Related Articles
-
FAMILY
പെരുകുന്ന പിതൃത്വശങ്കകൾ
-
FAMILY
ഇനി ഡിജിറ്റൽ ത്വലാഖുകളും
-
FAMILY
ഉമ്മ! എത്ര മനോഹര പദം!
റൈഹാനത്തിന് പതിനേഴ് വയസ്സുള്ളപ്പോഴാണ് മുജീബുറഹ്മാൻ അവളെ വിവാഹം ചെയ്യുന്നത്. അവന്റെ വീട്ടുകാരുടെ എതിർപ്പുകാരണം പിന്നീട് അവളെ ഉപേക്ഷിച്ചു. റൈഹാനത്ത് കുടുംബകോടതിയെ സമീപിച്ചു. ഇന്ത്യൻ പ്രായപൂർത്തി നിയമപ്രകാരം പതിനെട്ടു വയസ്സു തികയാത്ത മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് സാധുതയില്ലെന്ന് കുടുംബകോടതി അഭിപ്രായപ്പെട്ടു. അതിനെതിരായി സമർപ്പിച്ച
2 ഹരജിയിലാണ് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ആർ. ബസ നിർണായകമായ വിധി പുറപ്പെടുവിച്ചത്. ശരിയായ മാനസികനിലയുള്ള, ഋതുമതിയായ മുസ്ലിം പെൺകുട്ടികളുടെ വിവാഹ കരാർ സാധുവാണെന്ന്, മുസ്ലിം വ്യക്തിനിയമം ചിക്കാട്ടി അദ്ദേഹം നിർദ്ദേശിച്ചു.
ഇസ്ലാമിക നിയമമനുസരിച്ച് വിവാഹം ഒരു കരാറാണ്. മുസ്ലിം വ്യക്തിനിയമം നിശ്ചിതമായ വിവാഹപ്രായമൊന്നും നിർദ്ദേശിക്കുന്നില്ല. വിവിധ മുസ്ലിം രാജ്യങ്ങളിൽ വ്യത്യസ്തമായ വിവാഹപ്രായമാണ് നിലനിൽക്കുന്നതെന്ന് പ്രശസ്ത നിയമജ്ഞനായ ഡോ. ത്വാഹിർ മഹ്മൂദ് വെളിപ്പെടുത്തുന്നു. റോമൻ നിയമമനുസരിച്ച് വധൂവരന്മാരുടെ വിവാഹപ്രായം യഥാക്രമം 12-14 ആയിരുന്നു. ക്രൈസ്തവരാജ്യങ്ങളിലും പിന്നീടത് നിയമമായി. കാലം മാറിയപ്പോൾ പിന്നെയും മാറ്റങ്ങൾ വന്നു. വൈജ്ഞാനിക വികാസത്തിന്റെ ഫലമായി കുടുംബ ജീവിതത്തിലും സാമൂഹ്യവീക്ഷണങ്ങളിലുമൊക്കെ മാറ്റങ്ങളായി.
വേദകാലം തൊട്ടേ ഇന്ത്യയിൽ ശൈശവ വിവാഹം നിലനിന്നിരുന്നു. പെൺകുട്ടിക്ക് എട്ടുവയസ്സു തികയുമ്പോഴേക്ക് ഇരുപത്തിനാലുകാരന് വിവാഹം ചെയ്തുകൊടുക്ക ണമെന്നാണ് മനു നിർദ്ദേശിച്ചത്. ഇന്നും രാജസ്ഥാനിലും മറ്റും ആയിരക്കണക്കിന് കൊച്ചു മണവാട്ടികളും കൊച്ചുമണവാളന്മാരും വിവാഹിതരാകുന്നു. യൂറോപ്പിലും ഒരു കാലത്ത് രും മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളെ വരണമാല്യത്തിൽ ബന്ധിച്ചിരുന്നു. ബുദ്ധിയുദിക്കുന്നതിനു മുമ്പുള്ള ഈ കൂട്ടിക്കെട്ടലുകൾ പ്രായമാകുമ്പോൾ പൊട്ടിപ്പോവുക സ്വാഭാവികം മാത്രം.
