Related Articles
-
FIQH
സംസ്കരണം സകാതിലൂടെ
-
FIQH
സയാമീസിന്റെ സഹശയനം
-
സുബ്ഹ് നിസ്കാരത്തിന്റെ രാം റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് ഓതൽ സുന്നത്താകുന്നു. അബൂഹുറൈറഃ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) സുബ്ഹ് നിസ്കാരത്തിലെ അവസാന റക്അതിലെ റുകൂഇൽ നിന്നുയർന്നാൽ ഖുനൂത് ഓതാറായിലുന്നു.(ഇബ്നു നസ്). അനസ് (റ) പറയുന്നു. നബി (സ്വ) ഇഹലോകം വെടിയുന്നത് വരെ സബ്ഹിൽ ഖുനൂത് ഓതിയിരുന്നു (അഹ്മദ്,ബൈഹഖി). മുഹമ്മദ്ബ്നു സീരീനിൽ നിന്ന് നിവേദനം, അദ്ദേഹം അനസ് ബ്നു മാലികി (റ) നോടു ചോദിച്ചു. നബി(സ്വ) സുബ്ഹി നിസ്കാരത്തിൽ ഖുനൂത് ഓതിയിരുന്നോ? അദ്ദേഹം പറഞ്ഞു. അതെ, റുകൂഇന് ശേഷം അൽപം.
സുബ്ഹ് നിസ്കാരത്തിന് പുറമെ റമളാനിലെ അവസാനത്തെ പകുതിയിലുള്ള വിത് നിസ്കാരത്തിലും ഖുനൂത് സുന്നത്താകുന്നു. മുസ്ലിംകൾക്ക് പൊതുവായ വിപത്ത് സംഭവിച്ചാൽ അഞ്ച് വഖ്ത് നിസ്കാരങ്ങളിലും ഖുനൂത് സുന്നത്താണ്.
നിസ്കാരത്തിലെ പ്രധാനപ്പെട്ട ഒരു ഫർളാണ് സുജൂദ്. ഇഅ്തിദാലിൽ നിന്ന് തക്ബീർ ചൊല്ലി വിനയവും വണക്കവുമെല്ലാം അതിന്റെ പാരമ്യതയിൽ എത്തുന്ന സുജൂദിലേക്ക് നീങ്ങാനുള്ള ഖുർആന്റെ ആഹ്വാനം ശ്രദ്ധിക്കൂ. “നീ രക്ഷിതാവിനെ പ്രശംസ കൊ് വാഴ്ത്തുകയും സുജൂദ് ചെയ്യുന്നവരിൽ പെടുകയും ചെയ്യുക, മരണം ആഗതമാകും വരെ നീ നിന്റെ നാഥനെ ആരാധിക്കുക' (ഹിജ്റ്-98-99). ഇനിയും ഖുർആനിൽ പല സ്ഥലങ്ങളിൽ സുജൂദിന്റെ സ്ഥാനവും ഫലങ്ങളും പ്രതിപാദിച്ചതായി കാണാം. നബി (സ്വ) പറയുന്നു, പിന്നെ അനക്കം അടങ്ങും വിധത്തിൽ സുജൂദ് ചെയ്യുക (ബുഖാരി).
സുജൂദിൽ ഏഴ് അവയവങ്ങൾ നിലത്ത് വെക്കണം, ഇബ്നു അബ്ബാസി (റ) ൽ നിന്നുള്ള നിവേദനത്തിൽ കാണാം. നബി (സ്വ) പറഞ്ഞു: “ഏഴ് അസ്ഥികളുടെ മേൽ സുജൂദ് ചെയ്യാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. നെറ്റി (ഇത് പറയുമ്പോൾ അവിടുന്ന് മൂക്കിന്റെ നേരെ ചി) രു കൈകൾ, കാൽ മുട്ടുകൾ, ര പാദങ്ങളുടെ അഗ്രങ്ങൾ എന്നിവയുടെ മേലിൽ (ബുഖാരി മുസ്ലിം).
