Related Articles
-
-
FIQH
തഹജ്ജുദ് നിസ്കാരം
-
ഒരു കുഞ്ഞ് ജനിച്ചാൽ തലമുടി കളയുന്നതിനോടനുബന്ധിച്ച് സുന്നത്തുള്ള മൃഗബലിയാണ് അഖീഖം. കുഞ്ഞ് ജനിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കാനും, കുഞ്ഞിന്റെ രക്തബന്ധവും തറവാടും പ്രസിദ്ധപ്പെടുത്താനും, കുട്ടിയുടെ വളർച്ചക്കും, അവന്റെ ഗുണമുള്ള ഭാവിക്ക് വിയും അവനിൽ നിന്ന് മാതാപിതാക്കൾക്ക് ലഭിക്കാവുന്ന ഇഹപര വിജയത്തിനും ഉതകുന്ന, രക്ഷിതാവിന്റെ മേൽ ശക്തിയായ സുന്നത്തുള്ള മൃഗബലിയാണിത്. കുട്ടി അവന്റെ അഖീഖം കൊ ബന്ധ് ചെയ്യപ്പെട്ടിരിക്കുന്നു. അതിനാൽ പ്രസവം മുതൽ ഏഴാം ദിവസം അഖീഖ അറുക്കേതും തലമുടി കളയേതും പേര് നൽ കേതുമാണ് (നബിവചനം). അറുത്തിട്ടില്ലെങ്കിൽ കുട്ടിയുടെ വളർച്ചക്ക് വിഗ്നമായേക്കാമെന്നും തനിക്ക് അർഹതയു ങ്കിൽ പോലും ആഖിറത്തിൽ തന്റെ രക്ഷിതാവിന് ശഫാഅത്ത് ചെയ്യാൻ ആ കുട്ടിക്ക് സമ്മതം ലഭിക്കാതിരിക്കുമെന്നും ഈ ഹദീസിന്റ വ്യാഖ്യാനത്തിൽ കാണാം (തുഹ്ഫ)
കുട്ടിയുടെ ജനനം പൂർണമാവുന്നതോടെ അഖീഖയുടെ സമയമായി. ഏഴാം ദിവസത്തിന് മുമ്പ് മരിച്ച കുട്ടിക്കും അറവ് സുന്നത്താണ്. അഖീഖ അറുക്കാനുള്ള പണം രക്ഷിതാവിന്റെ സ്വത്തിൽ നിന്നെടുക്കേതും കുട്ടിയുടെ സ്വത്തിൽ നിന്നെടുത്താൽ തിരിച്ചുകൊടുക്കേതുമാണ് (ശർവാനി 9/370).
അഖീഖ അറുക്കുന്നതിന് രു നിബന്ധനകളു്. (1) കുഞ്ഞ് ജീവനോടെ പിറക്കുക (2) ജനനം മുതൽ പ്രസവ രക്തത്തിൽ നിന്ന് കൂടിയ കാലമായ 60 ദിവസത്തിനുള്ളിൽ രക്ഷിതാവിന്റെ അടുക്കൽ തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കുമുള്ള ഭക്ഷണം, വസ്ത്രം പാർപ്പിടം എന്നിവ കഴിച്ച് മിച്ചം വരുന്ന തരത്തിലുള്ള സാമ്പത്തിക ശേഷി ഉാവുക (തുഹ്ഫ 9/370).
ജീവനില്ലാതെ പിറന്ന കുട്ടിക്ക് അഖീഖ അറുക്കേതില്ലെന്നും അറുക്കുന്നതിന് മുമ്പ് മരിച്ച കുട്ടിക്കുള്ള അഖീഖം സാധു വാകുമെന്നും, ഫിത്റ് സകാത്തിന്റെ നിബന്ധനയാത്ത സാമ്പത്തിക ശേഷിയില്ലാത്തവന് സുന്നത്താവില്ലെന്നും വരുന്നു.
പ്രായപൂർത്തിയാവുന്നതോടെ രക്ഷിതാവിനോടുള്ള കൽപ്പനാസമയം അവസാനിച്ചു. അവിഹിത ബന്ധത്തിൽ ജനിച്ച കുട്ടിയുടെ സംരക്ഷണ ബാധ്യത മാതാവിനായത് കൊ അഖീഖയുടെ ഉത്തരവാദിത്തവും അവൾക്കു തന്നെ. രക്ഷിതാവിന് സാമ്പത്തിക ശേഷിയായാലും ഇല്ലെങ്കിലും, തന്റെ മേൽ മുമ്പ് അഖീഖം നടന്നിട്ടില്ലെങ്കിൽ പ്രായ പൂർത്തിയായ ശേഷം കുട്ടിക്ക് സ്വന്തം അഖീഖം നടത്തൽ സുന്നത്തു്. കുട്ടിയുടെ ജനനം മുതൽ ഏഴാം ദിവസമാണ് അഖീഖ അറുക്കൽ സുന്നത്തുള്ളത്. ഏഴിന് അറുക്കാൻ കഴിയാതിരുന്നാൽ ഏഴിന്റെ ഗുണിതങ്ങളായ ദിവസങ്ങളാണ് നല്ലത് (ശറഹുൽ മുഹദ്ദബ്). പകലാണ് ജനിച്ചതെങ്കിൽ അന്നു മുതലും, രാത്രിയാണ് ജനിച്ചതെങ്കിൽ അടുത്ത പകൽ മുതലും ദിവസം എണ്ണുന്നതാണ്.
