Related Articles
-
BOOKS
തിരുമേനിയുടെ അനുയായികള്
-
Books
മദീനയിലെ കിണറുകള്
-
BOOKS
ആത്മീയ ചികിത്സ
തയമ്മുമിന്റെ ശര്‍ത്വുകള്‍
തയമ്മുമിന് നാല് ശര്‍ത്വുകളുണ്ട് (1) നജസില്‍ നിന്ന്് ശുദ്ധിയാവുക. ദേഹത്തില്‍ വിടുതി ചെയ്യപ്പെടാത്ത നജസുണ്ടായിരിെക്ക തയമ്മും സാധുവാകുകയില്ല. (2) സമയമായെന്നറി യുക. ഫര്‍ളോ സമയം നിര്‍ണ്ണയിക്കപ്പെട്ട സുന്നത്തോ നിസ്കരിക്കാനുള്ള തയമ്മും ആ നിസ്ക്കാരങ്ങളുടെ സമയമായ ശേഷവും, മയ്യിത്ത് നിസ്കാരത്തിനുള്ള തയമ്മും മയ്യിത്ത് കുളിപ്പിക്കപ്പെട്ടതിനു ശേഷവുമായിരിക്കണം. എന്നാല്‍ മയ്യിത്ത് കുളിപ്പിക്കപ്പെടു ന്നതിനു മുമ്പ് സമയമായ നിസ്കാരത്തിനു വേണ്ടി ചെയ്ത തയമ്മും മുറിയാതെ ശേഷി ക്കുന്നുണ്ടെങ്കില്‍ മയ്യിത്തു നിസ്കാരത്തിനു അതുമതി. അപ്രകാരം ഇശാഓ മേറ്റതെ ങ്കിലും ഫര്‍ളോ ഖളാഅ് വീട്ടാന്‍ വേണ്ടി ചെയ്ത തയമ്മും കൊണ്ട് അതു നിര്‍വ്വഹി ക്കുന്നതിനു മുമ്പ് സമയം കടന്ന നിസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. പക്ഷേ, പിന്നീട് ഖളാഅ് വീട്ടുന്നതിന് വേറെ തയമ്മും ചെയ്യണമെന്നു മാത്രം. (3) ശുദ്ധീകരണത്തിനു പര്യാപ്തമായ പൊടിമണ്ണു കൊണ്ടായിരിക്കുക. നജസ് പുരണ്ടതോ, ഒരിക്കല്‍ തയമ്മുമി നുപയോഗിച്ചതോ, അരിപ്പൊടി പോലോത്തത് കലര്‍ന്നതോ ആയ മണ്ണും, മണല്‍തരി യും, അരച്ചുണ്ടാക്കിയ കല്‍പൊടിയും, കുമ്മായവും തയമ്മുമിന് പറ്റുകയില്ല. അവകൊ ണ്ട് തയമ്മും ചെയ്താല്‍ സാധുവാകുകയില്ല.
(4) വെള്ളമുപയോഗിക്കാന്‍ സാധിക്കാതിരിക്കുക. വെള്ളമില്ലാതിരിക്കുകയോ, ഉള്ള വെ ള്ളം കുടിക്കല്‍ പോലോത്തതിന് ആവശ്യമാവുകയോ, വെള്ളമുപയോഗിക്കുക മൂലം രോഗമുണ്ടാവുക, ഉള്ള രോഗം കഠിനമാവുക, സുഖപ്പെടല്‍ വൈകുക, ഏതെങ്കിലും പ്രത്യക്ഷാവയവത്തില്‍ ശക്തമായ കല ശേഷിക്കുക, ഏതെങ്കിലും ഭാഗത്തിന് ബലക്കുറ വുണ്ടാവുക, ശരീരത്തിന് മറ്റെന്തെങ്കിലും നാശമുണ്ടാവുക എന്നിവ ഭയക്കുകയോ ചെയ് താല്‍ വുളുവിനും കുളിക്കും പകരം തയമ്മും ചെയ്യാവുന്നതാണ്. എന്നാല്‍ തണുത്ത വെള്ളമുപയോഗിച്ചാല്‍ ഉപര്യുക്ത വിപത്തുകളേതെങ്കിലുമുണ്ടാവുമെന്നു ഭയന്നാല്‍ ചൂ ടാക്കി വുളു ചെയ്യുകയാണു വേണ്ടത്. അതും സാധ്യമായില്ലെങ്കിലേ തയമ്മും ചെയ്യാവൂ.
