Related Articles
-
FIQH
ജാറങ്ങൾ
-
-
FIQH
ഖബർ സിയാറത്
പരപുരുഷന്മാർ സംബന്ധിക്കുന്ന പള്ളികളിലേക്കു ജുമുഅഃ ജമാഅത്തുകൾക്കായി സ് ത്രീകൾ പുറപ്പെടുന്നതു നിഷിദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. ഇമാം തഖ് യുദ്ദീനുദ്ദിമി (റ) എഴുതി:
“സ്ത്രീകളെ തടയണമെന്ന കാര്യത്തിൽ, ലക്ഷ്യങ്ങളുടെ ബാഹ്യാർഥം മാത്രമുൾക്കൊ ള്ളുന്നവരും ശരീഅത്തിന്റെ രഹസ്യങ്ങൾ മനസ്സിലാക്കാൻ മാത്രം വിജ്ഞാനമില്ലാത്ത വിഡ്ഢികളുമല്ലാതെ സംശയിക്കുകയില്ല. അതിനാൽ ഏറ്റം ശരിയായിട്ടുള്ളത് സ്ത്രീരംഗ പ്രവേശം ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അപ്രകാരം ഫത്വ നൽകലുമാണ്” (കിഫാ യതുൽ അഖ്യാർ, 1/195).
ഇബ്നുഹജർ (റ) എഴുതുന്നു: “ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് ഉറപ്പിച്ചു പറയലും അങ്ങനെ ഫത്വ കൊടുക്കലും നിർബന്ധമാകുന്നു.” (ഫതാവൽ കുബ്റ, 1/204). ഇമാം അയ്നി (റ) എഴുതി: “സ്ത്രീകളുടെ പുറത്തിറങ്ങൽ ഫിത്നക്കു കാരണമാണ്. അതുമൂലം ഹറാം സംഭവിക്കും. ഹറാമിലേക്കു കൂട്ടുന്ന എല്ലാ കാര്യവും ഹറാമാ കുന്നു” (ഉംദതുൽ ഖാരി, 5/156).
ഹിജ്റ അഞ്ചാം നൂറ്റാിൽ ജീവിച്ച് ഇമാം അലാഉദ്ദീൻ അബൂബകറിബ്നു മസ്ഊദ് (റ)
രേഖപ്പെടുത്തുന്നു.
“ജുമുഅക്കോ പെരുന്നാൾ നിസ്കാരത്തിനോ മറ്റേതെങ്കിലും നിസ്കാരങ്ങൾക്കോ പുറപ്പെടാൻ സ്ത്രീകൾക്ക് അനുവാദമില്ലെന്ന കാര്യത്തിൽ പണ്ഢിതന്മാർ ഏകോപിച്ചിരിക്കുന്നു. വീട്ടിലിരിക്കണമെന്ന ഖുർആന്റെ കൽപ്പന പുറത്തുപോകരുതെന്ന നിരോധം കൂ ടിയാണ്. കാരണം, അവരുടെ പുറത്തിറങ്ങൽ ഫിക്ക് ഹേതുവാണ്. ഒരു സംശയ വുമില്ല. ഫി ഹറാമാണ്. ഹറാമിലേക്ക് ചേർക്കുന്ന പുറപ്പെടലും ഹറാം തന്നെയാ കുന്നു"
(അൽബദാഇഉസ്സ്വനാഇ, 1/408).