ആട്, മാട്, ഒട്ടകം എന്നീ മൃഗങ്ങളാണ് അറവിനുപയോഗിക്കേത്. ആട് എന്നതിൽ നെയ്യാട്, കോലാട് തുടങ്ങിയവയെല്ലാം ഉൾപ്പെടും. പക്ഷേ, നെയ്യാടിന് ഒരു വയസ്സും കോലാടിന് രു വയസ്സും പ്രായമാണ് വേത്. മാട് എന്നതിൽ കാള, പശു, പോത്ത്, എരുമ, എന്നിവ ഉൾപ്പെടും. ഇതിന് ര വയസ്സു പൂർത്തിയാകണം. ഒട്ടകമാണെങ്കിൽ അഞ്ച് വയസ്സുതന്നെ പൂർത്തിയാക്
കുട്ടി ആണായാലും പെണ്ണായാലും അഖീഖ അറുക്കേതിന്റെ തോത് ഏറ്റവും ചുരുങ്ങിയത് ഒരു ആടും, ഒട്ടകത്തി ന്റെയോ മാടിന്റെയോ ഏഴിലൊന്നുമാണ്. മിതമായ രൂപം ആൺകുട്ടിയാണങ്കിൽ, തുല്ല്യ വലിപ്പമുള്ളത് ആടുകളും പെൺ കുഞ്ഞിന് ഒരു ആടുമാണ്. ഏഴ് ആടുകൾ, ഒട്ടകം, മാട്, നെ യ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊന്ന്, മാടിന്റെ ഏഴിലൊന്ന് എന്ന ക്രമമാണ് ഏറ്റവും ഉത്തമമായത്. ഏഴ് കുട്ടികൾക്ക് വേി ഒരു ഒട്ടകത്തെയോ മാടിനെയോ അറുക്കാം. അപ്രകാരം, മാടിലും ഒട്ടകത്തിലും ഏഴ് പേരെ വരെ അഖീഖത്തോ അഖീഖത്തും ഉള്ഹിയ്യത്തും കൂടിയതോ, വിൽപ്പനക്കുള്ളതോ വിവിധോദ്ധേശ്യങ്ങളുള്ളവരെ പങ്കാക്കാവുന്നതാണ്. കുട്ടി ആണായാലും പെണ്ണായാലും ഏറ്റവും ഉത്തമം ആൺ മൃഗത്തെ അറുക്കുന്നതാണ്. എന്നാൽ, കൂടുതലായി ഇണചേർക്കാൻ ഉപയോഗക്കുന്ന ആൺ മൃഗത്തെക്കാൾ നല്ലത് പ്രസവിക്കാത്ത പെൺ മൃഗമാണ് (തുഹ്ഫ 9/349). ഗർഭിണിയായ മൃഗം സാധുവാകില്ലെന്നാണ് പ്രഭലാഭിപ്രായം (ഫത്ഉൽ മുഈൻ 217).
വ്യക്താമായ മുടന്ത്, മെലിഞ്ഞൊട്ടിയത്, ചെവി, വാൽ തുടങ്ങിയ അവയവങ്ങൾ നഷ്ടപ്പെട്ടതോ, വ്യക്തമായ രോഗമുള്ളതോ ആയ മൃഗങ്ങളെ അറുക്കാൻ പറ്റില്ല. കൊമ്പ് പൊട്ടിയത് മൂലം ശരീരത്തിന് ക്ഷതം സംഭവിക്കാത്തതാണെങ്കിൽ പ്രശ്നമില്ല. എങ്കിലും കൊമ്പുള്ളതാണുത്തമം. ചൊറിയുളളതും പറ്റില്ല(തുഹ്ഫ). മൃഗത്തിന്റെ നിറത്തിൽ നിന്ന് ഏറ്റവും ഉത്തമമായത് യഥാക്രമം വെള്ള, മഞ്ഞ, മങ്ങിയ വെള്ള, ചാരനിറം, ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. നിറത്തിൽ ഉത്തമമായത് മെലിഞ്ഞതാണെങ്കിൽ, തടികൊ് മെച്ചമുള്ളത് തിരഞ്ഞെടുക്കണം (തുഹ്ഫ 9/350).
അഖീഖ അറവിനു നിയ്യത്ത് അനിവാര്യമാണ്. ഒന്നുകിൽ അറവിന്റെ സമയത്ത് നിയ്യത്ത് ചെയ്യണം. അല്ലെങ്കിൽ അഖീഖ് വി മൃഗത്തെ നിർണയിക്കുമ്പോൾ നിയ്യത്ത് ചെയ്താലും മതി. തുടക്കത്തിൽ നിയ്യത്തായിരിക്കണമെന്നതിനാൽ ഒന്നിലധികം പേർ ചേർന്ന് ഒരു മൃഗത്തെ അറുക്കുമ്പോൾ ഓരോരുത്തരും നിയ്യത്ത് ചെയ്തിരിക്കണം. വിൽപ്പനക്കോ മറ്റോ അറുത്തതിൽ ഏഴിലൊന്ന് വാങ്ങി അഖീഖയാക്കാൻ കഴിയില്ല. ഏഴിലധികം പേർക്ക് ഒരു മാടിലും ഒട്ടകത്തിലും പങ്കാവാൻ പറ്റില്ല.
