Related Articles
-
HISTORY
ഇമാം അബൂ ഹനീഫ (റ)
-
HISTORY
ഇസ്ലാമും യുദ്ധങ്ങളും
-
HISTORY
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
ഹി. 260 ലെ സ്വഫർ മാസത്തിലാണ് അബ്ദുൽ ഖാസിം സുലൈമാനുബ്നു അഹ്മദ്ബ്നു അയ്യൂബ് അത്വബ്റാനി ജനിക്കുന്നത്. വിജ്ഞാനത്തിന്റെ വിഷയത്തിൽ ഏറെ ഔത്സുക നായിരുന്ന പിതാവ് മകനെ ചെറുപ്പം മുതൽക്കെ ഹദീസ് പഠിക്കാൻ പറഞ്ഞയച്ചു. ഹി. 273 അഥവാ പതിമൂന്നാം വയസ്സിൽ തന്നെ ത്വബ്റാനി ഹദീസ് പഠനം തുടങ്ങിയെന്ന് ദഹബി പറയുന്നു. ഹി. 274 ൽ ഖുദുസും 75 ൽ സാരിയയും ഹദീസ് പഠന ആവശ്യാർഥം സന്ദർശിച്ച ത്വബ്റാനി പിന്നീട് സിറിയ, ഈജിപ്ത്, യമൻ, ഇറാൻ, അഫ് ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിലും ഇതേ ആവശ്യാർഥം സന്ദർശിക്കുകയായി.
മുപ്പത് വർഷക്കാലം ഹദീസ് പഠനത്തിനായി വിനിയോഗിച്ച് ത്വബ്റാനിയുടെ ഗുരുക്കന്മാർ നൂറിൽ കവിയും. 290 ൽ ഹദീസ് പഠനത്തിനായി അഫ്ഗാൻ സന്ദർശിച്ച ത്വബ് റാനി പിന്നീടു പലയിടങ്ങളിൽ വരും അഫ്ഗാനിൽ വരികയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അരനൂറിലധികം അവിടെ കഴിച്ചു കൂട്ടി. ഹി. 360 ദുൽഖഅദ് 28 നു അഫ്ഗാനിൽ വച്ചു തന്നെ വഫാത്താവുകയായി. 101 വയസ്സു തികയാൻ 2 മാസം ബാക്കിയായിരിക്കെയാ യിരുന്നു മരണം.
മുപ്പതോളം ഗ്രന്ഥങ്ങൾ ത്വബ്റാനി രചിച്ചിട്ടുങ്കിലും ഭൂരിഭാഗവും പിൽക്കാല അനുവാചകരുടെ കൈകളിൽ എത്തിയില്ല. ഇന്ന് ഏതാ് പത്തോളം ഗ്രന്ഥങ്ങളേ ത്വബ്റാനിയുടേതായി കാണാനൊക്കൂ.
ഇവയിൽ ഏറ്റവും പ്രസിദ്ധം അൽ മജ്മഉൽ കബീർ എന്ന 12 വാള്യങ്ങളുള്ള കിതാബാണ്. ഹദീസുകളുടെ വിജ്ഞാന ലോകം എന്നു തന്നെ വിശേഷിപ്പിക്കപ്പെടാവുന്ന ഇതിൽ തിരുനബിയുടെ മൊഴിമുത്തുകൾ മാത്രമല്ല ചരിത്രപരമായ വിജ്ഞാനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടു്.
ഹദീസുകളെക്കുറിച്ചു അപൂർവങ്ങളായ വിവരങ്ങൾ പറഞ്ഞു തരുന്ന അൽമജ്മൽ ഔസത് ആണ് ശ്രദ്ധേയമായ മറ്റെറാരു ഗ്രന്ഥം.
Created at 2024-12-16 08:37:56