Related Articles
-
FAMILY
കുടുംബ ബന്ധങ്ങൾ
-
FAMILY
അജാതാത്മാക്കളുടെ നിലവിളികൾ
-
FAMILY
പെരുകുന്ന പിതൃത്വശങ്കകൾ
തന്റെ മതം അവളെ ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്നില്ല. ഏത് കൊടിയ പരീക്ഷണഘട്ടത്തിലും ജീവിതാശ ഉപേക്ഷിക്കാതിരിക്കുവാനാണവളെ മതം ഉപദേശിക്കുന്നത്. എന്നിട്ടും ആ കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ചതെന്താണ്? സ്ത്രീധന പീഢനമാണോ? ഭർത്താവിന്റെ മദ്യാസക്തിയാണോ? അതൊന്നുമായിരുന്നില്ല.
ഒരാൺകുഞ്ഞിന്റെ പിതാവായതിനുശേഷമാണ് അവളുടെ ഭർത്താവ് റഷീദ് ജോലിതേടി ഗൾഫിൽ പോയത്. അതിനുശേഷം അവൾ ഭർത്താവിന്റെ വീട്ടിലായിരുന്നു. ഭർത്ത്യപിതാവ് സമൂഹത്തിൽ മാന്യതയുള്ളയാളാണ്. പരിശുദ്ധ ഹജ്ജുകർമം നിർവ്വഹിച്ചയാളാണ്. മകന്റെ ഭാര്യ, സ്വന്തം മകൾ തന്നെയാണെന്നു മനസ്സിലാക്കി പെരുമാറണമെന്ന് അറിഞ്ഞിരിക്കേയാളാണ്. എന്നിട്ടും സ്വന്തം ബാപ്പയുടെ സ്ഥാനത്ത് ക അയാളിൽ നിന്ന് അരുതാത്ത പെരുമാറ്റം അവൾക്ക് നേരിടേിവന്നു. ലൈംഗികമായ അഭിനിവേശത്തോടെ അവളെ സമീപിച്ചപ്പോൾ അയാൾ ബാപ്പയല്ല, ഇബ്ലീസാവുകയായിരുന്നു. ശല്യം സഹിക്കവയ്യതായപ്പോൾ അവൾ തന്റെ പ്രിയപ്പെട്ടവന്നെഴുതി: 'ഉടനെ വരൂ. രക്ഷിക്കൂ.'
അയാളുടെ മറുപടിയെത്തി. ഞാൻ ഉടനെ വരുന്നു. വന്നാൽ പ്രശ്നമെല്ലാം പരിഹരിക്കാം. അതുവരെ നീ വീട്ടിൽ പോയി നിൽക്കൂ. പറഞ്ഞതുപോലെ സാഹിറ സ്വന്തം വീട്ടിലേക്ക് പോയി. റഷീദ് (ആളുകളുടെ പേരുകൾ മാറ്റിയിട്ടു്). വന്നപ്പോൾ സ്വീകരിക്കുവാൻ, അയാൾ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് വിമാനത്താവളത്തിലേക്ക് ചെന്നു. എന്നാൽ തന്നോടൊപ്പം സ്വന്തം വീട്ടിലേക്ക് അവളെ കൂട്ടാൻ റഷീദ് തയ്യാറായില്ല. രു ദിവസം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക് ചെല്ലാമെന്ന് പറഞ്ഞാണയാൾ പിരിഞ്ഞതെങ്കിലും വാക്കു പാലിച്ചതുമില്ല. ദുസ്സഹമായ കാത്തിരിപ്പിന്റെ ഒടുവിൽ, കടുത്ത നൈരാശ്യം മൂലമാവാം അവൾ ആ കടുംകൈ ചെയ്തുപോയത്.
