ര് പെരുന്നാൾ കുളി, ര ഗ്രഹണ നിസ്കാരത്തിന് പുറപ്പെടും മുമ്പ് കുളി, മഴയെ തേടുന്ന നിസ്കാരത്തിന് മുമ്പ്, ഹജ്ജിന്റെ വിവിധ ഘട്ടങ്ങളിലും സ്ഥലങ്ങളിലും വെച്ചുള്ള കുളി, മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി, ഇഅ്തികാഫിന് വേിയുള്ള കുളി, റമളാന്റെ രാവിൽ കുളി, ശരീരത്തിന് പകർച്ച വന്നതിന് കുളി ഇവയെല്ലാം സുന്നത് തന്നെ. ഏറ്റം മഹത്വം വെള്ളിയാഴ്ച കുളിയാണ്. ശേഷം മയ്യിതിനെ കുളിപ്പിച്ചവന്റെ കുളി. ഇസ്ലാമിലേക്ക് മതം മാറി വന്നവൻ താൻ കാഫിറായിരുന്ന സമയത്ത് കുളി നിർബ്ബന്ധമായവനല്ലായിരുന്നെങ്കിൽ പ്രവേശന കുളി സുന്നതും അല്ലാതത്ത പക്ഷം നിർബ്ബന്ധവുമാണ്.
ഏത് സുന്നത് കുളിയും നഷ്ടപ്പെട്ടാൽ ഖളാഅ് വീട്ടൽ സുന്നതു്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പ് കുളിയ്ക്കാൻ തരപ്പെട്ടില്ലെങ്കിൽ ആ നിയ്യതോടെ ഉച്ചയ്ക്ക് ശേഷം കുളിക്കണം.
വെള്ളിയാഴ്ച രാവിലോ പകലിലോ ഭാര്യാഭർത്തക്കന്മാർ ലൈംഗിക ബന്ധത്തിലേർപ്പെടൽ സുന്നതാണ്. സംഭോഗം നടത്തുന്നത് അത്താഴത്തിന്റെ സമയത്ത് തന്നെയായിരിക്കാൻ കണിശത പാലിക്കൽ സുന്നതാണ്. വയറ് നിറഞ്ഞ സമയവും വിശക്കുന്ന സമയവും അല്ലാതിരിക്കാനാണ് ഈ നിഷ്ഠ. എല്ലാ നാല് ദിവസം പിന്നിടുമ്പോഴും കാരണമില്ലെങ്കിൽ ദമ്പതികൾ സംഭോഗം നടത്താതിരിക്കരുത്. സംഭോഗം നടത്തുന്നത് ഖിബ്ലയിലേക്ക് തിരിഞ്ഞ് കൊാവുന്നത് കറാഹതില്ല. എങ്കിലും ഒരു മുസ്ലിം അതിന് മുതിരുമോ? ഇതൊഴിവാക്കാനായിരിക്കും വീടിന് കുറ്റിയിടുമ്പോൾ പള്ളിക്ക് കുറ്റിയടിക്കുമ്പോലെ നേർക്ക് നേർ അടിക്കാതെ പോയത്. സൂക്ഷ്മത എല്ലാറ്റിലും കൈമുതലായുള്ളവരാണല്ലോ പൂർവ്വികർ ഒരുക്കപ്പെട്ട കക്കൂസിലാണെങ്കിൽ പോലും ഖിബ്ലക്ക് മുന്നിട്ടും പിന്നിട്ടും മൂത്ര മല വിസർജ്ജനം നടത്താനിടവരരുതെന്ന് അവർ ഉദ്ദേശിച്ചിരുന്നു. സംഭോഗവും ഖിബലക്കുനേരെ വരരുതെന്നും.
വെള്ളിയാഴ്ച രാവിലെയാണ് നികാഹിന്റെ ഉത്തമ സമയം. വെള്ളിയാഴ്ച പകൽ സംഭോഗം സുന്നതായിട്ടുള്ള സമയത്തിൽ പെടുന്നതാണ്. വലിയ അശുദ്ധിയുടെ കുളിയും വെള്ളിയാഴ്ചയുടെ സുന്നത് കുളിയും ഒരുമിച്ചു കൂടിയവന് ഏറ്റം പുണ്യം തിനും വേറെ വേറെ കുളി നടത്തലാണ്. എന്നാൽ ഒരു കുളിയിൽ രിനെയും ഒന്നിച്ച് കരുതിയാൽ രും ലഭിക്കും. ഒന്ന് മാത്രം കരുതിയാൽ അത് മാത്രം ലഭിക്കും.
