ഖുർആനും ഭൂമിശാസ്ത്രവും

സമതലവും മരുഭൂമിയും വനങ്ങളും പർവതങ്ങളും സമുദ്രങ്ങളും അരുവികളും കാറ്റും ഭൂമിയുടെ നിരപ്പും സൗന്ദര്യവുമെല്ലാം ഖുർആൻ മുഖേന മുസ്ലിംകൾക്ക് പരിചയമായിത്തീർന്നു. ഗോളശാസ്ത്രത്തെപ്പോലെ ഭൂമിശാസ്ത്രവും മുസ്ലിം ധിഷണാ ശാലികളെ ആകർഷിക്കാൻ ഇതൊരു കാരണമായി. ഇസ്ലാമിക നാഗരികതയിൽ ഗോളശാസ്ത്രം കൈവരിച്ചതിനു സമാനമായ പ്രാധാന്യം ഭൂമിശാസ്ത്രത്തിനും ലഭിച്ചു. അറബ് നാടോടി ജീവിതത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന യാത്രയും ഖുർആന്റെ | വിഷയങ്ങളിലൊന്നാണ്. ഭൂമിശാസ്ത്രത്തിന്റെ വളർച്ചയിൽ സഞ്ചാരത്തിനു വലിയ പങ്കു്. ഗ്രീഷ്മവും ഹേമന്തവും യാത്രക്ക് എപ്രകാരമാണ് അനുകൂലമായിത്തീരുന്നത് എന്നത് ഖുർആൻ ഒരു ചിന്താവിഷയമായി എടുത്തിടുന്നു. “ഖുറൈശികൾ സുരക്ഷിതരാവുന്നതിന്, ഗ്രീഷ്മ കാലത്തെയും ശൈത്യകാലത്തെയും യാത്ര അവർക്ക് ഇണക്കമുള്ളതാവുന്നതിന് ഈ ഭവനത്തിന്റെ അധിപനെ അവർ ആരാധിക്കട്ടെ. അവനാണ് അവർക്ക് വിശപ്പിന് ഭക്ഷണവും പേടിയിൽ നിന്ന് നിർഭയത്വവും നൽകിയത്” (വി.ഖു. അധ്യായം 106). യാത്ര നേരത്തെ തന്നെ അറബ് ജീവിതത്തിന്റെ ഭാഗമായിരുന്നു. ഖുർആൻ അതിന് കൂടുതൽ പ്രേരണ നൽകി. പറയുക. നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് നിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് കാണുക (6:11). “ഇവർ ഭൂമിയിലൂടെ യാത്രചെയ്യുന്നില്ലേ? എങ്കിൽ ചിന്തിച്ചു ഗ്രഹിക്കാൻ പറ്റിയ ഹൃദയങ്ങളോ കേട്ടറിയാൻ ഉതകുന്ന കാതുകളോ അവർക്കാകുമായിരുന്നു. കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്, നെഞ്ചുകളിലെ ഹൃദയത്തെയാണ് (22 : 46).

കാര്യങ്ങൾ ഗ്രഹിക്കുന്നതിന് വേിയുള്ള യാത്ര മുസ്ലിം ധിഷണാ ജീവിതത്തിന്റെ
ഭാഗമായിത്തീർന്നു. ഭൂമിശാസ്ത്രപരമായ നിരവധി അറിവുകളിലേക്കാണ് ഈ യാത്രകൾ വഴിതുറന്നത്.

മറ്റു നിലകളിലും യാത്ര അറബ്-മുസ്ലിം ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇസ്ലാമിക
പ്രബോധനാർഥം മുസ്ലിം പണ്ഢിതന്മാർ ദീർഘ യാത്രകൾ ചെയ്തു. ധർമയുദ്ധത്തിനുവേ ിയുള്ള യാത്രകളും മുസ്ലിം ജീവിതചര്യയുടെ ഭാഗമായിരുന്നു. ഹജ്ജ് എല്ലാ വർഷവും ആവർത്തിക്കുന്ന മഹായാത്രയായി വളർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകർ മക്കയെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ യാത്രയുടെ സ്വഭാവം ഖുർആൻ വിവരിക്കുന്നു:
“ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെ വിളംബരപ്പെടുത്തുക. നടന്നും വിദൂരമായ സകല മലമ്പാതകളിലൂടെയും മെലിഞ്ഞ ഒട്ടകപ്പുറത്തേറിയും അവർ നിന്റെയടുത്ത് വന്നുകൊള്ളും” (22:27).

ഭൂമിശാസ്ത്രപരമായ അറിവുകളിൽ കൂടിയുമായിരുന്നു ഈ യാത്രകൾ. അറേബ്യൻ ഉപഭൂഖണ്ഡം, ഈജിപ്ത്, മൊറോക്കോ, ഇന്ത്യ, ഇറ്റലി, സ്പെയിൻ, മെസൊപ്പൊട്ടേമിയ, ഗ്രീസ് തുടങ്ങി വലിയൊരു ഭൂവിഭാഗം ഇസ്ലാമിലേക്ക് ആകർഷിക്കപ്പെട്ടുകഴിഞ്ഞിരുന്നതിനാൽ ഭൂമിശാസ്ത്രപരമായ എല്ലാ സവിശേഷതകളും പഠനവിധേയമാക്കുക മുസ്ലിംകൾക്ക് എളുപ്പമായിരുന്നു. ഭരണപരവും സൈനികവും വ്യാപാരപരവും പ്രബോധനപരവുമായ ആവശ്യങ്ങൾക്ക് വിസ്തൃതമായ ഇസ്ലാമിക സാമ്രാജ്യത്തിലൂടെ നിരന്തരം യാത്ര ചെയ്യേ സാഹചര്യം അവർക്കായി. ഹജ്ജ് എല്ലാവിധ വൈവിധ്യങ്ങളുടെയും സംഗമവേളകളായിരുന്നു. പ്രാദേശികമായ ധാരാളം അറിവുകൾ പങ്കുവെക്കപ്പെടാൻ ഹജ്ജ് അവസരമൊരുക്കി.

