അവർ പറയാതിരുന്നാൽ

ഒരു മസ്അലയിൽ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കിൽ എന്ത് ചെയ്യണം?. ഇവർ രു പേർക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലംബിക്കാമോ?
ഉത്തരം: സൂക്ഷ്മമായ അന്വേഷണത്തിലൂടെ മദ്ഹബിൽ പ്രബലമായ അഭിപ്രായം ഏതാണെന്ന് ബോധ്യപ്പെട്ട ശേഷമല്ലാതെ ഇമാം നവവി (റ), ഇമാം റാഫിഈ (റ) നും മുമ്പായി രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ അവലം ബിക്കാൻ പാടില്ല. ഒരേ വിഷയത്തിൽ കൂടുതൽ ഗ്രന്ഥങ്ങൾ യോജിച്ചു വന്നതു കൊ് പ്രയോജനമില്ല. ഈ ഗ്രന്ഥങ്ങളത്രയും ചെന്നെത്തുന്നത് ഒരാളുടെ മാത്രം അഭിപ്രായത്തിലേക്കായിരിക്കാം. ഇമാം ഖഫ് ഫാൽ (റ), അബൂഹാമിദ് (റ) എന്നിവർക്ക് ധാരാളം ശിഷ്യന്മാരു്. അവർ ഉസ്താദുമാരുടെ വഴി അനു സരിച്ചു മാത്രമാണ് അടിസ്ഥാന നിയമങ്ങളും അതനുസരിച്ചുള്ള മസ്അലകളും സ്ഥിരപ്പെടുത്തുന്നത്. ഇവർ രു പേരും ഒഴിച്ചുള്ളവരെല്ലാം ചിലപ്പോൾ ഇവർക്കെതിരായിരിക്കാം. അതിനാൽ മസ്അല പ്രബലമാക്കുന്നതിന് മുമ്പ് ഇവരുടെയെല്ലം ഗ്രന്ഥങ്ങൾ പരിശോധിച്ചിരിക്കണം” (തുഹ്ഫ: 1: 39).

ഇവരുടെ ഗ്രന്ഥങ്ങളിൽ തന്നെ ഒരേ വിഷയത്തിൽ വ്യത്യസ്ഥത വീക്ഷണങ്ങൾ ഉള്ളതിനാൽ പ്രബലമായതു കത്തുക എളുപ്പമല്ല. പ്രബലമായതു കത്തുവാൻ ഇവരുടെ മുഴുവൻ രചനകളും പരിശോധിക്കുകയും മസ്അലകൾ തമ്മിലുള്ള ബലാബലങ്ങളിലേക്കു സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളും മനസ്സി ലാക്കണം. ഈ സാഹസിക കൃത്യം ചെയ്തു തീർത്തവരാണ് ഇബ്നു ഹജറും (റ) റംലി (റ യും. ഇവർക്ക് ശേഷം ഈ കഴിവുള്ളവർ ഉ ായിട്ടില്ലന്ന് എല്ലാവരും സമ്മതിക്കുന്നു. ഇമാം കുർദി (റ) പറയുന്നു: 'ശാഫിഈ മദ്ഹബിൽ അവലംബം ഇബ്നു ഹജറും (റ) റംലി (റ) യും തുഹ്ഫ, നിഹായ എന്നീ ഗ്രന്ഥങ്ങളിൽ ഏകോപിച്ചു പറഞ്ഞവയാണെന്ന് മദ്ഹബിലെ പിൽകാല പണ്ഡിതർ ഏക സ്വരത്തിൽ പറ ഞ്ഞിരിക്കുന്നു. ഇവർ വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തിയാൽ അർഹതയുള്ള മുക്തിക്ക് ഏതും അവലംബിക്കാം. ഇവർ രു പേർക്കും എതിരായ അഭിപ്രായം അവലംബിക്കാവതല്ല (ഫവാഇദുൽ മദനിയ്യ:44).

അൽ ഉമ്മ്, ഇമ്ലാക്ക് തുടങ്ങിയ ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളോ, നവവി (റ) റാഫിഈ (റ) യുടെ ഗ്രന്ഥങ്ങളോ നമുക്കിന്ന് അവലംബിക്കാവതല്ല. ഇത് പ്രഗൽഭരുടെ കിതാബു കൾക്കുള്ള പോരായ്മയല്ല. മറിച്ച് അതുൾക്കെള്ളാൻ കഴിയാത്ത നമ്മുടെ പോരായ്മയാണ്. തുഹ്ഫയും നിഹായയുമാണ് ഇന്നത്തെ പ്രധാന അവലംബം. കേരളത്തിൽ പിൽക്കാലത്ത് ഫിഖ്ഹ്, മഖ്ദൂം (റ) യുടെ വഴിയായതിനാൽ ഇവരുടെ ഉസ്താദായ ഇബ്നു ഷുക്ത (റ) യുടെ തുഹ്ഫ: നാം കൂടുതലായി അവലംബിക്കുന്നു.

Created at 2024-11-25 08:05:24

Add Comment *

Related Articles