Related Articles
-
QURAN
ഖുർആനിൽ പതിവാക്കേ
-
QURAN
ഖുർആനിനെ ആദരിക്കൽ
-
QURAN
ഖുർആനും ഗോളശാസ്ത്രവും
ആരോഗ്യപരിപാലനവും ചികിത്സയും ഇസ്ലാമിക വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായാണ് വളർന്നുവന്നത്. ആരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യപദാർഥങ്ങളും പാനീയങ്ങളും നിരോധിച്ച ഖുർആൻ “നല്ലതും അനുവദനീയമായതുമേ ആഹരിക്കാവൂ' എന്ന് അനുശാസിക്കുകയും ചെയ്തു. ശുചിത്വം, വ്യായാമം, വിശ്രമം, ഉപവാസം, മിതഭോജനം, ആരോഗ്യപൂർണമായ ശീലങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതാണ് ഇസ്ലാമിൽ നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ആരാധനകളും അനുഷ്ഠാനങ്ങളും. നിത്യേന അഞ്ചുനേരങ്ങളിലുള്ള പ്രാർഥന ആത്മാവിനു ശാന്തിയും മനസ്സിന് നവോന്മേഷവും ശരീരത്തിന് ഓജസ്സും നൽകുന്നു. വ്രതാനുഷ്ഠാനം ആത്മീയമായ ഉൽക്കർഷത്തോടൊപ്പം ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധീകരണവും ഉറപ്പുവരുത്തുന്നു. മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിർത്തുന്നതിൽ ധ്യാനത്തിനും പ്രാർഥനക്കുമുള്ള പങ്ക് സുവിദിതമാണ്. ആരോഗ്യപരിപാലനത്തിന്റെ ആത്മീയമായ സാധ്യതകളെല്ലാം നിലനിൽക്കെത്തന്നെ മരുന്നുപയോഗിച്ചുള്ള ചികിത്സയുടെ പ്രാധാന്യവും പ്രവാചകൻ തന്റെ അനുചരന്മാരെ അഭ്യസിപ്പിക്കുകയുായി. “ഓരോ രോഗത്തിനും ഔഷധമു്” (ലികുല്ലി ദാഉൻ ദവാളൻ) എന്ന തിരുനബിയുടെ പ്രസ്താവന പ്രസിദ്ധമാണ്. അറബികൾക്കിടയിൽ പ്രചാരത്തിലായിരുന്ന
അന്ധവിശ്വാസാധിഷ്ഠിതമായ ചികിത്സാമുറകളെയെല്ലാം നിരുത്സാഹപ്പെടുത്തിയ പ്രവാചകൻ രോഗം വരുമ്പോൾ ചികിത്സിക്കുക എന്ന ശീലം അനുയായികളിൽ വളർത്തിയെടുത്തു.
വൈദ്യപഠനത്തിനും അവിടുന്ന് പ്രോത്സാഹനം നൽകി.
ആരോഗ്യപരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങൾ പ്രത്യേകം സമാഹരിക്കപ്പെട്ടിട്ടു്. ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിർമുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ് സമാഹർത്താക്കൾ 'കിതാബുത്വിബ്ബ് (വൈദ്യപുസ്തകം) എന്ന ശീർഷകം നൽകി ഇത്തരം ഹദീസുകൾ ക്രോഡീകരിച്ചിരിക്കുന്നു. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ് നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്. പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകൾ ഉ അബൂബകറുബ്നുസാനി (ഹി. 4-ാം നൂറ്റാ) അബൂനുഐം (ഹി. 5-ാം നൂറ്റാ്), ഇബ്നുൽ ഖയ്യിം അൽ ജൗസി (ഹി. 8-ാം നൂറ്റാ്), അബൂ അബ്ദില്ലാഹിദ്ദഹബി (ഹി. 8-ാം നൂറ്റാ്), അബ്ദുറഹ്മാനുസ്സുയൂത്വി (ഹി. 9-ാം നൂറ്റാ) എന്നിവർ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളിൽ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്. ഇംഗ്ലീഷ് ഉൾപെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് ത്വിബ്ബുന്നബി ഹദീസ് സമാഹാരങ്ങൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടു്.
