Related Articles
-
FIQH
കൂട്ടുപ്രാർഥന
-
-
FIQH
ജുമുഅയും വിവാദങ്ങളും
ഇരട്ടകളെ സംബന്ധിച്ചും ഇരട്ടകളിലെ അപൂർവ്വരൂപങ്ങളായ സയാമീസ് ഇരട്ടകളെ സംബന്ധിച്ചുമുള്ള പ്രതിപാദനങ്ങൾ ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ മിക്ക അധ്യായങ്ങളിലും വന്നിട്ടു. ജനനം തൊട്ടു ഖബറടക്കം വരെയുള്ള വിധികളുടെ സമഗ്രരൂപം അവയിൽ നിന്നു ലഭിക്കുന്നതാണ്. നിയമശാസ്ത്രങ്ങളെ കുഴക്കുന്ന, നിയമജ്ഞന്മാരെ കശക്കുന്ന വിഷമപ്രശ്നങ്ങളാണ് സയാമീസിന്റെ പ്രശ്നങ്ങൾ. അവരെ ഒരു വ്യ ക്തിയായോരു വ്യക്തികളായോ കാണേത്? അവരുടെ ഉദ്ദേശങ്ങൾ
വിരുദ്ധമാകുമ്പോൾ എന്താണു പരിഹാരം? അവരുടെ ശുദ്ധീകരണക്രമങ്ങളും ആരാധനാക്രമങ്ങളുമെങ്ങനെ? അവരുടെ വിവാഹം എങ്ങനെ? അനന്തരാവകാശങ്ങളിൽ ഒന്നായോ രായോ കാണേണത്?
പ്രതിസമതാ സയാമീസിനെ വേർപ്പെടുത്തി രാക്കാമോ? പ്രതിസമതയില്ലാത്ത സയാമീസിൽ പാരസൈറ്റുകളെ മുറിച്ചുനീക്കാമോ? ഇരുതലയും ഇരുമുഖവും നാലുകൈയും നാലുകാലുകളുമാകുമ്പോൾ വുളൂഅ്, നിസ്കാരങ്ങൾ എങ്ങനെ? സയാമീസിൽ ഒരാൾ മരണപ്പെട്ടാൽ സംസ്കരണവും ഖബറടക്കവും എങ്ങനെ? ഇത്യാദി സങ്കീർണ പ്രശ്നങ്ങൾക്കെല്ലാം മറുപടി ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാം.
സംയുക്ത ഇരട്ടകളെ സംബന്ധിച്ചെന്നപോലെ സാധാരണ ഇരട്ടകളെ സംബന്ധിച്ചും പ്രത്യേകമായ നിരവധി നിയമങ്ങൾ കർമശാസ്ത്രം വിശദമാക്കിയിട്ടു്. ഒരു സമയത്ത് ഒറ്റപ്രസവത്തിൽ ജനിക്കുന്ന കുട്ടികളേ ഇരട്ടകളാകൂ എന്ന തെറ്റിദ്ധാരണ തന്നെ തിരുത്തുന്ന രീതിയിലാണ് ഇരട്ടകളെ കർമശാസ്ത്രം നിർവചിച്ചിട്ടുള്ളത്.
"ഒരേഗർഭത്തിലാകുന്ന രു ശിശുക്കളാണ് ഇരട്ടകൾ. ഇരുപ്രസവങ്ങളും ആറുമാസത്തിനകം നടക്കണമെന്നതാണ് ഇരുവരും ഇരട്ടകളാകാനുള്ള ഉപാധി. ആറുമാസമോ അതിലധികമോ ഇടവേള വന്നാൽ രു ഗർഭമായി പരിഗണിക്കുമെന്ന വിധി അവിതർക്കിതമാണ് (ശറഹുൽ മുഹദ്ദബ്. ഇമാം നവവി. 2/526).
