Related Articles
-
FAMILY
ഇനി ഡിജിറ്റൽ ത്വലാഖുകളും
-
FAMILY
വിവാഹം നേരത്തെയായാൽ
-
FAMILY
പെരുകുന്ന പിതൃത്വശങ്കകൾ
സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, അയൽപക്കം തുടങ്ങിയ മേഖലകളിലെല്ലാം അവയുടെ സുസ്ഥാപിതമായ നിലനിൽപിനുള്ള വ്യക്തമായ മാർഗ നിർദേശങ്ങളും ആവശ്യമായിടത്തു കർശന കൽപനകൾ വരെ ഇസ്ലാം നൽകുന്നു.
കുടുംബ ബന്ധങ്ങൾ നില നിറുത്താനുതകുന്ന പ്രോത്സാഹനങ്ങൾ
തിരുവചനങ്ങളിൽ ധാരാളമായി കാണാം. “നീ ഒരു ദീനാർ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നു. ഒന്ന് അടിമത്ത വിമോചനത്തിന് മറ്റൊന്ന് ദരിദ്രനു ധർമമായി. ഒരു ദീനാർ നിന്റെ കുടുംബത്തിനും ചെലവഴിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രതിഫലമുള്ളത് കുടുംബത്തിനു ചെലവഴിക്കുന്നതിലാണ്” (മുസ്ലിം). കുടുംബ സംരക്ഷണം ബാധ്യതയാണ്. അതേ സമയം സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനു പോലും ദൈവത്തിന്നടുക്കൽ മഹത്തായ പ്രതിഫല എന്ന വാഗ്ദാനത്തിലൂടെ അതു നിലനിർത്താൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയാണു തിരുനബി (സ്വ). "കുടുംബ ബന്ധം ചേർത്തവരെ ഞാൻ ചേർക്കുമെന്നും അതു വിഛേദിക്കുന്നവരെ ഞാൻ വിഛേദിക്കുമെന്നും' കുടുംബത്തിന് അല്ലാഹു ഉറപ്പു നൽകിയിരിക്കുന്നുവെന്നും കുടുംബബന്ധം മുറിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നുവെന്നും മറ്റൊരു ഹദീസിൽ കാണാം. അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട മൂന്നു കർമ്മങ്ങളിലൊന്നായി മാതാപിതാക്കൾക്കു ചെയ്യുന്ന നന്മകളെ റസൂൽ (സ്വ) എടുത്തു പറഞ്ഞതായി ബുഖാരി, മുസ്ലിം റിപ്പോർട്ടു ചെയ്ത ഹദീസിലു്.
"ഉപജീവനത്തിൽ വിശാലത കിട്ടാനും ദീർഘായുസ്സ് ലഭിക്കാനും ആഗ്രഹിക്കുന്നവർ കുടുംബ ബന്ധം പുലർത്തിക്കൊള്ളുക' (ബു.മു) എന്ന ആഹ്വാനം കേവലമൊരു വാഗ്ദാനമോ പ്രലോഭനമോ അല്ലെന്നു സൂക്ഷ്മമായി ചിന്തിച്ചാലറിയാം. അതുകാരണം ലഭ്യമാകുന്ന മാനസിക സംതൃപ്തിയും ഉന്മേഷവും ആരോഗ്യാവസ്ഥയും വ്യക്തിജീവിതത്തിൽ ഭൗതികവും ആത്മീയവുമായ നിരവധി നേട്ടങ്ങളാക്കിത്തീർക്കുമെന്നത് തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മാതാപിതാക്കളെ മാത്രമല്ല, അവരുടെ മരണ ശേഷം അവരുടെ സുഹൃത്തുക്കളെയും ആദരിക്കാനും ആ ബന്ധം നിലനിർത്താനും അവർക്കു നന്മകൾ ചെയ്യാനുമുള്ള ആഹ്വാനവുമു്. വിശാലമായ സാമൂഹിക ബന്ധത്തിന്റെ ശൃംഖലകൾ ഊട്ടി ഉറപ്പിക്കാൻ ഇത്തരം ആഹ്വാനങ്ങൾ പ്രചോദനമാവുന്നു.
"അയൽവാസി' പ്രവാചക സങ്കല്പത്തിൽ നാം താമസിക്കുന്ന വീടിനു തൊട്ടടുത്തു താമസിക്കുന്നവൻ മാത്രമല്ല; ഓരോ ഭാഗത്തും നാൽപതു വീടുകൾ അയൽപക്ക ബന്ധത്താൽ ബന്ധിതമാണെന്നാണ് അവിടുന്നു പറഞ്ഞത്. ഇത്രയും വിശാലമായ അയൽവാസി ബന്ധത്തിനു കർശനമായ നിർദ്ദേശങ്ങൾ തന്നെ ഇസ്ലാമിലു്. നബി (സ്വ) ഒരിക്കൽ മൂന്നു പ്രാവശ്യം "അല്ലാഹുവാണേ, സത്യവിശ്വാസിയാവുകയില്ല' എന്നാവർത്തിച്ചു പറഞ്ഞു. "ആരാണു സത്യവിശ്വാസിയാവാത്തത്?' എന്ന അനുചരരുടെ ചോദ്യത്തിന് അവിടുന്ന് പറഞ്ഞു : “ആരുടെ ഉപദ്രവത്തിൽ നിന്നു തന്റെ അയാൽ വാസിക്ക് അഭയമില്ലയോ അത്തരക്കാർ സത്യവിശ്വാസിയാവുകയില്ല” (ബു.മു. അയൽവാസികളോടുള്ള ബാധ്യതയെക്കുറിച്ചു ജിബ്രീൽ (അ) പറഞ്ഞു പറഞ്ഞ് അവർക്ക് അനന്തരസ്വത്തിൽ അവകാശം വരെ നിർദ്ദേശിച്ചു കളയുമോ എന്നു ഞാൻ കരുതിപ്പോയെന്ന് അവിടുന്ന് പറഞ്ഞു. “അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവൻ എന്റെ അനുയായികളിൽ പെട്ടവനല്ല” എന്ന ഹദീസ് ശ്രദ്ധേയമാണ്. ഓരോ വീട്ടിലും പാകം ചെയ്യുന്ന ആഹാരങ്ങൾ പോലും അയൽവാസികളുമായി പങ്കുവെക്കണമെന്നു വരെ അവിടുന്നു നിർദ്ദേശിച്ചു. അബൂദർദ് (റ) വിനോടു നബി (സ്വ) ഉപദേശിച്ചു “നീ കറി പാകം ചെയ്യുമ്പോൾ അതിൽ കൂടുതൽ ചാറു കരുതുക. നിന്റെ അയൽ വീട്ടുകാർക്കു നിയമാനുസൃതം അതിൽ നിന്നു പകർന്നു കൊടുക്കുക” (മുസ്ലിം). “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക' എന്ന ഈസ നബി (അ) യുടെ വചനം പ്രസിദ്ധമാണ്. അതിലുമെത്രയോ വിശദമായാണ് തിരുനബി (സ്വ) അയൽപക്ക
ബാധ്യതകൾ എടുത്തു പറഞ്ഞതെന്ന കാര്യം അധികമാരും ശ്രദ്ധിക്കാറില്ല. ഈസ നബി (അ) ന്റെ ദൗത്യത്തിന്റെ സമ്പൂർ ണവും സമഗ്രവുമായ പരിസമാപ്തിയാണല്ലോ തിരുനബി (സ്വ) യുടേത്.
Created at 2025-01-05 08:38:51