ഒരിക്കൽ തിരുനബിയോട് ഒരു ശിഷ്യൻ ചോദിച്ചു: “മരുന്ന് കൊ വല്ല ഉപയോഗവുമുണ്ടോ?' അവിടുന്ന് പറഞ്ഞു: “അതെ.'
"ദൈവദാസ, ഔഷധമുപയോഗിക്കുക, മരുന്ന് സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.' എന്ന് തിരുനബി അരുളി. രോഗം ദൈവകോപമല്ല എന്നു പ്രവാചകൻ അനുയായികളെ ബോധ്യപ്പെടുത്തിയിരുന്നു. ദൈവദൂതന്മാർക്കും രോഗങ്ങൾ പിടിപെട്ടിട്ടുന്ന നബി ഓർമിപ്പിച്ചു.
ഡഗ്ളാസ് ഗൂഥി (Douglas Guthrie) തന്റെ 'എ ഹിസ്റ്ററി ഓഫ് മെഡിസിനിൽ അഭിപ്രായപ്പെടുന്നത് മുഹമ്മദ് നബിയുടെ വചനങ്ങളാണ് വൈദ്യമേഖലയിൽ വൻ പുരോഗതി കൈവരിക്കാൻ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാർക്ക് പ്രേരണയായത് എന്നാണ്. രോഗികളെ സന്ദർശിക്കുകയും അവർക്കുവേി പ്രാർഥിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളിൽ ഒന്നായാണ് നബി എണ്ണിയിരിക്കുന്നത്. രോഗികളെ സന്ദർശിക്കുമ്പോൾ ശരിയായ വൈദ്യോപദേശം തേടാനും നബി രോഗികളോട് ആവശ്യപ്പെടുക പതിവായിരുന്നു. ഒരിക്കൽ നബി സഅദുബ്നു അബീവഖാസിനെ സന്ദർശിച്ചു. ഹൃദ്രോഗബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം. നബി നെഞ്ചു തടവിയപ്പോൾ സഅദിനു അൽപം ആശ്വാസം തോന്നി. എങ്കിലും നബി സഅദിനോട് പറഞ്ഞു: “സൂക്ഷിക്കണം. ഹൃദ്രോഗമാണ്. ഹാരിസുബ്നു കൽദയെ കാ ണിക്കുക. അദ്ദേഹം നല്ല വൈദ്യനാണ്."
രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന് നബി വൈദ്യന്മാരെ ഉപദേശിച്ചു. ഔഷധ പ്രയോഗത്തിൽ വൈദഗ്ധ്യമുള്ളവർ മാത്രമേ ചികിത്സിക്കാവൂ എന്ന് നബി ഉപദേശിച്ചിരുന്നു. നബി പല രോഗങ്ങൾക്കും ചികിത്സ നിർദേശിക്കുകയുായിട്ടു്. തേൻ, സുന്നാമാക്കി, കാരക്ക, ഒലീവ്, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിർദേശിച്ച ഔഷധങ്ങളിൽ പെടുന്നു.
പ്ലേഗ് ബാധിച്ച സ്ഥലത്തേക്ക് പോകരുതെന്നും പ്ലേഗ് ബാധിച്ച സ്ഥലത്തു നിന്ന് മറ്റു നാ ടുകളിലേക്ക് ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്റെ ഉപദേശം സാംക്രമിക രോഗങ്ങൾക്കെതിരെയുള്ള ശാസ്ത്രീയമായ മുൻകരുതലിനെ സൂചിപ്പിക്കുന്നു. രോഗങ്ങളെക്കുറിച്ച് അറബികൾ വെച്ചുപുലർത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകൻ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ലവത്തിന് ഇതുവഴി പ്രവാചകൻ തുടക്കം കുറിച്ചു.
Created at 2024-10-19 11:10:29