നാലഞ്ചു വർഷം നീ നിന്ന കേസിനു ശേഷം ഭർതൃപിതാവിന് പത്തു വർഷത്തെ കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു കൊ ഒരു മജിസ്ട്രേറ്റ് കോടതി ഉത്തരവായി. ഭർ ത്താവിനുമു് മൂന്നു വർഷത്തെ തടവും പിഴയും.
ഇത് ഒറ്റപ്പെട്ട ഒരു ആത്മഹത്യാസംഭവമായി എഴുതിത്തള്ളാനാവില്ല. സ്വന്തം പിതാക്കളിൽ നിന്നു പോലും പെൺകുട്ടികൾ ലൈംഗികമായ ആക്രമണം നേരിട്ടുകൊിരിക്കുന്ന കാലമാണ്. കോടതികളിലും കുടുംബകോടതികളിലും എത്താതെപോകുന്ന നിശ്ശബ്ദ സഹനങ്ങളുടെ എത്രയെത്ര കഥകൾ നാമറിയുന്നില്ല. ഭക്തനായറിയപ്പെടുന്ന ഒരാളിൽ നിന്നാണ് ഇത പൈശാചികമായ ഒരനുഭവം ഉാകുന്നതെന്നോർക്കുമ്പോൾ, ആ കൃത്യത്തിന്റെ കാഠിന്യം വർധിക്കുന്നു. സ്വഫാ-മർവാ കുന്നുകൾക്കിടയിൽ, ദാഹിച്ചു തൊവര തന്റെ കൈക്കുഞ്ഞിനു ഒരു തുള്ളി വെള്ളം തേടി, പരക്കം പാഞ്ഞ ഒരുമ്മയുടെ, ഒരു സ്ത്രീയുടെ നിലവിളി ഹജ്ജ് ചെയ്ത ഈ മനുഷ്യന്റെ ഹൃദയത്തിൽ ഒരിലയനക്കം പോലുമാക്കിയില്ലല്ലോ എന്നോർത്ത് ലജ്ജിക്കുക. മതത്തിന്റെ മൂല്യവും സത്തയും ഉൾക്കൊള്ളാത്ത, അനുഷ്ഠാനങ്ങളുടെ പൊള്ളത്തരം ഇവിടെ അനാവൃതമാകുന്നു.
ആത്മഹത്യാപ്രേരണ കൊലപാതകം പോലെത്തന്നെ ഗുരുതരമായി കരുതേ ഒന്നാണെന്ന് ഈ കോടതിവിധി വ്യക്തമാക്കുന്നു. ഏറ്റവും കൂടുതലായി സ്ത്രീകളാണ് ഇത്തരം സംഭവങ്ങളിൽ ഇരയാവുന്നതും. മദ്യപരായ ഭർത്താക്കന്മാർ, സ്ത്രീധനത്തെച്ചൊല്ലി പീഢിപ്പിക്കുന്ന ഭർത്ത്യവീട്ടുകാർ ഇവരിൽ നിന്നെല്ലാം ഉാകുന്ന മോശമായ പെരുമാറ്റങ്ങളാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. അതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് കുടുംബത്തിനുള്ളിൽ അവളനുഭവിക്കേിവരുന്ന ഏകാന്തതയും ലൈംഗികപീഢനങ്ങളും നോർക്ക (നോൺ റെസിഡന്റ് കേരളൈറ്റ്സ് എഫെയർ ഡിപ്പാർട്ടുമെന്റ്) യുടെ ഒരു കണക്കനുസരിച്ച് പതിനാറു ലക്ഷം മലയാളികൾ ഗൾഫു രാജ്യങ്ങളിൽ ജോലിചെയ്യുന്നു. ഇവരിൽ ഭൂരിപക്ഷവും നല്ല വരുമാനമുള്ളവരല്ല. ഭാര്യയെയും കുട്ടികളെയും കൂടെ കൊപോയി താമസിപ്പിക്കാൻ കഴിവുള്ളവരല്ല.
