Related Articles
-
FIQH
സയാമീസിന്റെ സഹശയനം
-
-
FIQH
ഇരുതലമനുഷ്യൻ
നിസ്കാരത്തിൽ നെഞ്ചിന്റെ മുകൾ ഭാഗത്ത് കൈകെട്ടണമെന്ന വാദം നാലു മദ്ഹബിനും വിരുദ്ധ മാണ്. നബി(സ്വ)ഈ വിഷയത്തിൽ സ്വീകരിച്ച് വ്യത്യസ്ത നിലപാടുകൾ വിലയിരുത്തി നെഞ്ചിന് മുകളിൽ കൈവെക്കണമെന്ന് ഒരു മുജ്തഹിദും അഭിപ്രായപ്പെട്ടിട്ടില്ല. ബലുൽമജ്ഹൂദ് എഴുതി: “നിസ്കാരത്തിൽ കൈകൾ നെഞ്ചിന്റെ മുകളിൽ വെക്കുകയെന്നത് മുസ്ലിംകളുടെ എല്ലാ മദ്ഹബുകളിൽ നിന്നും പുറത്താകുന്നു. അവരുടെ ഇജ്മാഇനെ പൊളിച്ചുകളയുന്ന അഭിപ്രായമാണത (ബഗുൽമജ്ഹൂദ് ബി ശർഹി അബൂദാവൂദ്, 41 485).
ഇമാം ഖസ്ത്വല്ലാനി (റ) രേഖപ്പെടുത്തുന്നു: “കൈകൾ രും നെഞ്ചിന്റെ താഴെ വെക്കുന്ന താണ് സുന്നത്ത്. ഇബ്നു ഖുസൈമ (റ) വിന്റെ ഹദീസിൽ ഇത് പറയുന്നു. തീർച്ചയായും നബി (സ്വ) കൈരും നെഞ്ചിന്റെ താഴെയായിരുന്നു വെച്ചിരുന്നത്” (ഖസ്ത്വല്ലാനി, 2/434).
ഇമാം ബൈഹഖി രേഖപ്പെടുത്തുന്നു. ഇബ്നു അബ്ബാസ് (റ) പറയുന്നു: “നിസ്കാരത്തിൽ വലതു കൈ ഇടതുകൈയിന്മേൽ നെഞ്ചിന്റെ അടുത്തായി വെക്കേതാണ്” (നെഞ്ചിന്റെ മുകൾഭാഗ ത്തല്ല (സുനനുൽ കുബ് റാ, 2/313).
ഖുർആനും സുന്നത്തുമുൾപ്പെടെയുള്ള ഇസ്ലാമിക പ്രമാണങ്ങൾ വേത് പഠിക്കുകയും വില യിരുത്തുകയും ചെയ്ത കർമശാസ്ത്ര പണ്ഢിതരെല്ലാം ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
“നിർത്തത്തിലും അതിന്റെ പകരം വരുന്ന ഘട്ടങ്ങളിലും പൊക്കിളിനു മീതെയും നെഞ്ചിനു താഴെയുമായി കൈകൾ വെക്കൽ സുന്നത്താണ്. നബി (സ്വ) അങ്ങനെ ചെയ്തിരുന്നതായി സ്വ ഹീഹായി വന്നിട്ടു്” (നിഹായ, വാ. 1, പേ. 548).
നെഞ്ചിനുതാഴെ ഹൃദയത്തിന്റെ നേരെ വെക്കണമെന്നാണ് ശാഫിഈ പണ്ഢിതന്മാർ പറയുന്നത്. നെഞ്ചിനു മുകളിൽ വെക്കണമെന്ന് ഒരു പണ്ഢിതനും വാദിക്കുന്നില്ല.
“കൈകൾ നെഞ്ചിനു താഴെ വെക്കലും സുന്നത്താകുന്നു” (മഹല്ലി, 1/173). “നെഞ്ചിനു താഴെയും പൊക്കിളിനുമീതെയുമായി ഇടതു കൈയിന്റെ മണികണ്ഠത്തെ വലതു കൈകെട്ട് പിടിക്കൽ സുന്നത്താണ്' (ശറഹുൽ മൻഹജ്, 1/401).
Created at 2024-11-24 05:01:32