ ചികിത്സ നടത്തേതില്ലെന്നു ലോകത്താർക്കെങ്കിലും അഭിപ്രായമുണ്ടോ? ഇല്ല എന്നല്ലാതെ മറുപടിയില്ല.
സാധാരണക്കാരൻ മതവിധി തേടുന്നതിന്റെ നില ഇതിൽ നിന്നു ഭിന്നമല്ല. മുജ്തഹിദ് പ്രശ്നത്തിനു പരിഹാരം നിർദ്ദേശിക്കുമ്പോൾ തെളിവു പറയണമെന്നില്ല. പറഞ്ഞാൽ, പഠിക്കാത്തവർക്ക് മനസ്സിലാവുകയുമില്ല. തെളിവു മനസ്സിലായില്ലെങ്കിൽ അതു സ്വീകരിക്കേ തില്ലെന്നു നൂ തന് വാദികൾക്കല്ലാതെ മറ്റാർക്കും അഭിപ്രായമില്ല.
ഇമാം മഹല്ലി പറയുന്നു: “തെളിവു ഗ്രഹിക്കാൻ മുജ്തഹിദിനു മാത്രമേ കഴിയൂ. കാരണം, അതു ലക്ഷ്യം, എതിർ ലക്ഷ്യത്തിൽ നിന്നു സംരക്ഷിതമാണെന്നറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാകട്ടെ സകല ലക്ഷ്യങ്ങളെയും സൂക്ഷ്മ പരിശോധന നടത്തുന്നതിനെ ആസ്പദിച്ചുമിരിക്കുന്നു. അതു മുജ്തഹിദിനേ സാധിക്കൂ (ശർഹു ജംഉൽ ജവാമിഅ് 2-393).
Created at 2024-12-12 08:22:20