മൂക്ക് വെക്കൽ നിർബന്ധമില്ലെങ്കിലും സുന്നത്താണ്. നബി (സ്വ) മൂക്കും നെറ്റിയും സുജൂദിൽ അമർത്തിവെച്ചിരുന്നു എന്ന് ഹദീസിലു്. മാത്രമല്ല, കഠിനമായ ചൂട് കാരണം നെറ്റിയും കൈകളും നിലത്ത് വെക്കാനുള്ള പ്രയാസം നബി (സ്വ) യെ അറിയിച്ചപ്പോൾ അവിടുന്ന് ആ പരാതി സ്വീകരിച്ചില്ല എന്ന് ഖബ്ബാബ് (റ) വിൽ നിന്ന് ഇമാം ബൈഹഖി (റ) റിപ്പോർട്ട് ചെയ്യുന്നു. ടവ്വൽ, നീ മുടി തുടങ്ങിയവ കൊ് നെറ്റി മറഞ്ഞാൽ സുജൂദ് സാധുവാകുകയില്ല, ബൈഹഖിയുടെ നിവേദനത്തിലെ സംഭവം ഉദ്ധരിച്ച് ഇമാം നവവി (റ) പറയുന്നു. “നെറ്റി മറക്കാൻ പറ്റുമായിരുന്നെങ്കിൽ നബി (സ്വ) അവർക്ക് സമ്മതം കൊടുക്കുമായിരുന്നു. പക്ഷേ, നബി (സ്വ) അവരെ നെറ്റി മറക്കാൻ അനുവദിച്ചിട്ടില്ല (ശറഹുൽ മുഹദ്ദബ് 3/423). സുജൂദിൽ ആദ്യം നിലത്തു വെക്കേത് കാൽ മുട്ടുകളാണ്. പിന്നെ കൈകളും മുഖവും, മുഖം കൈകൾക്ക് മുമ്പോ, കൈകൾ കാൽമുട്ടുകൾക്ക് മുമ്പോ വെക്കൽ കറാഹത്താണ്. അങ്ങനെ ചെയ്ത് പോയാൽ മാറ്റി വീം ചെയ്യേതില്ല. അത് കാരണം സഹ് വിന്റെ സുജൂദുമില്ല (അൽ ഉമ്മ് 1/98).
വിരലുകൾ ചേർത്തി നിവർത്തി വെക്കുകയായിരുന്നു നബിചര്യ. കാൽ വിരലുകളും കൈവിരലുകളും ഖിബ്ലക്ക് നേരെയാക്കലും സുന്നത്തു തന്നെയാണ്, അരക്കെട്ട് തലയേക്കാൾ ഉയർന്ന് നിൽക്കൽ സുജൂദിന്റെ ശർതാകുന്നു. ബറാഅ് (റ) നബി (സ്വ) യുടെ നിസ്കാരം വർണ്ണിക്കുന്നത് നോക്കൂ. നബി (സ്വ) കൈ നിലത്ത് വെക്കുകയും മുട്ടുകളിൽ ഊന്നുകയും അരക്കെട്ട് ഉയർത്തുകയും ചെയ്തിരുന്നു (നസാഇ). താൻ ചവിട്ടി മെതിച്ച് നടക്കുന്ന നിസ്സാരമായി കാണുന്ന മണ്ണിൽ തന്റെ വളരെ പ്രധാനമായ അവയവങ്ങളും തന്റെ ഓജസ്സും യശസും പ്രകടമാവുന്ന നെറ്റിയും മുഖവും വെക്കുന്ന വിശ്വാസി ആ സമയത്ത് തന്റെ യജമാനനുമായി ഏറ്റവും അടുത്തിരിക്കുകയാണ്. അത് കൊതന്നെ ഉന്നതനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു എന്നർഥമുള്ള തസ്ബീഹ് നബി (സ്വ) യടക്കം പൂർവ്വികരും മുസ്ലിം ലോകവും ചൊല്ലി വരുന്നു. ഏറ്റവും കുറഞ്ഞത് ഒരു തസ്ബീഹാകുന്നു, മഅ് നീനത് (അടങ്ങിതാമസിക്കൽ) ന്റെ സമയം ലഭിക്കാനാണ് ഇത്. എന്നാൽ മൂന്നിൽ കുറയാതിരിക്കലാണ് ഉത്തമം.
തസ്ബീഹിന് പുറമെ സുജൂദിൽ ഇഷ്ടമുള്ള ദുആകൾ കൂടി സുന്നത്താകുന്നു. കാരണം മുസ്ലിമി (റ) ന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരാൾ തന്റെ നാഥനുമായി ഏറ്റവും അടുക്കുന്നത് അവന്റെ സുജൂദിലാകുന്നു, അത് കൊ സുജൂദിൽ കൂടുതൽ ദുആ ചെയ്യുവിൻ. അല്ലാഹുവോട് ഏറ്റവും അടുത്തു നിൽക്കാൻ വിശ്വാസിക്ക് ലഭിക്കുന്ന മുഹൂർത്തമാണു സുജൂദ്. അവനോടു കരളുരുകി മനം നൊന്തു ബാഷ്പകണങ്ങളൊഴുക്കി ശുഭ പ്രതീക്ഷയോടെ വിശ്വാസി നടത്തുന്ന പ്രാർഥന. ഭൗതികമായ എല്ലാ തടവറകളെയും ഭേദിച്ചു സ്രഷ്ടാവിനോടുള്ള പരമമായ വിധേയത്വം പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കുന്ന ഹൃദയ സക്കായ നിമിഷം. മണ്ണിലേക്കു മുഖം അമർത്തി തന്റെ നിന്ദതയും സ്രഷ്ടാവിന്റെ ഔന്നത്യവും മാലോകരുടെ മുമ്പാകെ പ്രഖ്യാപിക്കുന്ന വേള. മുഖം മണ്ണിലും മനസ്സ് ദൈവ സന്നിധിയിലും വിഹരിച്ചു അഗാധമായ ദൈവീകാനുഗ്രഹത്തിന്റെ മേലാപ്പു കൊ് സ്വശരീരത്തെ പുതച്ചലങ്കരിക്കുന്ന വിശ്വാസി, കർമ്മ പഥത്തിലിറങ്ങി എല്ലാ ഭൗതിക ശക്തികളേയും നേരിടുന്നു. സ്രഷ്ടാവിന്റെ വ്യവസ്ഥിതി നടപ്പാക്കുവാൻ ഇച്ഛകളോടും ഇസങ്ങളോടുമവൻ പൊരുതുന്നു. ജീർണതകൾക്കു നേരെ അവനാക്രോശിക്കുന്നു. ദൈവീക വണക്കത്തിന്റെ പരമാനന്ദത്തിലവൻ ആത്മനിർവൃതിയടയുന്നു.
