ഇജ്തിഹാദ്

ഇഹപര വിജയത്തിനു വേി, സത്യ വിശ്വാസത്തിലൂന്നി നിന്നു കെട്ട്, ജീവിതം നയിക്കുന്നതിനു ആവശ്യമായ ദൈവിക നിയമ വ്യവസ്ഥയാണ് മതം എന്ന് പറയുന്നത്. "അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു: നിശ്ചയം' (വി.ഖു. 3:19). ഇസ്ലാം അല്ലാത്തതിനെ വല്ല വ്യക്തിയും മതമായി തേടിയാൽ അവന്റെ പക്കൽ നിന്നു അതു സ്വീകരിക്കപ്പെടുകയില്ല. അവൻ പരലോകത്ത് നഷ്ടബാധിതരുടെ കൂട്ടത്തില്' (വി.ഖു. 3:85). അപ്പോൾ സൗഭാഗ്യത്തിന്റെ മാർഗം ഇസ്ലാം മതാശ്ലേഷം മാത്രമാണ്. അതിന്റെ നിഷേധം ദൗർഭാഗ്യത്തിന്റെ കാരണവും. പക്ഷേ, എന്താണീ ഇസ്ലാം? അതാണല്ലോ മനുഷ്യനെ സുഭഗനോ ദുർഭഗനോ ആക്കുന്നത്. മനുഷ്യൻ സ്വർഗ്ഗത്തിലോ നരകത്തിലോ എന്നു തീരുമാനിക്കുന്നത്. കേവല മനുഷ്യനായി ജീവിച്ചതു കൊണ്ടോ നല്ല പേരിൽ അറിയപ്പെട്ടതു കൊണ്ടോ ഒരാൾ മുസ്ലിമാവില്ല എങ്കിൽ എന്താണ് ഇസ്ലാം? അതു ആദർശമാണ്; ശക്തമായ ആദർശം. വിശ്വാസമാണ് അതിന്റെ അസ്തിവാരം. വിശ്വാസത്തിനനുസൃതമായ പ്രവർത്തനമാണ് അതിന്റെ മുഖമുദ്ര. അഖില ചരാചര വസ്തുക്കളെയും സൃഷ്ടിച്ചു, കാരുണ്യ പൂർവം അടക്കി ഭരിക്കുന്ന റബ്ബിനു കീഴ്പ്പെടുകയാണ് അതിന്റെ രത്ന ചുരുക്കം. അനുസരണവും കീഴ്വണക്കവുമാണ് ഇസ്ലാം എന്ന പദത്തിന്റെ തന്നെ അർഥം. അല്ലാഹുവിന്റെ ദീനിനെ ജീവിത സരണിയായി സ്വീകരിച്ചവനാണ് മുസ്ലിം.

ഖുർആനും സുന്നത്തും

ഒരു മുസ്ലിം അവന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഇസ്ലാമിനെ അനുധാവനം ചെയ്യാൻ ബാധ്യസ്ഥനാണ്. ഇഷ്ടാനുസരണം ചില ഭാഗങ്ങൾ സ്വീകരിക്കുകയും മറ്റു ഭാഗങ്ങൾ തിരസ്കരിക്കുകയും ചെയ്യാവതല്ല. അത് പൈശാചിക മാർഗമാണ്. സത്യ വിശ്വാസികളെ, നിങ്ങൾ ഇസ്ലാമിൽ പൂർണമായി പ്രവേശിക്കുക, പിശാചിന്റെ കാൽപാടുകളെ നിങ്ങൾ അനുഗമിക്കരുത്. അവർ നിങ്ങൾക്കു പ്രത്യക്ഷ ശത്രുവാകുന്നു' (വി.ഖു. 2:208). ജീവിതത്തിന്റെ അഖില പ്രശ്നങ്ങളും ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാനത്തിലാണ് പരിഹരിക്കേത്. ഇസ്ലാമിക നിയമവ്യവസ്ഥിതിയുടെ മൂല സ്രോതസ്സ് വിശുദ്ധ ഖുർആനാണ്. പക്ഷേ, ഖുർആൻ അതിന്റെ യഥാർഥ വ്യാഖ്യാനമായ സുന്നത്തോടു കൂടി മാത്രമേ പ്രമാണമാവുകയുള്ളൂ. ആവശ്യമായ വിശദീകരണങ്ങളോട് കൂടി, സാന്ദർഭികമായി ജനങ്ങൾക്കു പഠിപ്പിക്കുന്നതിന് വിയാണ് വിശുദ്ധ ഖുർആൻ ഘട്ടം ഘട്ടമായി നബി (സ്വ) ക്കു അവതരിപ്പിക്കപ്പെട്ടത്.

