ഖബർ സിയാറത്

ഖബ്ർ സിയാറത് ഇസ്ലാമിൽ നേരത്തെ നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അനു വദിക്കുകയുായി. മുസ്ലിം സമൂഹത്തിലേക്ക് ശിർക് വീം കടന്നുവരുന്ന സാഹ ചര്യം ഇല്ലാതായ ശേഷമാണ് ഇസ്ലാം ഖബർ സിയാറത് സുന്നതായി പ്രഖ്യാപിച്ചത്. “നബി(സ്വ)പറയുന്നു: നിങ്ങൾക്ക് ഞാൻ ഖബ്ർ സിയാറത് തടഞ്ഞിരുന്നു. ഇനി നിങ്ങൾ സിയാറത് ചെയ്തുകൊള്ളുക (Muslim, 7/46).

പ്രധാനമായി രു രൂപത്തിൽ ഈ വിഷയം അപഗ്രഥിക്കാം. ഒന്ന്: പുരുഷന്മാർക്കു മാത്രം സുന്നതായ ഖബ്ർ സിയാറത്. സാധാരണ കുടുംബത്തിൽ നിന്നോ മറ്റോ മരണ പ്പെട്ടവരുടെ ഖബർ സിയാറത് പുരുഷന്മാർക്ക് മാത്രമാണ് സുന്നതാവുക. സ്ത്രീകൾക്കു കൂടി സുന്നതായ ഖബ്ർ സിയാറതാണ് രാമത്തേത്. നബി (സ്വ) ഉൾപ്പെടെയുള്ള മഹാന്മാരുടെ ഖകൾ സിയാറതു ചെയ്യൽ സ്ത്രീകൾക്കും സുന്നതാണ്. പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിക്കപ്പെട്ടതാണിക്കാര്യം. വിശുദ്ധ ഖുർആൻ പ്രഖ്യാ പിക്കുന്നു:
“അവർ തങ്ങളുടെ ശരീരങ്ങളെ ദ്രോഹിച്ചു. പശ്ചാതപിച്ചവരായി) താങ്കളെ സമീപിക്കു കയും അല്ലാഹുവിനോട് അവർ പാപമോചനത്തിന് അർഥിക്കുകയും റസൂൽ അവർക്കു വി മാപ്പിരക്കുകയും ചെയ്താൽ (അവരെ സംബന്ധിച്ചു വളരെയധികം പശ്ചാ താപം സ്വീകരിക്കുന്നവനും കരുണചെയ്യുന്നവനുമായി അല്ലാഹുവിനെ അവർ കത്തുന്നതാണ് (Nisaa'a 64).

വിശ്വാസികൾ നബി (സ്വ) യെ സമീപിക്കണമെന്നും നബിയുടെ അടുക്കൽ വെച്ച് അല്ലാഹുവിനോട് പാപമോചനം അർഥിക്കണമെന്നും നബി(സ്വ)അവർക്കുവേി പാപമോച നത്തിനർഥിക്കുമെന്നും ഈ സൂക്തം വ്യക്തമാക്കുന്നു. ഇവിടെ നബി(സ്വ)യുടെ ജീവിത സമയത്തെന്നോ മരണശേഷമെന്നോ ഖുർആനിൽ വേർതിരിച്ചു പറഞ്ഞിട്ടില്ല. മരണശേഷവും നബി(സ്വ)വിശ്വാസികൾക്ക്
പാപമോചനത്തിനർഥിക്കുമെന്നു ഹദീസിൽ വന്നിരിക്കുന്നു.

“നബി(സ്വ)പറയുന്നു. എന്റെ ജീവിതം നിങ്ങൾക്കു നന്മയാണ്. എന്റെ മരണവും നിങ്ങൾക്ക് നന്മയാകുന്നു. നിങ്ങളുടെ കർമങ്ങൾ എനിക്ക് വെളിവാക്കപ്പെടുന്നു. നിങ്ങളിൽ നിന്ന് നന്മ കാൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കും. നിങ്ങളിൽ തിന്മ കാൽ നിങ്ങൾക്കു വേി ഞാൻ അല്ലാഹുവിനോട് പാപമോചനത്തിനർഥിക്കും” (ബസ്സാർ, മജ്മഉസ്സവാഇദ്, 9/24).

 മരണാനന്തരവും നബി (സ്വ) വിശ്വാസികൾക്കു വി പാപമോചനത്തിനർഥിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. അതിക്രമം കാണിച്ചു നബി (സ്വ) യെ സമീപിക്കുന്നവർ എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നതാണ്. "വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും വി അങ്ങ് പാപമോചനത്തിനർഥിക്കുക' (മുഹമ്മദ് 19) എന്ന് ഖുർആൻ പറയുന്നതിൽ നിന്ന് ഇത് വ്യക്തമാകുന്നു.