മുറിവോ, ചതവോ ഉള്ളതിനാല്‍ വെള്ളമുപയോഗിക്കാനാവാതിരുന്നാല്‍, അതിന്മേല്‍ മരു ന്നും മറ്റും വെച്ചു കെട്ടിയിട്ടില്ലെങ്കില്‍, നനക്കാവുന്ന എല്ലാ സ്ഥലങ്ങളും കഴുകുകയും മുറിവുള്ള സ്ഥലത്തിനു വേണ്ടി തയമ്മും ചെയ്യുകയും വേണം. ആ തയമ്മും ചെയ്യേ ണ്ടത് മുറിവുള്ള അവയവം കഴുകേണ്ട സമയത്താണ്. ചെറിയ അശുദ്ധിയുള്ളവന് (ശു ദ്ധീകരണത്തില്‍) അവയവങ്ങള്‍ക്കിടയില്‍ തര്‍ത്തീബ് (ക്രമം പാലിക്കല്‍) നിര്‍ബന്ധമാ യതിനാല്‍ മുറിവുള്ള അവയവം കഴുകേണ്ട സമയത്തേ തയമ്മും ചെയ്യാവൂ. ഉദാ:- കയ്യി ന്മേലാണ് മുറിവെങ്കില്‍ തയമ്മും ചെയ്യുന്നത്, മുഖം കഴുകിയ ശേഷവും തല തടവുന്ന തിന്റെ മുമ്പുമായിരിക്കണം. എന്നാല്‍, വലിയ അശുദ്ധിയുള്ളവന് ദേഹം മുഴുവന്‍ ഒരൊറ്റ അവയവമായതിനാല്‍ ഉദ്ദേശിക്കുന്ന സമയത്ത് തയമ്മും ചെയ്യാവുന്നതാണ്. അവന്റെ ദേഹത്തില്‍ എത്ര മുറിവുകളുണ്ടെങ്കിലും ഒരു തയമ്മും മതി.
വുളുവില്‍ തര്‍തീബ് നിര്‍ബന്ധമുള്ള പല അവയവങ്ങളില്‍ മുറിവുണ്ടെങ്കില്‍ അത്രയും തയമ്മും നിര്‍ബന്ധമാകുന്നതാണ്. അതുകൊണ്ട് മുഖത്തും കയ്യിലും മുറിവുണ്ടെങ്കില്‍ രണ്ടും കാലിലുമുണ്ടെങ്കില്‍ മൂന്നും തയമ്മും വേണ്ടി വരും. എന്നാല്‍ വുളുവിന്റെ അവയവങ്ങളിലൊന്നിലും വെള്ളമുപയോഗിക്കാനാവാതിരുന്നാല്‍ ഒരു തയമ്മും മാത്രമേ നിര്‍ബന്ധമുള്ളൂ.
കൈകള്‍ക്കിടയിലും കാലുകള്‍ക്കിടയിലും തര്‍തീബ് നിര്‍ബന്ധമില്ലെന്നതിനാല്‍ രണ്ടു കൈകള്‍ക്കും, രണ്ടു കാലുകള്‍ക്കും ഓരോ തയമ്മും മതി. എങ്കിലും തര്‍തീബ് (വല ത്തെതിനെ ആദ്യമാക്കല്‍) സുന്നത്തുണ്ടെന്നതിനാല്‍ ഓരോ അവയവത്തിനും ഓരോ ത യമ്മും സുന്നത്താണ്. മുറിവ് വലത് കയ്യിനാണെങ്കില്‍ ഇടതുകൈ കഴുകുന്നതിനു മുമ്പും ഇടത്തെതിനാണെങ്കില്‍ വലതു കൈ കഴുകിയ ശേഷവും തയമ്മും ചെയ്യലാണു സുന്നത്ത്. മുറിവുള്ള അവയവം കഴുകുക, മുറിവിനുവേണ്ടി തയമ്മും ചെയ്യുക എന്നി വക്കിടയില്‍ ക്രമമില്ലെങ്കിലും ആദ്യം തയമ്മും ചെയ്യലാണ് ഉത്തമം. ഈ പറയപ്പെട്ട (മരു ന്നും മറ്റും വെച്ചു കെട്ടാത്ത) മുറിവിന്മേല്‍ വെള്ളം കൊണ്ടു തടവേണ്ടതില്ല. എന്നാല്‍, മുറിവ് തയമ്മുമിന്റെ അവയവങ്ങളായ മുഖത്തോ കയ്യിലോ ആണെങ്കില്‍ മണ്ണുകൊണ്ട് തടവേണ്ടിവരും.