“ജനങ്ങൾക്കു അവതരിപ്പിക്കപ്പെട്ട കാര്യം അവർക്ക് വിശദീകരിച്ചു കൊടുക്കുന്നതിനു വേിയും അവർ ചിന്തിക്കുന്നതിനു വേിയും ഖുർആൻ താങ്കൾക്കു നാം അവതരിപ്പിച്ചു (വി.ഖു 16:44). അപ്പോൾ അല്ലാഹുവിന്റെയും റസൂലിനെയും അനുസരിക്കണം. അഥവാ ഖുർആനും സുന്നത്തും സ്വീകരിക്കണം. അതുരുമാണ് ഇസ്ലാമിന്റെ മൂലപ്രമാണങ്ങൾ. അവ മുറുകെ പിടിച്ചു ജീവിക്കുമ്പോഴൊന്നും സമുദായവും വ്യക്തിയും വഴി പിഴക്കില്ല. നബി (സ്വ) യുടെ പ്രസ്താവന വളരെ ശ്രദ്ധേയമാണ്.

“രു കാര്യങ്ങൾ നിങ്ങളിൽ വിട്ടേച്ചു കൊാണ് ഞാൻ പോകുന്നത്. അവ മുറുകെ പിടിച്ചു കൊ ിരിക്കുമ്പോഴൊന്നും നിങ്ങൾ വഴി പിഴക്കില്ല. നിശ്ചയം അല്ലാഹുവിന്റെ ഗ്രന്ഥവും ദൂതന്റെ സുന്നത്തുമത്രെ ആ രു കാര്യങ്ങൾ” (മുവത്വാ).

ഇജ്തിഹാദിന്റെ ആവശ്യകത

ഖുർആനും സുന്നത്തും വെളിച്ചം നൽകാത്ത ഒരു കാര്യവുമില്ല. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ അഭ്യുദയത്തിനു ആവശ്യമുള്ള സകല വിധിവിലക്കുകളും ഖുർആനിലും സുന്നത്തിലുമു്. എന്നാൽ പല കാര്യങ്ങളും സ്പഷ്ടമായിട്ടാണ് പറഞ്ഞിട്ടുള്ളതെങ്കിൽ മറ്റു പല കാര്യങ്ങളും അസ്പഷ്ടമായിട്ടാണ് പറഞ്ഞിട്ടുള്ളത്. ഈ അവ്യക്ത കാര്യങ്ങൾ ബുദ്ധിയും വിവരവുമുള്ളവർക്ക് ഗവേഷണം ചെയ്തു കു പിടിക്കാവുന്ന രീതിയിലാണ് വച്ചിട്ടുള്ളത്. ഇത്തരം ഗവേഷണ പരമായ കാര്യങ്ങളെ യോഗ്യത നേടിയ വ്യക്തികൾ ഖുർആനിൽ നിന്നും
സുന്നത്തിൽ നിന്നും കു പിടിച്ചെടുക്കുന്നതിനാണ് ഇജ്തിഹാദ്' എന്ന് പറയുന്നത്. ഇമാം ഗസ്സാലിയുടെ നിർവ്വചനം കാണുക. മതപരമായ വിധികളെ കുറിച്ചു, അറിവു തേടുന്നതിൽ ഒരു മുജ്തഹിദ് തന്റെ കഴിവു വിനിയോഗിക്കുന്നതിനാണ് "ഇജ്തിഹാദ്' എന്ന് പറയുന്നത് (Musthafa 2:101).

