സന്തുഷ്ട കുടുംബത്തിന്റെ അസന്തുഷ്ട കഥ

ഇത് രുനൂറ്റാ മുമ്പ് കണ്ണൂർ ജില്ലയിൽ നടന്ന ഒരു യഥാർഥ സംഭവമാണ്. സ്വന്തം വിശ്വാ സവും ഹിതവും അനുസരിച്ച് കുടുംബജീവിതം നയിക്കുവാൻ പയി എന്ന സാധാരണക്കാരനായ ഒരു മാപ്പിളയും ഉമ്മക്കിയ്യ എന്ന ഭാര്യയും നടത്തിയ പോരാട്ടത്തിന്റെ കഥ. കൃത്യമായി പറഞ്ഞാൽ 1799 ഏപ്രിൽ 30 ന് തലശ്ശേരിയിലെ ബ്രിട്ടീഷ് കോടതി മുമ്പാകെ കനിയിലെക്കി പയി ഭാര്യ ഉമ്മക്കൽ സമർപ്പിച്ച സങ്കടഹർജിയിൽ ഇങ്ങനെ ബോധിപ്പിക്കുന്നു. “.....എനിക്ക് മൂന്ന കുട്ടികൾ ഉ്. ആ കുട്ടികൾ മൂന്നും അവല ബാപ്പാന കാണാം കൊ കഞ്ഞിയും ചൊറും വെയിക്കാതെ സങ്കടം ആയിട്ട് ഒരു എടച്ചൽ ഇല്ല. അവറോട് മൊഴി മൊങ്ങാൻ ഞാൻ പറഞ്ഞട്ടും പറയിച്ചിട്ടും ഇല്ല, അതുകൊ് സായ് അവർകളെ കൃപാ കടാക്ഷം ഉായിട്ട് എന്റെ മാപ്പിളയും ഞാനും ആയിട്ട് മുൻമ്പിൽ സന്തോഷം ആയിട്ട് നടന്ന പോരും വണ്ണം ഇപ്പളും മാപ്പിളയും വീടറും ആയിട്ട് നടപ്പാൻ കൽപ്പിച്ച് നടത്തിത്തരുകയും വേണം'' (തലശ്ശേരി രേഖകൾ).

ഈ ഹരജിയുടെ സാരാംശം ഇതാണ്. ഞാനും ഭർത്താവും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല. മാത്രമല്ല ഞങ്ങളുടെ മക്കൾക്ക് പിതാവിനെ പിരിഞ്ഞിരിക്കാനാവാത്തവിധം സുദൃഢമായ ബന്ധമാണുള്ളത്. സന്തുഷ്ടിയോടെയും ആരെയും ബുദ്ധിമുട്ടിക്കാതെയും കഴിഞ്ഞുപോരുന്ന ഞങ്ങളെ വേർപിരിക്കാതെ, കുടുംബജീവിതം നയിക്കാൻ അനുവദിക്കണം.
നിർബന്ധിതമായ വിവാഹമോചനത്തിൽ നിന്നു ഞങ്ങളെ ഒഴിവാക്കണം.
ഇത്രയും പറഞ്ഞതുകൊ സംഭവത്തിന്റെ യഥാർഥരൂപം പിടികിട്ടിയിട്ടുാവില്ല. കുനിയിലെ കി പയിയും ഉമ്മക്കയ്യയും മൂന്നു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബത്തിലേക്ക് വില്ല നായി കടന്നുവരുന്നത് പക്കി എന്ന ഒരു പോലീസുദ്യോഗസ്ഥനാണ്. ദഗോറ എന്ന് അന്നത്തെ ഉദ്യോഗപ്പേര്. ഉദ്യോഗസ്ഥന്മാർക്ക്, പ്രത്യേകിച്ചും പോലീസുദ്യോഗസ്ഥന്മാർക്ക് കൊല്ലിനും കൊ ലക്കും അധികാരമായിരുന്ന കാലം. അക്കാലത്ത് മലബാറിലെ മുസ്ലിം സ്ത്രീകൾ പൊതുവെ ഭർതൃഗൃഹത്തിലല്ല, സ്വന്തം വീട്ടിൽത്തന്നെയാണ് താമസിച്ചിരുന്നത്. നമുക്ക് മനസ്സി ലാക്കാൻ കഴിയുന്നിടത്തോളം നല്ല മൊഞ്ചത്തിയായിരുന്നിരിക്കണം ഉമ്മക്കിയ്യ. അതുകൊാണല്ലൊ പക്കി എന്ന ദഗോറക്ക് അവളിൽ കമ്പം തോന്നിയത്. കമ്പം എന്നുപറഞ്ഞാൽ, ഒഴിയാബാധപോലെ പിടികൂടിയ കമ്പം!