വലിയ അശുദ്ധിയായ ആൾക്കും ഹൈള് നിഫാസ് മുറിഞ്ഞവൾക്കും കുളിക്കുന്നതിന് മുമ്പായി ഉറങ്ങാനും ഭക്ഷണ പാനീയങ്ങൾ കഴിക്കാനും ഗുഹ്യഭാഗം കഴുകി വുളുചെയ്തിരിക്കൽ സുന്നതാണ്. വുളു ചെയ്യുന്നതിന് മുമ്പ് ഉറങ്ങലും ഭക്ഷണ പാനീയം ഉപയോഗിക്കലും കറാഹതാണ്.
കുളിക്കുന്നതിന് മുമ്പ് മേൽപ്പറഞ്ഞവർ നഖവും മുടിയും നീക്കാതിരിക്കൽ ആവശ്യമാണ്. ശരീരത്തിൽ നിന്ന് പിരിഞ്ഞു പോവുന്ന ഭാഗങ്ങൾ പുറത്ത് കളയുന്നത് വൃത്തി യോടെയാവണം. അത്പോലെ, കുളിക്കുന്നതിന് മുമ്പ് രക്തം പുറത്ത് വരുന്ന പണിയും ചെയ്യരുത്. രക്തം ടെസ്റ്റ് ചെയ്യാൻ കൊടുക്കുന്നത് കുളിച്ചതിനു ശേഷമാവണം. ഹൈള് മുറിഞ്ഞതിന് ശേഷം കുളിക്കുന്നതിന് മുമ്പായി നോമ്പ് പിടിക്കൽ ഹലാലാണ്. സംഭോഗം ഹറാമാണ്. അത് കുളിക്ക് ശേഷം മാത്രം.
ഇന്ദ്രിയം പുറപ്പെടുന്നതിന് അനുവദിക്കപ്പെട്ട മാർഗം ഭാര്യ, അടിമ എന്നിവരുമായുള്ള സംഭോഗമാണ്. പുരുഷൻ സ്വന്തം കരം മൈഥുനത്തിന് ഉപയോഗിക്കൽ വ്യഭിചാരത്തെ ഭയന്നാൽ പോലും പാടില്ല. വ്യഭിചാരത്തെ ഭയന്നവൻ സുന്നത് നോമ്പ് വഴി വികാരം തണുപ്പിച്ചുകൊള്ളുക. ഭാര്യയുടെ കരം കൊ് ഭർത്താവിന്റെ മൈഥുനം പറ്റുമെങ്കിലും അഭികാമ്യമല്ല.
നഖം മുടി, താടി മീശ കക്ഷാദികളിലെ ക്രിയ എന്നിവ വ്യാഴാഴ്ചയോ, വെള്ളിയാഴ്ച രാവിലെയോ ആയിരിക്കുന്നത് പ്രത്യേകം സുന്നതു്. തിങ്കളും പറ്റും. ഇതര ദിനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം. ദുൽഹിജ്ജം ആദ്യ 10 ദിവസങ്ങളിൽ ഉള്ഹിയ്യത് ഉദ്ദേശിച്ചവൻ നഖവും മുടിയും നീക്കരുത്.
നഖം മുറിക്കുമ്പോൾ വലത് കയ്യിന്റെ ചൂവിരലിൽ നിന്ന് തുടങ്ങി ചെറുവിരലിലെത്തുക. ശേഷം തള്ളവിരൽ, അത് കഴിഞ്ഞ് ഇടത് കയ്യിന്റെ ചെറുവിരലിൽ നിന്ന് തുടങ്ങി തള്ളവിരലിൽ അവസാനിക്കുക. രുകാലുകളിലെ നഖം മുറിക്കു ക്രമം: വലത്തെ കാലിന്റെ ചെറുവിരലിൽ നിന്ന് തുടങ്ങി ഇടത് കാലിന്റെ ചെറുവിരലിൽ അവസാനിപ്പിക്കുക. നഖം മുറിച്ചാൽ വിരലുകളിലെ നഖത്തിന്റെ മുറിഭാഗം നന്നായി കഴുകണം. കഴുകുന്നതിന് മുമ്പ് ചൊറിയരുത്. നഖവും മുടിയും നീക്കിയാൽ അവ മണ്ണിട്ട് മൂടിക്കളയണം. കാരണം, ശരീരത്തിലായിരിക്കുമ്പോൾ ദശനം നിരോധിക്കപ്പെട്ടതെല്ലാം ശരീരത്തിൽ നിന്ന് അടർന്നതിന്റെ ശേഷവും നിരോധനത്തിൽ തന്നെ. സ്ത്രീയുടെ മുടി, പുരുഷന്റെ ഗുഹ്യരോമം ഇവയെ മൂടിക്കളയുന്ന കാര്യത്തിൽ ഇന്ന് ഉപേക്ഷയും. ഗുഹ്യരോമ ത്തിന്റെ വിധിപോലെ തന്നെയാണ് പുരുഷന്റെ ഇതര മുടികളുടെയും വിധി എന്ന് പണ് ഢിതർ പറഞ്ഞിരിക്കുന്നു. തനിക്ക് തോന്നിയേടത്ത് പുരുഷൻ കക്ഷമുടി വടിച്ചിടരുത്. താടിയും മീശയും വെട്ടിയിടരുത്. ബാർബർ ഷോപ്പുകാർ ഇരുട്ടിന്റെ മറവിൽ ഏതെങ്കിലും റോഡിലെ കൊടും വളവിൽ മുടിച്ചാക്ക് വലിച്ചെറിഞ്ഞ് ഓടിക്കളയുന്നു.
