സഈദുബ്നു ആമിർ(റ)

ഖുറൈശികളുടെ ക്ഷണം സ്വീകരിച്ച് മക്കയോടടുത്ത തൻഈമിലെത്തിയ ആയിരങ്ങ ളിൽ ഒരാൾ. നബി(സ്വ) യുടെ അനുചരരിൽ അത്യുന്നതനായ ഖുബൈബുബ്നു അദിയ്യ് (റ)വിനെ ഖുശൈികൾ ചതിയിൽ ബന്ദിയാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ വധം കാണാൻ സന്നിഹിതനായതാണ് സഈദ്. ചോരത്തിളപ്പും ബാഹുബലവും കാരണം ജനസഞ്ചയത്ത വകഞ്ഞു മാറ്റി മുൻനിരയിൽ എത്തിച്ചേരാൻ അദ്ദേഹത്തിനു കഴിഞ്ഞു. നോക്കുമ്പോൾ, അബുസുഫ്യാൻ, സ്വഫ്വാനുബ്നു ഉമയ്യ തുടങ്ങിയ ഖുറൈശി പ്രമുഖർ രംഗം നിയന്ത്രിക്കുന്നു.
അതാ....ഒരാരവം കേൾക്കുന്നു സഈദ് അങ്ങോട്ട് ദൃഷ്ടി തിരിച്ചു. തടവുകാരനെ കൊ വരികയാണ്. യുവാക്കളും സ്ത്രീകളും കുട്ടികളുമടങ്ങിയ ഒരു സംഘം ഖുബൈബിനെ ഉതിത്തളളി കഴുമരത്തിലേക്കാനയിക്കുന്നു. മുഹമ്മദിനോടുളള പക മുബൈ ബിലൂടെ
ശമിപ്പിക്കാൻ. ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശികൾക്കു പകരം അദ്ദേഹത്തെ വധിച്ച് നിർവ്യതിയടയാൻ.
സംഘം വധസ്ഥലത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഉന്നതാകാരനായ സഈദുബ്നു ആമിർ ബന്ധിതനായ ഖുബൈബിനെ സാകൂതം വീക്ഷിച്ചു. അദ്ദേഹം തൂക്കുമരത്തിലേ ക്കാനയിക്കപ്പെടുകയാണ്. പീറച്ചെറുക്കന്മാരുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ഖു ബൈബിന്റെ ശാന്തവും സുദൃഢവുമായ ശബ്ദം അദ്ദേഹം കേട്ടു:
“ഹാ, ഖുറൈശികളെ സൗകര്യമുങ്കിൽ വധത്തിന് മുമ്പ് രു റക്അത്ത് നിസ്കരിക്കാനെന്നെ അനുവദിക്കുക.