മൂന്നു കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി. ഒന്ന്: നബി(സ്വ)യെ സിയാറത്തു ചെയ്യൽ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും സുന്നതാണ്. (മദീനയിലെ മസ്ജിദുന്നബവി യിൽ, തിരുമേനി(സ്വ)യെ സിയാറതു ചെയ്യുന്നതിന് സ്ത്രീകൾക്കു പ്രത്യേക സൗകര്യം ചെ കൊടുക്കുന്നത് ഇന്നും തുടർന്ന് പോരുന്നു) ര്: മരണശേഷവും നബി (സ്വ) വിശ്വാസികൾക്ക് പാപ മോചനത്തിനർഥിക്കുന്നതാണ്. മൂന്ന് മേൽ സൂക്തം നബി (സ്വ) യുടെ ഖബ്ർ സിയാറത് ചെയ്യുന്നതിനു തെളിവാകുന്നു. ഖബർ സിയാറതിനു വേി നടത്തുന്ന യാത്രയും സുന്നതാണെന്നു മേൽ സൂക്തം തെളിയിക്കുന്നു. ജാഊക് അവർ തങ്ങളുടെ അടുക്കൽ വന്നാൽ എന്ന പ്രയോഗം മദീനയിലുള്ളവർക്കുമാത്രമല്ല. ലോകത്തെങ്ങുമുള്ള മുസ്ലിംകൾക്കും ബാധകമാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. പണ്ഢിതന്മാർ ഇത് വിശദീകരിക്കുകയും ചെയ്യുന്നു.

“സിയാറത്തിനു വേിയുള്ള യാത്ര സുന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. സിയാറത് ചെയ്യുന്നവനായി എന്റെ അരികിൽ വന്നാൽ എന്ന ഹദീസിൽ ഇക്കാര്യം കൂടുതൽ വ്യക്തമാണ്. സിയാറത് സുന്നതാണെന്ന് വ്യക്തമായാൽ അതിനുള്ള യാത്രയും സുന്ന താകുമല്ലോ. നബി(സ്വ)മദീനയിൽ നിന്ന് ശുഹദാക്കളുടെ ഖകൾ സിയാറത് ചെയ്യുവാൻ പോകാറു ായിരുന്നു എന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടതാണ്. സമീപ പ്രദേശങ്ങളിലേക്കു യാത്രയാകാമെങ്കിൽ വിദൂരത്തേക്കും ആകാവുന്നതാണല്ലോ” (വഫാഉൽ വഫാ, 4/1364). നബി(സ്വ)യുടെ ഖബ്ർ സിയാറത് ധാരാളം ഹദീസുകളിൽ പരാമർശിക്കുന്നു. ഇബ് നു ഉമർ (റ) വിൽ നിന്ന് നിവേദനം. “നബി (സ്വ) പറഞ്ഞു: എന്റെ ഖബർ ആരെങ്കിലും സിയാറത് ചെയ്താൽ അവന് എന്റെ ശഫാഅത്ത് നിർബന്ധമായി. “സിയാറത് ചെയ്യാനായി ഒരാൾ എന്റെ അടുക്കൽ വന്നാൽ അന്ത്യദിനത്തിൽ ഞാൻ അവന്റെ ശിപാർശകനാവുക എന്നത് അവന്റെ അവകാശമായിത്തീരുന്നതാണ്” (ത്വബ്റാനി).

ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: നബി(സ്വ)പറയുന്നു: “ഒരാൾ ഹജ്ജ് ചെയ്യുകയും എന്റെ മരണശേഷം എന്നെ സന്ദർശിക്കുകയും ചെയ്താൽ അവൻ ജീവിതകാലത്ത് എന്നെ സന്ദർശിച്ചവനെപ്പോലെയാണ് (വഫാഉൽ വഫാ 4 - 1342). നബി(സ്വ) പറയുന്നു: “ഹജ്ജു ചെയ്തു എന്നെ സന്ദർശിക്കാത്തവൻ എന്നോട് പിണങ്ങിയവനാ കുന്നു "(ദാറുഖുത്നി).

