Related Articles
-
QURAN
ഖുർആനും സസ്യശാസ്ത്രവും
-
QURAN
ഖുർആനും ഗോളശാസ്ത്രവും
-
QURAN
ഖുർആനും വൈദ്യശാസ്ത്രവും
ലൗഹുൽ മഹ്ഫൂളിൽ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുർആൻ അവിടെ നിന്ന് മഹാന്മാരായ മലകുകൾ വിശുദ്ധ ഗ്രന്ഥങ്ങളിൽ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത്സൂ ക്ഷിച്ചിരിക്കുന്നു. വിശുദ്ധിയോടെ ആകാശത്ത് സൂക്ഷിക്കപ്പെട്ട ഈ ഖുർആൻ ഭൂമിയിലെ സത്യവിശ്വാസികളും ശുദ്ധിയോടു കൂടി മാത്രമെ കൈകാര്യം ചെയ്യാൻ പാടുള്ളൂ. അല്ലാഹു പറയുന്നു: “ആദരണീയവും ഉന്നതവും പരിശുദ്ധവുമായ ഗ്രന്ഥങ്ങളിൽ മഹാന്മാരും പുണ്യാത്മാക്കളുമായ എഴുത്തുകാരുടെ കൈകളിൽ അതു സ്ഥിതി ചെയ്യുന്നു” (സൂറ അബസ:13-16), “ശുദ്ധിയുള്ളവരല്ലാതെ ഖുർആൻ സ്പർശിക്കാൻ പാടില്ല” (സൂറ അൽ വാഖിഅ:79).
വലിയ അശുദ്ധിയുള്ളവർ ഖുർആൻ ഓതാനോ തൊടാനോ ചുമക്കാനോ പാടുള്ളതല്ല. ചെറിയ അശുദ്ധിയുള്ളവർക്ക് ഓതൽ അനുവദനീയമാണെങ്കിലും തൊടലും ചുമക്കലും ഹറാം (നിഷിദ്ധം) ആണ്. എഴുത്ത് തൊടുന്നതുപോല തന്നെ മുസ്ഹഫിൽ എഴുത്തില്ലാത്ത ഭാഗവും അത് സൂക്ഷിച്ചിട്ടുള്ള ഉറയും ഖുർആൻ എഴുതിയിട്ടുള്ള ബോർഡ് മുതലായവയും വുളൂഅ് ഇല്ലാതെ തൊടൽ ഹറാമാണ്. എന്നാൽ, പഠനാവശ്യാർഥം വുളൂഅ് ഇല്ലാതെ വകതിരിവായ കുട്ടികൾ ഖുർആൻ തൊടുന്നതും ചുമക്കുന്നതും തടയപ്പെടേ തില്ല. ഖുർആൻ വകതിരിവ് ആകാത്ത കുട്ടികളുടെ കയ്യിൽ കൊടുക്കുന്നതും അറബിയല്ലാത്ത ഭാഷയിൽ എഴുതുന്നതും നാണയം മുതലായവ ഖുർആനിന്റെ അകത്ത് വെക്കുന്നതും അനാവശ്യമായി കീറി നശിപ്പിക്കുന്നതും ഖുർആൻ എഴുതിയ വസ്തുക്കൾ വിഴുങ്ങലും ഖുർആനിനു നേരെ കാൽ നീട്ടലും ഹറാമാണ്. ഖുർആൻ എഴുതി മായിച്ച പാനീയം കുടിക്കുന്നതും ബറകതിനു വേി ഖുർആൻ എഴുതി ചുമക്കുന്നതും ഹറാമല്ല. അപ്രകാരം തന്നെ മുസ്വ്ഹഫ് മറ്റു ചരക്കുകളോടൊപ്പം ചുമക്കാവുന്നതാണ്. ഖുർആനിനെക്കാൾ കൂടുതലെങ്കിൽ തഫ്സീർ ഗ്രന്ഥങ്ങൾ തൊടുകയും ചുമക്കുകയും ചെയ്യാവുന്നതാണ്. ഖുർആനിന്റെ ആദരവിനു ഭംഗം വരുമെന്ന് കാണുമ്പോൾ അതു മായിച്ചു കളയേതാണ്. അതിനു സൗകര്യം ഇല്ലെങ്കിൽ കരിച്ചു കളയണം. അനാവശ്യമായി ഖുർആൻ കരിക്കാൻ പാടില്ല. ഖുർആൻ ഉയർന്ന സ്ഥലത്ത് സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കേതാണ്. അലമാരയിൽ മുകൾ തട്ടിൽ എല്ലാ വസ്തുക്കൾക്കും മുകളിലാണ് ഖുർആൻ സൂക്ഷിക്കേത്. ഇരിക്കുന്ന പീഠത്തിന്റെയോ കിടക്കുന്ന കട്ടിലിന്റെയോ ചുവട്ടിൽ മുസ്വ്ഹഫോ അത് സൂക്ഷിച്ച പെട്ടിയോ വെക്കാൻ പാടുള്ളതല്ല.
Created at 2024-10-18 10:02:15