പിന്നെ സഈദ് കാണുന്നത് ഖുബൈബ് കഅ്ബയിലേക്ക് തിരിഞ്ഞു നിൽക്കുന്നതാണ്. സ് റക്അത്ത് നിസ്കാരം. ഹാ! അതെത്ര സുന്ദരം! സമ്പൂർണ്ണം!! ശാന്തം!!! നിസ്കാരാനന്തരം ഖുബൈബ് ജനനേതാക്കളോടായി പറഞ്ഞു:
“അല്ലാഹുവാണ് സത്യം, മരണം ഭയപ്പെട്ടാണ് നിസ്കാരം ദീർഘിപ്പിക്കുന്നത് എന്ന് നിങ്ങൾ ചി ന്തിക്കമായിരുന്നില്ലെങ്കിൽ തീർച്ചയായും ഞാൻ കൂടുതൽ നിസ്കരിക്കുമാ യിരുന്നു. ശേഷം നടന്ന സംഭവങ്ങൾ ക് സഈദിന് സ്വന്തം കണ്ണു വിശ്വസിക്കാനായില്ല. സ്വന്തം ജനത ഖുബൈബിനോട് ചെയ്ത ക്രൂരത ഹിംസ്രജന്തുക്കളെപ്പോലും നാണിപ്പിക്കുന്നതായിരുന്നു. അവർ അദ്ദേഹത്തിന്റെ ശരീരഭാഗങ്ങൾ ജീവനോടെ മുറിച്ച് മാറ്റുക യാണ്. ഓരോ കഷ്ണം മുറിക്കുമ്പോഴും കിരാതർ അദ്ദേഹത്തോട് ചോദിക്കുന്നു. “ഖുബൈബ്, നിന്റെ ഈ ദുരവസ്ഥ മുഹമ്മദ് അനുഭവക്കുകയും നീ സുരക്ഷിതനായിരി ക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുവോ?” ശരീരത്തിൽ നിന്ന് രക്തം ധാരധാരയായൊഴുകുമ്പോയും ഖുബൈബിന്റെ മറുപടി:
“അല്ലാഹു തന്നെയാണ് സത്യം. നിർഭയനും സുഖലോപനുമായി ഞാനെന്റെ കുടുംബ ത്തോടൊപ്പം സല്ലപിച്ച് കഴിഞ്ഞുകൂടുകയും തൽസമയം പ്രിയപ്പെട്ട പ്രവാചകർ (സ്വ)ക്ക് ഒരു മുള്ളിന്റെ ധ്വംസനം പോലും ഏൽക്കുകയുമാണെങ്കിൽ ഞാനത് ഒട്ടും ഇഷ്ടപ്പെടു കയില്ല. നിശ്ചയദാർഢ്യത്തോടെയുള്ള ഈ വാക്കുകൾ കേൾക്കേ താമസം കുഫ്ഫാറുകൾ മുഷ്ടി ചുരുട്ടി ആകാഷിച്ചു.
“കൊല്ലവനെ ശേഷം സഈദ് കാണുന്നത് ഖുബൈബ് തൂക്കുമരത്തിൽ നിന്നു കെട്ട് കണ്ണുകൾ മേൽപ്പോട്ടുയർത്തി പ്രാർഥിക്കുന്നതാണ്.
“അല്ലാഹുവേ അവരുടെ എണ്ണം നീ ക്ലിപ്തപ്പെടുത്തണേ. ഒന്നൊഴിയാതെ എല്ലാവരേയും നീ നശിപ്പിക്കുകയും ചെയ്യേണമേ"
അവസാനം അസംഖ്യം വെട്ടുകളും കുത്തുകളുമേറ്റ് ആ പരിശുദ്ധാത്മാവ് അന്ത്യ ശ്വാസം വലിച്ചു.


ഖുറൈശികൾ മക്കയിലേക്ക് മടങ്ങി. കാലക്രമേണ ഖുബൈബും അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളും വിസ്മൃതിയിലാ. പക്ഷേ, യുവാവായ സഈദുബ്നു ആമിറുന്റെ ചിന്ത കൾക്ക് ആ ഓർമകൾ തെല്ലിടപോലും സ്വസ്ഥത നൽകിയില്ല. ഉറങ്ങുമ്പോൾ ആ ഭീകര രംഗം സ്വപ്നത്തിൽ തെളിയുന്നു. ഉണർന്നിരിക്കുമ്പോൾ മനസ്സിൽ അത് പൂർവ്വോപരി ശക്തിയായി പ്രത്യക്ഷപ്പെടുന്നു. കൺമുമ്പിൽ ഖുബൈബിന്റെ രൂപം.
കഴുമരത്തിന്റെ മുമ്പിൽ വെച്ച് അദ്ധേഹം ശാന്തവും സുന്ദരവുമായി നിസ്കാരം നിർവ്വ ഹിക്കുന്നു...... ഖുറൈശികൾക്കെതിരായി അദ്ദേഹം ചെയ്ത പ്രാർഥനയുടെ ശബ്ദം കർ ണ്ണപുടത്തിൽ അലയടിക്കുന്നു.....അല്ലാഹുവിന്റെ കഠിനമായ ശിക്ഷയിറങ്ങുമോ, അദ്ദേഹം ഭയവിഹ്വലനായി..
