
Related Articles
-
CHILDREN
അക്കങ്ങൾ വന്ന വഴി
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ
കുപിടിത്തങ്ങളുടെ ലോകത്താണല്ലോ നാം ജീവിക്കുന്നത്. മനുഷ്യർ നടത്തിയ ഓരോ ക പിടിത്തവും ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചിട്ടു്. എന്നാൽ മനുഷ്യർ നടത്തിയ പല ക പിടിത്തങ്ങളും ഭൂമിയിലെ പല ജീവികൾക്കും സഹജമായ കഴിവുകളിലൂടെ നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാ ചില ഉദാഹരണങ്ങൾ.
മനുഷ്യൻ കുപിടിച്ച ഏറ്റവും വലിയ നേട്ടമാണ് വൈദ്യുതി. എന്നാൽ ഇലക്ട്രിക്ക് ഈൽ എന്ന മത്സ്യത്തിന് വൈദ്യുതി വിദ്യ നേരത്തെ തന്നെ അറിയാമായിരുന്നു. നാം വീട്ടിൽ ഉപയോഗിക്കുന്നത് 230 വോൾട്ട്ക റന്റാണെങ്കിൽ ഇലക്ട്രിക്ക് ഈൽ ഉാക്കുന്നത് 650 വോൾട്ട് കറന്റാണ്. ചില തിരിമീനുകൾക്കും വൈദ്യുതി ഊക്കാൻ കഴിയും. ഇരയെ പിടിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനുമാണിവർ ഇത് ഉപയോഗിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ നെയ്ത്തുകാർ എട്ടുകാലികളാണ്. വലനെയ്യാൻ അവ ഉപയോഗിക്കുന്ന നൂലുകൾ ഓരോന്നും പല ഇഴകൾ ചേർന്നതാണ്. ഇതിൽ ഒരു ഇഴയ്ക്ക് 1/3000 മില്ലിമീറ്റർ മാത്രമേ വ്യാസമുാവൂ. ഒരു എട്ടുകാലിക്ക് നാല് കിലോമീറ്റർ നീളത്തിൽ നൂലാക്കാൻ കഴിയും.
ഇന്ന് നാം കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഊക്കാൻ നമ്മെ പഠിപ്പിച്ചത് ചിതലുകളാണ്. ചിലയിനം ചിതലുകൾ നിർമ്മിക്കുന്ന പുറ്റുകൾക്ക് ഇരുപത് അടിവരെ ഉയരമാവും. ഇത്തരമൊരു പുറ്റിന്റെ നിർമ്മാണത്തിന് ടൺ കണക്കിന് ചെളിയും മണ്ണും ഉപയോഗിക്കുമ് ലോകത്ത് ആദ്യമായി പൾപ്പ് (ജൗഹ) ഉല്പാദിപ്പിച്ചത് കടന്നലുകളാണ് പൾപ്പുപയോഗിച്ച് ബഹുനില കൂടു നിർമ്മിച്ച് അവയിലാണ് കടന്നലുകൾ താമസിക്കുന്നത്.
ഇഞ്ചക്ഷൻ വിദ്യപഠിപ്പിച്ചത് തേനീച്ചകളും കടന്നലുകളുമാണ്. സിറിഞ്ചിന്റെ ഉപയോഗം പഠിപ്പിച്ചതാകട്ടെ രക്തം വലിച്ചെടുത്ത് കുടിക്കുന്ന കൊതുകുകളാണ്. പനി വന്നാൽ ശരീരത്തി ന്റെ ഊഷ്മാവ് അളക്കാൻ തെർമോമീറ്റർ വെച്ചു നോക്കാറില്ലേ. മാലിഫൗൾ എന്ന ഇനം പക്ഷിയാണ് തെർമോമീറ്ററിന്റെ കുപിടിത്തത്തിനു പിന്നിലെ കാരണക്കാർ. ഈ പക്ഷി മുട്ടയിട്ട ശേഷം ചപ്പുചവറുകൾ അവയ്ക്കു മീതെയിട്ട് മുട്ട വിരിയാനാവശ്യമായ ചൂട് നൽകും. ഇടയ്ക്കിടക്ക് തന്റെ കൊക്ക് ചപ്പിനടിയിൽ വെച്ച് ചൂട് നോക്കിക്കൊിരിക്കും. ചൂട് കൂടിയാൽ ചപ്പ് കുറച്ചും കുറഞ്ഞാൽ ചപ്പ് കൂടുതൽ വെച്ചും കൊടുക്കും.
