Related Articles
-
HISTORY
അബൂഉബൈദ (റ)
-
HISTORY
അബ്ദുല്ലാഹിബ്നു ജഹ്ശ്(റ)
-
HISTORY
ഇസ്ലാമും യുദ്ധങ്ങളും
ഹിജ്റ 80 ൽ കൂഫയിൽ ജനിച്ച നുഅ്മാനുബ്നു സാബിതുബ്നു സൂത്വയാണ് ഇമാമുൽ അഅ്ളം അബൂഹനീഫതുൽ കൂഫി(റ). സ്വഹാബിവര്യന്മാരിൽ ഒരു വിഭാഗം ഈ കാലത്ത് ജീവിച്ചിരിപ്പായിരുന്നു. “ഇവരിൽ ഒരു സമൂഹത്തെ നേരിൽ കാണാൻ ഇമാം അബൂ ഹനീഫ (റ) ക്ക് സാധിക്കുകയും ചെയ്തു” (ഇമാം സുയൂഥി (റ) യുടെ തബ്യീളുസ്സ്വഹീഫ ഫീ മനാഖിബി അബീ ഹനീഫ: പേ:132) സ്വഹാബാക്കളിൽ നാലാളുകൾ ഈ കാലത്ത് ജീവിച്ചിരിപ്പു ായിരുന്നുവെന്നതു ഹദീസ് പണ്ഢിതന്മാർക്കിടയിൽ തർക്കമറ്റതാണ് ”(ഇമാം കർദരിയുടെ മനാഖിബു അബീ ഹനീഫ: വാ:1, പേ:9) അതിലും അധികമായിരുന്നോ എന്നതിലാണ് തർക്കം.
സുയൂഥി ഇമാമിന്റെ വാക്കുകൾ കാണുക: “ഇമാം അബൂ ഹനീഫ(റ) ഹദീസുകൾ റിപ്പോർട്ട് ചെയ്ത ഏഴു സ്വഹാബിവര്യന്മാരുടെ പേരുകളും അവരുടെ ഹദീസുകളും ഉൾപ്പെടുത്തി അബു മഅ്ശർ (റ) ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടു്. അനസുബ്നു മാലിക്, അബ്ദുല്ലാഹിബ്നു ജുസ്അ്, ജാബിറുബ്നു അബ്ദില്ലാഹി, മഅ്ഖലുബ്നു യസാർ, വാസ്വിലതുബ്നു അഅ്, ആഇശാ ബിൻത് അജ്ദ്, അബ്ദുല്ലാഹിബ്നു അബീഔഫ് റ.ഹും) എന്നിവരാണ് ഈ സ്വഹാബിമാർ (തബ്യീദുസ്സഹീഫ: പേ:131 ).
അനസ്ബ്നു മാലികി (റ) നെ ഇമാം അബൂ ഹനീഫ (റ) കതായി താരീഖു ബഗ്ദാദ്: വാ:13, പേ:324 ൽ രേഖപ്പെടുത്തിയിട്ടു്. ഇമാം അബൂ ഹനീഫ (റ) താബിഉകളിൽ പെട്ട പുണ്യ പുരുഷനാണെന്ന് മേൽ വിശദീകരണത്തിൽ നിന്നു വ്യക്തമാണ്. ഈ മഹത്വം മദ്ഹബിന്റെ ഇമാമുകളിൽ മറ്റാർക്കും ലഭിച്ചിട്ടില്ല. ഹദീസുകൾ പഠിക്കാൻ മറ്റാരേക്കാളും അവസരം ലഭിച്ച പണ്ഢിതനാണ് ഇമാം അബൂ ഹനീഫ (റ). തനിക്ക് ഹദീസ് പാണ്ഢിത്യമില്ലെന്ന് ഘോഷിക്കുന്നവർ ചരിത്ര വ്യഭിചാരികളാണ്. ലക്ഷക്കണക്കായ ഹദീസുകൾ മനഃപാഠമുള്ള ഹാഫിളുകളെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഹാഫിളുദ്ദഹബി രചിച്ച തദ് കിറതുൽ ഹുഫ്ഫാളിൽ നൂറ്റി അറുപത്തി മൂന്നാമത്തെ വ്യക്തിയായി ചേർത്തിട്ടുള്ളത് ഇമാം അബൂ ഹനീഫ (റ) യെയാണ്.