അതെ സമയം ഖുബൈബ് സംഭവത്തിന് തിളക്കമാർന്ന മറ്റൊരു വശം കൂടി ഉായി രുന്നു. സഈദ് ഇത് വരെ പഠിച്ചിട്ടില്ലായിരുന്ന മഹത്തായ ആ പാഠം ഖുബൈബ്(റ) അദ്ദേഹത്തെ പഠിപ്പിച്ചു.

യഥാർഥ ജീവിതം വിശ്വാസമാണ്; അതിന്റെ സംരക്ഷണത്തിനായി അന്ത്യംവരെയുള്ള പോരാട്ടവും. അടിയുറച്ച വിശ്വാസം അസാധ്യങ്ങളെ സുസാധ്യമാക്കുകയും അത്ഭുത ങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
മറെറാന്ന്... അനുയായികൾ ജീവനും സ്വത്തിനും കുടുംബത്തിനുമുപരി സ്നേഹി ക്കുന്ന ഈ മനുഷ്യൻ മുഹമ്മദ്(സ്വ) നിസ്സംശയം ദൈവാനുഗ്രഹമുളള പ്രവാചകനാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം പോലെ, ഈ ചിന്തകൾ പര്യവസാനിച്ചത് അദ്ധേഹത്തിന്റെ ഇസ്ലാം മതാശ്ലേഷത്തിലായിരുന്നു. അദ്ധേഹം പരസ്യമായി പ്രഖാപിച്ചു. “ഞാൻ ഖുറൈശികളുടെ അക്രമങ്ങളിലും തെറ്റുകളിലും പങ്കില്ലാത്ത നിരപരധിയാണ്. ഇന്ന് മുതൽ ഞാനും നിങ്ങളുടെ ബിംബങ്ങളും തമ്മിൽ യാതൊരു ബന്ധവുായിരി ക്കില്ല. ഞാൻ അല്ലാഹുവിന്റെ ദീനിൽ അംഗമായി ചേർന്നിരിക്കുന്നു.
സഈദുബ്നു ആമിർ മദീനയിലേക്ക് പുറപ്പെട്ടു. മുത്ത് നബി(സ്വ) യോടൊപ്പം ജീവി താന്ത്യം വരെ കഴിച്ചു കൂട്ടി. ഖൈബറിന് ശേഷം നടന്ന എല്ലാ യുദ്ധങ്ങളിലും പങ്കെ ടുത്തു.
റസൂലുല്ലാഹി(സ്വ) വഫാത്തായ ശേഷം അവിടുത്തെ സച്ചരിതരായ ഖലീഫമാർ സ്വിദ്ദീഖ് (റ) വിന്റെയും ഉമർ(റ) വിന്റെയും കയ്യിലെ ഗഢ്ഗമായി അദ്ദേഹം വർത്തിച്ചു. ഭൗതികലോകത്തിന് പകരം പരലേക വിജയം കാംക്ഷിച്ച് സത്യവിശ്വാസിയുടെ ഏറ്റവും നല്ല മാതൃകയായി അദ്ദേഹം ജീവിച്ചു. എല്ലാ വിധ സ്വാർഥ താല്പര്യങ്ങളും വെടിഞ്ഞു. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രം തിരഞ്ഞെടുത്തു.
അബൂബക്കർ സ്വിദ്ദീഖ്(റ) വിനും ഉമറുബ്നുൽ ഖത്താബ്(റ)വിനും അദ്ദേഹത്തിന്റെ സ ത്യസന്ധതയെകുറിച്ചും തഖ് വയെ കുറിച്ചും നല്ല ബോധമായിരുന്നു. അദ്ദേഹത്തിന്റെ
വാക്കുകൾക്കും ഉപദേശങ്ങൾക്കുമായി അവർ കാതോർത്തു.