ഗർഭത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് ആറുമാസവും ഏറ്റവും കൂടിയ കാലയളവ് നാലുവർഷവുമാണ്. അപ്പോൾ ഒരാൾ തന്റെ ഭാര്യയുമായി വേർപിരിഞ്ഞശേഷം അവൾ ഒരുകുഞ്ഞിനെ പ്രസവിച്ചാൽ അതു നാലു രൂപങ്ങളിൽ പരിഗണിക്കാം. ഒന്ന്, അവൾ മറ്റൊരാളുടെ ഭാര്യയാകുന്നതിനുമുമ്പു പ്രസവിക്കുക. അങ്ങനെയാണെങ്കിൽ നാലുവർഷം വരെ ജനിക്കുന്ന കുട്ടിയുടെ പിതാവ് ആദ്യ ഭർത്താവാണ്. ര്, അവൾ മറ്റൊരാളുടെ ഭാര്യയായതിനുശേഷം പ്രസവിക്കുക. അപ്പോൾ രാമന്റെ സംഭോഗാനന്തരം ആറുമാസം പൂർണമായിട്ടു ങ്കിൽ ആ ശിശു രാമന്റേതാണ്. മൂന്ന്, രാമന്റെ സംഭോഗാനന്തരം ആറുമാസം തികയാതെയും ഒന്നാമന്റെ
സംഭോഗാനന്തരം നാലുവർഷത്തിലധികമാവുകയും ചെയ്ത അവസ്ഥയിൽ പ്രസവം നടക്കുക. അപ്പോൾ ആ ശിശു ഒന്നാമന്റേതുമല്ല, രാമന്റേതുമല്ല. നാല്, ര ാമന്റെ സംഭോഗം തൊട്ട് ആറുമാസം പൂർണമാവുകയും ഒന്നാമന്റെ സംഭോഗം തൊട്ടു നാലുവർഷം തികയാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ പ്രസവം നടക്കുക. അപ്പോൾ അവരോരോരുത്തരും ആ ശിശുവിന്റെ പിതാവാകാൻ സാധ്യതയും. പ്രസ്തുത ശിശുവിന്റെ കാര്യത്തിൽ അവരിരുവരും തമ്മിൽ അഭിപ്രായാന്തരമായാൽ പിത്യനിർണയത്തിനായി ഒരുവിദഗ്ധ ലക്ഷണക്കാരനെ അവലംബിക്കണം. അയാൾ നിർണയിക്കുന്നവനാണു പിതാവ്. ഇല്ലെങ്കിൽ പ്രായപൂർത്തിക്കു ശേഷം അവരിരുവരിൽ ഇഷ്ടമുള്ളയാളെ പിതാവായി സ്വീകരിക്കാൻ കുട്ടിക്ക് അവകാശമു് (ഫത്ഹുൽ മുഈൻ പേ: 408, ഇആനതുത്വാലിബീൻ വാ. 4. Page. 49).
തന്റേതല്ലെന്നുറപ്പുള്ള ഒരു ശിശുവിന് തന്റെ ഭാര്യജന്മം നൽകിയാൽ അതു നിഷേധിക്കൽ പുരുഷനു നിർബന്ധമാണ്. തന്റേതല്ലെന്ന് എങ്ങനെ അറിയാൻ കഴിയും? അവൻ സംഭോഗം നടത്തിയിട്ടില്ല; അല്ലെങ്കിൽ അവന്റെ സംഭോഗം തൊട്ട് ആറുമാസം തികയും മുമ്പു പ്രസവം നടന്നു. അല്ലെങ്കിൽ സംഭോഗം തൊട്ടു നാലുവർഷത്തിനുശേഷം പ്രസവം നടന്നു; എന്നാൽ തന്റേതല്ലെന്നു മനസ്സിലാക്കാവുന്നതാണ് (മിൻഹാജ് പേ: 145).
എന്നാൽ നിഷേധിക്കപ്പെടുന്ന ശിശു ഇരട്ടകളിലൊന്നാണെങ്കിലോ? നിഷേധം ഫലപ്പെടുകയില്ല. ര ിനെയും ഒന്നിച്ചു നിഷേധിക്കാതെ ഒന്നുമാത്രം നിഷേധിച്ചാൽ രും അവനോടു വംശം ചേരും. നിഷേധം നിരർഥകമാകും. കാരണം ഇരട്ടകൾ ഒരു ഗർഭമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇരു ശിശുക്കളുടെയും പ്രസവങ്ങൾക്കിടയിൽ ആറുമാസം ഇടവേളയുങ്കിൽ അതു തു ഗർഭമായി ഗണിക്കപ്പെടും. അപ്പോൾ തിലൊന്നിന്റെ നിഷേധം സാധുവാകുകയും ചെയ്യും (8 10/410, Nihaaya 7/125, 08 6/332).
പിതൃനിർണയം നടത്തുന്ന ലക്ഷണക്കാരൻ രിണകളെ രുപേരുടെ സന്താനങ്ങളായി പ്രഖ്യാപിച്ചു. അഥവാ ഒരു ശിശുവിനെ അവരിൽ ഒരാളുടെതായും മറ്റേ ശിശുവിനെ അപരന്റേതായും വിധിച്ചു. എന്നാൽ ഈ വിധി അസാധുവാണ്. കാരണം, ഇരട്ടകളുടെ പിതൃത്വം ഒരാളിലേ ആരോപിക്കാൻ പറ്റൂ (മുഗ്നി 4/621, ശർവാനി 10/350).
Created at 2024-11-21 09:20:42