ഓരോ റക്അത്തിലും മേൽ പറഞ്ഞ നിബന്ധനകൾ മുഴുവൻ പാലിച്ചുകൊ് ര് സുജൂദ് ചെയ്യൽ നിർബന്ധമാണ്. നിസ്കാരത്തിന്റെ അടുത്ത ഫർള് ന് സുജൂദുകൾക്കിടയിലുള്ള ഇരു ത്തമാണ്. ഒന്നാം സുജൂദിൽ നിന്ന് തക്ബീർ ചൊല്ലി ഈ ഇരുത്തത്തിലേക്ക് പ്രവേശിക്കണം, ഇടതു കാൽ പാദം പരത്തിവെച്ച് അതിന്മേലാണ് ഇരിക്കേത്, വലത്തെ കാലിന്റെ വിരലുകളുടെ പള്ള നിലത്ത് തട്ടും വിധം വലത് കാൽ നാട്ടിവെക്കുകയാണ് വേത്. സുന്നത്തായ രൂപം ഇങ്ങനെയാണ്, ഇതിന് "ഇഫ്തിറാഷ് ന്റെ ഇരുത്തം എന്നാണ് പറയുക.
ഒന്നാം റക്അത്തിലെ രാം സുജൂദിന് ശേഷം രാം റക്അത്തിലേക്ക് എഴുന്നേൽക്കുന്നതിന് മുമ്പും അതു പോലെ നാലാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പും സുന്നത്തായ ഹ്രസ്വമായ ഇസ്തിറാഹി അഥവാ വിശ്രമത്തിന്റെ ഇരുത്തത്തിലും ആദ്യത്തെ അത്തഹിയ്യാത്തിന് വേിയുള്ള ഇരുത്തത്തിലും ഇഫ്തിറാഷിന്റെ രൂപമാണ് നബിചര്യ.
സ്രഷ്ടാവിനെ സുജൂദിൽ ആവും വിധം വാഴ്ത്തുകയും തന്റെ നിന്ദ്യതയും കഴിവ്കേടുമെല്ലാം അവന്റെ മുമ്പിൽ സമ്മതിക്കുകയും ചെയ്ത അടിമ വരും അത് പോലെ റബ്ബിനെ പുകഴ്ത്താനും അവന്റെ മുമ്പിൽ മുഖം കുനിക്കാനും ഒരുങ്ങും മുമ്പ് തന്റെ ഭൗതികവും പാരത്രികവുമായ വിജയത്തിന് വേി ദുആ ചെയ്യാനുള്ള അവസരമാണ് ഇത്. ഹദീസുകളിൽ വന്ന നിരവധി പ്രാർഥനകൾ ഈ സമയത്ത് ചെയ്യാനു്.
എന്റെ രക്ഷിതാവെ, എനിക്ക് പാപങ്ങൾ പൊറുത്ത് തരികയും എന്നോട് കരുണ ചെയ്യുകയും എന്റെ കാര്യങ്ങൾ പരിഹരിക്കുകയും എനിക്ക് ഭക്ഷണം നൽകുകയും എന്നെ സന്മാർഗത്തിലാക്കുകയും സുഖം നൽകുകയും ചെയ്യണമേ... എന്ന് അർഥമുള്ള പ്രാർഥന ഇഫ്തിറാഷിന്റെ ഇരുത്തത്തിൽ നബി (സ്വ) ചെയ്തതായി ഹദീസിൽ കാണാവുന്നതാണ്. ഈ ഇരുത്തത്തിൽ നിന്നും വിരമിക്കലോടുകൂടി വീം തക്ബീർ ചൊല്ലി രാമത്തെ സുജൂദിലേക്ക് പോകണം. രാം സുജൂദിൽനിന്ന് വിരമിക്കുന്നതോടെ ഒരു റക്അത്ത് പൂർണമായി.
Created at 2024-11-24 00:54:04