ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവർക്കെതിരായി ഭൂരിപക്ഷത്തിന ഭിപ്രായമാവുമോ?

ഉത്തരം: പ്രത്യക്ഷത്തിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം രു പേർക്കുമെതിരാണെന്ന് തോന്നാ മെങ്കിലും യഥാർഥത്തിൽ അത് ഭൂരിപക്ഷമായിരിക്കില്ല. ഒരുദാഹരണത്തിലൂടെ ഇത് വ്യക്ത മാക്കാം. ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട അബൂഹാമിദ് (റ) ഭൂരിപക്ഷത്തിനെതിരെ ഒരഭിപ്രായം രേഖപ്പെടുത്തുന്നു. അവരുടെ ശിഷ്യ പരമ്പര കാലാന്തരത്തിൽ വർധിക്കുകയും ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട മറ്റുള്ളവരുടെ ശിഷ്യ പരമ്പര കുറഞ്ഞ് വരികയും ചെയ്താൽ അബൂഹാമിദ് (റ) യുടെ അഭിപ്രായങ്ങൾ ഏറ്റു പറയാൻ ഒരു മഹാ ഭൂരിപക്ഷമു ാകും. അതിനു മുമ്പിൽ ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ടവരുടെ അഭിപ്രായം നിഷ്പ്രഭമാകും. ഈ സാഹചര്യത്തിൽ പിൽകാലത്തുള്ളവർ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഭൂരിപക്ഷത്തിന്റെതാണെന്ന് തെറ്റായി ധരിക്കും. പക്ഷേ, പ്രത്യക്ഷത്തിലുള്ള ഈ ഭൂരിപക്ഷം നിമി ത്തമായി അബൂഹാമിദ് (റ) യുടെ അഭിപ്രായം പ്രഭലമാകില്ല. പ്രസ്തുത മസ്അലയിൽ അബൂ ഹാമിദ് (റ) യുടെ അഭിപ്രായം ഏറ്റുപറയുക മാത്രമാണ് ഈ ഭൂരിപക്ഷം ചെയ്തിട്ടുള്ളത്. ഈ മസ്അലയിൽ, ഇമാം ശാഫിഈ (റ) യുടെ തന്നെ ശിഷ്യരിൽ പെട്ട ഭൂരിപക്ഷം തന്നോട് വിയോ ജിക്കുന്നവരാണ്. ആപേക്ഷികമായി ഇവർക്കു ശിഷ്യ പരമ്പര കുറഞ്ഞു പോയതിനാൽ അവരുടെ ശബ്ദം പിൽകാലത്തേക്ക് എത്തിയില്ലന്നു മാത്രം. ഈ വസ്തുതകളെല്ലാം വിലയിരു ത്തിയ ശേഷം, ഇമാം ശാഫിഈ (റ) യുടെ ശിഷ്യരിൽ പെട്ട ഭൂരിപക്ഷത്തെയാണ് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും പ്രഭലമാക്കുക. അതിനാൽ അബൂഹാമിദ് (റ) ന്റെ അഭിപ്രായം ഒറ്റപ്പെട്ടതു മാത്രമാകും.

ഇമാം ഇബ്നു ഹജർ (റ) ഇങ്ങനെ തുടരുന്നു. അതു കൊ് ഇവർ രുപേരും പ്രബലമാക്കിയത് സ്വീകരിക്കുകയേ നിർവാഹമുള്ളൂ. സൂക്ഷ്മത, മനഃപാഠം, മസ്അലകൾ ഉറപ്പിച്ച് മനസ്സി ലാക്കൽ, ആധികാരികത, പൂർണ്ണ ജ്ഞാനം, സമർഥനം തുടങ്ങിയവയിൽ പിൽകാലത്തുള്ളവർ എത്താത്ത സ്ഥാനം ഇവർ കൈവരിച്ചിരിക്കുന്നു. അതിനാൽ ഏറ്റവും സൂക്ഷ്മമും അർഹവുമായത് അവർ സ് പേരുടേയും വാക്കുകൾ അവലംബിക്കലാവുന്നു. അതിനെ എതിർക്കു ന്നവരെ അവഗണിക്കൽ ഇജ്തിഹാദിന്റെ ഒരു പദവിയിലും എത്തിയിട്ടില്ലാത്ത എല്ലാ ശാഫിഇ കളുടെയും ധർമ്മമാണ്
(ഫതാവൽ കുബ്റ: 4:324,325).

ഇബ്നു ഹജർ (റ) യുടെ ശറഹുൽ ഉബാബിൽ നിന്ന് ഇമാം കുർദി (റ) ഉദ്ധരിക്കുന്നു. ഫത് നൽകേത് ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഏകോപിച്ച അഭിപ്രായം കൊം അതില്ലെങ്കിൽ ഇമാം നവവി (റ) യുടെ അഭിപ്രായം കൊമാണെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമോ അൽഉമ്മിന്റെ നസ്സ് കൊണ്ടോ അവർ രു പേരുടേയും മേൽ ആക്ഷേപമുന്നയിച്ച് ഫത്വ നൽകാൻ പാടില്ലെന്നും പരിണത പ്രജ്ഞരായ പണ്ഢിതന്മാർ ഏകോപിച്ച് പറഞ്ഞിട്ടു്. ഇമാം ശാഫിഈ (റ) യുടെയും അനുയായികളുടെയും എല്ലാ കിതാബുകളും പരിശോധിച്ച് വിലയിരുത്തുന്നവർക്ക് ഒരു കാര്യം വ്യക്തമാകും. ഇമാം ശാഫിഈ (റ) യുടെ ഏതെങ്കിലും നസ്സിന് എതിരായി ഏതെങ്കിലും മസ്അല ഇവർ പ്രബലമാക്കിയിട്ടുങ്കിൽ ആ നസ്സ്വിനെക്കാൾ പ്രബലമായ മറ്റൊരു നസ്സ് കതു കെ മാത്രമായിരിക്കും അതു ചെയ്തി രിക്കുക” (അൽ ഫവാഇദുൽ മദനിയ്യ: പേജ് 19,20).

Created at 2024-11-30 08:28:45

Add Comment *

Related Articles