Related Articles
-
FIQH
മാസപ്പിറവി
-
-
ഒരു ജീവിയുടെ ദേഹത്തിൽ നിന്നു കോശമോ അണ്ഡമോ എടുക്കാൻ പറ്റുമോ? മനുഷ്യന്റെ ആവശ്യത്തിനു വേി അതു പറ്റുമെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. നിഹായയുടെ വ്യാഖ്യാനത്തിൽ അല്ലാമാ അലി ശിബാമല്ലസി (റ) പറയുന്നതു കാണുക. "ഒരാളുടെ പൊട്ടിയ എല്ല് നന്നാക്കുന്നതിനു ലഭ്യമായ മൃഗം ജീവനുള്ളതാണെങ്കിൽ തന്റെ എല്ലിനോടു ചേർക്കാൻ വി ആ മൃഗത്തിന്റെ 'അവയവം മുറിക്കുക പോലുള്ള പ്രവർത്തനം അനുവദനീയമാകും (2:22).അന ന്തരം, “മൃഗത്തെ കൊന്നതിനു ശേഷമാണ് അവയവം മുറിച്ചെടുക്കേത്” എന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടു്. ജീവനോടെ അവയവം മുറിച്ചെടുക്കുന്നതിൽ കൊല്ലുന്നതിനേക്കാൾ വേദനിപ്പിക്കലുള്ളതുകൊാണു കൊന്നതിനു ശേഷമെടുക്കണമെന്നു പറഞ്ഞത്.
എന്നാൽ കോശമോ അണ്ഡമോ എടുക്കുന്നിടത്ത് കയ്യോ കാലോ മുറിച്ചെടുക്കുന്നതിലുള്ള ഉപ ദ്രവമില്ലാത്തതു കൊ് ജീവനോടെത്തന്നെ അവയെടുക്കാമെന്നു പ്രസ്തുത പ്രസ്താവനയിൽ നിന്നു മനസ്സിലാക്കാം. ഒരു ഭോജ്യേതര ജീവിയെ, അതിന്റെ തോലെടുത്തു പാത്രം നിർമ്മിക്കുവാൻ വേി വധിക്കുന്നത് അനുവദനീയമല്ല. എന്നാൽ, പൊട്ടിയ എല്ലിന്റെ കേടുപാടുതീർക്കാൻ എല്ലെടുക്കുന്നതിനു വേി അനുയോജ്യമായ ജീ വിയെ കൊല്ലാം. കാരണം, ഒന്നാമത്തേത് കേവലമായ ഒരാവശ്യവും രാമത്തേത് അനിവാര്യമായ ഒരാവശ്യവുമാണെന്നു പ്രസ്തുത ഗ്രന്ഥത്തിൽ (2:22) തന്നെ പറഞ്ഞിട്ടു്. ഈ പ്രസ്താവന നാം മുകളിൽ പറഞ്ഞതിനു പ്രതികൂലമല്ല. കാരണം അതു, വധിക്കാൻ പാടില്ലാത്ത ഒരു ജീവിയെ വധിക്കുന്നതിനെ ക്കുറിച്ചുള്ള നിയമമാണ്. നമ്മുടെ വിഷയമാവട്ടെ വധിക്കാതെ നിസ്സാരമായ ദേഹോപ ദൈവത്തോടെ ശരീരത്തിലെ വളരെച്ചെറിയ ഒരു ഭാഗമെടുക്കുകയാണ്. ഒരു ജീവിയെയും അനാവശ്യമായി വധിക്കാൻ പാടില്ല എന്നാണു നിയമം.
പക്ഷേ, ആവശ്യത്തിനു വേി നിസ്സാരമായ വേദനയേൽപ്പിക്കുന്നതിനു വിരോധമില്ല. ആവശ്യത്തിനു വേി മൃഗത്തെ അടിക്കാമെന്നും (ഇബ്നുഖാസിം 8:371) വിവന്നാൽ കുത്തി വേദനിപ്പിക്കാമെന്നും (ശർവാനി 8:370) തടിപ്പിക്കാനും മാംസം മെച്ചപ്പെടുത്താനും വൃഷണം ഉടയ്ക്കാമെന്നും(സവാജിർ 2:86) മുഖമല്ലാത്തിടത്തു ചൂടുവച്ചടയാളപ്പെടുത്താമെന്നും (ഖുർബി 5:334) പണ്ഢിതന്മാർ രേഖപ്പെടുത്തിയിട്ടു്. അപ്പോൾ ആവശ്യത്തിനു വേി മൃഗങ്ങളെ വേദനിപ്പിക്കാമെന്നു വന്നു. പക്ഷേ, അസഹ്യമായ രീതിയിലാവരുതെന്നു മാത്രം (സവാജിർ 2:87).
