Related Articles
-
MADHAB
ഉസ്വൂലുൽ ഫിഖ്ഹ്
-
MADHAB
മദ്ഹബ് സ്വീകരിക്കൽ നിർബന്ധം
-
മദ്ഹബിന്റെ ഇമാമുകളാരും തന്നെ, തങ്ങളുടെ പിൻഗാമികൾക്ക് മുമ്പിൽ, ഗവേഷണത്തിന്റെ കവാടം അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളാരും ഗവേഷണം നടത്തരുത്. ഞങ്ങളെ തഖ്ലീദ് ചെയ്യണം' എന്ന് അവരാരും പറഞ്ഞിട്ടില്ല. പ്രത്യുത, ഇജ്തിഹാദു പ്രാപ്തരായ മത പണ്ഢിതന്മാരോട് “നിങ്ങൾ ഞങ്ങളെ തഖ്ലീദ് ചെയ്യരുത്' എന്നായിരുന്നു അവരുടെ ശാസന. (ഈ പ്രസ്താവം, വ്യപകമായി തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുമാക്കാൻ, ഉൽപതിഷ്ണു വിഭാകം ശ്രമിച്ചു വരുന്നു. ശാഫിഈയുടെ വസ്വിയ്യത്ത്' എന്ന ശീർഷകം കൂടി വായിക്കുക). മദ്ഹബ് സ്വീകരിക്കുന്നതോടൊപ്പം തന്നെ തെളിവുകൾ ചിന്തിക്കാൻ കഴിയുന്ന സോപാധിക മുജ്തഹിദുകളോട് തെളിവു ചിന്തിച്ചു പഠിക്കാനും അവർ ആജ്ഞാപിച്ചിരുന്നു.
അനന്തരഗാമികളായ പണ്ഢിതന്മാരും അർഹരായവരുടെ ഗവേഷണം മുടക്കിയിട്ടില്ല. എന്നാൽ പിന്നെ, ഇജ്തിഹാദിന്റെ കവാടം കൊട്ടിയടച്ചതാര്? ആരും അടച്ചതല്ല; അതു സ്വയം അടഞ്ഞു പോയതാണ്. അഥവാ കരുണാനിധിയായ അല്ലാഹു അവന്റെ കരുണാതിരേകത്താൽ അടച്ചു കളഞ്ഞതാണ്. കർമ ശാസ്ത്രത്തിൽ ഒരൊറ്റ മദ്ഹബ് മാത്രമേ ഉായിരുന്നുള്ളുവെങ്കിൽ പല പ്രതിസന്ധി ഘട്ടങ്ങളിലും സമുദായം വിഷമിച്ചു പോകുമായിരുന്നു. മദ്ഹബുകൾ നാലുള്ളതു കൊ് ഈ വിഷമം പരിഹൃതമായിരിക്കയാണ്.
മുഴുലോകവും അംഗീകരിച്ച മഹാപണ്ഢിതരായ ഈ നാലുപേർക്കു ശേഷം നിസ്കാരം, സകാത്, നോമ്പ്, ഇടപാടുകൾ, വൈവാഹിക കാര്യങ്ങൾ, ശിക്ഷാ നിയമങ്ങൾ തുടങ്ങിയ ഫിഖ്ഹ് നിയമങ്ങളിൽ ഇനി ഒരു ഗവേഷണത്തിന്റെ ആവശ്യമില്ല. വല്ല ആനുകാലിക പ്രശ്നങ്ങളും വന്നാൽ അതു പരിഹരിക്കണമെന്നേയുള്ളൂ. അതിനു മറ്റു മാർഗങ്ങളുമു്. (ബഹ് എന്ന ശീർഷകം നോക്കുക). അപ്പോൾ ഒരു സ്വതന്ത്ര മുജ്തഹിദിന്റെ ആവശ്യം ഇനിയില്ല. എന്നിരിക്കെ വഴിപിഴക്കാനും നാലിനു പകരം നാലായിരം മദ്ഹബുകളായി ഭിന്നിച്ചു പോകാനും ഇടവരും. അതു കൊടുതന്നെ പരമകാരുണികനായ അല്ലാഹു, അവന്റെ ദാക്ഷിണ്യം കൊ്, ഇജ്തിഹാദിന്റെ കവാടം അടച്ചുപൂട്ടി. അല്ലാഹുവിനു സ്തുതി.
Created at 2024-11-26 08:32:59