ഉമർ(റ) ഭരണ സാരഥ്യമേറ്റെടുത്ത സന്ദർഭം. സഈദുബ്നു ആമിർ(റ) കടന്നു വരുന്നു. അദ്ദേഹം ഉമറിനോടായി പറഞ്ഞു.
“നിങ്ങൾ പ്രജകളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ ദീൻ നടപ്പിലാക്കുന്നതിൽ ഒരുത്തനേയും ഭയപ്പെടരുത്. നിങ്ങളുടെ വാക്കുകളും പ്രവൃത്തി കളും തമ്മിൽ വൈരുദ്ധ്യമാവരുത്. പ്രവർത്തനങ്ങളിലൂടെ യാഥാർഥ്യവൽക്കരിക്ക പ്പെടുന്നത് ഏറ്റവും ഉന്നതമായ വാക്കുകൾ!.
“ഉമർ, അല്ലാഹു നിങ്ങളുടെ കയ്യിൽ ഏൽപ്പിച്ച ജനങ്ങളുടെ കാര്യങ്ങളിൽ സദാ ശ്രദ്ധാ ലുവായിരിക്കുക. നിനക്കും നിന്റെ കുടുംബത്തിനും നീ ഇഷ്ടപ്പെടുന്നത് പ്രജകളുടെ കാര്യത്തിലും ഇഷ്ടമായിരിക്കട്ടെ. സത്യത്തിന്റെ മാർഗ്ഗത്തിൽ ഏത് അപകട സന്ധിയും തരണം ചെയ്യാൻ സന്നദ്ധനായിരിക്കുക. അതിൽ ഒരാളുടെ ആക്ഷേപത്തിനും ചെവി കൊടുക്കരുത്. ഉമർ(റ) ചോദിച്ചു: “സഈദ്, ആർക്കാണതിന് കഴിയുക?”.
സഈദ് പറഞ്ഞു: “അതിന് പ്രവാചക പുംഗവരുടെ സമുദായത്തിന്റെ നേതൃത്വവും പൂർണ്ണ ഉത്തരവാദിത്വവും അല്ലാഹു ഏൽപിച്ച് നിങ്ങളെപ്പോലുള്ളവർക്ക് കഴിയും. അവ രുടെയും അല്ലാഹുവിന്റെം ഇടയിൽ മധ്യവർത്തിയില്ലല്ലോ”.
ഉടനെ ഉമർ(റ), സഈദ്(റ) വിനെ തന്റെ മന്ത്രാലയത്തിലേക്ക് വിളിച്ച്കൊ് അറിയിച്ചു. “സഈദ്, നിങ്ങളെ ഞാൻ ഹിംസ്വിന്റെ ഗവർണറാക്കുകയാണ്. സഈദ്(റ) വിന്റെ പ്രതികരണം:
“ഉമർ, അല്ലാഹുവിന്റെ പേരിൽ ഞാൻ ആണയിട്ട് അപേക്ഷിക്കുന്നു. എന്റെ കയ്യിൽ ഭര ണമേൽപിച്ച് എന്നെ നിങ്ങൾ ഭൗതികതയിലേക്കും നാശത്തിലേക്കും വലിച്ചിഴക്കരുത് ഉമർ(റ) രോഷാകുലനായി. അദ്ദേഹം പറഞ്ഞു: “നിങ്ങൾക്ക് നാശം! ഈ ഭാണ്ഡം എന്റെ ചുമലിലിട്ട് നിങ്ങൾ രക്ഷപ്പെടുന്നുവല്ലേ. അല്ലാഹുവാണെ സത്യം ഞാൻ നിങ്ങളെ വിടില്ല. ഉമർ(റ) അദ്ദേഹത്തെ ഹിംസ്വിന്റെ ഗവർണറാക്കി. സഈദ് (റ) ഹിംസ്വിലേക്ക് യാത്ര യായി. താമസിയാതെ ഹിംസ്വിൽ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകൾ ഉമർ (റ)വിന്റെ അടുക്കൽ വന്നു. ഖലീഫ പറഞ്ഞു: “ഹിംസ്വിലെ ദരിദ്രരുടെ ഒരു ലിസ്റ്റ് തരിക. ആവശ്യമുളളത് നൽകാം. അവർ ഒരു ലിസ്റ്റ് കൊടുത്തു. അതിൽ പലരുടേയും കൂട്ടത്തിൽ ഒരു പേർ കു . സഈദ്ബ്നു ആമിർ
ഉമർ(റ)ചോദിച്ചു: “ആരാണ് ഈ സഈദ്ബ്നു ആമിർ?