അബൂ ഹനീഫ (റ) ഹദീസില്ലാത്ത പണ്ഡിതനാണെന്ന വിമർശക വാദത്തിനു ദഹബി തന്നെ മറുപടി പറയുന്നു. അവർ കൂഫയിൽ വച്ച് സ്വഹാബിയായ അനസി (റ) നെ പല പ്രാവശ്യം ക തായി ദഹബി സമർഥിക്കുകയും ചെയ്യുന്നു. നാഫിഅ്, അബ്ദുൽ റഹ്മാനുബ്നു ഹുർമുസ്, അദിയ്യുബ്നു സാബിത്, സലമത് കുഹൈല്, അബൂ ജഅ്ഫർ, ഖതാദ, അംറുബ്നു ദീനാർ, അബൂ ഇസ്ഹാഖ് (റ.ഹും) തുടങ്ങിയ ഒരു വലിയ വിഭാഗം ഹദീസ് പണ്ഢിതരിൽ നിന്ന് അബൂ ഹനീഫ (റ) ഹദീസുകൾ കേട്ടിട്ടു്. വകീഅ്, യസീദ്ബ്നു ഹാറൂൻ, സഅദുബ്നു സുൽത് അബൂആസ്വിം, അബ്ദുർറസാഖ്, ഉബൈദില്ലാഹിബ്നു മൂസാ, അബൂനുഐം, അബൂ അബ്ദിർ റഹ്മാനിൽ മുഖി (റ) തുടങ്ങിയ പഢിതന്മാർ ഇമാം അബൂ ഹനീഫ (റ) യിൽ നിന്ന് ഹദീസ് സ്വീകരിച്ചവരാണ്.
ഭരണാധികാരികളുടെയോ മറ്റോ പാരിതോഷികങ്ങൾ സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഉപജീവനത്തിനു സ്വന്തമായി അദ്ധ്വാനിക്കാൻ തയ്യാറായി. (ദഹബിയുടെ തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:168 നോക്കുക).
ഇമാം അബൂയൂസുഫി (റ) ൽ നിന്ന് കർദരി (റ) ഉദ്ധരിക്കുന്നു: “ഹദീസ് വ്യാഖ്യാനത്തിലും അവയുൾക്കൊള്ളുന്ന കർമ്മശാസ്ത്ര വിധികൾ കത്തുന്നതിലും അബൂഹനീഫ (റ) യെ പോലെ പാണ്ഡിത്യമുള്ള മറ്റാരെയും ഞാൻ കിട്ടില്ല.” അബൂ മുത്വ് (റ) ൽ നിന്ന് നിവേദനം: “ഹദീസ് പണ്ഢിതരിൽ വലിയ കർമ്മശാസ്ത്ര പണ്ഢിതനായ സുഫ്യാൻ (റ) പോലും അബൂ ഹനീഫ (റ) യോളം എത്തില്ല (കർദരിയുടെ മനാഖിബു അബീ ഹനീഫ: വാ:2, പേ:49) അബൂയൂസുഫി (റ) ന്റെ ഉപര്യുക്ത വാക്കുകൾ താരീഖു ബഗ്ദാദ്: വാ:13, 340 ലും കാണാം.