വിജ്ഞാനശേഖരണം

ഇതര ശാസ്ത്രശാഖകളിലെന്നപോലെ, ഭൂമിശാസ്ത്ര സംബന്ധമായും മറ്റു ഭാഷകളിലെ ഗ്രന്ഥങ്ങൾ തേടിപ്പിടിക്കാനും അറബിയിലേക്ക് മൊഴിമാറ്റി സ്വാംശീകരിക്കാനും അറബ് പണ്ഢിതന്മാർ ഉത്സാഹിച്ചു. ഗ്രീസിന്റെയും ഇന്ത്യയുടെയും വൈജ്ഞാനിക പൈതൃകത്തെ അവർ സനിഷ്ക്കർഷം പഠനവിധേയമാക്കി.

ടോളമിയുടെ ഭൂമിശാസ്ത്ര പഠനങ്ങൾ മുസ്ലിംകൾ പഠിച്ചു. അരിസ്റ്റോട്ടിലിന്റെ കൃതികളിലെ ഭൂമിശാസ്ത്ര സംബന്ധമായ നിരീക്ഷണങ്ങളും അവർ ഉൾക്കൊ. ഗ്രീസിന്റെ ഭൂഗണിതവും പേർഷ്യയുടെ വിവരണാത്മക ഭൂമിശാസ്ത്രവും അവർ സ്വായത്തമാക്കി.

അബ്ബാസീ ഖലീഫഃ മഅ് മൂൻ ഭൂമിശാസ്ത്രപഠനത്തിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു. വിസ്തൃതമായ ലോകഭൂപടം തയ്യാറാക്കുന്നതിനുവേി എഴുപത് പണ്ഢിതന്മാരെ അദ്ദേഹം നിയോഗിച്ചു. “മഅ്മൂനീ ഭൂപടം' (അസ്സൂറത്തുൽ മഅ്മൂനിയർ) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. എന്നാൽ ഇതിന്റെ കോപ്പി ഇപ്പോൾ ലഭ്യമല്ല. ടോളമിയുടെ ഭൂപടത്തെക്കാൾ കൃത്യമായിരുന്നു അതെന്ന് അത് ക അബുൽ ഹസൻ അൽ മസ്ഊദി രേഖപ്പെടുത്തിയിട്ടു്. മുഹമ്മദ് ബ്നു മൂസൽ ഖാരിസ്മി ഈ ഭൂപടം തയ്യാറാക്കുന്നതിൽ പങ്കാളിയായിരുന്നു. “റൽ മഅമൂർ മിനൽ ബിലാദ് എന്നപേരിൽ ഒരു ഭൂമിശാസ്ത്രഗ്രന്ഥവും ഇദ്ദേഹം രചിച്ചു. ജനവാസമുള്ള പ്രദേശങ്ങളെ കുറിച്ച് വിവരണമായിരുന്നു അത്. ടോളമിയുടെ ഭൂപടവും വിവരണവും ഖാരിസ്മി മെച്ചപ്പെടുത്തുകയും ചെയ്തു. താൻ പരാമർശിച്ച സ്ഥലങ്ങളുടെയെല്ലാം ഭൂമിശാസ്ത്രപരമായ സ്ഥാനവും അക്ഷാംശ രേഖാംശ സഹിതം അദ്ദേഹം രേഖപ്പെടുത്തി.

അൽകിൻദിയും അഹമദ് സറാകിയും ഭൂമിശാസ്ത്രകൃതികൾ രചിച്ചവരാണ്. അബൂ അബ്ദില്ല അൽബക്താനി, അബുൽ അബ്ബാസ് അൽഫർഗാനി, ഇബ്നുയൂനുസ് മുതലായവരുടെ ജ്യോതിശാസ്ത്ര പഠനങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രതിപാദനങ്ങൾ ഉായിരുന്നു. ഹിജ്റ മൂന്ന്, നാല്, അഞ്ച് നൂറ്റാകളിൽ ഭൂമിശാസ്ത്രപഠനം കൂടുതൽ വികാസം പ്രാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിട്ടു നടത്തിയ നിരീക്ഷണങ്ങളും മുൻഗാമികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ഗവേഷണങ്ങളുമാണ് ഈ വികാസത്തിന്
കളമൊരുക്കിയത്. ഭൂമിശാസ്ത്രത്തിന്റെ അന്വേഷണ ചക്രവാളത്തെ സ്വന്തം നിലയിൽ ഗണ്യമായി വികസിപ്പിക്കാനും മുസ്ലിം ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു. മുസ്ലിം ഭൂമിശാസ്ത്രകാരന്മാരും സഞ്ചാരികളും നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

Created at 2024-10-19 10:20:20

Add Comment *

Related Articles