അവർ പറഞ്ഞു: “ഞങ്ങളുടെ ഗവർണർ തന്നെയണ്. ഉമർ(റ): “നിങ്ങളുടെ ഗവർണർ ഒരു ഫഖീറാണോ?”.
സംഘം:“അതെ, അദ്ദേഹത്തിന്റെ വീട്ടിൽ ദിവസങ്ങൾ തന്നെ തീ പുകയാതെ കടന്നു പോവാറു." ഇത് കേട്ടപ്പോൾ മഹാനായ ഉമർ(റ) വിന് ഗദ്ഗദം അടക്കാനായില്ല. അദ്ദേഹത്തിന്റെ താടി രോമങ്ങൾ കണ്ണീരിൽ കുതിർന്നുപോയി. ആയിരം സ്വർണ്ണ നാണയങ്ങൾ ഒരു സഞ്ചിയിലാക്കി അവരെ ഏൽപിച്ചിട്ട് അദ്ദേഹം പറഞ്ഞു:
നിങ്ങൾ സഈദിനോട് എന്റെ സലാം പറയുകയും ഈ സംഖ്യ ആവശ്യത്തിന് ഉപയോ ഗിക്കാൻ അമീറുൽ മുഅ്മിനീൻ തന്നതാണെന്ന് അറിയിക്കുകയും ചെയ്യുക. പ്രതിനിധി സംഘം ഹിംസ്വിൽ തിരിച്ചെത്തി. സഈദിന്റെ അടുക്കൽ ചെന്ന് സഞ്ചി അദ്ദേഹത്തെ ഏൽപിച്ചു. സഞ്ചിയിൽ സ്വർണ്ണ നാണയം ക അദ്ദേഹം അത് ദൂരേക്ക് നീക്കി വെച്ചിട്ട് പറയുന്നു: “ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ” എന്തോ വലിയ ആപത്ത് വന്ന് പെട്ട പോ ലെയാണ് അദ്ദേഹം പെരുമാറിയത്. അത് കേട്ട ഭാര്യ അകത്ത് നിന്ന് പരിഭ്രമിച്ച് ഓടി വന്ന് ചോദിച്ചു:
“എന്താ, എന്തു പറ്റി, അമീറുൽ മുഅ്മിനീൻ മരണപ്പെട്ടുവോ?”.
സഈദ്: “അതല്ല, അതിലും ഭയങ്കരം
ഭാര്യ: “മുസ്ലിംകൾക്ക് വല്ല ആപത്തും സംഭവിച്ചോ?”
സഈദ്: “അല്ല, അതിനേക്കാൾ ഭയാനകം!
ഭാര്യ: “അതിനേക്കാൾ വലുതായി എന്തായി?