പല കുടുംബങ്ങളിലും പെൺകുട്ടികൾ ഋതുമതിയാവുന്നതോടെ, നിക്കാഹിനൊരുങ്ങിവരുന്ന അബൂദബിക്കാരൻ പുതുമണവാളനെ സ്വപ്നം കുതുടങ്ങുകയായി. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അതാ ഒരുനാളിൽ പുതുമാപ്പിള പെണ്ണുകാണാൻ വരുന്നു. രുമാസത്തെ ലീവിലാണ് വരവ്. അതിൽ ഒരു മാസം പെണ്ണു തിരക്കിനടന്നു തീർന്നു. ഇനി ഒരു മാസമേയുള്ളൂ. അങ്ങനെ നിക്കാഹും കല്യാണവും കഴിഞ്ഞ് വിരുന്നുകളും കൂടിയാവുമ്പോൾ ലീവ് തീരുകയായി. പിന്നെ വിരഹത്തിന്റെ നാളുകളാണ്. രാ മൂന്നോ വർഷങ്ങൾ കഴിഞ്ഞാണ് അവന് പിന്നീട് നാട്ടിലേക്ക് വരാൻ കഴിയുക. ആഴ്ചയിലൊരിക്കലെങ്കിലും ഫോൺ ചെയ്യാനും ഇ-മെയിലിൽ ചാറ്റുചെയ്യാനും എത്രപേർക്ക് കഴിയും? മുത്തിമണത്തെ കത്തുകളും ഹൃദ്യമായ പരിമളം പരത്തുന്ന ഫ്രഞ്ചു പെർഫ്യമും കൊ് എത്രനാൾ അവളുടെ ഹൃദയ വികാരങ്ങൾ അമർത്തിവെക്കാനാവും?
“മധുവിധുനാളുകൾ മനസ്സിൽ കിളിർക്കുന്നു, മദനക്കിനാവുകൾ മാറോടണക്കുന്നു മലരണിരാത്രികൾ മഞ്ഞിൽ കുളിക്കുന്നു. മണിയറക്കട്ടിലോ മാടിവിളിക്കുന്നു എങ്ങനെ ഞാനുറങ്ങും? കിടന്നാലും, എങ്ങനെയുറക്കംവരും? ഉറങ്ങ്യാലും
മധുപകർന്നിട്ട് പുതുപുതുസ്വപ്നംക്, ഞെട്ടിയുണരും, തലയണ കെട്ടിപ്പുണരും. കാൽനൂറ്റാമുമ്പ് എസ്.എം ജമീൽ എന്ന മാപ്പിളകവി എഴുതിയ ദുബായ് കത്തുപാട്ടിൽ വിരഹിണിയായ മാപ്പിളപ്പെണ്ണിന്റെ തരുണനൊമ്പരങ്ങൾ മുഴുവനുമു്. ഈ
വ്രണിതവികാരങ്ങളാണ് സാറ്റർഡേ സിൻഡ്രോം ആയി മാറുന്നതെന്ന് മനഃശാസ്ത്രവിദഗ്ധർ പറയുന്നു.
വെള്ളിയാഴ്ച തോറും ടെലിഫോണിലൂടെ നടക്കുന്ന "പ്രണയസല്ലാപ' ങ്ങളുടെ ഫലമാണ് പിറ്റേന്ന് സൈക്കോസോമാറ്റിക് രോഗങ്ങളുമായി (മനഃശാസ്ത്രപരമായ കാരണങ്ങളാലാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ) ഡോക്ടറെ സമീപിക്കാൻ വിരഹിണികളായ ഗൾഫ് ഭാര്യമാരെ പ്രേരിപ്പിക്കുന്നത്.ഭർത്താവിന്റെ വീട്ടിൽ നിന്നോ മറ്റോ കേട്ട കിംവദന്തികൾ, സ്വന്തം പെണ്ണിന്റെ ചാരിത്ര ശുദ്ധിയെക്കുറിച്ചുള്ള പരദൂഷണങ്ങൾ ഇതെല്ലാം മനസ്സിൽ വെച്ചു ഭർത്താവ് പറയുന്ന കുത്തുവാക്കുകൾ സൃഷ്ടിക്കുന്ന മുറിവുകളാണവളുടെ സമാധാനം നശിപ്പിക്കുന്നത്. പലപ്പോഴും അവൾക്ക് വരുന്ന ടെലിഫോൺ കോളുകൾ, കത്തുകൾ എല്ലാം സെൻസർ ചെയ്യപ്പെടുന്നു.