“ഇക്കാലത്ത് സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്ന് തീർത്തുപറയൽ നിർബന്ധമാണ്” (തർശീഹ്, Page. 258)
ഖുർആനും സുന്നത്തും പഠിച്ച പണ്ഢിതന്മാരുടെ വാക്കുകളാണിവിടെ ഉദ്ധരിച്ചത്. ഇവരേക്കാൾ കൂടുതൽ ഇസ്ലാമിനെ മനസ്സിലാക്കിയവരാണ് സ്ത്രീകൾ രംഗത്തിറങ്ങണമെന്ന് വാദിക്കുന്നവർ എന്ന് നാം കരുതുന്നില്ല. വിശുദ്ധഖുർആൻ പ്രഖ്യാപിക്കുന്നു:
“സത്യനിഷേധത്തിനും മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ വിയും മുമ്പു തന്നെ അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവർക്ക് താവളം ഊക്കിക്കൊടുക്കാൻ വിയും ഒരു ദ്രോഹപ്പള്ളിയാക്കിയവരും അവരുടെ (മുനാഫി ഖുകളുടെ) കൂട്ടത്തിലു്. ഞങ്ങൾ നല്ലതല്ലാതെ (ഇസ്ലാഹ്) ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് അവർ ആണയിട്ടു പറയുകയും ചെയ്യുന്നു. തീർച്ചയായും അവർ കള്ളം പറയുക തന്നെയാണെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. നബിയേ, തങ്ങൾ ഒരിക്കലും അതിൽ (കപടന്മാരുടെ പള്ളിയിൽ) നിസ്കരിക്കരുത്. ആദ്യ ദിവസം മുതൽക്കു തന്നെ ഭക്തിയിൽ സ്ഥാപിക്കപ്പെട്ട പള്ളിയാണ് തങ്ങൾക്കു നിസ്കരിക്കാൻ ഏറ്റവും ബന്ധപ്പെട്ടത്. ശുദ്ധി കൈവരിക്കാൻ ഇഷ്ടപ്പെടുന്ന ചില പുരുഷന്മാർ ആ പള്ളിയിലു്. ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു” (സൂറ തൗബ, 108).
മദീനാ പ്രവേശനത്തിനുശേഷം നബി (സ്വ) നിർമിച്ച പള്ളി മുസ്ലിം ഐക്യത്തിന്റെ പ്രതീകമായി, മുസ്ലിംകളുടെ കേന്ദ്രവും ആരാധനാലയവുമായി. ആരാധനാകർമങ്ങൾക്കും സംസ്കരണ പ്രവർത്തനങ്ങൾക്കും നബി (സ്വ) നേരിട്ട് നേതൃത്വം നൽകു കയും ചെയ്തു. അപ്പോഴാണ് സമാന്തര പ്രവർത്തനങ്ങൾ തലപൊക്കിയത്. ഒരു പള്ളിയി ലൂടെയായിരുന്നു തുടക്കം. മുസ്ലിംകളെ ഭിന്നിപ്പിക്കാൻ ശത്രുക്കൾ എന്നും സ്വീക രിക്കുന്ന ശൈലിയായിരുന്നു ഇത്. മദീനയിലെ കപടവിശ്വാസികളാണ് പള്ളി നിർമിച്ചത്. നിർമാണാനന്തരം ഉദ്ഘാടനത്തിന് അവർ നബി (സ്വ) യെ ക്ഷണിച്ചു. അപ്പോഴാണ് കപ ടന്മാരുടെ കുതന്ത്രങ്ങൾ വ്യക്തമാക്കിക്കൊ് തൗബ സൂറത്തിലെ 108-ാം സൂക്തം അവതരിച്ചത്. പള്ളിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാട് അർഥശങ്കക്കിട നൽകാത്ത വിധം വ്യക്തമാക്കുകയാണ് ഈ സൂക്തത്തിലൂടെ. കപടവിശ്വാസികളുടെ സമാന്തര മസ്ജിദിൽ നിസ്കരിക്കരുതെന്ന് ഖുർആൻ പ്രവാചകരെ ഉപദേശിച്ചു. ഭിന്നിപ്പോ ശിഥിലീകരണമോ ലക്ഷ്യമാക്കാതെ, തഖ് വയിലധിഷ്ഠിതമായി നിർമിതമായ മസ്ജിദുകളാണ് മുസ്ലിംകളുടെ ആരാധനകൾക്ക് ഏറ്റവും അർഹമെന്ന് അല്ലാഹു പ്രഖ്യാപിച്ചു. തുടർന്ന് അല്ലാഹു വിശദീകരിക്കുന്നു: “തഖ് വയിലധിഷ്ഠിതമായ പള്ളി കളിൽ ആരാധനകൾക്കായി എത്തുക പുരുഷന്മാരായിരിക്കും.” വിശ്രുതരായ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം ഈ സൂക്തത്തിന് നൽകുന്ന വിശദീകരണത്തിൽ സ്ത്രീ പള്ളിപ്രവേശത്തെ ഖുർആൻ എതിർക്കുന്നുവെന്നു പ്രഖ്യാപിച്ചിട്ടു്.