സഈദ്. “എന്നെ പാരത്രിക ലോകത്തു പരാജയപ്പെടുത്താനായി ഇതാ ദുൻയാവ് കച്ച കെട്ടി ഇറങ്ങിയിരിക്കുന്നു. എന്റെ വീട്ടിലിതാ നാശം വന്നിരിക്കുന്നു
ഭാര്യ പറഞ്ഞു: “എങ്കിൽ താങ്കൾ (ആപത്തിൽ നിന്ന്) എത്രയും വേഗം രക്ഷപ്പെടൂ.” (സ്വർണ്ണ നാണയങ്ങളെ കുറിച്ച് അവർ ഒന്നും അറിഞ്ഞിരുന്നില്ല.)
സഈദ്: “നിനക്ക് എന്നെ സഹായിക്കാൻ സാധിക്കുമോ?”
ഭാര്യ: “തീർച്ചയായും. തൽസമയം സഈദ്(റ) സ്വർണ്ണ നാണയങ്ങളത്രയും കുറേയധികം കീസുകളിലാക്കി ദരിദ്രരായ
മുസ്ലിംകൾക്ക് വീതിച്ചു കൊടുത്തു.


അധികം കഴിഞ്ഞില്ല; ഉമർ(റ) തന്റെ ഭരണത്തിൻ കീഴിലുള്ള ശാം പ്രദേശങ്ങളിലേക്ക് ഹ്രസ്വ സന്ദർശനാർഥം പുറപ്പെട്ടു. അദ്ദേഹം ഹിംസ്വിലെത്തി. അന്നു ഹിംസ്വിന് "കു ഫ' എന്ന അപരനാമം കൂടിയായിരുന്നു. ചെറിയ കൂഫ എന്നാണ് ആ പേരിനർഥം. കൂഫക്കാർ ചെയ്തിരുന്ന പോലെ ഭരണാധികാരികൾക്കെതിരെ കൂടുതൽ ആരോപണ ങ്ങളുന്നയിക്കുക അവർക്കു പതിവായിരുന്നതാണ് ഈ പേരിന്റെ ഉത്ഭവ പശ്ചാത്തലം. ഉമർ(റ) ഹിംസ്കാരോടു
ചോദിച്ചു:
“നിങ്ങളുടെ ഗവർണർ എങ്ങനെയു്?”.
അവർ സഈദ്(റ) നെതിരെ നാല് ആരോപണങ്ങളുന്നയിച്ചു. ഓരോന്നും മറ്റേതിനേക്കാൾ സങ്കീർണ്ണമായിരുന്നു. ഉമർ(റ) പറയുന്നു: “ഞാൻ ഗവർണ്ണരേയും ജനങ്ങളേയും ഒരു സദസ്സിൽ വിളിച്ചു ചേർത്തു. അല്ലാഹുവിനോടു ഞാൻ പ്രാർഥിച്ചു "നാഥാ! സഈ ദിനെ കുറിച്ചുള്ള എന്റെ നിഗമനം നീ അസ്ഥാനത്താക്കരുതേ'. കാരണം അദ്ദേഹത്തെ എനിക്കു വലിയ വിശ്വാസമായിരുന്നു.
അവരും അവരുടെ ഗവർണരും സദസ്സിൽ സന്നിഹിതരായപ്പോൾ ഞാൻ ചോദിച്ചു: “എന്താണ് അമീറിനെ കുറിച്ചു നിങ്ങൾക്കു പറയാനുള്ളത്?”. അവർ പറഞ്ഞു: “അദ്ദേഹം പകലേറെ ചെന്നിട്ടു മാത്രമെ വീട്ടിൽ നിന്നു പുറത്തു വരാറുള്ളൂ!
ഞാൻ ചോദിച്ചു: “എന്താണ് സഈദ്, നിങ്ങൾക്കു ബോധിപ്പിക്കാനുള്ളത്? സഈദ്: “അല്ലാഹുവാണ്, ഞാൻ അതു പറയരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്. പക്ഷേ ഗത്യ ന്തരമില്ലാതായതുകൊ് പറയുകയാണ്. എന്റെ കുടുംബത്തിന് ഒരു വേലക്കാര നില്ല. അതു കാരണം ഞാനെന്നും രാവിലെ സ്വന്തം കൈകളാൽ ഗോതമ്പു മാവ് പാകപ്പെടുത്തി അൽപ നേരം അങ്ങനെ തന്നെ വെക്കും. അതിനു പുളിപ്പു വന്നു കഴിഞ്ഞാൽ അതു ാക്കുകയും ശേഷം വുളു ചെയ്തു ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയുമാണു പതിവ്.