മൃഗത്തിന് സമാനമായ പണം ദാനം ചെയ്താൽ അത് അഖീഖയാവുകയില്ല. അഖീഖ അറുക്കുന്നതിന്റെ പ്രതിഫലം, മൃഗത്തിന് സമാനമായ പണം ദാനം
ചെയ്യുന്നതിനെക്കാൾ മഹത്വമാണ്. മേൽ ദാനത്തെക്കാൾ നല്ലത് മൃഗത്തെ
അറുക്കലാണെന്ന് ഇമാം ശാഫി(റ) പറഞ്ഞിട്ടു
മൃഗത്തിന്റെ എല്ലും തോലും വിൽക്കാനോ അറവുകാരനും കൂലിയായി നൽകാനോ പാടില്ല. പാവങ്ങൾക്ക് ദാനം ചെയ്യണം. സുന്നത്തായ അഖീഖയാണെങ്കിൽ ഇവ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ദരിദ്രർക്കും പണക്കാർക്കും സുന്നത്തായ അഖീഖയുടെ മാംസം വിതരണം ചെയ്യാം. അമുസ്ലിംകൾക്ക് നൽകാൻ പാടില്ല. സുന്നത്തായ അഖീഖയാണെങ്കിൽ അൽപം മാംസമെങ്കിലും ദാനം ചെയ്യൽ നിർബന്ധമാണ്. നേർച്ചയാക്കിയാൽ തനിക്കോ താൻ ചിലവ് കൊടുക്കൽ നിർബ ന്ധമായവർക്കോ അത് ഭക്ഷിക്കാൻ പാടില്ല. മുഴുവൻ ദരിദ്രർക്ക് മാത്രം ദാനം ചെയ്യൽ നിർബന്ധമാണ്. അഖീഖ് വേവിച്ചും പച്ചയായും വിതരണം നടത്താം. ഉളുഹിയ്യത്ത് പച്ചയായി തന്നെ വിതരണം ചെയ്യണം. കുട്ടിയുള്ള നാട്ടിൽ വെച്ചും അറവ് നടത്തുന്ന ആളുടെ നാട്ടിൽ വെച്ചും അറവ് നടത്താം.
അഖീഖയുടെ മാംസം അത് ലഭിച്ചവർക്ക് ഉടമയാവുന്നതും അവരുടെ ഇഷ്ടാനുസരണം അത് സ്വ ന്തം ആവശ്യത്തിനെടുക്കുകയോ, മുസ്ലിംകൾക്ക് ദാനമായോ, വിലക്കോ നൽകാവുന്നതുമാണ്. ഒന്നിലധികം മൃഗങ്ങളെ അറുക്കുമ്പോൾ ഓരോ മൃഗത്തിൽ നിന്നും അൽപം ദാനം ചെയ്തിരിക്കണം. ഒന്നിൽ നിന്ന് മാത്രം ദാനം ചെയ്താൽ മതിയാവില്ല. രക്ഷിതാവെ ന്നാൽ ചിലവ് കൊടുക്കൽ നിർബന്ധമായവനെന്നാണ് വിവക്ഷ.
ഏഴാം ദിവസം ആദ്യം പേരിടുക, (പിന്നീട്) സൂര്യോദയ സമയത്ത് അഖീഖ അറുക്കുക, ശേഷം മുടി കളയുക. കുട്ടിയുടെ പേര് പറയഞ്ഞ് ഇത് അവന്റെ അഖീഖയാണ്; നീ സ്വീകരിക്കേണമേ എന്ന പ്രാർഥനയോടെ ബിസ്മി ചൊല്ലി അറുക്കുക. അറവുസമയത്ത് മൃഗത്തെ ഖിബ്ലക്കഭിമുഖമായി കിടത്തുക, അറുക്കുന്നവർ ഖിബ്ലയിലേക്ക് തിരിഞ്ഞു നിൽക്കുക, മധുരം ചേർത്ത് വേവിക്കുക, എല്ല് പൊട്ടിക്കാതെ മാംസം സന്ധികളിൽ നിന്ന് വേർപ്പെടുത്തിയെടുക്കുക. വലത്തെ കൊ റൂക് പ്രസവ സുശ്രൂഷക്ക് നിൽക്കുന്ന സ്ത്രീക്ക് വേവിക്കാതെ നൽകുക. മറ്റുള്ള മാംസം വേവിച്ച് സാധുക്കൾക്ക് എത്തിച്ച് കൊടുക്കുക തുടങ്ങിയവ സുന്നത്താണ് (തുഹ്ഫ 9/372).
Created at 2024-11-23 23:22:43