ഖബറിൽ നിന്ന് ബറകത് തേടാമോ? തേടിയാൽ ലഭിക്കുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ ചിലർ ഉന്നയിക്കാറു്. നബി(സ്വ)യുമായി ബന്ധപ്പെട്ട വസ്തുക്കളിൽ നിന്നുപോലും ബറകത് പ്രതീക്ഷിക്കാമെന്നാണ് ഇമാം മുസ്ലിം (റ) റിപ്പോർട്ടു ചെയ്ത ഹദീസിലുള്ളത്. “നബി(സ്വ) ധരിച്ചിരുന്ന ജുബ്ബ സ്വഹാബിമാർ സൂക്ഷിച്ചിരുന്നു. പിൽ ക്കാലത്ത് ഈ വസ്ത്രം മുക്കിയെടുത്ത വെള്ളം അവർ രോഗികൾക്ക് ഔഷധമായി നൽകിയിരുന്നു” (സ്വഹീഹു മുസ്ലിം .വാ.14. പേ. 43). നബി (സ്വ) യുടെ ശരീരത്തിൽ സ്പർശിച്ച് വസ്ത്രത്തിനു ഔഷധ വീര്യം ലഭിച്ചെങ്കിൽ, നബി (സ്വ) യുടെ തിരുശരീരം മറഞ്ഞു കിടക്കുന്ന മണ്ണിനും ഖബറിനും അതുമായി ബന്ധപ്പെട്ട സ്ഥലത്തിനുമെല്ലാം പുണ്യമുാകേതല്ലേ? ഉന്ന് മേൽ ഹദീസിൽ നിന്നു വ്യക്തമാകുന്നു. ഇത് 
മനസ്സിലാക്കിയാണ് ഉമറുൽ ഫാറൂഖ് (റ) തന്റെ ഖബർ നബി(സ്വ)യുടെ
സമീപമായിരിക്കണമെന്നാഗ്രഹിച്ചത്. ഇബ്നുഹജർ (റ) വിന്റെ വിവരണം ശ്രദ്ധിക്കുക: “ഖബർ സജ്ജനങ്ങളുടെ സമീപമായിരിക്കണമെന്ന ആഗ്രഹവും അതുവഴി സജ്ജനങ്ങ ളിൽ വർഷിക്കുന്ന അനുഗ്രഹങ്ങൾ (റഹ്മത്) തനിക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയും മാണ് ഉമർ(റ)വിനു തന്റെ ഖബർ നബി(സ്വ)യുടെ സമീപമായിരിക്കണമെന്ന ആഗ്രഹ മാക്കിയത് (ഫത്ഹുൽ ബാരി 4/304).

ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തുന്നു: “ഔലിയാഇന്റെ മഖാമുകൾ തുല്യമല്ല. അല്ലാ ഹുവിങ്കൽ അവർക്കുള്ള പദവിയനുസരിച്ചു മഖാമുകളിൽ നിന്നുള്ള ബറകത് ഏറിയും കുറഞ്ഞുമിരിക്കുന്നതാണ്” (ഇഹ്യാ, 1/291). “സജ്ജനങ്ങളുടെ ഖബർ സിയാറത് ചെയ്യൽ സുന്നതാകുന്നത് അവരിൽ നിന്ന് ബറകത് എടുക്കാൻ വിയാകുന്നു” (ഇഹ്യാഉലൂമിദ്ദീൻ 4/521). ഇമാം ശാഫിഈ(റ)പറയുന്നു: “അബൂഹനീഫയെക്കൊ് ഞാൻ ബറകതെടുക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഖബ്ർ ഞാൻ സിയാറത് ചെയ്യുന്നു. എനി ക്കെന്തെങ്കിലും ആവശ്യമു ായാൽ ഞാൻ ര് റക്അത് നിസ്കരിക്കുകയും അബൂ ഹനീഫ(റ)വിന്റെ ഖബറിനടുത്തുപോവുകയും ചെയ്യും. അദ്ദേഹത്തിന്റെ അരികിൽ വെച്ചു ആവശ്യം അല്ലാഹുവിനോട് ചോദിക്കും. ഞാൻ തിരിച്ചു പോരുമ്പോഴേക്കും എന്റെ ആവശ്യം നിർവഹിക്കപ്പെട്ടിരിക്കും” (താരീഖു ബഗ്ദാദ് 1/123).

ഇത്രയും തെളിവുകൾ പോരേ മുസ്ലിംകൾക്ക്? നബി(സ്വ)ഉൾപ്പെടെയുള്ള മഹാത്മാക്കളെ സിയാറത് ചെയ്യാനും അവരുടെ അടുക്കൽ നിന്ന് പ്രാർഥിക്കാനും അതിൽ നിന്ന് ബറകത് നേടുവാനും അവരുടെയടുത്തേക്ക് യാത്ര ചെയ്യുവാനും ഇമാം ശാഫിഈ (റ), ഇമാം ഗസ്സാലി(റ)തുടങ്ങിയ പണ്ഢിതന്മാർ തയാറായെങ്കിൽ അതു തന്നെയാണ് ഉത്തമ മാതൃക.

Created at 2024-11-20 08:29:11

Add Comment *

Related Articles