വീം ഞാൻ ചോദിച്ചു:
“നിങ്ങളുടെ അടുത്ത പ്രശ്നം എന്താണ്?
സദസ്യർ. “അദ്ദേഹം രാത്രി ആരെയും അഭിമുഖത്തിന് അനുവദിക്കാറില്ല.
ഞാൻ ചോദിച്ചു: “ സഈദ് എന്തു പറയുന്നു?”
സഈദ്: “അല്ലാഹുവാണ് സത്യം, ഇതും പറയാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും നിർവാഹമില്ലാത്തതിനാൽ പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്കു വി എന്റെ പകൽ ഞാൻ നീക്കി വെക്കുകയും രാത്രി അല്ലാഹുവിന് ഇബാദത്തു ചെയ്യാനായി വിനി യോഗിക്കുകയും ചെയ്യുന്നു.
ഞാൻ വീം ചോദിച്ചു:
“നിങ്ങളുടെ അടുത്ത പരാതി എന്താണ്?
ഞാൻ ചോദിച്ചു: “അതെന്താണ് സഈദ്സദസ്യർ. “അദ്ദേഹം മാസത്തിലൊരു ദിവസം തീരെ പുറത്തുവരാറില്ല.
സഈദ്: “അമീറുൽ മുഅ്മിനീൻ എനിക്ക് വേലക്കാരനില്ല. എനിക്ക് ഞാൻ ധരിച്ച വസ്
ത്രമല്ലാതെ മറ്റു വസ്ത്രവുമില്ല. അതുകൊ് മാസത്തിൽ ഒരിക്കൽ മാത്രം ഞാൻ ഈ വസ്ത്രം കഴുകി വൃത്തിയാക്കുകയും അത് ഉണങ്ങാനായി കാത്തിരിക്കുകയും ചെയ്യും അതിനാൽ പകലിന്റെ അവസാനം മാത്രമേ ജനങ്ങളെ അഭിമുഖീകരിക്കാൻ കഴിഞ്ഞിരുന്നുള്ളു. വീം ഞാൻ ചോദിച്ചു: “ഇനി എന്താണ് നിങ്ങളുടെ ആരോപണം?”.
അവർ പറഞ്ഞു: “അദ്ദേഹത്തിന് ചിലപ്പോൾ ഒരു തരം മോഹാലസ്യം ഉാവാറു്. അപ്പോൾ ചുറ്റും നടക്കുന്നത് അദ്ദേഹം അറിയില്ല.
ഞാൻ ചോദിച്ചു: “എന്താണ് സഈദ്, ഇതിന് കാരണം? സഈദ്(റ): “ഞാൻ മുികായിരുന്ന കാലത്ത് ബഹുമാന്യരായ സ്വഹാബി ഖുബൈബു അദിയ്യ്(റ) വിന്റെ കൊലക്ക് ഞാൻ സന്നിഹിതനായിരുന്നു. ഖുറൈശികൾ അ ദ്ദേഹത്തിന്റെ ശരീരം തും തുമാക്കുന്നത് ഞാൻ നേരിൽ കൂ. ഖുറൈശികൾ അദ്ദേഹത്തോട് ചോദിക്കുന്നു. “ഖുബൈബ്, നിന്റെ സ്ഥാനത്ത് മുഹമ്മദ് ആയിരുന്നെങ്കിൽ നീ അതിഷ്ടപ്പെടുമോ?”. ഖുബൈബ്(റ) പറയുന്നു: “അല്ലാഹുവാണ്, ഞാൻ എന്റെ ഭാര്യാ സന്താനങ്ങളോടൊപ്പം സസുഖം ജീവിക്കുകയും തത്സമയം മുഹമ്മദ്(സ്വ)ക്ക് ഒരു ചെറിയ മുള്ള് തറക്കുകയും ചെയ്യുകയാണെങ്കിൽ പോലും ഞാൻ അത് സഹിക്കില്ല!”.