“മുസ്ലിംകൾ അവരുടെ നിസ്കാരത്തിൽ അബൂ ഹനീഫ (റ) ക്ക് വേി ദുആ ചെയ്യാൻ കടപ്പെട്ടവരാണെന്ന് അബ്ദുല്ലാഹിബ്നു ദാവൂദ് (റ) പറയുന്നു. “ഇമാം അബൂഹനീഫ (റ) യുടെ ഹദീസ് മനഃപാഠവും ഫിഖ്ഹ് പാണ്ഡിത്യവുമാണ് ഇതിനു കാരണമായി അവർ എടുത്തു കാട്ടിയത് ”(താരീഖു ബഗ് ദാദ്: വാ:13, പേ:344 നോക്കുക)
ഹദീസ് പണ്ഢിതരിൽ ഇമാമും ഹുജ്ജത്തുമായ ഹസനുബ്നു സ്വാലിഹ് (റ) പറയുന്നു: “കൂഫാ നിവാസികളിൽ കൂടുതൽ ഹദീസ് പാണ്ഡിത്യമുള്ളവരായിരുന്നു ഇമാം അബൂ ഹനീഫ (റ). കൂഫയിലെത്തിയ എല്ലാ ഹദീസുകളും അസറുകളും അവർക്ക് മനഃപാഠമായിരുന്നു”. (ഇബ്നു ഹരിൽ ഹൈതമി (റ)യുടെ ഖൈറാതുൽ ഹിസാൻ: പേ:30)
ഇബ്നുമഈനി (റ) ൽ നിന്ന് നിവേദനം: “ഹദീസ് വിഷയത്തിൽ യോഗ്യനായിരുന്നു ഇമാം അബൂ ഹനീഫ (റ). മനഃപാഠമുള്ളതല്ലാതെ അവർ റിപ്പോർട്ട് ചെയ്തിട്ടില്ല” (തദ്രീബുർറാവി: വാ:1, Page:450).
അവരുടെ ഗുരുനാഥൻ കൂടിയായ അഅ്മശ് (റ) ന്റെ പ്രത്യേക അംഗീകാരം തന്നെ ഹദീസ് പരിജ്ഞാനത്തിൽ അബൂ ഹനീഫ (റ) നേടിയെടുത്തിരുന്നു. ത്വബഖാതുൽ ഹനഫിയ്യ എന്ന ഗ്രന്ഥത്തിൽ (പേ:484) മുല്ലാ അലിയ്യുൽ ഖാരി (റ) പറയുന്ന വിശദീകരണം ശ്രദ്ധേയമാണ്. “ഒരു വിഷയം സംബന്ധമായ ചോദ്യത്തിനു അഅ്മശ് (റ) ന്റെ സാന്നിദ്ധ്യത്തിൽ ഇമാം അബൂ ഹനീഫ (റ) മറുപടി പറഞ്ഞു. ഈ മറുപടിയുടെ രേഖയെക്കുറിച്ച് അഅ് (റ) അബൂ ഹനീഫ (റ) യോട് ചോദിക്കുകയായി. ഇമാം അബൂ ഹനീഫ (റ) യുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
അബൂഹുറൈറ(റ), അബ്ദുല്ലാഹ് (റ), അബൂമസ്ഊദ് (റ) എന്നിവരിൽ നിന്ന് യഥാക്രമം അബൂസ്വാലിഹ് (റ), അബൂവാഇൽ (റ), അബൂഇയാസ് (റ) എന്നിവരുടെ നിവേദനത്തിൽ നബ (സ്വ) ഇപ്രകാരം പറഞ്ഞതായി താങ്കൾ തന്നെ പറഞ്ഞു തന്ന ഹദീസാണെന്റെ രേഖ. അപ്രകാരം ഹുദൈഫ (റ) യിൽ നിന്ന് അബു മിസ്(റ) വഴിക്കും ജാബിറി (റ) ൽ നിന്ന് അബൂ സുബൈർ (റ) വഴിക്കും അനസി (റ) ൽ നിന്ന് യസീദുർറഖ്ഖാശി (റ) വഴിക്കും താങ്കൾ തന്നെ എന്നോട് ഹദീസ് പറഞ്ഞിട്ടു്.
ഇതു കേട്ടതോടെ അഅശി(റ) ന്റെ പ്രതികരണമായി. “നിർത്തുക! നൂറ് ദിവസം കൊ് ഞാൻ പറഞ്ഞു തന്ന ഹദീസുകൾ ഒരു ഘട്ടത്തിൽ തന്നെ നിങ്ങൾ എനിക്ക് പറഞ്ഞു തന്നിരിക്കുന്നു. താങ്കളുടെ ഫിഖ്ഹിയ്യായ പ്രവർത്തനങ്ങളിൽ ഇത്രയും വിപുലമായി ഹദീസുകൾ അവലംബിക്കപ്പെടുന്നതായി എനിക്കറിയില്ലായിരുന്നു. താങ്കൾ ഒരു വലിയ മനുഷ്യനാകുന്നു.