ഹസത്ത് മുആദുബിൻ ബലി (റ) നെ യമനിലേക്കു (ഗവർണറായി) റസൂൽ തിരുമേനി (സ്വ) നിയോഗിച്ചപ്പോൾ അവിടുന്ന് ചോദിച്ചു: “വല്ല പ്രശ്നവും മുമ്പിൽ വന്നാൽ താങ്കൾ എങ്ങനെ വിധിക്കും?' ഞാൻ അല്ലാഹുവിന്റെ ഗ്രന്ഥം കൊ വിധിക്കും.' മുആദ് പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നീ കില്ലെങ്കിൽ? നബി (സ്വ) ചോദിച്ചു. "അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്തു കൊ വിധിക്കും?' അദ്ദേഹം പ്രതിവചിച്ചു. "പ്രവാചകന്റെ സുന്നത്തിലും നീ കില്ലെങ്കിലോ?' തിരുമേനി വീം ചോദിച്ചു. "ഞാൻ ഒട്ടും വീഴ്ചവരുത്താതെ എന്റെ ബുദ്ധി ഉപയോഗിച്ചു ഇതിഹാദ് ചെയ്യും' എന്ന് മുആദ് (റ) മറുപടി നൽകിയപ്പോൾ നബി (സ്വ) അദ്ദേഹത്തിന്റെ മാറിടത്തിൽ തട്ടിക്കെട്ട് ഇപ്രകാരം പറഞ്ഞു :
അല്ലാഹുവിന്റെ ദൂതന്റെ ദൂതനു, അല്ലാഹുവിന്റെ ദൂതൻ ഇഷ്ടപ്പെടുന്ന കാര്യത്തിനു സഹായം നൽകിയ അല്ലാഹുവിന് സകല സ്തുതിയും!' (തുർമുദി, അബൂദാവൂദ്, ദാരിമി). ഇപ്രകാരം ഇജ്തിഹാദ് ചെയ്യൽ അനുവദനീയമാണെന്ന കാര്യത്തിൽ പരിഗണനീയരായ പണ്ഢിതന്മാർക്കിടയിൽ പക്ഷാന്തരമില്ല. ഖുർആനിലും സുന്നത്തിലും പണ്ഢിത പ്രസ്താവനയില്ലാത്ത ഏതൊരു സംഭവത്തിലും ബുദ്ധി ഉപയോഗിച്ചു ഇജ്തിഹാദ് നടത്തി വിധി കാമെന്നതിൽ സ്വഹാബത്ത് ഏകകണ്ഠമായി ഏകോപിച്ചിരിക്കുന്നുവെന്നത് ഇത്തിഹാദിന് തെളിവാകുന്നു (മുസ്താ 2 : 57).

മുജ്തഹിദിന്റെ യോഗ്യതകൾ

ഒരു മുജ്തഹിദ്, ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് പൂർണമായ അറിവു നേടിയവനായിരിക്കണം. ഖുർആനിൽ ആമ്മ്, ഖാസ്സ്, മുജ്മൽ, മുബയ്യൻ, മുഖ്, മുഖയ്യദ്, നസ്സ്, ളാഹിർ, നാസിഖ്, മൻസൂഖ്, മുഹ്കം, മുതശാബിഹ് എന്നീ ഇനങ്ങളെ കുറിച്ചും ഹദീസിൽ മുതവാതിൽ, ആഹാദ്, മർത്ത്, മൗഖൂഫ്, മുർസൽ ആദിയായ വിഭാഗങ്ങളെകുറിച്ചും ഹദീസ്റി പ്പോർട്ടർമാരുടെ ബലാബലത്തെക്കുറിച്ചും വ്യക്തമായ ജ്ഞാനം കരസ്ഥമാക്കിയിരിക്കണം.

ഇജ്മാഇനെ ഒരിക്കലും മറികടക്കാൻ പാടില്ലാത്തതു കൊ, മുൻഗാമികളുടെയെല്ലാം അഭിപ്രായഗതികൾ മനസ്സിലാക്കുകയും വേണം. മാത്രമല്ല, ഖുർആനിന്റെയും സുന്നത്തിന്റെയും ഭാഷയായ അറബിയിൽ, ഭാഷാ ശാസ്ത്രം, പദോൽപത്തി ശാസ്ത്രം, വ്യാകരണ ശാസ്ത്രം, സാഹിത്യ ശാസ്ത്രം എന്നീ ശാഖകളിൽ വൈദഗ്ധ്യവും ബുദ്ധി വൈഭവവും ആവശ്യമാണ്. ഈ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരാൾക്ക് മാത്രമേ ഇജ്തിഹാദിന്നധികാരമുള്ളൂ. അപ്പോൾ ഇത്തിഹാദ് ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യമല്ല. അല്ലാഹുവിന്റെ പ്രത്യേകാനുഗ്രഹത്തിനു ഭാജനങ്ങളായിത്തീരുന്ന മഹാ വ്യക്തികൾക്കു മാത്രം സാധിക്കുന്ന വളരെ ശ്രമകരമായ പ്രവർത്തനമാണ്. കഴിവില്ലാത്തവർ അപ്പോൾ എന്തു ചെയ്യും? കഴിവുള്ളവരെ അനുഗമിക്കുക തന്നെ. അല്ലാഹു പറയുന്നു : നിങ്ങൾ
വിവരമില്ലാത്തവരാണെങ്കിൽ വിവരമുള്ളവരോട് ചോദിക്കുക” (വിശുദ്ധ ഖുർആൻ : 21:7, 16 : 43).

Created at 2024-11-26 08:21:42

Add Comment *

Related Articles