ആ രംഗവും, അന്ന് ഞാൻ ഖുബൈബിനെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോവും കൂടി എന്റെ മനസ്സിലേക്ക് കടന്നുവരുമ്പോൾ അല്ലാഹു എനിക്ക് പൊറുത്തു തരില്ലേ എന്ന ഭയം എന്നെ പിടികൂടുകയും തൽസമയം ഞാൻ തളർന്നവശനായി മോഹാലസ്യപ്പെടു കയും ചെയ്യുന്നു. ആ സമയത്ത് ഉമർ(റ) പറഞ്ഞു: “സഈദിനെ കുറിച്ചുള്ള എന്റെ നിഗമനം പൂർണ്ണ മായും ശരിയാക്കിത്തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും”.
ശേഷം ഉമർ(റ) ആയിരം സ്വർണ്ണ നാണയങ്ങൾ സഈദിന് കൊടുത്തയച്ചു. അത് ക് സഈദിന്റെ ഭാര്യ പറഞ്ഞു:
“നമുക്ക് സമ്പത്ത് നൽകിയ അല്ലാഹുവിന് സ്തുതി നിങ്ങൾ ആവശ്യത്തിന് സാധനം വാങ്ങി വരിക. ഒരു ജോലിക്കാരനെയും. എങ്കിൽ ഞാൻ കൂടുതൽ വിശമിക്കിവ രില്ലല്ലോ” സഈദ് ഭാര്യയോട് “അതിനേക്കാൾ എത്രയോ ഉത്തമമായ ഒരു കാര്യമു്. നിനക്ക് താൽപര്യമു?".
ഭാര്യ: “എന്താണത്?"
സഈദ്: “നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു സമയത്ത് തിരിച്ചു തരുന്ന ഒരാളുടെ കയ്യിൽ അതേൽപിക്കാം."
ഭാര്യ: “അതെങ്ങനെ?
സഈദ്: “നമുക്കത് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സംഭാവന ചെയ്യാം. ഭാര്യ: “ശരി, നിങ്ങൾക്ക് നന്മ വരട്ടെ!"
അദ്ദേഹം ആ സ്ഥലത്ത് വച്ച് തന്നെ സ്വർണ്ണനാണയങ്ങൾ കുറെയധികം സഞ്ചികളി ലാക്കി, കുടുംബക്കാരിലൊരാളോട് പറഞ്ഞു:
“ഇത് ഇന്ന വിധവക്ക് കൊടുക്ക്......ഇത് ആ അനാഥകൾക്ക്......ഇത് ആ നിർധനർക്ക് .....ഇത് ഇന്ന് അഗതികൾക്ക്,.....” അങ്ങനെ അത് പൂർണ്ണമായും അദ്ദേഹം ദാനം ചെയ്തു. “പരമദരിദ്രരാണെങ്കിൽ പോലും അപരന്റെ സുഖത്തിനായി പ്രയത്നിക്കുന്നവരാണ് മുഅ്മിനുകൾ” (വി.ഖു.). "അല്ലാഹു(സു) മഹാനായ സഈദുബ്നു ആമിറിൽ ജമൂഹ്(റ) വിനെ തൃപ്തിപ്പെടു കയും തക്ക പ്രതിഫലം നൽകുകയും ചെയ്യട്ടെ',

Created at 2024-12-30 09:46:52

Add Comment *

Related Articles