സൂറത്തുന്നൂറിൽ അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ നാമം ഉയർത്തപ്പെടാനും സ്മരി ക്കപ്പെടാനും (അല്ലാഹു) ഉത്തരവ് നൽകിയിട്ടുള്ള ചില പള്ളികൾ, അവയിൽ രാവിലെയും സന്ധ്യാ സമയങ്ങളിലും ചില പുരുഷന്മാർ അല്ലാഹുവിനെ ആരാധിച്ചു കൊിരുന്നു. അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്നും നിസ്കാരം മുറപോലെ നിർവഹിക്കുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നില്ല. ഹൃദയങ്ങളും കണ്ണുകളും പിടക്കുന്ന ഒരു ദിവസത്തെ അവർ ഭയപ്പെടുന്നു.” (അന്നൂർ, 36, 37).
വിഷയം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണിവിടെ. പൊതുരംഗ പ്രവേശവും പരപുരുഷ സമ്പർക്കം ആവശ്യമാകുന്ന കച്ചവടം തുടങ്ങിയവ സ്ത്രീകൾക്ക് ഇസ്ലാം അനുവദിക്കുന്നില്ല. പുരുഷന്മാർക്ക് വിരോധമില്ലതാനും. ഇതുകൊാണ് പള്ളിയും ആരാധനയും സംബന്ധിച്ച് അവതരിച്ച ഖുർആൻ സൂക്തത്തിൽ ബിസിനസ്സ് കടന്നു വന്നത്. സ്ത്രീകൾക്ക് അനുവദിക്കപ്പെടാത്ത ക്രയവിക്രയങ്ങളാണിവിടെ പരാമർശിക്കു ന്നതെന്ന് ഖുർആൻ വ്യാഖ്യാനങ്ങൾ വ്യക്തമാക്കുന്നു. ഏതാനും വ്യാഖ്യാനങ്ങൾ ശ്രദ്ധിക്കുക. ഇമാം റാസി (റ) എഴുതുന്നു:
“പള്ളിയെ സംബന്ധിച്ച ഖുർആൻ സൂക്തത്തിൽ പുരുഷന്മാരെ എടുത്തുപറയാൻ കാരണം സ്ത്രീകൾ ബിസിനസ്സോ പള്ളിയിലെ ജമാഅത്തോ നടവരല്ലെന്നതിനാലാണ് (തഫ്സീറുൽ കബീർ, 6/24). ഇസ്മാഈൽ ഹിഖ്വി (റ) വിന്റെ വിശദീകരണം കൂടുതൽ വ്യക്തമാണ്. അദ്ദേഹം എഴുതി: “പള്ളിയെ സംബന്ധിച്ച് ഖുർആൻ സൂക്ത ത്തിൽ പുരുഷൻ മാത്രം പരാമർശിക്കപ്പെടാൻ കാരണം പള്ളിയിലുള്ള ജമാഅത്തോ ജുമുഅയോ സ്ത്രീകൾക്ക് ബാധകമല്ലാത്തതിനാലാകുന്നു” (റൂഹുൽ ബയാൻ, 6/161).
“ജുമുഅ ജമാഅത്തുകൾ സ്ത്രീകൾക്ക് ബാധകമല്ലാത്തതിനാലാണ് പള്ളിയെ സംബ ന്ധിച്ച പരാമർശത്തിൽ സ്ത്രീകൾ ഒഴിവാക്കപ്പെടാൻ കാരണം” (തഫ്സീറുൽ മള്ഹരി, 6/541).
ഇബ്നുകസീർ (റ) എഴുതി: “സ്ത്രീകൾക്ക് പള്ളിയിലെ ജുമുഅഃ ജമാഅത്തുകളിൽ പങ്കെടുക്കുന്നതിൽ പുണ്യമില്ല. ഇവർ നിസ്കാരം വീട്ടിൽ വെച്ചു നിർവഹിക്കുകയാണ് ഏറ്റവും പ്രതിഫലാർഹം. ഇതാണ് ഖുർആനിൽ പുരുഷന്മാർ പ്രത്യേകം എടുത്തുപറയ പ്പെടാൻ കാരണം (തഫ്സീറു ഇബ്നുകസീർ, വാ. 3, പേ. 284).
കൂടുതൽ പഠനത്തിന് താഴെ കാണിക്കുന്ന ഗ്രന്ഥങ്ങൾ ഉപയോഗപ്പെടുത്താം. സ്വാവി (3/141), തഫ്സീറു ലുബാബുത്ത് വീൽ (5/65), ഫുതൂഹാതുൽ ഇലാഹിയ്യ (3/227), മആലിമുത്തൻസീൽ (3/295), അബ്ദുർറുൽ മൻസൂർ (6/97), അൽ ബഹ്ൽ മുഹീത് (3/239), മദാരികുത്തൻസീൽ (3/173).