മുറിവിന്റെ മേല്‍ മരുന്നോ പ്ളാസ്റ്ററോ മറ്റോ വെച്ചു കെട്ടേണ്ടി വന്നാല്‍ അത് പൂര്‍ണ്ണ വു ളുവിനു ശേഷമായിരിക്കണം, വെച്ചുകെട്ടല്‍ ആവശ്യമായ സ്ഥലമല്ലാതെ മറക്കുകയുമ രുത്. ഇപ്രകാരം പൂ ര്‍ണ്ണ ശുദ്ധിയോടെ മറച്ച ശേഷം വുളു മുറിഞ്ഞാല്‍ പിന്നീട് വുളു ചെയ്യുമ്പോള്‍ അത് നീക്കല്‍ ബുദ്ധിമുട്ടായാല്‍ മുറിവില്ലാത്ത സ്ഥലം കഴുകുകയും മുറി വിന്റെ മേല്‍ വെള്ളം കൊണ്ട് തടവുകയും ചെയ്ത ശേഷം മേല്‍ പറയപ്പെട്ട പ്രകാരം തയമ്മും ചെയ്താല്‍ മതി. അത്തരം മറയുള്ള മുറിവ് തയമ്മുമിന്റെ അവയവത്തിലാ ണെങ്കിലും മണ്ണുകൊണ്ട് തടവേണ്ടതില്ല. ഈ തയമ്മും കൊണ്ട് ഒരു ഫര്‍ള് നിസ്ക്കരിച്ച ശേഷം മറ്റൊരു ഫര്‍ള് നിസ്കരിക്കാനുദ്ധേശിച്ചാല്‍ ആദ്യം കഴുകിയ അവയവങ്ങള്‍ വീണ്ടും കഴുകേണ്ട ആവശ്യമില്ല. പക്ഷേ, ഒരു തയമ്മും കൊണ്ട് ഒന്നിലധികം ഫര്‍ളു നിസ്കാരങ്ങള്‍ സാധുവാകില്ലെന്നതിനാല്‍ വീണ്ടും തയമ്മും ചെയ്യേണ്ടി വരും. തര്‍തീബ് പരിഗണിച്ച് മുറിവുള്ള അവയവത്തിനു ശേഷമുള്ളതിനെ കഴുകലും ആവര്‍ത്തിക്കണ മെന്ന് അഭിപ്രായമുണ്ട്.
പൂര്‍ണ്ണ ശുദ്ധി കൂടാതെയാണ് മുറിവിന്റെ മേല്‍ വെച്ചു കെട്ടിയതെങ്കില്‍ തയമ്മുമിന് വേണ്ടി അതു നീക്കേണ്ടതാണ്. അത് വിഷമമാണെങ്കില്‍ മേല്‍ പറയപ്പെട്ടതുപോലെ ചെ യ്ത് നിസ്ക്കരിച്ച് പിന്നീട് മടക്കിയാല്‍ മതി. എന്നാല്‍ മുറിവിന്മേല്‍ മറവില്ലാത്തവനും പൂര്‍ണ്ണ ശുദ്ധിയോടെ വെച്ചുകെട്ടിയവനും മടക്കി നിസ്ക്കരിക്കണമെന്നില്ല. എങ്കിലും വെ ച്ചുകെട്ടിയ മുറിവ് തയമ്മുമിന്റെ അവയവത്തിലാണെങ്കില്‍, ശുദ്ധിയോടെ വെച്ചതാണെ ങ്കില്‍ പോലും മടക്കി നിസ്കരിക്കണം. ജയിലിലടക്കപ്പെട്ട വനോ മറ്റോ വെള്ളവും മണ്ണും ലഭ്യമല്ലാതിരുന്നാല്‍ അശുദ്ധിയോടെ ഫര്‍ള് മാത്രം നിസ് കരിച്ച് പിന്നീട് മടക്കണം.
ജനാബതുകാരന് കുളി കൊണ്ടും ചെറിയ അശുദ്ധിയുള്ളവന് വുളു കൊണ്ടും അനുവദ നീയമാകുന്ന എല്ലാ കാര്യങ്ങളും തയമ്മും കൊണ്ടും അനുവദനീയമാകും. ജനാബതു കാരന്‍ തയമ്മും ചെയ്ത ശേഷം വുളു മുറിയുന്ന കാര്യം സംഭവിച്ചാല്‍ വുളുവില്ലാത്ത വര്‍ക്ക് ഹറാമാകുന്ന കാര്യങ്ങള്‍ മാത്രമേ അവനും ഹറാമാകൂ. ഖുര്‍ആന്‍ പാരായണം, പള്ളിയില്‍ താമസിക്കല്‍ തുടങ്ങിയവ നിഷിദ്ധമാകുകയില്ല.
Created at 2024-02-26 05:17:28