ഉമ്മക്കയ്യയുടെ വീട്ടിൽ രാപ്പാർക്കാൻ താൻ വരുന്നുന്ന് പോലീസേമാന്റെ ചൊല്ലിയയച്ചു. പ ക്കിയുടെ പ്രാന്ത് തിരിച്ചറിഞ്ഞ പയി ഭാര്യയെ തന്റെ വീട്ടിലേക്ക് കൊുപോയി. അപ്പോൾ ഉമ്മക്കയ്യയുടെ ഉമ്മക്കു നേരെയായി പക്കിയുടെ രോഷം മുഴുവൻ. അവരെ ഭീഷണിപ്പെടു ത്തിയിട്ടും തൃപ്തിയടയാതെ അയാൾ കള്ളക്കേസിൽ കുടുക്കി. ഭാര്യയെ മൊഴിചൊല്ലിയാൽ കേസിൽ നിന്നു ഒഴിവാക്കാമെന്നായി ഒടുവിൽ പ്രലോഭനം. ഇന്ന് ഏതെങ്കിലുമൊരു പോലീസു ദ്യോഗസ്ഥൻ ഇങ്ങനെ ഒരധികാര പ്രകടനത്തിനു തയ്യാറാകുമോ ? നമുക്ക് വിശ്വസിക്കുവാൻ പ്രയാസം തോന്നും. എന്നാൽ അന്നു തിരുവായ്ക്കെതിർവായില്ലാത്ത കാലമായിരുന്നുവല്ലൊ. പക്ഷേ, പയി ഭീഷണിക്ക് വഴങ്ങിയില്ല. മൊഴി ചൊല്ലാനുള്ള ഒരഭിപ്രായവ്യത്യാസവും താനും ഭാര്യയും തമ്മിൽ ഇല്ലാത്ത സ്ഥിതിക്ക്, വിവാഹമോചനത്തിനു നിർബന്ധിക്കുന്നത് അധാർമിക മാണെന്നു അയാൾ വാദിച്ചു. ഭാര്യയാവട്ടെ, തന്റെ മൊഴി ആവശ്യപ്പെട്ടിട്ടില്ലെന്നും വെളിപ്പെടുത്തി.

പക്കിയും വാശിയിലായിരുന്നു ദഗോറപ്പണി പോയാലും വില്ല, ഉമ്മക്കയ്യയുടെ മൊഴി വാ ങ്ങുമെന്ന നിലപാടിൽ അയാൾ ഉറച്ചു നിന്നു. ഇക്കാര്യത്തിൽ അറയ്ക്കൽ ബീവിയുടെ ഭർ ത്താവിന്റെ സഹായവും തേടി. എന്നാൽ, പയി പാവമാണെന്നും അയാളെ ഒരു കാരണ വശാലും ദ്രോഹിക്കരുതെന്നും ഉപദേശിക്കുകയാണ് അദ്ദേഹം ചെയ്തത്. അത് പക്കിക്ക് സ്വീ കാര്യമായിരുന്നില്ലെന്ന് പറയേതില്ലല്ലൊ. അയാൾ അടവുമാറ്റി. പയിയുടെ ദൂതനെന്ന നാട്യത്തിൽ ഒരാളെ വിട്ട് ഉമ്മക്കയ്യയെ അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചു. "അഞ്ചു പണവും തുണിയും അരിയും കെട്ടി മുക്രിയുടെ കയ്യിൽ കൊടുത്ത്, ബലം പ്രയോഗിച്ച് മൊഴി വാ ങ്ങുവാനും ചുറ്റുപാടുമുള്ള മുസ്ലിം കുടുംബങ്ങളെ ഭീഷണിപ്പെടുത്തി പയിയെ ഒറ്റപ്പെടു ത്താനുമായി അയാളുടെ ശ്രമം. പ്രശ്നം വഷളായപ്പോൾ, തലശ്ശേരികോടതി ഇടപെട്ടു. ഭാര്യാഭർത്താക്കന്മാരുടെ സമ്മതമില്ലാതെയുള്ള വിവാഹമോചനം അനുവദനീയമാണോ എന്നറി യാൻ കണ്ണൂർ ജമാഅത്തു പള്ളി ഖാസിയുടെ ഉപദേശം തേടി, കോടതി. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നാൽ മറ്റുള്ളവർ ഇടപെട്ട് അവരെ ഇണക്കുവാൻ ശ്രമിക്കണമെന്നും അത് പരാജയപ്പെട്ടാൽ മാത്രമേ മൊഴി അനുവദനീയമാകുന്നുള്ളൂവെന്നുമായിരുന്നു ഖാസി യുടെ വിശദീകരണം :
'ഒരു കെട്ടിയവളെ മറ്റൊരുത്താൻ കെട്ടുവാൻ ശ്രമിക്കുന്നത് ഇസ്ലാമാമാർക്കത്തിൽ കുറ്റം'