ഹദീസുകളിൽ നിന്ന് കാര്യമുൾക്കൊ പ്രവർത്തിക്കാൻ കഴിയുന്ന മുജ്തഹിദിനെ ഡോക്ടർ എന്നാണ് അഅ് (റ) വിളിക്കുന്നത്. മുജ്തഹിദുകൾക്ക് ഹദീസുകൾ സപ്ലൈ ചെയ്യുന്ന മുഹദ്ദിസുകളെ മരുന്ന് വില്പനക്കാരൻ എന്നും അവർ വിളിച്ചിരിക്കുന്നു. ശേഷം രു പദവികളും കരസ്ഥമാക്കിയ മഹാ മനുഷ്യനാണ് ഇമാം അബൂ ഹനീഫ (റ) യെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. ഈ വിശേഷണങ്ങൾ മാത്രം മതി അബൂ ഹനീഫ (റ) യുടെ ഹദീസ് പാണ്ഡിത്യത്തിനു തെളിവായിട്ട്.
ഇമാം അബൂ ഹനീഫ (റ) യുടെ മൂന്ന് മുസ്നദുകൾ ഇമാം ശഅ്റാന (റ) പാരായണം ചെയ്തിട്ടു . അവ സ്വഹീഹായ പകർപ്പുകളാണെന്നും ധാരാളം ഹാഫിളുകളുടെ കയ്യെഴുത്ത് അംഗീകാരം അതിലായിരുന്നുവെന്നും ശാനി (റ) പറയുന്നു. ഹാഫിളുദ്ദിംയാതി (റ) യുടെ എഴുത്തായിരുന്നു അവസാനത്തേത്. യോഗ്യരായ താബിഉകൾ മുഖേനയുള്ള റിപ്പോർട്ടുകളാണ് ഈ മുസ്നദുകളിലുള്ളത്. അസ്വദ്, അൽഖമ, അത്വാഅ്, ഇക്സിമ, മുജാഹിദ്, മക്സൂൽ, ഹസനുൽ ബസ്വരി (റ.ഹും) തുടങ്ങി ഉത്തമ നൂറ്റാകാമെന്ന് നബി (സ്വ) സാക്ഷ്യപ്പെടുത്തിയ മഹാപ്രതിഭകളിൽ നിന്നുള്ള റിപ്പോർട്ടുകളാണത് ” (മീസാനുശ്ശഅ്റാനി: വാ:1, പേ:68 നോക്കുക).
ഇമാം അബൂ ഹനീഫ (റ) ഹദീസ് കേട്ട പതിനഞ്ചു ശൈഖുമാരുടേയും ഇമാമിൽ നിന്ന് ഹദീസ് കേട്ട് പതിനാല് ശിഷ്യന്മാരുടെയും നാമങ്ങൾ താരീഖു ബഗ്ദാദ്: വാ:13, പേ:324 ൽ രേഖപ്പെടുത്തിയിട്ടു്.