രിജാലുൻ എന്ന അറബി സംജ്ഞക്ക് പുരുഷന്മാർ എന്നുതന്നെയാണ് ഈ ആയത്തു കളിൽ അർഥം നൽകേതെന്നും ആളുകൾ എന്ന പൊതുവായ അർഥം നൽകി ടെന്നും ഉദ്ധ്യത ഖുർആൻ വ്യാഖ്യാനങ്ങളിൽ നിന്ന് വ്യക്തമാണ്. (ഇവിടെ മാന്യ വായനക്കാർ മറ്റൊരു കാര്യം കൂടി മനസ്സിലാക്കുന്നത് തെറ്റിദ്ധരിപ്പിക്കപ്പെടലിൽ നിന്ന് മുക്തമാവാനുപകരിക്കും. അതായത് “രിജാലുൻ' എന്ന അറബി സംജ്ഞക്ക് ആളുകൾ എന്ന അർഥമേ പറയാൻ പാടില്ലന്നോ മറ്റേതെങ്കിലും ആയതിലോ ഹദീസിലോ അപ്രകാരം അർഥമില്ലന്നോ നാം അവകാശപ്പെടുന്നില്ല. മറിച്ച് ഉദ്ദ്യത ആയതിനു മഹാന്മാരായ മുഫസ്സിറുകൾ നൽകിയ അർഥ കൽപന പുരുഷന്മാർ എന്നാകുന്നു. ഇതു മാത്രമാണ് നാം സമർഥിക്കുന്നത്. നാം മുകളിൽ പറഞ്ഞ മുഫസ്സിറുകൾ പറഞ്ഞ അർഥം സ്വീകരിക്കുന്നു). സ്ത്രീ പള്ളിപ്രവേശം പുണ്യമാണെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ സ്ത്രീകൾക്ക് പള്ളിയിൽ പോയി ആരാധന നടത്തുന്നതിൽ പുണ്യമുന്ന് പറയുകയോ അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു വാചകമെങ്കിലും പ്രവാചകൻ പറഞ്ഞിട്ടില്ല. പുരുഷന്മാരുടെ കാര്യം വ്യത്യസ്ത മാണ്. പള്ളിയിലെത്താൻ താമസിക്കുന്ന പുരുഷന്മാർക്കെതിരെ നബി (സ്വ) ക്ഷോഭത്തോടെ സംസാരിച്ചിട്ടു്. ഇബ്നു മസ്ഊദ് (റ) ൽ നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു. “ജുമുഅക്ക് വരാൻ താമസിക്കുന്ന ഒരു വിഭാഗത്തെ സംബന്ധിച്ച് നബി (സ്വ) പറഞ്ഞു. ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ആരോടെങ്കിലും കൽപ്പിച്ച ശേഷം ജുമുഅഃയിൽ നിന്ന് പിന്മാറിയ പുരുഷന്മാരുടെ വീടുകൾ അവരോടൊപ്പം കത്തിച്ചു കളയുവാൻ ഞാൻ വിചാരിച്ചുപോയി” (സ്വഹീഹു മുസ്ലിം, 1/18).
അബൂഹുറയഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “വീടുകളിൽ സ്ത്രീകളും കുട്ടികളും ഇല്ലായിരുന്നുവെങ്കിൽ എന്റെ യുവാക്കളോട് വീടുകൾ കരിച്ചു കളയുവാൻ ഞാൻ കൽപ്പിക്കുമായിരുന്നു” (സുനനു അഹ്മദ്).
ജമാഅത്തിൽ സന്നിഹിതരാകുന്നതിൽ അലസത കാണിക്കുന്ന പുരുഷന്മാരെ താക്കീതു ചെയ്യുകയാണ് നബി (സ്വ). സംഘടിത നിസ്കാരം പുരുഷന്മാർക്ക് പുണ്യമുള്ളതാണ്. ഈ പുണ്യത്തെ അവഗണിക്കുന്നവർക്കെതിരെ അതികർശനമായി പ്രതികരിക്കുന്ന പ്രവാചകർ (സ്വ) സ്ത്രീകളെ അതിൽ നിന്നൊഴിവാക്കുന്നു. അവർ വീട്ടിലുള്ള കാരണ ത്താൽ പുരുഷന്മാർ കൂടി ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതായി നാം കാണുന്നു. നിഷ് പക്ഷ മതികൾക്കു കാര്യം ഗ്രഹിക്കാൻ ഇത്രയും മതി.