മീൻ പിടിക്കാൻ ചയിടുന്ന വിദ്യ നമ്മെ പഠിപ്പിച്ചത് ബോള് എന്നയിനം ചിലന്തികളും ആംഗ്ലർ ഫിഷ് എന്ന മത്സ്യവുമാണ്. പെൺബോള ചിലന്തികൾ ഒരു തരം രാസവസ്തുക്കൾ പുറപ്പെടുവിക്കുമ്പോൾ അതുവഴി പോകുന്ന ശലഭങ്ങൾ ചിലന്തിയുടെ അടുത്തെത്തുന്നു. ഈ സമയം ബോള് ഒരു നീളൻ നൂൽ ശലഭത്തിന്റെ മുന്നിലേക്കിടുന്നു. ശലഭം അതിൽ പിടിച്ച് കുരുക്കിലാവുമ്പോൾ ചിലന്തി നൂൽ വലിച്ചെടുത്ത് അതിനെ അകത്താക്കുകയും ചെയ്യും. ആംഗ്ലർ ഫിഷ് എന്ന മീനുകൾക്ക് തലക്കു മുകളിൽ നീളമുള്ള വള്ളിയും വള്ളിയുടെ തലപ്പത്ത് തിളക്കമുള്ള ഒരു വസ്തുവുമായിരിക്കും. തിളക്കം ക് ചെറിയ മീനുകൾ അതിൽ കടിക്കുമ്പോൾ ആംഗ്ലർ ഫിഷ് അവയെ വലിച്ചെടുത്ത് ശാപ്പിടും.
തോക്ക് വിദ്യ നമ്മളെ പഠിപ്പിച്ചത് ആർചർ ഫിഷ് അഥവാ വില്ലാളി മീനുകളാണ്. വെള്ളത്തിലൂടെ നീന്തുന്ന ഇവയുടെ നോട്ടം എപ്പോഴും മുകളിലേക്കായിരിക്കും. വെള്ളത്തിനു മുകളിലൂടെ ചെറിയ ജീവികൾ പറന്നു പോകുന്നതോ ചെടിയിലിരിക്കുന്നതോ കാൽ ഇവ വെള്ളത്തിനു മുകളിലേക്ക് വരികയും വായിൽ വെള്ളം നിറച്ച് ജീവിക്കുനേരെ ചീറ്റുകയും ചെയ്യും. ശക്തിയിൽ ചീറ്റിവരുന്ന ജലധാര ജീവികൾക്കുമേൽ ഊക്കിൽ വന്നു പതിക്കുമ്പോൾ അവ വെള്ളത്തിൽ വീഴുന്നു ആർച്ചർ ഫിഷ് അവയെ പിടികൂടി ഭക്ഷണമാക്കുന്നു.
പാരച്യൂട്ട് വിദ്യ നമുക്കുമുമ്പേ പരീക്ഷിച്ചവർ പറക്കും അണ്ണാന്മാരാണ്. ഇവയുടെ കൈകളും പാദങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ചർമ്മങ്ങൾ വിടർത്തി വായുവിലൂടെ തെന്നിപ്പറക്കുന്ന വിദ്യതന്നെയാണ് പാരച്യൂട്ട് വിദ്യയും.
തടികളിൽ ദ്വാരമിടുന്ന ഡ്രില്ലർ വിദ്യ വീവിൽ എന്ന ഷഡ്പദങ്ങൾ മുമ്പേ ഉപയോഗിച്ചിരുന്നു. ഇവയുടെ മുഖത്ത്, നീളമുള്ള ഒരു കൊമ്പും കൊമ്പിന്റെ അറ്റത്തായി പല്ലുകൾപോലെ മൂർച്ചയുള്ള ഒരു ഭാഗവുമു്. കട്ടിയുള്ള കായകളിൽ ഇവ കൊമ്പുവെച്ചു വലത്തോട്ടും ഇടത്തോട്ടും തിരിയുമ്പോൾ കായകളിൽ ദ്വാരമാവുകയും അതിൽ മുട്ടയിടുകയും ചെയ്യുന്നു. നമ്മുടെ ഉളിവിദ്യ മരം കൊത്തി പക്ഷികളും കതിക പ്രയോഗം ചിലതരം തത്തകളും നേരത്തെത്തന്നെ പ്രയോഗിച്ചു വരുന്നതാണ്.
