സയാമീസിന്റെ ശേഷക്രിയകൾ

സംയുക്ത ഇരട്ടകളിൽ ഒരാൾ മരണപ്പെട്ടാൽ ജീവിച്ചിരിക്കുന്ന മറ്റേ ഇരട്ടയ്ക്കു ഉപദ്രവമേൽക്കാത്തവിധം വേർപ്പെടുത്താൻ കഴിയുമെങ്കിൽ വേർപ്പെടുത്തി ശേഷക്രിയകൾ നടത്തേതാണ്. അങ്ങനെ വേർപ്പെടുത്താൻ കഴിയില്ലെങ്കിൽ ഖബറടക്കില്ലാത്തതൊക്കെ നിർവ്വഹിക്കണം.
കഴിയുന്നവിധം കുളിപ്പിച്ചു കഫൻ ചെയ്തു നിസ്കാരം നിർവ്വഹിക്കണം. പിന്നീട് മയ്യിത്തിൽ നിന്നു വേർപ്പെടുന്ന ഭാഗങ്ങൾ ഖബറടക്കണം. വേർപ്പെടുന്നതിനു മുമ്പ് മൃതശരീരം വഹിച്ചുകൊ മറ്റേയാൾ നിസ്കരിച്ച നിസ്കാരം സാധുവാകുന്നതും എന്നാൽ പിന്നീടു ഖളാഅ് വീട്ടേതുമാണ്. മൃതശരീരത്തിന്റെ അ ന്തർഭാഗത്തുള്ള നജസ് വഹിച്ചുകൊ നിസ്കരിച്ചു എന്നതാണു കാരണം (നിഹായ, വ്യാ ഖ്യാനം: അലി ശിബാമല്ലസി 2/474).

സംയുക്ത ഇരട്ടകൾ ഇരുവരും ഒന്നിച്ചു മരിച്ചാലോ? എന്നാൽ ഒന്നിച്ചുകുളിപ്പിച്ച്, ഒന്നിച്ചു കഫൻ ചെയ്ത്, ഒന്നിച്ചു നിസ്കരിച്ച്, ഒന്നിച്ചു ഖബറടക്കണം (നിഹായ,വ്യാ ഖ്യാനം: അലി ശിറാമല്ലസി 2/474).

ഇരുവരുടെയും മുഖങ്ങൾ എതിർദിശകളിലേക്കാണെങ്കിൽ ആരെയാണ് ഖിബ്ലക്കഭിമുഖ മാത്? ഒരാളെ ഖിബ്ലക്കഭിമുഖമാക്കുമ്പോൾ അപരൻ ഖിബ്ലക്കു പിന്നിടുമല്ലോ? ഇരുവരുടെയും പേരിൽ നറുക്കിടണം. ആരുടെ നറുക്കാണോ കിട്ടുന്നത്, അയാളെ ഖിബ്ലക്കഭിമുഖമാക്കണം (തുഹ്ഫ: വ്യാഖ്യാനം, അബ്ദുൽ ഹമീദുശ്ശർവാനി 3/171).

മയ്യിത്ത് ഖിബ്ലക്കഭിമുഖമാക്കൽ നിർബന്ധമാണ്. ഖിബ്ലക്കഭിമുഖമല്ലാത്ത വിധം ഖബറടക്കം സംഭവിച്ചാൽ ഖബർ തുറന്ന് ഖിബ്ലക്കഭിമുഖമാക്കൽ നിർബന്ധമാണ് (മിൻ ഹാജ് പേ 33.തുഹ്ഫ 3:171). അപ്രകാരം തന്നെ രു പുരുഷന്മാരെയോ രു സ്ത്രീകളെയോ ഒന്നിച്ചൊരു ഖബറിൽ അടക്കം ചെയ്യൽ കറാഹത്തും അന്യസ്ത്രീപുരുഷന്മാരെ ഒന്നിച്ച് ഒരു ഖബറിൽ അടക്കം ചെയ്യൽ ഹറാമുമാകുന്നു (തുഹ്ഫ 3:173). എന്നാൽ ഈ തു നിയമങ്ങൾ പരിഗണിച്ച് ഇവിടെ, മരിച്ച സംയുക്ത ഇണകളെ വേർപ്പെടുത്താവതല്ല. കാരണം മയ്യിത്തിന് അനാദരവ് വരുത്തുന്ന ഒരു പ്രവർത്തനവും അനുവദനീയമല്ല. അതുകൊാണു ചേലാകർമം ചെയ്യാത്തവന്റെ അഗ്രചർമം നീക്കി തൽസ്ഥാനം കഴുകുന്നതിനു പകരം തയമ്മും ചെയ്യണമെന്നു വിധിച്ചിട്ടുള്ളത് (ഖുലാസ്വത്തുൽ ഫിഖ്ഹിൽ ഇസ്ലാമി 2/56).

എന്നാൽ മയ്യിത്തിന് അനാദരവ് വരാത്തവിധം വേർപ്പെടുത്താൻ സാധിക്കുമെങ്കിൽ വേർപ്പെടുത്താവുന്നതാണെന്ന് അലിശിബറാമല്ലസിയുടെ നിഹായാ വ്യാഖ്യാനത്തിൽ നിന്നു (3/7, 2/474) മനസ്സിലാക്കാവുന്നതാണ്. ഇത്രയും പറഞ്ഞത് സംയുക്ത ഇരട്ടകൾ രും ആണോ അല്ലെങ്കിൽ പെണ്ണോ ആകുമ്പോഴുള്ള വിധിയാണ്. സയാമീസ് ഇരട്ടകൾ ഒരേ സിക്താണ്ഡത്തിൽ നിന്ന് ഉാകുന്നവരായതുകൊ് ഒരേ ലിംഗത്തിൽ പെട്ടവരായി മാത്രമേ വരാറുള്ളൂ. എന്നാൽ ലിംഗവ്യത്യാസമുള്ള സംയുക്ത ഇണകൾ ജനിക്കാനും മരിക്കാനും ഇടവന്നാലോ? ഈ വിദൂരസാധ്യതയും ഇസ്ലാമിക കർമശാസ്ത്രം ചർച്ചചെയ്തു പ്രതിവിധി നിർദ്ദേശിച്ചിട്ടു്. ഒന്ന് ആണും മറ്റേത് പെണ്ണുമെങ്കിൽ ഇരുവരെയും സാധ്യമെങ്കിൽ വേർപ്പെടുത്തി ശേഷക്രിയകൾ നടത്തണം. സാധ്യമല്ലെങ്കിൽ കഴിയുന്ന വിധം ശേഷക്രിയകൾ നടത്തുകയും ഖബറിൽ പുരുഷനെ ഖിബ്ലക്കഭിമുഖമാക്കുകയും ചെയ്യണം (നിഹായ വ്യാഖ്യാനം. അലി ശിബാമല്ലസി 2/474).

Created at 2024-11-23 02:58:23

Add Comment *

Related Articles