സ്ത്രീകൾ വീടുവിട്ടു പുറത്തിറങ്ങുന്നതു നബി (സ്വ) കർശനമായി വിലക്കുന്നു. ഇബ്നു ഖുസൈമ (റ) ഇബ്നു മസ്ഊദ് (റ) വിൽ നിന്നു തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്ന ഹദീസ്
കാണുക. നബി (സ്വ) പറഞ്ഞു:
“നിശ്ചയം സ്ത്രീ നഗ്നതയാണ്. അവൾ പുറത്തിറങ്ങിയാൽ പിശാച് അവളിൽ പ്രത്യക്ഷ പ്പെടും. റബ്ബുമായി അവൾ ഏറ്റവുമടുക്കുന്ന സമയം, വീടിന്റെ അന്തർഭാഗത്തായിരിക്കു മ്പോഴാണ് (സ്വഹീഹു ഇബ്നുഖുസൈമ, 3/93).
ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഹദീസ് കൂടുതൽ വ്യക്തമാണ്. ഉമ്മുസലമഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “സ്ത്രീകളുടെ പള്ളികളിൽ ഏറ്റവും ഉത്തമം അവരുടെ വീടുകളുടെ അന്തർ ഭാഗമാകുന്നു” (മജ്മഉസ്സവാഇദ്, 2/35).
ഏറെ പ്രത്യേകതകളുള്ള മദീനാപള്ളിയിൽ പോലും സ്ത്രീകളെ നിസ്കരിക്കാൻ നബി (സ്വ) അനുവദിക്കുന്നില്ല. അൻസ്വാരികളിൽ പ്രമുഖനായ അബ്ദുല്ലാഹിബ്നു സുബൈർ (റ) വിൽ നിന്ന് നിവേദനം:
“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാൻ താൽപ്പര്യമുന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയിൽ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാർ മാത്രം നിസ്കരിക്കുന്ന പള്ളിയിൽ അത് നിർവഹിക്കുമ്പോഴാണ്. നീ ആ പള്ളിയിൽ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാൽ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയിൽ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാൻ സാധ്യതയില്ലാത്ത മുറിയിൽ നിസ്കരിക്കുമ്പോഴാണ്” (സ്വഹീഹു ഇബ്നു ഖുസൈമാ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുൽ ഗാബ് 51578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാൻ 3/488, അദുർറുൽ മൻസൂർ 5/52) പുണ്യം ലഭിക്കാൻ പള്ളിപ്രവേശം ആവശ്യപ്പെട്ട സ്വഹാബി വനിതയോട് നബി (സ്വ) ഉപദേശിക്കുന്നത് പുണ്യം നേടലാണ് ലക്ഷ്യമെങ്കിൽ നിങ്ങൾക്ക് പള്ളികളേക്കാൾ ഉത്തമം വീടാണെന്നാണ്. ഈ ഉപദേശം അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബി വനിതകൾ ചെയ്തത്. ഹദീസ് നിവേദകൻ തുടർന്ന് ഇത് വ്യക്തമാക്കുന്നു.
“വീട്ടിൽ ഒരു പള്ളിയാക്കാൻ അവർ നിർദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തർ ഭാഗത്ത് ഏറ്റവും ഇരുൾമുറ്റിയ സ്ഥലത്ത് അവർക്കുവേി മസ്ജിദ് നിർമിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവർ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).
ഇബ്നു അബ്ബാസി (റ) ൽനിന്ന് നിവേദനം. ജുമുഅ ദിവസം പള്ളിയിൽ നിസ്കരിക്കുന്നതിനെ ക്കുറിച്ച് ഒരു സ്ത്രീ അന്വേഷിച്ചു. വീടിന്റെ അകത്തളത്തിലുള്ള നിസ്കാരമാണ് മറ്റേത് സ്ഥലത്തുള്ള നിസ്കാരത്തെക്കാളും നിനക്ക് ശ്രേഷ്ഠമായത് (മുസ്വന്നഫു ഇബ്നു അബീശൈബഃ, 2/384).
Created at 2024-11-20 08:09:09