നമ്മുക്ക് മുമ്പേ കിണർ കുഴിച്ചത് ആനകളും കംഗാരുകളുമാണ്. വെള്ളമുണ്ടായെന്നറിയാൻ സ്ഥാനം നോക്കുന്ന ഏർപ്പാട് ആനകളിൽ നിന്നാണ് നമുക്ക് ലഭിച്ചത്. ദാഹിച്ചാൽ ആനകൾ വെള്ളമുണ്ടായെന്നറിയാൻ തുമ്പിക്കൈ ഭൂമിയിൽ വെച്ചുനോക്കും. വെള്ളമുന്ന് മനസ്സിലായാൽ അവിടെ കുഴികുത്തുകയും വെള്ളമെടുക്കുകയും ചെയ്യുന്നു. കംഗാരു വെള്ളത്തിനായി നാലടിയോളം താഴ്ചയുള്ള കുഴികൾ കുഴിക്കാറു്.
യുദ്ധരംഗത്ത് റഡാർ വിദ്യ പ്രയോഗിക്കുന്നത് കേട്ടിട്ടില്ലേ? റഡാറിൽ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ശത്രുവിമാനത്തിൽ ചെന്ന് തട്ടി തിരികെ വരുന്നത് പരിശോധിച്ചാണ് അവയുടെ വേഗതയും സ്ഥാനവും മറ്റും മനസ്സിലാക്കുന്നത്. എന്നാൽ മനുഷ്യർ റഡാർ കുപിടിക്കും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് വവ്വാലുകളും തിമിംഗലങ്ങളും. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത അൾട്രാസോണിക്ക് ശബ്ദ തരംഗങ്ങൾ പുറപ്പെടുവിപ്പിക്കുവാൻ വവ്വാലുകൾക്ക് കഴിയും. അവ മുമ്പിലുള്ള വസ്തുവിൽ തട്ടി തിരികെ വവ്വാലിന്റെ ചെവിയിലെത്തും. അതു മനസ്സിലാക്കിയാണ് മുന്നിലുള്ള വസ്തുക്കളിൽ തട്ടാതെ ഇവ പറക്കുകയും ഇര പിടിക്കുകയും ചെയ്യുന്നത്.
മൊബൈൽ ഫോൺ നമ്മുടെ കൈവശം എത്തും മുമ്പേ ഈ വിദ്യ പ്രയോഗിച്ചവരാണ് ആനകൾ. ആനകളുടെ തലച്ചോറിലെ പ്രത്യേക ഭാഗത്തുള്ള പേശികൾ ചലിപ്പിച്ച് നമുക്ക് കേൾക്കാൻ പറ്റാത്ത ശബ്ദ തരംഗങ്ങൾ പുറപ്പെടുവിച്ചാണ് അവ പരസ്പരം ആശയങ്ങൾ കൈമാറുന്നത്. കിലോമീറ്ററുകൾക്കപ്പുറം വരെ പരസ്പരം ആശയ വിനിമയം നടത്താൻ ഈ വിദ്യകൊ് ആനകൾക്ക് കഴിയും.
അണക്കെട്ടുകൾ നിർമ്മിക്കാനുള്ള വിദ്യ പഠിപ്പിച്ചത് ബീവർ എന്ന ജീവികളാണ്. കാട്ടിലെ എഞ്ചിനീയർമാർ എന്നറിയപ്പെടുന്ന ബീവറുകൾ വലിയ മരങ്ങൾ കരുമുറിച്ച് പുഴകൾക്കു കുറുകെയിട്ടു വെള്ളം തടഞ്ഞു നിർത്തി നിർമ്മിക്കുന്ന കൂടുകളാണ് നമ്മുടെ അണക്കെട്ടുകളുടെ മുൻഗാമികൾ.
ഇത്തരം ധാരാളം വിദ്യകൾ ജീവികൾക്ക് സഹജമായു്. ഓരോ ജീവിയുടേയും
നോക്കിയാൽ ഇനിയും ധാരാളം കുപിടിത്തങ്ങൾ നടത്താൻ നമുക്ക് കഴിയും.
ജീവിത രീതി
Created at 2025-01-09 08:36:43