മനുഷ്യശിശുക്കളെത്തന്നെ ചിലപ്പോൾ ആവശ്യം മുൻനിർത്തി ചെറുതായി വേദനിപ്പിക്കാമല്ലോ. ആഭരണമണിഞ്ഞു ഭംഗിവരുത്തുകയെന്നയാവശ്യത്തിനു വേി പെൺകുട്ടിയുടെ കാതുകുത്തി വേദനിപ്പിക്കുന്നതു നിസ്സാരമായതു കൊ് അനുവദനീയമാണെന്നാണല്ലോ കർമശാസ്ത്രം പറഞ്ഞിട്ടുള്ളത്.
കുറഞ്ഞ വെള്ളത്തിൽ ശവം വീണാൽ വെള്ളത്തിന്റെ നിറത്തിനോ മണത്തിനോ രുചിക്കോ വ്യത്യാസം വന്നില്ലെങ്കിലും വെള്ളം അശുദ്ധമാകും. എന്നാൽ വീണ ശവം ഒലിക്കുന്ന രക്തമില്ലാത്ത വർഗത്തിൽ പെട്ട ഒരു ജീവിയുടേതെങ്കിൽ വെള്ളത്തിന് ഒരു വ്യത്യാസവുമില്ലെങ്കിൽ അത് അശുദ്ധമാവുകയില്ല. എന്നാൽ വെള്ളത്തിൽ വീണ ജീവി ഒലിക്കുന്ന രക്തമുള്ളതോ അല്ലാത്തതോ എന്നു സംശയിച്ചാൽ അതിന്റെ വർഗത്തിൽപെട്ട ഏതെങ്കിലും ഒരു ജീവിയെ എടുത്തു നിജസ്ഥിതി മനസ്സിലാക്കേ ആവശ്യത്തിനു വേി മുറിവേൽപ്പിച്ചു പരിശോധിക്കണമെന്നു നിഹായയിൽ (1:81) പ്രസ്താവിച്ചിട്ടു്.
മുറിച്ചു പരിശോധിക്കാൻ പാടില്ലെന്നു തുഹ്ഫയിൽ (191) പറഞ്ഞ വിയോജിപ്പ് അതിന്റെ ആവശ്യമില്ലെന്ന നിലയ്ക്കാണ്. കാരണം, സംശയമാകുമ്പോൾ വെള്ളം നജസാവില്ല. വെള്ളം നേരത്തേ ശുദ്ധമാണല്ലോ. അതിന്റെ ഉറപ്പായ വിശുദ്ധിക്കു മാറ്റം വരുത്തുന്ന മറ്റൊരു കാരണം ഉ ായിട്ടില്ല താനും. ഇക്കാര്യം ശർവാനി (191) യിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. വിയോജിപ്പിന് ഇബ്നു ഖാസിം (റ) (1:91) പറഞ്ഞ കാരണം ഒരു ജീവിയെ മുറിച്ചു പരിശോധിച്ചതു കൊ അതിന്റെ വർഗത്തിന്റെ സ്വഭാവം മനസ്സിലാവില്ലെന്നാണ്. ചുരുക്കത്തിൽ ഇവിടെ അഭിപ്രായ വ്യത്യാസം മുറിച്ചു പരിശോധിക്കാൻ പാടു പാടില്ലേ എന്നതിലല്ല. പ്രത്യുത അതിന്റെ ആവശ്യമുാ ഇല്ലേ എന്നതിലാണ്. അഥവാ ആവശ്യമുള്ളതുകൊ് മുറിവേൽപ്പിക്കാമെന്നു നിഹായയും ആവശ്യമില്ലാത്തതു കെട്ട് അതു പാടില്ലെന്നു തുഹ്ഫയും പറയുന്നു. അപ്പോൾ ആവശ്യത്തിനു വേി മൃഗത്തെ ക്ലോൺ ചെയ്യുന്നതിന് അതിൽ നിന്ന് കോശമോ അണ്ഡമോ എടുക്കാവു ന്നതാണെന്നു വ്യക്തമായി.
Created at 2024-11-23 01:52:12