മലപ്പുറം ജില്ലയിൽ കൗമാര വിവാഹം വർധിക്കുന്നുവെന്ന വിമർശനങ്ങൾ കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. "സ്കൂളിൽ പഠിച്ചുകൊിരിക്കുമ്പോൾ തന്നെ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് പെരുകുന്നു. വേത പക്വത വരുന്നതിനു മുമ്പുതന്നെ അവരെ കെട്ടിച്ചയക്കുന്നു. ഇരുപത് ഇരുപത്തിരു വയസ്സാകുമ്പോഴേക്ക് മൂന്നും നാലും പെറ്റ് അവർ ഉമ്മൂമ്മമാരെപ്പോലെയാകുന്നു. ആദ്യ ഭാര്യയെ മൊഴിചൊല്ലുമ്പോൾ കൊടുക്കേ ജീവനാംശം പുതിയ ഭാര്യയിൽ നിന്നു ഈടാക്കുന്നു.' ഇങ്ങനെ പോകുന്നു. വിമർശനങ്ങൾ. സവർണ സമുദായങ്ങളിൽ പോലും കൗമാര വിവാഹം നടക്കുന്നുങ്കിലും വിമർശന ശരങ്ങൾ മിക്കവാറും മുസ്ലിം കളുടെ നേരെയാണ്. ഫീച്ചറുകളിലും ദൃശ്യമാധ്യമ ചർച്ചകളിലുമൊക്കെ സജീവമായി ഈ പ്രശ്നം സ്ഥാനം പിടിക്കാറു്.
വസ്തുനിഷ്ഠമായ പഠനങ്ങളുടെ ഫലമായിട്ടാണോ ഈ വിമർശനം എന്നറിഞ്ഞുകൂടാ. വിമർശനങ്ങളുാകുമ്പോൾ, അതിനുനേരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ആരോഗ്യകരമല്ല. പ്രശ്നത്തെ കുറിച്ച് ആഴത്തിൽ പഠിക്കുവാനും പരിഹാരം കാണുവാനുമാണ് സമുദായം തയ്യാറാവേത്. ഋതുമതിയായതുകൊ് മാത്രം ഒരു പെൺകുട്ടി വിവാഹയോഗ്യയായിത്തീരുന്നില്ല. ശാരീരികവും മാനസികവുമായ പക്വത തന്നെയാണ് വിവാഹത്തിനുള്ള അവളുടെ അർഹത നിർണയിക്കേ പ്രധാന ഘടകം. ജീവിതത്തിലേക്ക് കടന്നുവരുന്ന പുരുഷനോടും അയാളുടെ കുടുംബത്തോടും ഇണങ്ങിച്ചേരുവാൻ, കുടുംബഭാരം ഏറ്റെടുക്കുവാൻ, അതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത യാഥാർഥ്യങ്ങളെ നേരിടാൻ -ഒക്കെ ഒന്നു പാകമായിവരാന്. പൊയ്പോയ തലമുറകളിലെ ഉമ്മാമമാരെ കെട്ടിച്ചയച്ചത് ഒമ്പതും പത്തും വയസ്സിലാണെന്ന ന്യായം കെട്ട്, ആധുനിക കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ നേരിടാനാവില്ല. കൊത്തം കല്ലുകളിച്ചു നടക്കുന്ന പെൺകുട്ടിക്ക് ഇതിനൊക്കെ സാവകാശം ലഭിക്കതു്. കൗമാരം ഒരു ഉരുൾ പൊട്ടലിന്റെ കാലമാണ്. പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒരുപാട് സ്വപ്നങ്ങൾ പൂവിടുന്ന വസന്തകാലം. ലൈംഗികതയുടെയും വൈകാരികതയുടെയും അനുഭവതലങ്ങൾ വിയുള്ള ജിജ്ഞാസാഭരിതമായ അന്വേഷണങ്ങളുടെ കാലം. സിനിമയിലും നോവലിലും സീരിയലിലും കാണുന്നതല്ല ജീവിതം എന്ന തിരിച്ചറിവ് ആവശ്യപ്പെടുന്ന കാലം. പറന്നു നടക്കുന്ന ഒരു കിളിയെ പിടിച്ചു കൂട്ടിലടക്കുന്ന ലാഘവത്തോടെയല്ല ഈ ഘട്ടത്തിൽ പെൺകുട്ടികളെ സമീപിക്കേത്.
ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികളെ കെട്ടാൻ ആളില്ലാത്ത ഒരവസ്ഥ എങ്ങനെയോ വന്നുചേർന്നിട്ടു്. ഡിഗ്രിയും പി.ജിയുമൊക്കെ പഠിക്കുന്ന മുസ്ലിം യുവതികൾക്ക് പഠിപ്പു കഴിഞ്ഞുവരുമ്പോൾ അഭ്യസ്തവിദ്യരായ വരന്മാരെ കിട്ടാത്ത സ്ഥിതി. വധുവിനു ഡിഗ്രിയോ തൊഴിലോ ആവശ്യമില്ലാത്ത സ്ഥിതി. എസ്.എസ്.എൽ.സി വരെ പഠിച്ച് പതിനെട്ടാം വയസ്സിൽ ഗൾഫിൽ പോയി ര വർഷം കഴിഞ്ഞ് തിരിച്ചുവരുന്നവന് ഇതു രുമില്ലെങ്കിലും ഇളം പ്രായമുള്ള കിടാവിനെ മതി എന്ന അവസ്ഥ. പലപ്പോഴും ഗൾഫു വിവാഹങ്ങളിൽ
വധൂവരന്മാർക്കിടയിലെ വിദ്യാഭ്യാസ നിലവാരത്തിലുള്ള അന്തരം മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ ഉറക്കാറു്. പിന്നെ ദാരിദ്ര്യം, സ്ത്രീധനം, ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ എന്നിങ്ങനെ പല പ്രശ്നങ്ങളും കൗമാരവിവാഹത്തിൽ കടന്നുവരുന്നു. ഏറ്റവും ഗൗരവമായി കാണേത് നേരത്തെ വിവാഹിതയാകുന്ന പെൺകുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളാണ്. ലൈംഗികാവയവങ്ങളുടെ വളർച്ച പരിപക്വമാകുംമുമ്പുള്ള വിവാഹവും കൂടെക്കൂടെയുള്ള പ്രസവവും അവളുടെ ആരോഗ്യവും താരുണ്യവും
നഷ്ടപ്പെടുത്തും. തുടർച്ചയായുള്ള പ്രസവം ഗർഭപാത്രത്തെ ബാധിക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് വഴിവെയ്ക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നടുവേദനയുള്ള സ്ത്രീകൾ മലപ്പുറം ജില്ലയിലാണ്. പഴയകാലത്തെ പ്രസവരക്ഷയൊന്നും ഇപ്പോൾ ലഭിക്കുന്നില്ല. അമ്മ പ്രസവിച്ച് കട്ടിലൊഴിക്കുന്നതിനുമുമ്പ് മകൾ പ്രസവത്തിനെത്തുന്ന അവസ്ഥയും മലപ്പുറത്ത് കൂടുതലായി അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. ഇതൊക്കെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്ന കാര്യങ്ങളാണ്. വന്ധ്യത, ഗർഭഛിദ്രം എന്നിവയും ഇവിടെ വർധിച്ചുവരികയാണ്. ഇരുപതോ ഇരുപത്തിരാ വയസ്സാകുമ്പോഴേക്കും മൂന്നും നാലും കുഞ്ഞുങ്ങളെ പ്രസവിക്കേിവരുന്ന യുവതിയുടെ ആരോഗ്യം തകരുന്നു. അതവരെ
മരണത്തിലേക്ക് വരെ നയിക്കുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം നോക്കാൻ പോലും അവർക്ക് കഴിയാതെ വരുന്നു.
നേരത്തെ വിവാഹം നടക്കുന്ന പെൺകുട്ടികൾ അപഥസഞ്ചാരത്തിലേക്ക് തിരിയുവാനുള്ള സാധ്യത കുറയുന്നുവെന്ന ഒരു എതിർവാദം ഇവിടെ ഉയരുന്നു. കുട്ടി പ്രണയക്കുരുക്കിലോ അപവാദങ്ങളിലോ കുടുങ്ങുന്നതിനുമുമ്പ്, കെട്ടിച്ചയക്കാനാണ് വീട്ടുകാരാഗ്രഹിക്കുന്നത്. പന്താം വയസ്സിലും പതിമൂന്നാം വയസ്സിലും വിവാഹം കഴിക്കാത്ത അമ്മമാരെ സൃഷ്ടിക്കുന്ന പാശ്ചാത്യനാഗരികതയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതല്ലേ ഭേദമെന്നാണവരുടെ ന്യായവാദം. യൗവനം ഒടുങ്ങാറാകുമ്പോൾ, വൈകിനടത്തുന്ന വിവാഹങ്ങളാകട്ടെ ദാമ്പത്യജീവിതത്തിന്റെ മാധുര്യം ക്ഷണികമാക്കിത്തീർക്കുകയും ചെയ്യുന്നു. വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെൺകുട്ടി ലൈംഗികതയെയും കുടുംബജീവിതത്തെയും കുറിച്ച് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാനു്. വിവാഹത്തിനു മുമ്പ് അതവൾക്ക് നൽകുന്നതിനു ക്രൈസ്തവസമുദായത്തിൽ ചില കൗൺസലിംഗ് സംവിധാനങ്ങളൊക്കെയും. അത് മറ്റുള്ളവർക്കും മാതൃകയാക്കാവുന്നതാണ്. യാഥാർഥ്യങ്ങളെ യാഥാർഥ്യങ്ങളായി അംഗീകരിച്ചേ തീരൂ. വിവാഹം സ്വർഗത്തിൽ നടന്നാലും വിവാഹിതർ പുലത് ഭൂമിയിലാണ്.
Created at 2025-01-07 09:10:02