ഇബ്നു ഹജരിൽ ഹൈതമി (റ) പറയുന്നു: നാലായിരം ശൈഖുമാരിൽ നിന്ന് ഹദീസ് സ്വീകരിച്ച വ്യക്തിയാണ് ഇമാം അബൂ ഹനീഫ (റ). അതു കൊാണ് ഹദീസ് മനഃപാഠമുള്ള ഹുഫ്ഫാളുകളുടെ പട്ടികയിൽ ദഹബിയും മറ്റും അബൂ ഹനീഫ (റ) യെ എണ്ണിയത്. അബൂ ഹനീഫ (റ) ഹദീസിൽ പാണ്ഡിത്യം കുറഞ്ഞ വ്യക്തിയായിരുന്നുവെന്ന ഒരു പൊതു ധാരണയു്. പക്ഷേ, അതു ശരിയല്ല. സ്വന്തമായ ഗവേഷണം (ഇജ്തിഹാദ്) മുഖേന മസ്അലകൾ കത്തുന്ന ഇമാം അബൂ ഹനീഫ (റ) ക്ക് ഹദീസ് ദൗർബല്ല്യമായിരുന്നുവെന്ന് വിശ്വസിക്കാൻ ബുദ്ധിയോ രേഖകളോ സമ്മതിക്കുന്നില്ല. വളരെയേറെ മസ്അലകൾ "ഇസ്തിൻ ബാത്' വഴി കത്തിയവരാണ് അബൂ ഹനീഫ (റ). ഇന്നറിയപ്പെടുന്ന നിശ്ചിത ശൈലിയിലുള്ള ഇജ്തിഹാദിനു തുടക്കം കുറിച്ചതു തന്നെ അബൂ ഹനീഫ( റ) യാണ്. സാഹസികമായ ഈ പ്രക്രിയയിൽ മുഴുകിയതിനാൽ തന്റെ ഹദീസ് ശേഖരം പുറത്തു വന്നില്ലെന്നത് ശരി തന്നെ. അബൂബക്കർ സിദ്ദീഖ് (റ), ഉമർ (റ) എന്നീ സ്വഹാബി പ്രമുഖർ മുസ്ലിംകളുടെ പൊതു പ്രശ്നങ്ങളുമായി ഓടി നടന്നതിനാലാണ് ആപേക്ഷികമായി അവരുടെ ഹദീസുകൾ നാം കാണാതിരിക്കാൻ കാരണം. അബൂ സർഅ (റ), ഇബ്നു മഈൻ (റ) തുടങ്ങി ഹദീസ് ശേഖരണത്തിനു വേി മാത്രം ജീവിതം മാറ്റിവെച്ച പണ്ഢിതന്മാരെ അപേക്ഷിച്ച് ഇമാം മാലികി (റ) ന്റെയോ ഇമാം ശാഫിഈ (റ) യുടെയോ ഹദീസുകൾ രംഗത്തു വന്നിട്ടില്ല. രു പേരും ഇസ്തിൻ ബാതിൽ മുഴുകിയതാണിതിനു കാരണം (ഖൈറാതുൽ ഹിസാൻ പേ60 നോക്കുക).
ഇമാം കർദരി (റ), ഖാറിസ്മി (റ) എന്നിവരിൽ നിന്ന് നിവേദനം: “നാൽപതിനായിരം ഹദീസുകൾ ഇമാം അബൂ ഹനീഫ (റ) ക്രോഡീകരിക്കുകയും നാലായിരം ശൈഖുമാരിൽ നിന്ന് ഹദീസുകൾ കേൾക്കുകയും ചെയ്തിട്ടു്. പതിനഞ്ചു ഗ്രന്ഥങ്ങളിലായി അവർ കേട്ട ഹദീസുകളിൽ കുറെ ശേഖരിച്ച് വെക്കുകയും ചെയ്തു” (ന്തുൻ ഇൽമിയ്യ: പേ:60).
