ജമാഅത്ത് സുന്നത്തില്ലാത്ത, വളരെ പ്രധാനപ്പെട്ട ഒരു രാത്രി നിസ്കാരമാണ് തഹജ്ജുദ്. ഇതിന് പ്രത്യേക രൂപമില്ല. ഇശാഅ് മുതൽ സുബ്ഹിവരെയാണ് സമയമെങ്കിലും ഏറ്റവും നല്ലത് സുബ്ഹിയോട് അടുക്കലാണ്. ഇശാഇന്റെ സമയത്ത് ഉറങ്ങുക, ഇശാഅ് നിസ്കരിക്കുക എന്നീ രു കാര്യങ്ങൾക്ക് ശേഷം മാത്രമേ ഈ നിസ്കാരം സുന്നത്താവുകയുള്ളൂ (ശർവാനി 2: 245). രാത്രി തീരെ ഉറങ്ങാത്തവർക്ക് തഹജ്ജുദ് ലഭിക്കില്ല. ഇശാഅ് നിസ്കരിക്കാതെ ഉറങ്ങിയവർ ഇശാഅ് നിസ്കരിച്ച ശേഷം നിസ്കരിക്കുന്ന നിസ്കാരം മാത്രമേ തഹജ്ജുദ് ആയി പരിഗണിക്കുകയുള്ളു.
മുന്തിച്ച് ജംആക്കുന്നവന് ഇശാഅ് ബാങ്കിന് മുമ്പുള്ള ഉറക്കത്തിന് ശേഷം നിസ്കരിക്കുന്നത് തഹജ്ജുദ് ലഭിക്കും. അല്ലാത്തവർക്ക് മിബിനിടയിലുള്ള ഉറക്കം
മതിയാവില്ല (ശർവാനി).
റവാതിബ്, സമയബന്ധിതമല്ലാത്ത സുന്നത്ത് നിസ്കാരങ്ങൾ, ഖളാആയ ഫർദ് നിസ്കാരങ്ങൾ, നേർച്ചയാക്കിയ നിസ്കാരം എന്നിവ കൊല്ലാം തഹജ്ജുദ് ലഭിക്കും. ഒപ്പം തഹജ്ജുദിന്റെ നിയ്യത്ത് കൂടിയായാൽ മാത്രമെ കൂലി ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം ബാദ്യത ഒഴിവാകും. പതിവായി തഹജ്ജുദ് നിസ്കരിക്കുന്നവർക്ക് ഒഴിവാക്കൽ കറാഹത്താണ്.
തഹജ്ജുദിന്റെ എണ്ണത്തിൽ കൃത്യതയില്ല. ഒരു റക്അത്തും മതിയാവും എന്ന് ശറഹുൽ ഇർശാദിൽ പറയുന്നു. കൂടിയാൽ എത്ര റക്അത്തുമാവാമെങ്കിലും എണ്ണം കൂട്ടുന്നതിനെക്കാൾ, ഖിറാഅത്ത് ദീർഘിപ്പിച്ച് നിസ്കരിക്കലാണ് ഉത്തമം. (ഇആനത്ത്).
തഹജ്ജുദ് നിസ്കാരം ഒഴിവായാൽ വീട്ടൽ സുന്നത്തു്. തഹജ്ജുദ്നി സ്കരിക്കനാഗ്രഹിക്കുന്നവരെ വിളിച്ചുണർത്തലും നിസ്കരിച്ചവർക്ക് ളുഹ്റിന് മുമ്പ് അൽപം ഉറങ്ങലും സുന്നത്താണ്.
Created at 2024-11-05 08:44:00