Related Articles
-
QURAN
ഖുർആൻ മനഃപാഠമാക്കൽ
-
QURAN
ഖുർആൻ തുറന്ന വഴി
-
QURAN
ഖുർആനും ഭൂമിശാസ്ത്രവും
ഖുർആൻ മനഃപാഠമാക്കൽ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫർള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോൾ മുസ്ലിം സമുദായത്തിൽ ഖുർആൻ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉാകണം. മനഃപാഠമാക്കിയ ഒരാൾ പോലും ഇല്ലാതെ വന്നാൽ ആ കാലഘട്ടത്തിലെ എല്ലാ മുസ്ലിംകളും കുറ്റക്കാരാകും. ഖുർആൻ മനഃപാഠമാക്കിയവർക്ക് പല ശ്രേഷ്ഠതകളും ഹദീസുകളിൽ വന്നിട്ടു്. അല്ലാഹുവിന്റെ തണൽ അല്ലാതെ മറ്റൊരു തണൽ ഇല്ലാത്ത ദിവസം ഖുർആൻ വാഹകർ അവന്റെ തണലിലായിരിക്കും.
ഖുർആൻ വല്ലവനും ഓതി മനഃപാഠമാക്കുകയും അതിലെ ഹലാലിനെ ഹലാലായി സ്വീകരിക്കുകയും ഹറാമിനെ ഹറാമായി സ്വീകരിക്കുകയും ചെയ്താൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും നരകാവകാശികളായിത്തീർന്ന അവന്റെ പത്തു ബന്ധുക്കളിൽ അവന്റെ ശിപാർശ സ്വീകരിക്കുകയും ചെയ്യും (തിർമുദി).
ഖുർആൻ അൽപം പോലും മനഃപാഠമാക്കാത്തവൻ ശൂന്യമായ വീടുപോലെയാണ് (തിർമുദി).
ഖുർആൻ പഠിച്ചവൻ അതു മറക്കൽ വൻദോഷമാണ്. നബി (സ്വ) പറയുന്നു: “എന്റെ സമുദായത്തിന്റെ പാപങ്ങൾ എനിക്കു കാണിക്കപ്പെട്ടു. എന്നാൽ വിശുദ്ധ ഖുർആനിൽ നിന്ന് ഒരാൾക്ക് നൽകപ്പെട്ട ഒരു സൂറത്തോ ഒരു ആയത്തോ അയാൾ മറക്കുന്നതിനേക്കാൾ വലിയ മറ്റൊരു പാപത്തെയും ഞാൻ കിട്ടില്ല” (അബൂദാവൂദ്).
Created at 2024-10-17 10:49:14