ജ്യേഷ്ടാനുജന്മാർ ഒന്നിച്ച് പാർക്കുന്ന തറവാട് വീടുകളിൽ അവർക്ക് ഭാര്യമാരാവുന്ന പക്ഷം ബാത്ത് റൂമിൽ വെച്ച് താടിയും മീശയും ശരിയാക്കുന്നത് നന്നല്ല. കാരണം, എല്ലാ മുടിരോമങ്ങളും നീക്കം ചെയ്താലും അൽപം ചിലത്ചു റ്റുവട്ടങ്ങളിലെവിടെയെങ്കിലും വീണുകിടക്കുന്നുാവും. ജ്യേഷ്ഠന്റെ താടിരോമം അനിയന്റെ ഭാര്യയ്ക്ക് കാണാൻ പാടില്ലെന്നാണ് പ്രബലാഭിപ്രായം. ഭക്ഷണം പാചകം ചെയ്യുമ്പോൾ അതിൽ മുടി വീഴാതിരിക്കാൻ പാചകം ചെയ്യുന്നവർ വളരെ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നവർക്ക് ഛർദ്ദിവരുമെന്ന് കുഴപ്പം മാത്രമല്ലയുള്ളത്. ആ മുടിനാരിഴ് കാൺമാൻ പാടില്ലാത്തവർ കാണാനിടയാവുക എന്ന ആപത്ത് കൂടിയു്.
അന്യ സ്ത്രീപുരുഷന്മാരുടെ മുടിയും നഖവും പോലും ശരീരത്തോടു ചേർന്ന അവസരത്തിലും പിരിഞ്ഞ അവസരത്തിലും പരസ്പരം കാണാൻ പാടില്ലെന്ന് വന്നാൽ അവർ തമ്മിൽ നോക്കുന്നതും കൈ കൊടുക്കുന്നതും ഹറാമാണെന്ന് പറയേതില്ലല്ലോ. ഗൾഫു നാടുകളിൽ അന്യ സ്ത്രീപുരുഷന്മാർ പരസ്പരം സലാം പറയുന്ന അപൂർവ്വ കാഴ്ചയും. ഇത് ഒഴിവാക്കണം. കൈ കൊടുക്കുന്ന പതിവ് പാശ്ചാത്യ രാഷ്ട്രങ്ങളിലു്. ഒഴിവാക്കണം.
അന്യ സ്ത്രീപുരുഷന്മാരുടെ വിധി തന്നെയാണ് പുരുഷൻ അഴകുള്ള കൗമാരപ്രായക്കാരനുമായി ഹസ്തദാനം ചെയ്യുമ്പോഴും വികാരപൂർവ്വം നോക്കുമ്പോഴുമുള്ളത്. ഹറാമാണ്. ഹോസ്റ്റൽ ജീവിതത്തിൽ ഈ ഹറാമിന്റെ എണ്ണം കൂടുന്നു. സ്ഥാപനം അല്ലാഹുവിന്റെ ദേഷ്യം ഇറങ്ങിയതായിത്തീരുന്നു. അന്തേവാസികളും നടത്തിപ്പുകാരും നിയന്ത്രിക്കുന്നില്ലെങ്കിൽ ശിക്ഷ വന്നേക്കും.
Created at 2024-11-06 08:50:56