ഇത് അസന്നിഗ്ധമായ ഒരു മതവിധിയായിട്ടും പക്കി തന്റെ കുത്സിതശ്രമം ഉപേക്ഷിച്ചില്ല. കണ്ണൂർ ഖാസിയുടെ ഫത്വ അവഗണിച്ച്, തലശ്ശേരി ഖാസിയെ അനുകൂലമാക്കിയെടുക്കാൻ അവിടത്തെ ഗോറ കുഞ്ഞിപ്പക്കിയെ ഏൽപിച്ചു. വീം കേസ് കോടതിയിലെത്തി. ഈ സന്ദർഭത്തിലാണ് പയിയും ഉമ്മക്കയും യാതൊരു സ്വരക്കേടുമില്ലാതെ സ്നേഹത്തോടും സ ന്തോഷത്തോടുംകൂടി ജീവിക്കുന്ന തങ്ങൾ ഒരു കാരണവശാലും വേർപിരിയാനാഗ്രഹി ക്കുന്നില്ലെന്ന് കോടതിയെ ബോധിപ്പിച്ചത്. മൊഴി ചൊല്ലാൻ നിർബന്ധിക്കപ്പെട്ടാൽ കടലിലൊ പുഴയിലോ ചാടി താൻ ആത്മാഹുതി ചെയ്യാൻ മടിക്കയില്ലെന്നും ഉമ്മക്കയ്യ വ്യക്തമാക്കി. പക്കി എന്ന ദഗോറയെ പരിസരങ്ങളിലൊന്നും കുപോകരുതെന്ന താക്കീതോടെയാണ് കോടതി വിധിയെഴുതിയത്. 

ഉദ്യോഗസ്ഥന്മാർക്ക് എന്തിനും കഴിയുമായിരുന്ന കാലത്ത്, തങ്ങളുടെ ഹിതവും സ്നേഹവും കുടുംബഭദ്രതയും പരിരക്ഷിക്കുവാൻ മനക്കരുത്തോടെ പൊരുതി നിന്ന ആ മാപ്പിള ദമ്പതിക ളുടെ ഇച്ഛാശക്തി, നമ്മുടെയെല്ലാം സ്നേഹാദരങ്ങളർഹിക്കുന്നില്ലേ?
തലശ്ശേരി രേഖകൾ പരിശോധിച്ച പത്രപ്രവർത്തകനും ഗവേഷകനുമായ അനിൽകുമാർ എ വി യാണ് ഈ പോരാട്ടത്തിന്റെ കഥ വ്യക്തമാക്കിയത്. സന്ദർഭത്തിനൊപ്പം ഉയർന്ന്, പ്രതികൂലാവ സ്ഥകളോട് പൊരുതി നിൽക്കാനുള്ള മാപ്പിളപ്പെണ്ണിന്റെ മനഃര്യം ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ, ഉദ്യോഗസ്ഥ സമ്മർദ്ദങ്ങൾക്കും ശാഠ്യങ്ങൾക്കും വഴങ്ങിക്കൊടുക്കാത്ത ന്യായാധിപന്മാരും മത പണ്ഢിതന്മാരും അക്കാലത്തും ഉായിരുന്നുവെന്ന് കൂടി പയിക്കഥ സ്പഷ്ടമാക്കുന്നു.

Created at 2025-01-04 09:00:45

Add Comment *

Related Articles