Related Articles
-
-
-
FIQH
സുന്നത്ത് കുളികൾ
നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവർത്തനത്തിൽ നിന്നു മനസ്സിലാക്കാം. അവർ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാൽ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യിൽ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകർ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവർ ചെയ്യുമെന്ന് വിശ്വസിക്കാൻ നിർവാഹമില്ല. ഇമാം സുബ്കി (റ) എഴുതി:
അബൂഹുറയ് റഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനിൽ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊ് ആരെങ്കിലും നിന്നു നിസ്കരിച്ചാൽ അവന്റെ എല്ലാ മുൻപാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യം പറയുന്നു: “തറാവീഹിൽ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ) ജമാഅതായാണ് തറാവീഹ് നിസ്കാരം നിർവഹിച്ചത് (ഇഖ്തിളാഉസ്വിറാതുൽ മുസ്തഖീം പേ. 254).
തറാവീഹ് നിസ്കാരം തന്നെയില്ലെന്നു വാദിക്കുന്നവർക്ക് മറുപടിയാണ് ഇബ്നു തൈമിയ്യ യുടെ ഈ വരികൾ. ഇമാം റാഫിഈ (റ) എഴുതുന്നു:
“തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിർവഹിക്കേത്. അബൂഹനീഫ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. ഒരു ഹദീസ് ഈ വിഷയത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടു്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശർഹുൽ കബീർ 4/264).
ഇബ്നുഅബ്ബാസ് (റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനിൽ ഇരുപത് റക്അതും വിതറും നിസ്കരിച്ചിരുന്നു” (തൽഖീസിൽ ഹബീർ, 4/264).
“ഉമർ (റ) ഒരു ഇമാമിന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോഴും ഇരുപത് റക്അതായിരുന്നു നിസ്കരിച്ചിരുന്നത്. ഇബ്നുഖുദാമഃ (റ) പറയുന്നു:
“ഈ വിഷയത്തിൽ നമുക്കുള്ള തെളിവ് ഉമർ(റ) ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേത്യത്വത്തിൽ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്ന താണ്” (അബൂദാവൂദ്, അൽമുനി, 1/834).
ഇബ്നു അബീശൈബ(റ)തന്റെ മുസ്വന്നഫിൽ റിപ്പോർട്ടു ചെയ്യുന്നു: “യഹ്യബ്നു
സഈദ്(റ)വിൽ നിന്ന് നിവേദനം: ഉമർ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാൻ കൽപ്പിച്ചു മുസ്വന്നഫ് 2/285).
സ്വഹാബതും അവരെ അനുഗമിച്ച് താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യ തന്നെ വ്യക്തമാക്കുന്നു.
“അബ്ദുറഹ്മാനുസ്സലമി (റ) വിൽ നിന്ന് നിവേദനം: അലി (റ) റമളാനിൽ ഖാരിഉകളെ വിളിച്ചു. അവരിൽ നിന്ന് ഒരാളോട് ജനങ്ങൾക്ക് നേതൃത്വം നൽകി ഇരുപത് റക്അത് നിസ്കരിക്കാൻ കൽപ്പിച്ചു. അലി (റ) ആയിരുന്നു വിത് നിസ്കാരത്തിന് നേതൃത്വം നൽകിയിരുന്നത് (മിൻഹാജസ്സുന്നതിന്നബവിയും 4/224).
സ്വഹാബത് ഉൾപ്പെടെയുള്ള ലോകമുസ്ലിംകൾ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു. “ഞങ്ങൾ അപ്രകാരം ചെയ്തിരുന്നു. അവർ അപ്രകാരം ചെയ്തിരുന്നു' തുടങ്ങിയ പ്രയോഗങ്ങൾ സ്വഹാബതിന്റെ ഇജ്മാഇനെ യാണ് വ്യക്തമാക്കുന്നത്. ധാരാളം ഹദീസുകളിൽ ഇത്തരം പ്രയോഗങ്ങൾ കാണാം.
ഇമാം ബൈഹഖി സാഇബ് (റ) ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ഞങ്ങൾ (സ്വഹാബത്) ഉമർ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിറ്റും നിസ്കരിക്കുന്നവരായിരുന്നു."
ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു:
“സ്വഹാബിമാർ ഉമർ(റ)വിന്റെ കാലത്ത് റമളാൻ മാസത്തിൽ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാൻ (റ)ന്റെയും അലി(റ)ന്റെയും കാലത്തും അവർ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുൽ ബൈഹഖി 4/61).
തറാവീഹ് ഇരുപതാണെന്ന് പ്രസ്താവിക്കുന്ന ധാരാളം ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടു്. വിശദപഠനത്തിന് മുസ്വന്നഫ് ഇബ്നു അബീശൈബഃ എന്ന ഗ്രന്ഥം നോക്കുക.
Created at 2024-11-20 08:18:12