വിവാഹിതയായ ഒരു യുവതിക്ക് ഭർത്താവിന്റെ വീട് സ്വന്തം വീടുപോലെയാവേതാണ്. എന്നാൽ, വർഷങ്ങളോളം നീ നിൽക്കുന്ന ഭർത്താവിന്റെ അസാന്നിധ്യത്തിൽ അവൾക്ക് സുരക്ഷിതത്വം നഷ്ടപ്പെടുന്നുവെങ്കിൽ സ്വാഭാവികമാണത്. ഭർത്താവിന്റെ സഹോദരന്മാരും മറ്റു ബന്ധുക്കളുമൊക്കെയായി അവൾ ഇടപഴകിവരും. വെടിമരുന്നുശാലയും തീയും തമ്മിലുള്ള സാമീപ്യം പോലെ അപകടകരമാണത്. (സ്വന്തം വീട്ടുകാരേക്കാൾ നന്നായി പെൺകുട്ടികളെ
നോക്കുന്ന ഭർതൃ വീട്ടുകാരുമുന്ന് മറക്കുന്നില്ല.) ഇവിടെയാണ് മലബാറിൽ ചില കൂട്ടു കുടുംബങ്ങളിൽ ഇന്നു നിലനിൽക്കുന്ന അറ സമ്പ്രദായവും വീട്ടുപുതിയാപ്ല സമ്പ്രദായവും പെൺകുട്ടികൾക്ക് തുണക്കെത്തുക. അവിടെ അവൾ അന്യയല്ല. പിറന്നതുമുതൽ പരിചയമുള്ളവരാണ്. ആ സുരക്ഷിതത്വബോധം വലിയ ആശ്വാസമാണ്.
കുടുംബം പോറ്റാൻ മണലാരണ്യങ്ങളിൽ ചോര നീരാക്കുന്നവന്റെ വിരഹനൊമ്പരങ്ങൾ അവഗണിക്കാവതല്ല. തീർച്ചയായും അയാളും അവളെപ്പോലെത്തന്നെ വളരെയധികം മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നു. എന്നാലും പണം സമ്പാദിക്കുന്നയാൾ എന്ന നിലയിൽ, അയാൾക്ക് കുടുംബത്തിൽ മേൽക്. തെറ്റു ചെയ്യുന്നത് സ്വന്തം പിതാവാണെങ്കിൽ പോലും മുഖത്തുനോക്കി അതു പറയാനുള്ള ആർജ്ജവം അയാൾക്കായേ തീരൂ. തന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയുടെ അഭിമാനം തന്റേതു കൂടിയാണെന്ന് അയാൾ തിരിച്ചറിയണം. ഇത്തരം ഘട്ടങ്ങളിൽ മൗനവും നിസ്സംഗതയും കുറ്റകരം തന്നെയാണ്. മാപ്പിളകവി ജമീലിന്റെ വരികൾ തുടരുന്നു.
“മരിക്കാളീ നിധി കാക്കും ഞാനെങ്കിലും, മലക്കല്ല ഞാൻ, പെണ്ണെന്നോർക്കണം നിങ്ങളും. സഹി കെട്ട് സാഹിറയെ നാമെങ്ങനെ കുറ്റപ്പെടുത്തും.
Created at 2025-01-06 08:26:06