പുത്തൻ കൂറ്റുകാർക്കൊരു പരാതിയും. “അബൂ ഹനീഫ (റ) ക്ക് കേവലം പതിനേഴ് ഹദീസുകൾ മാ ത്രമെ ലഭിച്ചിട്ടുള്ളൂ. അതിനാൽ തന്റെ മദ്ഹബിനു രേഖകളുടെ പിൻബലമില്ല. അതു സുന്നത്തിനു വിരുദ്ധമാണ്. ഇബ്നു ഖൽദൂനിന്റെ മുഖദ്ദിമയിൽ നിന്നായിരിക്കാം ഈ മഹാ ക ത്തൽ ഇവർ നടത്തിയത്. ഹദീസ് റിപ്പോർട്ടർമാർക്കുള്ള നിബന്ധനകൾ കർക്കശമാക്കിയതിനാൽ ഇമാം അബൂഹനീഫ (റ) ക്ക് പതിനേഴ് ഹദീസുകൾ മാത്രമെ സ്വഹീഹായിക്കിട്ടിയിട്ടുള്ളുവെന്ന ഇബ്നു ഖൽദൂനിന്റെ വാക്കുകൾ പണ്ഢിതന്മാർ അംഗീകരിച്ചിട്ടില്ല. ന്തുൻ ഇൽമിയ്യ: പേ:62 ൽ എഴുതുന്നു. “ഇബ്നു ഖൽദൂൻ പറഞ്ഞതു വ്യക്തമായ അബദ്ധമാണ്. ഇതിൽ ആരും വഞ്ചിതരാകരുത്. റിപ്പോർട്ടർമാരിലുള്ള കർക്കശ നിബന്ധനകൾ കാരണം പതിനേഴ് ഹദീസുകൾ മാത്രമാണ് ഇമാം അബൂ ഹനീഫ (റ) ക്ക് സ്വഹീഹായിക്കിട്ടിയതെന്ന വാദം ശരിയല്ല. പ്രത്യുത അതു പതിനേഴ് ഗ്രന്ഥങ്ങളായിരുന്നു. ഇവയിലോരോന്നും മുസ്നദു അബീഹനീഫ എന്ന പേരിലറിയപ്പെടുന്നു. ഇമാം അബൂ ഹനീഫ (റ) വരെ എത്തുന്ന പരമ്പരയിലൂടെ അഗ്രേസരായ ഹദീസ് പണ്ഢിതന്മാർ ഈ ഹദീസുകൾ റിപ്പോർട്ട് ചെയ്തു തന്നിട്ടു്. ഈ പതിനേഴ് മുസ്നദുകളും ശാഫിഈ ഇമാമിന്റെ മുസ്നദുകളെക്കാൾ ചെറുതല്ലതാനും.
പുത്തൻ കൂറ്റുകാർക്ക് പക്ഷേ, വഞ്ചിതരാകാൻ മാത്രമെ അറിയൂ. എന്നാൽ ഇബ്നു ഖൽദൂൻ (റ) പറഞ്ഞതു തന്നെ സ്വഹീഹായി കിട്ടിയ ഹദീസുകൾ പതിനേഴാണെന്ന് മാത്രമാണ്. മൊത്തം ഹദീസുകൾ പതിനേഴാണെന്നല്ല. ഇതും മനസ്സിലാക്കാതെയാണിവർ ഇബ്നു ഖൽദൂനി (റ) ന്റെ വാക്കുകൾ ആധാരമാക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളും ഹദീസ് പണ്ഢിതന്മാരുമായ വലിയൊരു വിഭാഗത്തിന്റെ സാന്നിധ്യത്തിൽ വെച്ചാണ് ഇമാം അബൂ ഹനീഫ (റ) അവിടുത്തെ ഉസ്വൂലുകളും ആയിരക്കണക്കായ മസ്അലകളും ക്രോഡീകരിച്ചതെന്നും അവിടെ കൂടിയ പണ്ഢിത വ്യൂഹവും അവരെ അനുകരിച്ച് മറ്റു ജനങ്ങളും അവ തക്ബീർ മുഴക്കി സ്വീകരിച്ചുവെന്നും ഇമാം ബദ്റുൽ മില്ലയുടെ മനുൽ വാഖീത് പോൽ പ്രസ്താവിച്ചിട്ടു്. ഇത്രയും വ്യവസ്ഥാപിതമായ രൂപത്തിൽ മദ്ഹബ് ക്രോഡീകരണം നടത്തിയ ഒരു മഹാപണ്ഢിതനു 17 ഹദീസുകളേ ലഭിച്ചുള്ളുവെന്ന് കേൾക്കുമ്പോഴേക്ക് കയറെടുത്തവരുടെ ഗവേഷണ പടുത്വം' നാം സഹിക്കുക തന്നെ. ഹിജ്റ 150 ൽ റജബ് മാസത്തിലായിരുന്നു ഇമാം അബൂ ഹനീഫ (റ) യുടെ വഫാത്തെന്ന് തദ്കിറതുൽ ഹുഫ്ഫാള്: വാ:1, പേ:169 ൽ പറഞ്ഞിട്ടു്.
Created at 2024-12-16 08:49:02