Related Articles
-
MADHAB
അടക്കപ്പെട്ട കവാടം
-
MADHAB
മുജ്തഹിദുകളുടെ വകുപ്പുകൾ
-
അടിസ്ഥാന പ്രമാണങ്ങൾ ആധാരമാക്കി ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും ഒരു വിഷ യവുമായി ബന്ധപ്പെട്ട നിശ്ചിത മസ്അലകൾ മാത്രം കത്തുന്നവരാണ് ആപേക്ഷിക മുജ്തഹിദ് (മുജ്തഹിദുന്നിസബിയ്യ്). നിദാന ശാസ്ത്രത്തിൽ അവഗാഹുള്ളതോടൊപ്പം താൻ കത്തുന്ന മസ്അലകളുമായി ബന്ധപ്പെട്ട സർവ്രത ലക്ഷ്യങ്ങളിലും പരിജ്ഞാനമുള്ളവനും സ്വഹാബത്താക്ക മുള്ള പൂർവികർ പ്രസ്തുത മസ്അലകളിൽ പ്രകടിപ്പിച്ച ഭിന്നാഭിപ്രായങ്ങളും അവരുടെ ഏകോപനവു മെല്ലാം പൂർണ്ണമായും ഗ്രഹിച്ചിരിക്കണം.
ഇമാം മഹല്ലി പറയുന്നു: “ചിലർക്ക് ചില വിഷയങ്ങളിൽ മാത്രം ഇതിഹാദിനുള്ള കഴിവ് ഉ ാകുന്നത് കൊാണ് ഇജ്തിഹാദ് ഭാഗികമാകാമെന്ന് പറഞ്ഞത്. ഉദാഹരണമായി മരണാ നന്തര സ്വത്ത് വിഹിതം വെക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ അറിയുന്നവർക്ക് ആ വിഷയത്തിൽ ഉസ്വൂൽ അടിസ്ഥാനമാക്കി തന്റെ അഭിപ്രായം രേഖപ്പെടുത്താം' (ശറഹു ജംമ്ഇൽ ജവാമിഅ് 2:386).
ഇമാം ഇബ്നു ഹജർ (റ) പറയുന്നു: “സ്വതന്ത്രവും നിരുപാധികവുമായി ഇതിഹാദ് നടത്തുന്ന വ്യക്തിക്ക് പറഞ്ഞ എല്ലാ നിബന്ധനകളും ആപേക്ഷിക മുജ്തഹിദിനുാവണമെന്നില്ല. തന്റെ മദ്ഹബിൽ നിന്ന് പുറത്തു പോകാത്ത സോപാധിക മുജ്തഹിദായ ഇദ്ധേഹം ഇമാമിന്റ അടിസ്ഥാന പ്രമാണങ്ങൾ അറിഞ്ഞിരിക്കണം. ശറഇന്റെ നിയമങ്ങൾ നിരുപാധിക മുജ്തഹിദ് മറികടക്കാൻ പാടില്ലാത്ത പോലെ ഇമാമിന്റെ നിയമങ്ങൾ സോപാധിക മുജ്തഹിദും മറികടക്കാൻ പാടില്ല” (തുഹ്ഫ: 10:109).
Created at 2024-11-30 08:13:18