Related Articles
-
-
FIQH
മാസപ്പിറവി
-
ഒരാൾക്ക് മുതലയും നാലുകൈയും നാലുകാലുമുങ്കിൽ നിസ്കാരത്തിൽ അയാൾ എങ്ങനെയാണ് സുജൂദു ചെയ്യേത്? സുജൂദിൽ നെറ്റി, കെ, രു കാല്, രു കാൽ മുട്ടുകൾ എന്നീ ഏഴവയവങ്ങൾ വെക്കലാണല്ലോ നിർബന്ധം. ഇയാൾക്കാകട്ടെ സുജൂദിന്റെ അവയവങ്ങൾ പതിന്നാലെണ്ണമു്. രുനെറ്റി, നാലു കൈ, നാലു കാല്, നാലുകാൽമുട്ടുകൾ. ഇയാൾ ഈ പതിനാലവയവങ്ങളും സുജൂദിൽ നിലത്തുവെക്കൽ
നിർബന്ധമുണ്ടോ?
പ്രസ്തുത അവയവങ്ങളിൽ അധികാവയവങ്ങൾ വേർതിരിച്ചു മനസ്സിലാക്കാൻ സാധിച്ചാൽ ആ അധികാവയവങ്ങൾക്കു യാതൊരു പരിഗണനയുമില്ല. അവ വെച്ചുകൊള്ള സുജൂദ് പര്യാപ്തവുമല്ല. പ്രത്യുത, മൂലാവയവങ്ങളുടെ മേൽ തന്നെ സുജൂദ് ചെയ്യണം. അവയെല്ലാം മൂലാവയവങ്ങളായി പ്രവർത്തിക്കുന്നുവെങ്കിലോ? എങ്കിൽ ഏഴവയവം വെച്ചാൽ മതി. ഒരുനെറ്റിയും ഓരോ ഭാഗത്തെയും ഓരോ ജോഡി അവയവത്തിൽ നിന്നും ഒരെണ്ണവും. അതായത് രിൽ ഒരു നെറ്റിയും വലതുവശത്തു നിന്നുള്ള ഒരു കെ, ഒരു കാൽമുട്ട്, ഒരു കാല് എന്നിവയും ഇടതുവശത്തുനിന്നുള്ള ഒരു കെ, ഒരു കാൽമുട്ട്, ഒരു കാല് എന്നിവയും വെക്കണം. മൂലാവയവങ്ങൾ ഏവയെന്നു തിരിയാതെ വന്നാൽ ഓരോ ഭാഗത്തെയും ഓരോ ജോഡിയിലെയും ഓരോ അവയവവും സുജൂദിൽ പങ്കുകൊള്ളിവരും. അഥവാ പതിനാലവയവത്തിൽ ഓരോന്നിന്റെയും അൽപഭാഗം നിലത്തു വച്ചു സുജൂദ് ചെയ്യണം. തുഹ്ഫഃ, ശർവാനി (2/71-72) എന്നീ ഗ്രന്ഥങ്ങളിൽ നിന്ന് ഈ വിശദീകരണം ഗ്രഹിക്കാവുന്നതാണ്.
ഇരുതലയും ഒരു വ്യക്തിയുടേത് ആകുന്നേടത്തേക്കു മാത്രം ബാധകമാണ് ഈ വിധി. അവരു വ്യക്തികളുടേതെങ്കിലോ? അവർ പരസ്പരം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളായിരിക്കും. ഓരോരുത്തർക്കും പ്രത്യേകമായ ജീവനുന്നു ബോധ്യപ്പെട്ടാൽ അവരെ എല്ലാ വിധികളിലും രു വ്യക്തികളായിത്തന്നെ കണക്കാക്കുന്നതാണ്. തു ഹഃ 6/397-ൽ നിന്ന് ഇക്കാര്യം വ്യക്തമാകും.
അപ്പോൾ അവരിരുവർക്കും പ്രത്യേകമായിത്തന്നെ നിസ്കാരം നിർബന്ധമാണ്. അവർ പരസ്പരം സഹകരിക്കാൻ ശ്രമിക്കണം. ഒരാൾക്ക് അപരന്റെ നിസ്സഹകരണം കൊ വല്ല ആരാധനയും കൃത്യമായോ പൂർണമായോ നിർവഹിക്കാൻ സാധിക്കാതെ വന്നാൽ അവൻ കുറ്റക്കാരനല്ല. സാധ്യമാകുന്നവിധം നിർവഹിച്ചാൽ മതി. നിസ്സഹകരിച്ചതുകൊ് അപരനും കുറ്റക്കാരനാവില്ല. തുഹ്ഫ: 6/397-ൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. പരസ്പര സഹകരണമാണ് അവരുടെ ആരാധനാകർമങ്ങൾ സുഖകരമായി നിർവഹിക്കാനുള്ള ഏകമാർഗം.
ചില സയാമീസ് ഇരട്ടകളുടെ മുഖങ്ങൾ എതിർദിശകളിലേക്ക് വരാറു്. അങ്ങനെവരുമ്പോൾ ഒരാൾ ഖിബ്ലയെ അഭിമുഖീകരിക്കുമ്പോൾ അപരൻ ഖിബ്ലയെ പിന്നീടിവരും. അവൻ മുന്നിടുമ്പോൾ ഒന്നാമൻ പിന്നിടിയും വരുന്നു. ഇവിടെ ഇരുവരും സഹകരിച്ചു നിസ്കരിക്കേ രൂപം അല്ലാമാ അലിശിറാമല്ലസി നിഹായാ വ്യാഖ്യാനത്തിൽ വിവരിക്കുന്നു:
“ഒരാളുടെ പുറം മറ്റൊരാളുടെ പുറവുമായി ഒട്ടിച്ചേർന്നുനിൽക്കുന്നുവെങ്കിൽ അവരിൽ ഒരാൾ ഖിബ്ലക്കഭിമുഖമായി നിസ്കാരം തുടങ്ങണം. അവൻ നിസ്കാരം പൂർത്തീകരിച്ചാൽ ഖിബ്ലയെ പിന്നിടുകയും അപരൻ ഖിബ്ലയിലേക്കു തിരിഞ്ഞു നിസ്കരിക്കുകയും ചെയ്യണം." (1)
Created at 2024-11-23 02:36:53